സർക്കാർ ജോലിയിൽ കയറിയിട്ട് വേണം ഒരു അവധിയെടുക്കാൻ എന്ന ഒരു വായ്മൊഴിയുണ്ട് കേരളത്തിലെ യുവാക്കൾക്കിടയിൽ. ആ സ്വപ്നം സാധ്യമാകാത്ത ഒരേ ഒരു വകുപ്പ് പോലീസ് സേനയാകും. വിളിച്ചാൽ വിളിപ്പുറത്തെത്തേണ്ട പോലീസ് സേന. മേലുദ്യോഗസ്ഥനെത്തിയാൽ ഉടനടിയെത്തി അറ്റെൻഷൻ ആയി സല്യൂട്ട് നൽകുന്ന പോലീസ് സേന. ക്രമാസമാധാനപാലന ചുമതലയുള്ള പൊലീസിലെ ഒരു വിഭാഗത്തിനാണ് ഊണും ഉറക്കവുമില്ലാതെയുള്ള കൃത്യനിർവഹണം ഏൽപ്പിക്കുന്ന സമ്മർദം തെല്ലൊന്നുമല്ല. അതിനൊരു പരിഹാരമെന്നോണമാണ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള മുഴുവൻ പോലീസ് സേനാംഗങ്ങൾക്കും നിർബന്ധിത പ്രതിവാര അവധിക്ക് അർഹതയുണ്ടെന്നു ക്രമസമാധാന ചുതലയുള്ള എ.ഡി.ജി.പി. പി. വിജയൻ ജില്ലാ പോലീസ് മേധാവിമാരോട് നിർദേശിച്ചിരിക്കുന്നത്. പോലീസിനെ കൂടുതൽ ജനകീയമാക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന് അവരെ അവരുടെ കുടുംബത്തോടൊപ്പം സമയം ചെലവിടാനും അനുവദിക്കുക, അത് വഴി പോലീസുകാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുക എന്ന ഉത്തരവും ഈ ഉത്തരവിന് പിന്നിലുണ്ട്.

സർക്കാർ ജോലിയിൽ കയറിയിട്ട് വേണം ഒരു അവധിയെടുക്കാൻ എന്ന ഒരു വായ്മൊഴിയുണ്ട് കേരളത്തിലെ യുവാക്കൾക്കിടയിൽ. ആ സ്വപ്നം സാധ്യമാകാത്ത ഒരേ ഒരു വകുപ്പ് പോലീസ് സേനയാകും. വിളിച്ചാൽ വിളിപ്പുറത്തെത്തേണ്ട പോലീസ് സേന. മേലുദ്യോഗസ്ഥനെത്തിയാൽ ഉടനടിയെത്തി അറ്റെൻഷൻ ആയി സല്യൂട്ട് നൽകുന്ന പോലീസ് സേന. ക്രമാസമാധാനപാലന ചുമതലയുള്ള പൊലീസിലെ ഒരു വിഭാഗത്തിനാണ് ഊണും ഉറക്കവുമില്ലാതെയുള്ള കൃത്യനിർവഹണം ഒരു പതിവ് ശീലമായി മാറിയിരിക്കുന്നത്. അതിനൊരു പരിഹാരമെന്നോണമാണ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള മുഴുവൻ പോലീസ് സേനാംഗങ്ങൾക്കും നിർബന്ധിത പ്രതിവാര അവധിക്ക് അർഹതയുണ്ടെന്നു ക്രമസമാധാന ചുതലയുള്ള എ.ഡി.ജി.പി. പി. വിജയൻ ജില്ലാ പോലീസ് മേധാവിമാരോട് നിർദേശിച്ചിരിക്കുന്നത്.
എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിലൊരുദിവസം അവധി നിർബന്ധമാക്കികൊണ്ടുള്ള ഉത്തരവിൽ ചർച്ചകൾ ചൂടുപിടിക്കുകയാണ്. അവശ്യ സർവീസ് വിഭാഗത്തിൽ പെട്ട, ഏറെ തൊഴിൽ സമ്മർദ്ദം നേരിടുന്ന, പോലീസ് സേനയിൽ എങ്ങിനെ ഈ പ്രതിവാര അവധി പ്രാവർത്തികമാക്കും എന്നതിലാണ് ആശയകുഴപ്പം തുടരുന്നത്. കുട്ടികളുടെ ജന്മദിനത്തിലും വിവാഹവാർഷികദിവസവും അവധി നൽകണമെന്നും പറഞ്ഞിട്ടുണ്ട്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ സൗകര്യമൊരുക്കി പോലീസുകാരുടെ മാനസികസമ്മർദ്ദം കുറയ്ക്കുകയാണ് ലക്ഷ്യം. പക്ഷെ പുതിയ അവധി ഉത്തരവ് നടപ്പാക്കാനും എല്ലാവർക്കും തുല്യ അവധി ഉറപ്പാക്കാനുമുള്ള ശ്രമങ്ങൾ പരിമിതികൾ മൂലം വഴിയിൽ മുടങ്ങാനാണ് സാധ്യത.
2018-ലും 2023-ലും പോലീസിൽ സമാനനിലയിലുള്ള ഉത്തരവുകൾ ഇറക്കിയെങ്കിലും ആൾക്ഷാമം മൂലം പ്രായോഗികമായില്ല. മുൻപ് മുതലുള്ള ആൾക്ഷാമത്തിന് പുറമേ, ‘എന്റെ പോലീസ് സ്റ്റേഷൻ’ പദ്ധതി, സി.ഐ. ഓഫീസുകളുടെ രൂപവത്കരണം, സ്ഥലംമാറ്റങ്ങൾ എന്നിവ വഴി ലോക്കൽ സ്റ്റേഷനുകളിലെ പോലീസുകാരുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്.
അടിയന്തരാവശ്യങ്ങൾക്ക് വിധേയമായി, ഊഴമനുസരിച്ച് പ്രതിവാര അവധികൾ ശരിയായി ക്രമീകരിച്ച് ഡ്യൂട്ടി റോസ്റ്ററിൽ ഉൾപ്പെടുത്തണം. അവധി നിരസിക്കുകയാണെങ്കിൽ വ്യക്തമായ കാരണം ബന്ധപ്പെട്ട അധികാരികൾ രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്. മേൽനോട്ട ഉദ്യോഗസ്ഥർക്കാണ് ഇതിന്റെ ചുമതല. എന്നാൽ ലോക്കൽ പോലീസ് സ്റ്റേഷനുകളിലെ നിലവിലെ ആൾബലം ആഴ്ചയിലൊരു നിർബന്ധിത അവധി നൽകൽ ദുഷ്കരമാകും. അതുകൊണ്ടുതന്നെ അവധിയും ആഴ്ചയിലെ ഓഫും ഒഴിവാക്കാനുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
അടിയന്തര സാഹചര്യമോ ഒഴിവാക്കാനാവാത്ത ഡ്യൂട്ടി ആവശ്യകതയോയുള്ള സന്ദർഭങ്ങളിൽ അവധി നിരസിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. അവധി നിരസിക്കുന്ന ഓരോ സന്ദർഭത്തിലും അതിനുള്ള വ്യക്തമായ കാരണങ്ങൾ ബന്ധപ്പെട്ട അധികാരി രേഖപ്പെടുത്തണമെന്നാണ് നിർദേശം.
ആഴ്ചാവധികളുടെയും പ്രത്യേക കുടുംബ അവസരങ്ങളിലെ അവധി അപേക്ഷകളുടെയും രേഖകൾ യൂണിറ്റ് തലത്തിൽ സൂക്ഷിക്കണം. സ്റ്റേഷൻ പ്രവർത്തനങ്ങൾ തടസ്സപ്പെടാത്ത രീതിയിൽ ഡ്യൂട്ടി റജിസ്റ്റർ ക്രമീകരിക്കണമെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപി പി.വിജയൻ ജില്ലാ പൊലീസ് മേധാവിമാർക്കു നൽകിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
ഞായറാഴ്ച ഡേ ഓഫ് അവധിയെടുക്കാത്ത പോലീസുകാർക്ക് പകരം ഒരുദിവസം അവധി നൽകുകയോ ഇല്ലെങ്കിൽ 600 രൂപ അലവൻസ് നൽകുകയോ വേണം. പുതിയ ഉത്തരവിൽ അലവൻസിന്റെ കാര്യം വ്യക്തമാക്കിയിട്ടില്ല.
Analyzing the practicality and implementation challenges of ADGP P. Vijayan’s order granting mandatory weekly off for Kerala police personnel amidst staff shortages
