Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

‘മോദി ജി ഡയറ്റിനെ’ കുറിച്ചറിയാം

15 June 2026

S-400നെ വെല്ലാൻ ‘Project Kusha’

15 June 2026

ഉപാസന കമിനേനിയെ കുറിച്ചറിയാം

14 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മദ്യത്തിനായി കൂടുതല്‍ പണം ചെലവാക്കുന്ന സംസ്ഥാനം
News Update

മദ്യത്തിനായി കൂടുതല്‍ പണം ചെലവാക്കുന്ന സംസ്ഥാനം

ഏറ്റവും കൂടുതല്‍ പണം മദ്യത്തിന് ചെലവഴിക്കുന്നത് കേരളമല്ല എന്നാണ് അടുത്തിടെ നടത്തിയ പഠനം വ്യക്തമാക്കുന്നത്.
News DeskBy News Desk28 August 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഓണമോ വിഷുവോ ക്രിസ്മസോ ആഘോഷങ്ങൾ എന്ത് തന്നെ ആയാലും മലയാളികൾ ആഘോഷിക്കുന്നത് മദ്യം കൊണ്ടാണ് എന്ന് പൊതുവെ ഒരു വർത്തമാനം ഉണ്ട്. സംഭവം സത്യവുമാണ്. ഓരോ ആഘോഷങ്ങൾക്കപ്പുറം മലയാളി മദ്യത്തിനായി ഒഴുക്കി കളയുന്നത് കോടികൾ ആണ്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ ഏറ്റവും അധികം പണം മദ്യത്തിനായി ചിലവഴിക്കുന്നത് കേരളം ആണെന്നും പലരും ചിന്തിച്ചു വച്ചിട്ടുണ്ട്.  എന്നാല്‍ ഏറ്റവും കൂടുതല്‍ പണം മദ്യത്തിന് ചെലവഴിക്കുന്നത് കേരളമല്ല എന്നാണ് അടുത്തിടെ നടത്തിയ പഠനം വ്യക്തമാക്കുന്നത്.

കേന്ദ്രധനകാര്യ മന്ത്രാലയത്തിനു കീഴിലുളള ഗവേഷണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി (NIPFP) ആണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ഉയർന്ന പ്രതിശീർഷ വരുമാനവും നഗര ജനസംഖ്യയില്‍ ഉയർന്ന വിഹിതവുമുള്ള സംസ്ഥാനങ്ങളിൽ എക്സൈസ് വരുമാനം കൂടുതലാണ്. ആഭ്യന്തര ടൂറിസ്റ്റുകളെ അപേക്ഷിച്ച് വിദേശ ടൂറിസ്റ്റുകളുടെ വരവ് കൂടുതലുളള സംസ്ഥാനങ്ങളിലും എക്സൈസ് വരുമാനം ഉയര്‍ന്നതാണ്.

സ്വകാര്യമേഖലയില്‍ ചില്ലറവ്യാപാരം നടത്തുന്ന സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബിവറേജസ് കോർപ്പറേഷനുകൾ മൊത്തവിതരണം നിയന്ത്രിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് എക്സൈസ് തീരുവയിൽ നിന്ന് കൂടുതൽ വരുമാനം ലഭിക്കുന്നുണ്ട്. കേരളത്തില്‍ മദ്യത്തില്‍ നിന്ന് സര്‍ക്കാരിന് കൂടുതല്‍ വരുമാനം ലഭിക്കാന്‍ ഇതും കാരണമാകുന്നുണ്ട്. എൻ.ഐ.പി.എഫ്.പിയുടെ മദ്യത്തിന്റെ നികുതിയിൽ നിന്നുള്ള വരുമാന സമാഹരണം എന്ന പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍.

തെലുങ്ക് സംസാരിക്കുന്ന രണ്ട് സംസ്ഥാനങ്ങളായ തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് മദ്യത്തിനായി ഏറ്റവും ഉയർന്ന പ്രതിശീർഷ ചെലവുളളത്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ കണ്‍സ്യൂമര്‍ പിരമിഡ്‌സ് ഹൗസ്‌ഹോൾഡ് സർവേ 2022-23 പ്രകാരം തെലങ്കാനയില്‍ 1,623 രൂപയാണ് മദ്യത്തിനായുളള പ്രതിശീർഷ ഉപഭോഗത്തിന്റെ ചെലവ്.

ഉയർന്ന ശരാശരി വാർഷിക പ്രതിശീർഷ ഉപഭോഗ ചെലവുള്ള മറ്റ് സംസ്ഥാനങ്ങളില്‍ ആന്ധ്രാപ്രദേശ് 1,306 രൂപയും ഛത്തീസ്ഗഢ് 1,227 രൂപയും പഞ്ചാബ് 1,245 രൂപയും ഒഡീഷ 1,156 രൂപയും ഉൾപ്പെടുന്നു.

ആന്ധ്രാപ്രദേശ്, ബീഹാർ, ഗോവ, ജാർഖണ്ഡ്, കേരളം, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്‌നാട്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ നഗരപ്രദേശങ്ങളെ അപേക്ഷിച്ച് മദ്യത്തിനുളള പ്രതിമാസ മൂലധന ഉപഭോഗച്ചെലവ് കൂടുതലാണെന്നും പഠനം പറയുന്നു.

Telangana leads India in excise collection per capita and liquor spending, reflecting its dominance in the liquor industry. Discover how Telangana compares to other states like Karnataka, Haryana, and Punjab.

banner business Channel I Am channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

‘മോദി ജി ഡയറ്റിനെ’ കുറിച്ചറിയാം

15 June 2026

S-400നെ വെല്ലാൻ ‘Project Kusha’

15 June 2026

ഉപാസന കമിനേനിയെ കുറിച്ചറിയാം

14 June 2026

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ‘മോദി ജി ഡയറ്റിനെ’ കുറിച്ചറിയാം
  • S-400നെ വെല്ലാൻ ‘Project Kusha’
  • ഉപാസന കമിനേനിയെ കുറിച്ചറിയാം
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ‘മോദി ജി ഡയറ്റിനെ’ കുറിച്ചറിയാം
  • S-400നെ വെല്ലാൻ ‘Project Kusha’
  • ഉപാസന കമിനേനിയെ കുറിച്ചറിയാം
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil