Author: News Desk
ഇന്ത്യയിൽ നിർമാണ കേന്ദ്രം ആരംഭിക്കാൻ ജാപ്പനീസ് കാർ ഉപകരണ നിർമാതാക്കളായ പയനീർ കോർപറേഷൻ (Pioneer Corporation).ഓഡിയോ ഉപകരണങ്ങൾ, ഇൻ-കാർ എന്റർടെയ്ൻമെന്റ് സിസ്റ്റംസ് എന്നിവയുടെ നിർമാണത്തിൽ മുൻപന്തിയിലുള്ള കമ്പനിയാണ് പയനീർ. 2026ഓടെ നിർമാണ കേന്ദ്രം ആരംഭിച്ച് ഏഷ്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന വാഹനവിപണിയായ ഇന്ത്യയിൽ കൂടുതൽ ശക്തമായ സാന്നിദ്ധ്യം ഉറപ്പാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. നേരത്തെ 2023ൽ പയനീർ ഇന്ത്യയിൽ റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് കേന്ദ്രം ആരംഭിച്ചിരുന്നു. ഡിസ്പ്ലേ, ഓഡിയോ ഉത്പന്നങ്ങളുടെ നിർമാണത്തിലാണ് ആദ്യ ഘട്ടത്തിൽ കമ്പനി ഇന്ത്യയിൽ പ്രാധാന്യം നൽകുക. പിന്നീടുള്ള ഘട്ടങ്ങളിൽ മറ്റ് ഇൻ-കാർ ഉത്പന്നങ്ങളുടെ നിർമാണത്തിലേക്ക് നീങ്ങും. പ്രൊഡക്ഷൻ പ്രവർത്തനങ്ങൾക്കായി പ്രാദേശിക കോൺട്രാക്റ്റർമാരുമായി ചേർന്ന് പ്രവർത്തിക്കാനും പയനീറിന് പദ്ധതിയുണ്ട്. ഇന്ത്യയ്ക്ക് പുറമേ ജർമ്മനിയിലും ഗവേഷണ വികസന സൗകര്യങ്ങൾ സ്ഥാപിച്ച് ആഗോളവ്യാപനം സാധ്യമാക്കുകയാണ് പയനിയറിന്റെ ലക്ഷ്യം. Pioneer Corporation will start manufacturing in-car products in India from 2026, reinforcing its commitment to the growing automotive market…
കൃഷിക്കൊപ്പം കളമശേരി’ പദ്ധതി നൂറു മേനി വിളവ് തന്നതായും അതിലൂടെ കാർഷിക മുന്നേറ്റത്തിന് തുടക്കം കുറിച്ചതായും മന്ത്രി പി. രാജീവ്. കഴിഞ്ഞ ദിവസം പദ്ധതിയുടെ കാർഷികോത്സവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി രാജീവ് സമൂഹമാധ്യമത്തിലൂടെ പദ്ധതിയെ പ്രകീർത്തിച്ച് പോസ്റ്റും ഷെയർ ചെയ്തിട്ടുണ്ട്. എഴുവച്ചിറയിലൽ പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കി. വേനൽ മുൻനിർത്തി തണ്ണിമത്തൻ കൃഷി ആണ് ആരംഭിച്ചത്. കൊങ്ങോർപ്പിള്ളി കാർഷിക ബാങ്കിന് കീഴിലുള്ള വയൽ കൃഷിക്കൂട്ടത്തിലെ മാസ്റ്റർ കർഷകൻ അബ്ദുൾ ജബ്ബാറിന്റെ നേതൃത്വത്തിലാണ് കൃഷി തുടങ്ങിയത്. അതിന്റെ വിളവെടുപ്പ് കഴിഞ്ഞതോടെ കയ്യിലും ചാക്കുകളിലുമെല്ലാം തണ്ണിമത്തൻ നിറഞ്ഞിരിക്കുന്നു. ഇങ്ങനെ വ്യവസായത്തിനൊപ്പം കളമശ്ശേരിയിൽ നടപ്പിലാക്കുന്ന സമഗ്ര കാർഷിക പദ്ധതിയായ ‘കൃഷിക്കൊപ്പം കളമശ്ശേരിയും’ നൂറുമേനി വിളവ് തരികയാണെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. The “Krishiyodoppam Kalamassery” project has yielded an exceptional harvest, marking a significant step forward in agricultural progress, according to Minister P. Rajeev. During…
2024ൽ ഇന്ത്യക്കാർ സ്മാർട്ട്‌ഫോണുകളിൽ ചിലവഴിച്ചത് 1.1 ലക്ഷം കോടി മണിക്കൂർ. ഇന്ത്യക്കാർ ദിവസം അഞ്ച് മണിക്കൂർ മൊബൈൽ സ്‌ക്രീനിൽ സമയം ചിലവഴിക്കുന്നു. അതിൽ ഏകദേശം 70% സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ഗെയിമിംഗ്, വീഡിയോകൾ എന്നിവയ്ക്കായി നീക്കിവച്ചിരിക്കുന്നുവെന്ന് എഫ്ഐസിസിഐ-ഇവൈ വാർഷിക വിനോദ റിപ്പോർട്ടിൽ പറയുന്നു. സ്മാർട് ഫോൺ വിപണിയുടെ വൻ വളർച്ച മുതൽ സോഷ്യൽ മീഡിയ, OTT പ്ലാറ്റ്‌ഫോമുകൾ, ഇന്റർനെറ്റ് ഡാറ്റ തുടങ്ങിയവയിലൂടെയുള്ള വൻ പണം സമ്പാദിക്കുന്നതിലേക്ക് ഇത് വഴിവെയ്ക്കുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേർസിനേയും ബിസിനസുകളേയും കൂടുതൽ പണം സമ്പാദിക്കാൻ ഇത് സഹായിക്കുന്നു. റിപ്പോർട്ട് പ്രകാരം 2024ൽ ഇന്ത്യയിലെ മാധ്യമ, വിനോദ വ്യവസായ മേഖല 2.5 ലക്ഷം കോടി രൂപ (29.1 ബില്യൺ ഡോളർ) വരുമാനം നേടി. രാജ്യത്ത് ഏറ്റവും അധികം വരുമാനം നേടുന്ന മാധ്യമ, വിനോദ വ്യവസായ രംഗമാണ് ഡിജിറ്റൽ ചാനലുകൾ. ആദ്യമായി മാധ്യമ, വിനോദ വ്യവസായ മേഖലയിൽ ഡിജിറ്റൽ രംഗം ടെലിവിഷനെ മറികടന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ആളുകൾ കൂടുതൽ മണിക്കൂറുകൾ…
തന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സി’നെ, തന്റെ തന്നെ മറ്റൊരു കമ്പനിക്ക് വിറ്റ് ഇലോൺ മസ്ക്. ‘എക്സ് എഐ’ (xAI) എന്ന മസ്കിന്റെ കമ്പനിക്കാണ് സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോം വിറ്റിരിക്കുന്നത്. 33 ബില്യൺ ഡോളറിനാണ് വിൽപന എന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിൽ ഉള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയാണ് എക്സ് എഐ. ഈ നീക്കത്തോടെ എക്സ് എഐയുടെ നൂതന രീതികളും സമൂഹമാധ്യമമായ എക്സിന്റെ റീച്ചും സമന്വയിപ്പിച്ച് നേട്ടം കൊയ്യുകയാണ് മസ്കിന്റെ ലക്ഷ്യം. 2022 ലാണ് 44 ബില്യൺ ഡോളറിന് ഇലോൺ മസ്ക് സമൂഹമാധ്യമമായ ട്വിറ്റർ വാങ്ങി എക്സ് എന്ന് പുനർനാമകരണം ചെയ്തത്. ലയനത്തോടെ ഇരു പ്ലാറ്റ്ഫോമുകളിലേയും ഡാറ്റ, മോഡലുകൾ, കംപ്യൂട്ട്, ഡിസ്ട്രിബ്യൂഷൻ, ടാലന്റ് എന്നിവ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് ഇലോൺ മസ്ക് പ്രതികരിച്ചു. മാർച്ച് 2023ലാണ് മസ്ക് നിർമിത ബുദ്ധി സംരംഭമായ എക്സ് എഐ സ്ഥാപിച്ചത്. അണ്ടർസ്റ്റാൻ ട്രൂ നേച്വർ ഓഫ് യൂനിവേഴ്സ് എന്നതാണ്…
ഇന്ത്യയിലെ പരമ്പരാഗത ടെലിവിഷൻ വ്യവസായത്തിലെ തകർച്ചയ്ക്കിടയിലും ഡിഡി ഫ്രീഡിഷ് ഗണ്യമായ വളർച്ച കൈവരിച്ചുതായി റിപ്പോർട്ട്. 2024ൽ ഡിഡി ഫ്രീ ഡിഷ് 49 ദശലക്ഷം വീടുകളിൽ എത്തിയതായി വ്യാഴാഴ്ച പുറത്തിറങ്ങിയ FICCI-EY M&E റിപ്പോർട്ട് പറയുന്നു. പ്രസാർ ഭാരതിയുടെ നിയന്ത്രണത്തിലുള്ള ഫ്രീഡിഷ് പ്ലാറ്റ്‌ഫോമിൽ ഇപ്പോൾ 179 ചാനലുകൾ ലഭ്യമാണ്. 37 ദൂരദർശൻ ചാനലുകൾ, 12 ഇ-വിദ്യ ചാനലുകൾ, 33 സ്വയം പ്രഭ ചാനലുകൾ എന്നിവ ഉൾപ്പെടെയാണിത്. ചിലവ് കുറഞ്ഞ വിനോദ ഓപ്ഷനുകൾ തേടുന്ന പ്രേക്ഷകർക്ക് ഫ്രീഡിഷ് മികച്ച സേവനം നൽകുന്നു. ഗ്രാമീണ, അർദ്ധ നഗര പ്രദേശങ്ങളിലെ ഉപഭോക്താക്കൾ ഫ്രീഡിഷ് കൂടുതലായി തിരഞ്ഞെടുക്കുന്നുണ്ട്. ഫ്രീ ടിവിയിലെ മികച്ച ഉള്ളടക്ക നിലവാരമാണ് ഇതിന് കാരണം. ദംഗൽ ടിവി, ഗോൾഡ്‌മൈൻസ് പോലുള്ള ചാനലുകൾ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന വിനോദ പ്ലാറ്റ്‌ഫോമുകളിൽ ഇടം നേടിയിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ഇന്റർനെറ്റ് കണക്റ്റിവിറ്റി വെല്ലുവിളിയായി തുടരുന്ന മേഖലകളിൽ അടക്കം പല ഉപയോക്താക്കളും ആവർത്തിച്ചുള്ള പേ ടിവി സബ്‌സ്‌ക്രിപ്‌ഷനുകളേക്കാൾ സജ്ജീകരണത്തിനായി ഒറ്റത്തവണ…
റിലീസ് ചെയ്ത് വെറും രണ്ട് ദിവസത്തിനുള്ളിൽ ആഗോള ബോക്‌സ് ഓഫീസിൽ ₹100 കോടി മറികടന്ന് മോഹൻലാൽ-പൃത്ഥ്വിരാജ് ചിത്രം എമ്പുരാൻ. ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ല് പിന്നിടുന്ന മലയാള ചിത്രം എന്ന റെക്കോർഡ് ഇതോടെ എമ്പുരാന്റെ പേരിലായി. ഒമ്പത് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ കയറിയ പൃത്ഥ്വിരാജ്-ബ്ലെസ്സി ചിത്രം ആടുജീവിതത്തിന്റെ റെക്കോർഡാണ് എമ്പുരാൻ മറികടന്നത്. സിനിമാ കലക്ഷൻ ട്രാക്കർ സാക്നിൽക്കിന്റെ റിപ്പോർട്ട് അനുസരിച്ച് ലോകമെമ്പാടും 100 കോടിയിലധികം ഗ്രോസ് നേടുന്ന പത്താമത്തെ മലയാള ചിത്രമാണ് എമ്പുരാൻ. ഒരു മലയാള സിനിമയ്ക്ക് ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും വലിയ ഓപ്പണിംഗ് എന്ന നേട്ടവും എമ്പുരാന് സ്വന്തമാണ്. വേൾഡ് വൈഡ് ₹ 20 കോടി ഗ്രോസ് നേടിയ മോഹൻലാലിന്റെ മരയ്ക്കാർ ആയിരുന്നു ഇതിനുമുമ്പ് ഏറ്റവും വലിയ ഓപ്പണിംഗ് നേടിയ ചിത്രം. സാക്നിൽക്കിന്റെ റിപ്പോർട്ട് അനുസരിച്ച് വിദേശ ബോക്സ് ഓഫീസിൽ എമ്പുരാന്റെ ആഗോള ഓപ്പണിംഗ് ബോളിവുഡ് ചിത്രത്തേക്കാളും മുൻപിലാണ്. 628,000 പൗണ്ടോടെ ( ₹ 7…
തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംപാക്ട് ഹെലികോപ്റ്ററുകൾ (LCH) വാങ്ങാനുള്ള വമ്പൻ കരാറിൽ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയവും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും (HAL). ഇന്ത്യൻ സൈന്യത്തിനും വ്യോമസേനയ്ക്കുമായി 156 പ്രചണ്ഡ് കോപ്റ്ററുകൾ വാങ്ങാനുള്ള 62,000 കോടി രൂപയുടെ കരാറിനാണ് അംഗീകാരമായത്. ഇതിൽ 66 കോപ്റ്ററുകൾ വ്യോമസേനയ്ക്കും 90 എണ്ണം കരസേനയ്ക്കുമാണ്. കർണാടകയിലെ എച്ച്എഎല്ലിന്റെ തുമക്കൂരു പ്ലാന്റിലാണ് ഹെലികോപ്റ്ററുകൾ നിർമ്മിക്കുക. 5000 മുതൽ 16,400 അടി വരെ ഉയരത്തിൽ പറക്കാനും ലാൻഡ് ചെയ്യാനും ശേഷിയുള്ള ആക്രമണ ഹെലികോപ്റ്ററാണു പ്രചണ്ഡ്. ഈ റേഞ്ചുള്ള ഇന്ത്യയുടെ ഏക ആക്രമണ ഹെലികോപ്റ്റർ കൂടിയാണിത്. അതുകൊണ്ടുതന്നെ കിഴക്കൻ ലഡാക്ക്, സിയാച്ചിൻ തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ ഉപയോഗിക്കാൻ ഇവ അനുയോജ്യമാണ്. 2022 ഒക്ടോബറിൽലാണ് പ്രചണ്ഡ് കോപ്റ്ററുകൾ ഇന്ത്യൻ വ്യോമസേനയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തിയത്. The Ministry of Defence and HAL have signed a ₹62,000 crore deal for 156 Prachanda attack helicopters for the Indian Army…
കെഎസ് യുഎം ‘കലപില’ വേനലവധിക്കാല ക്യാമ്പ് തിരുവനന്തപുരത്ത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കോവളം വെള്ളാര്‍ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ സംഘടിപ്പിക്കുന്ന ‘കലപില സമ്മര്‍ ക്യാമ്പ് 2025’ ന്‍റെ രണ്ടാം പതിപ്പിന് ഏപ്രില്‍ 7 ന് തുടക്കമാകും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ , കേരള അക്കാദമി ഓഫ് സ്കില്‍സ് എക്സലന്‍സ് KASE, കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജ് എന്നിവ സംയുക്തമായാണ് ആറ് ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നത്. സ്റ്റാർട്ടപ്പ് എക്സിബിഷനുകളും കെഎസ് യുഎം സ്റ്റാർട്ടപ്പുകളുടെ നൂതന പദ്ധതികൾ പ്രദർശിപ്പിക്കുന്ന പ്രദർശനങ്ങളും ക്യാമ്പിൻറെ പ്രത്യേകതയാണ്. സ്റ്റാർട്ടപ്പ് സ്ഥാപകരുമായും പ്രൊഫഷണലുകളുമായും സംവദിക്കാനുള്ള അവസരവും ക്യാമ്പ് അംഗങ്ങൾക്ക് ലഭിക്കും. റോബോട്ടിക്സ് ഉൾപ്പെടെ ഏകദേശം 20 വർക്ക്ഷോപ്പുകൾ ഉണ്ടാകും. ചിത്രകലാ പരിശീലനം, ഫേസ് പെയിന്‍റിംഗ്, കളരി, സ്കേറ്റിംഗ്, മ്യൂസിക്, സുംബ, നാടകം, കളിമണ്ണില്‍ പാത്ര ശില്‍പ നിര്‍മാണം, ചുവര്‍ചിത്രരചന, പട്ടം നിര്‍മ്മാണം, ഷാഡോ പപ്പെട്രി, ജയന്‍റ് പപ്പെട്രി, നീന്തല്‍, പാചകം, വയല്‍ അനുഭവം, കമ്മ്യൂണിറ്റി ജീവിതം, സാഹിത്യ സാംസ്കാരിക…
ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (LCA) തേജസ് എംകെ1 എഫ്ഒസി യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിനായി ഇന്ത്യൻ വ്യോമസേനയുമായുള്ള കരാർ ഭേദഗതി ചെയ്ത് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL). കരാറിന്റെ മൂല്യം 5,989.39 കോടി രൂപയിൽ നിന്ന് 6,542.20 കോടി രൂപയായാണ് ഉയർത്തിയത്. കാലതാമസത്തിനും ഉൽപ്പാദന തടസ്സങ്ങൾക്കും ഇടയിലാണ് തേജസ് എംകെ1 നിർമാണ കരാർ ഉയർത്തിയിരിക്കുന്നത്. 2010 ഡിസംബറിലാണ് തേജസ് എംകെ1 ഫൈനൽ ഓപ്പറേഷണൽ ക്ലിയറൻസ് (FOC) യുദ്ധവിമാനങ്ങൾ വിതരണം ചെയ്യുന്നതിനായി ഇന്ത്യൻ വ്യോമസേനയും എച്ച്എഎല്ലും കരാർ ഒപ്പിട്ടത്. യഥാർത്ഥ കരാറിന്റെ മൂല്യം 5,989.39 കോടി രൂപയായിരുന്നു. ഡെലിവറി ഷെഡ്യൂളിലെ പരിഷ്കാരങ്ങൾ കാരണം കരാറിന്റെ മൂല്യം ഇപ്പോൾ 6,542.20 കോടി രൂപയായി പുതുക്കിയതായി റെഗുലേറ്ററി ഫയലിംഗിൽ എച്ച്എഎൽ അറിയിച്ചു. വരും വർഷങ്ങളിൽ തേജസ് ജെറ്റുകൾ ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ലായി മാറുമെന്ന പ്രതീക്ഷകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ മാറ്റം. HAL has revised its contract with the IAF for Tejas Mk1 FOC fighter jets, increasing the…
ഇന്ത്യയിൽ പുതിയ മൾട്ടി പർപ്പസ് വെഹിക്കിളുമായി (MPV) ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ (Nissan). റെനോ ട്രൈബറിനു സമാനമായ സിഎംഎഫ്-എ പ്ലാറ്റ്ഫോമുമായാണ് സെവൻ സീറ്റർ നിസാൻ എംപിവി എത്തുന്നത്. വാഹനത്തിൻറെ മുൻവശം വെളിപ്പെടുത്തുന്ന ആദ്യ ടീസറും നിസാൻ ഇന്ത്യ പുറത്തിറക്കിയിട്ടുണ്ട്. ട്രൈബറിനേക്കാൾ സ്പോർടി ലുക്ക് ആണ് എംപിവിക്ക് നിസാൻ നൽകിയിരിക്കുന്നത്. വലിയ ഹെഡ്ലൈറ്റുകൾ, ഗ്രില്ലിന് ഇരുവശത്തും ഡിആർഎൽഎസ്സുകൾ തുടങ്ങിയവയാണ് ടീസർ ഇമേജിൽ വാഹനത്തിന്റെ മുൻവശത്ത് കാണുന്ന സവിശേഷതകൾ. സി ഷെയിപ്ഡ് സിൽവർ പ്ലേറ്റുമായി ബമ്പറിനും മാറ്റമുണ്ട്. ഫങ്ഷണൽ റൂഫ് റെയിലുകൾ, പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ തുടങ്ങിയവയും ടീസർ ചിത്രങ്ങങ്ങളിൽ വ്യക്തമാണ്. വർഷത്തിൽ 1,00,000 എംപിവികൾ വിൽക്കാനാണ് നിസാൻ ലക്ഷ്യമിടുന്നത്. വാഹനത്തിന്റെ ഇന്റീരിയർ വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും ഓട്ടോമാറ്റിക് ക്ലൈമറ്റ് കണട്രോൾ, വയർലെസ് ചാർജിങ് പാഡ്, ഓട്ടോ ഡിമ്മിങ് ഐആർവിഎം, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ തുടങ്ങിയവ ഉണ്ടാകും എന്നാണ് വാഹന വിദഗ്ധരുടെ വിലയിരുത്തൽ. പുതിയ നിസാൻ എംപിവിയിൽ 1.0 ലിറ്റർ, 3…