Author: News Desk
തനിക്ക് ADHD എന്ന മാനസിക രോഗമുണ്ട്; രോഗം നിർണയം നടത്തിയത് 41ആം വയസ്സിൽ എന്ന് പൊതുവേദിയിൽ നടൻ ഫഹദ് ഫാസിൽ വെളിപ്പെടുത്തുമ്പോൾ ഓർക്കണം ഇതൊരു അപൂർവ രോഗമല്ല. അല്ലെങ്കിൽ അതിനെ ഒരു രോഗാവസ്ഥയായി നിരവധി കുടുംബങ്ങൾ കണ്ടിട്ടുമില്ല. കുട്ടി വളരെ വികൃതിയാണ്, ഒരു സമയവും അടങ്ങിയിരിക്കില്ല, എല്ലാം നശിപ്പിക്കും, ആക്രമണ സ്വഭാവമുണ്ട് എന്നൊക്കെ ഈ അവസ്ഥയെ പേരിട്ടു വിശേഷിപ്പിക്കും. ചുരുക്കത്തിൽ പറഞ്ഞാൽ കുട്ടികാലത്തെ സ്വഭാവത്തിലെ അടുക്കും ചിട്ടയില്ലായ്മ മുതൽ ഏതെങ്കിലും ഒരു കാര്യം തുടർച്ചയായി ചെയ്തു കൊണ്ടിരിക്കുന്ന കുട്ടികൾ വരെ അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോം എന്ന ADHDക്ക് അടിമകളാണ്. ആ അവസ്ഥ വളരുന്നതിനനുസരിച്ചു കുറയാറാണ് പതിവെങ്കിലും മുതിർന്നവരിലും ADHD ലക്ഷണങ്ങൾ കാണാം. അതാണ്ത നിക്ക് എ.ഡി.എച്ച്.ഡി എന്ന അസുഖമുണ്ടെന്ന് ഫഹദ് ഫാസില്‍ പറഞ്ഞത്. 41ാം വയസ്സിലാണ് രോഗം കണ്ടെത്തിയതെന്നും താരം വെളിപ്പെടുത്തിയത്. നാഡീവികാസവുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന മാനസിക അവസ്ഥയാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ…
ഡ്രൈവർ ഉതയകുമാറിന്റെ ജീവിതം സംരംഭകർ കണ്ടു പഠിക്കേണ്ടതാണ്. കന്യാകുമാരിയിൽ നിന്നുള്ള ISRO ശാസ്ത്രജ്ഞൻ ആയിരുന്ന ഉതയകുമാർ തൻ്റെ സ്വപ്ന ജോലി ഉപേക്ഷിച്ച് ആരംഭിച്ചത് ഒരു ടാക്സി സ്റ്റാർട്ടപ്പ് കമ്പനി. കഴിഞ്ഞ വർഷം അദ്ദേഹത്തിൻ്റെ സ്റ്റാർട്ടപ്പ് ST ക്യാബ്സ് 2 കോടി രൂപ വരുമാനം നേടി. സ്റ്റാറ്റാറ്റിക്സിൽ PhD നേടിയ ശേഷം ശേഷം ഉതയകുമാർ ഐഎസ്ആർഒയിൽ തൻ്റെ സ്വപ്ന ജോലിയിൽ പ്രവേശിച്ചു.ഐഎസ്ആർഒയുടെ തൊഴിൽ സംരക്ഷണം ഉണ്ടിയിരുന്നിട്ടും ഉതയകുമാർ സംരംഭകത്വത്തിലേക്ക് ആകർഷിക്കപ്പെട്ടു. അങ്ങനെ 2017-ൽ, തൻ്റെ സുഹൃത്തുക്കളുടെ പിന്തുണയോടെ എസ് ടി ക്യാബ്സ് ആരംഭിച്ചു. ഇന്ന് ഈ സ്റ്റാർട്ടപ്പിൽ നിന്നും പ്രതിവർഷം 2 കോടി രൂപയിലധികം ലഭിക്കുന്നു എസ് ടി ക്യാബ്സ് ഒരു സാധാരണ ടാക്സി സർവീസ് അല്ല. സ്റ്റാർട്ടപ്പിന് 37 കാറുകളുടെ ഒരു നെറ്റ് വർക്കുണ്ട്. തൊഴിലാളികൾ മാത്രമല്ല, തൻ്റെ ഡ്രൈവർമാർ സ്റ്റാർട്ടപ്പിന്റെ പങ്കാളികളാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഉതയകുമാർ തൻ്റെ ഡ്രൈവർമാർക്കു ശമ്പളം നൽകുന്നില്ല. പകരം അവർക്ക് വരുമാനത്തിൻ്റെ 70%…
കേരളത്തിലെ സൗരോർജ്ജ വിപണിയിലേക്ക് തദ്ദേശീയ സോളാർ പ്ലാന്റുകളുമായി വരവറിയിക്കുകയാണ് അദാനി സോളാർ. സൗരോർജ്ജത്തിൽ കേരളത്തിന് വൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ തങ്ങളുടെ ബിസിനസ് വിപുലീകരിക്കുമെന്ന് അദാനി സോളാർ അറിയിച്ചു. വിപുലീകരണ പദ്ധതികളുടെ ഭാഗമായി, അദാനി സോളാർ സംസ്ഥാനത്തെ ഔദ്യോഗിക പങ്കാളിയായി കൊച്ചി ആസ്ഥാനമായുള്ള സോളാർ വിതരണക്കാരായ അൽമിയ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവച്ചു. “ഞങ്ങൾ കേരളത്തിൽ ഞങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കുകയാണ്. 2023-ൽ കേരളത്തിൽ 70 മെഗാവാട്ടിൻ്റെ സോളാർ പാനലുകൾ സ്ഥാപിച്ചിരുന്നു. സൗരോർജ്ജ വിപണിയിൽ കേരളത്തിന് വൻ സാധ്യതയുണ്ടെന്നും, അദാനി ഗ്രൂപ്പിന് കേരളത്തിനായി വളരെ വലിയ പദ്ധതികളുണ്ട് എന്നും ” അദാനി സോളാർ നാഷണൽ സെയിൽസ് ഹെഡ് സെസിൽ അഗസ്റ്റിൻ പറഞ്ഞു. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച സോളാർ പാനലുകൾ ഏഷ്യയിലെ മറ്റ് വിപണികളെ അപേക്ഷിച്ച് മികച്ച ഗുണനിലവാരമുള്ളവയാണെന്നും അവയ്ക്ക് വൈദ്യുത ഉൽപ്പാദന ശേഷി വളരെ കൂടുതലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അൽമിയ ഗ്രൂപ്പുമായുള്ള ധാരണാപത്രം കേരള വിപണിയിൽ അദാനി സോളാറിൻ്റെ മികച്ച കടന്നുകയറ്റം സുഗമമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.…
ഇന്ത്യൻ സിനിമയിൽ 1000 കോടി ക്ലബ്ബിൻ്റെ പിറവിക്ക് കാരണമായ രണ്ടു നടന്മാരിൽ ഒരാൾ ഇപ്പോൾ ഒരു ഇടവേളയ്ക്കു ശേഷം അഭിനയ രംഗത്തേക്കുള്ള തിരിച്ചു വരവിലാണ്. 1000 കോടി രൂപ മുടക്കിയ ഒരു സിനിമയെ നയിക്കുന്ന ആദ്യ ഇന്ത്യൻ അഭിനേതാക്കൾ എന്ന സംയുക്ത ബഹുമതി സ്വന്തമാക്കിയത് തെന്നിന്ത്യൻ താരം പ്രഭാസിനൊപ്പം റാണ ദഗ്ഗുബതിയാണ്. ആരോഗ്യ പ്രശ്നങ്ങൾ കാരണം അഭിനയരംഗത്തു നിന്നും വിട്ടു നിന്ന റാണ ദഗ്ഗുബതി രജനികാന്തിൻ്റെ ഒക്ടോബറിൽ റിലീസ് ചെയ്യുന്ന ചിത്രമായ വേട്ടയനിൽ ഒരു സഹകഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് . ലോകമെമ്പാടുമുള്ള 1000 കോടി ഗ്രോസ് കടന്ന ആദ്യ ഇന്ത്യൻ സിനിമ എസ്എസ് രാജമൗലിയുടെ ബാഹുബലി: ദി ബിഗിനിങ്ങിൻ്റെ തുടർച്ചയായ ബാഹുബലി 2: ദി കൺക്ലൂഷൻ ആയിരുന്നു. ലോകമെമ്പാടും 1600 കോടി രൂപ കരസ്ഥമാക്കി ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആദ്യ ഇന്ത്യൻ ചിത്രമായി മാറി. ചിത്രത്തിലെ പ്രധാന അഭിനേതാക്കളിൽ ചിത്രത്തിലെ പ്രതിനായകനായ ഭല്ലാലദേവയായി അഭിനയിച്ച റാണ ദഗ്ഗുബതിയും അങ്ങനെയാണ് താരമായത്.…
മാരുതിയുടെ രാജ്യത്തെ ആദ്യത്തെ ഇവി വെഹിക്കിളായ eVX ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റ് ഉടൻ വരും. മാരുതി സുസുക്കി ഓട്ടോ എക്‌സ്‌പോ 2023-ൽ പ്രദർശിപ്പിക്കുക മാത്രമല്ല eVX ഇലക്ട്രിക് എസ്‌യുവി-യുടെ ഡിസൈനിനായി പേറ്റന്റും നേടിയിട്ടുണ്ട്. സുസുക്കി eWX-നെ EV മിനി-വാഗൺ ആയി വിശേഷിപ്പിക്കുന്നു. അത് അടിസ്ഥാനപരമായി ഒരു ഇലക്ട്രിക് ഹാച്ച്ബാക്ക് ആണ്. ഇത് ഇന്ത്യയിൽ വിൽക്കുന്ന എസ്-പ്രസ്സോയേക്കാൾ ചെറുതാണ്. വെറും 3.4 മീറ്റർ നീളമുള്ള eWX കൺസെപ്റ്റ് ജപ്പാൻ്റെ കെയ് കാർ നിയന്ത്രണങ്ങൾ പാലിക്കുന്നു. ഇതിൻ്റെ ടാൾബോയ് ഡിസൈൻ വാഗൺ ആറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപപ്പെടുത്തിയതാണ്. പരമ്പരാഗത ഹെഡ്‌ലാമ്പുകളൊന്നുമില്ല, എ-പില്ലറുകൾക്കപ്പുറത്തേക്ക് നീളുന്ന വളഞ്ഞ വിൻഡ്‌ഷീൽഡും ബി-പില്ലറുകളും eWX ൽ കാണുന്നില്ല. സ്‌പോർട്‌സ് ബോഡി ക്ലാഡിംഗും പൂർണ്ണമായും കവർ ചെയ്ത വീൽ ക്യാപ്പുകളും ഇതിലുണ്ട്. സുസുക്കി eWX-ൻ്റെ സിംഗിൾ-മോട്ടോറിൽ 230 കിലോമീറ്റർ പരിധി കൈവരിക്കാനാകുമെന്ന് കമ്പനി നേരത്തെ സൂചിപ്പിച്ചിരുന്നു. eWX ൻ്റെ ഇന്ത്യയിലെ ലോഞ്ചിനെക്കുറിച്ചുള്ള വിശദാംശങ്ങൾ മാരുതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2026-27 ൽ ലോഞ്ചിങ്…
സംസ്ഥാനത്തു മദ്യനയത്തില്‍ മാറ്റം വരുത്താന്‍ പോകുന്നുവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നു ചീഫ് സെക്രട്ടറി ഡോ. വി.വേണു വ്യക്തമാക്കി . സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനു സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം നടന്ന യോഗം. ഇതിനെ തെറ്റായി വ്യാഖ്യാനിച്ചാണ് ഡ്രൈഡേ പിൻവലിക്കുന്നു എന്ന തരത്തിൽ ഇത്തരം പ്രചാരണം നടക്കുന്നതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനു സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു സെക്രട്ടറിമാരുടെ പ്രതിമാസ യോഗത്തില്‍ ചീഫ് സെക്രട്ടറി നിര്‍ദേശങ്ങള്‍ നല്‍കിയത് ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കേണ്ട കടമയുടെ ഭാഗമാണ്. ഇതു പതിവായി നടക്കുന്നതുമാണ്. ടൂറിസം മേഖലയിലെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ആ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായി ടൂറിസം ഡയറക്ടര്‍ സ്ഥിരമായി യോഗം ചേരാറുള്ളതാണ്. അവരുടെ അഭിപ്രായങ്ങള്‍ ലഭ്യമാക്കി പരിശോധിക്കുന്നതും അതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതും പതിവായി നടക്കുന്ന കാര്യമാണ്. ഇതിനെയാണു തെറ്റായി വ്യാഖ്യാനിച്ച് മദ്യ നയത്തില്‍ മാറ്റം വരുത്താന്‍ പോകുന്നുവെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും ചീഫ്…
പുതിയ ആഗോള EV ബ്രാൻഡുകളുടെ കടന്നുവരവ് ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് മാറുന്ന ഇന്ത്യൻ കാർ വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്തും. വിപണിയിലെ മത്സരം ഉപഭോക്താക്കൾക്കുള്ള കൂടുതൽ ചോയ്‌സുകൾ വർദ്ധിപ്പിക്കും, ഇത് മികച്ച വിലയും ഫീച്ചറുകളും വിൽപ്പനാനന്തര സേവനങ്ങളിലേക്കും നയിക്കും. ഇവി സെഗ്‌മെൻ്റിൽ പുതിയ സാങ്കേതികവിദ്യകളും സവിശേഷതകളും വിപണിയിൽ അവതരിപ്പിക്കാനാകും. കൂടുതൽ താങ്ങാനാവുന്നതും വൈവിധ്യമാർന്നതുമായ ഇലക്ട്രിക് വാഹനങ്ങളുടെ ലഭ്യത ഇന്ത്യയിൽ EV-കളുടെ സെലക്ഷൻ എളുപ്പത്തിലാക്കും. അഞ്ചു പ്രമുഖ ഇലക്ട്രിക് ബ്രാൻഡുകളാണ് ഇന്ത്യൻ വിപണിയിൽ സാധ്യത തേടാനെത്തുന്നത്. ടെസ്‌ലലോകത്തിലെ മുൻനിര ഇലക്ട്രിക് വാഹന (EV) നിർമ്മാതാക്കളായ ടെസ്‌ല കുറച്ചുകാലമായി ഇന്ത്യൻ വിപണിയിൽ ഉറ്റുനോക്കുന്നു. ടെസ്‌ല അതിൻ്റെ ജനപ്രിയ മോഡലുകളായ MODEL 3, MODEL Y എന്നിവ ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഈ ഇലക്ട്രിക് സെഡാനുകളും എസ്‌യുവികളും അവരുടെ അത്യാധുനിക സാങ്കേതികവിദ്യ, ആകർഷകമായ ശ്രേണി എന്നിവയ്ക്ക് ആഗോള അംഗീകാരം നേടിയിട്ടുണ്ട്.ഇന്ത്യയിൽ ആഡംബര ഇലക്ട്രിക് വാഹനങ്ങളായ Mercedes-Benz EQC, Audi e-tron, Jaguar I-Pace എന്നിവയുമായി ടെസ്‌ല മത്സരിക്കും.…
ഒരു വനിത മഹീന്ദ്ര ഥാറിൽ വന്നിറങ്ങി ബിഎംഡബ്ല്യു ZS 4 കൺവേർട്ടബിൾ സ്‌പോർട്‌സ് കാർ എടുത്തു പറക്കുന്ന ദൃശ്യങ്ങൾ കൊച്ചിയിലെ നിരത്തുകളിൽ അത്ര പുതുതൊന്നുമല്ല. എന്നാൽ ഇവിടെ രാധാമണി അമ്മക്ക് പ്രായം 72 ആണ്. എന്നിട്ടും യുവതയുടെ ഊർജസ്വലതയോടെ അവർ നിരത്തുകൾ കീഴടക്കുകയാണ്, അതും ജെസിബി പോലുളള വലിയ വാഹനങ്ങളിൽ. പ്രായം ഘടകമേയല്ലപ്രായം ഒന്നിനും പരിമിതിയല്ലെന്ന് ജീവിതത്തിലൂടെ തെളിയിക്കുകയാണ് കൊച്ചി തോപ്പുംപടി സ്വദേശി രാധാമണി അമ്മ. ഈ 72-ാം വയസിലും ജെസിബി ഉൾപ്പടെയുള്ള 11 ക്ലാസ് വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് ഇവർക്കുണ്ട്. രാധാമണി അമ്മ ആദ്യമായി കാർ ഓടിക്കാൻ പഠിച്ചത് 1981-ൽ ആയിരുന്നു. ആദ്യമൊക്കെ പേരിനായിരുന്നു ഡ്രൈവിംഗ് പഠിച്ചതും ലൈസെൻസ് എടുത്തതും എന്ന് രാധാമണിയമ്മ പറയുന്നു. A2Z ഹെവി എക്യുപ്‌മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന ഡ്രൈവിംഗ് പഠന സ്ഥാപനം നടത്തിയിരുന്ന ഭർത്താവ് 2004-ൽ ഒരു അപകടത്തിൽ മരിച്ചതിനെത്തുടർന്ന് രാധാമണി അമ്മക്ക് ഡ്രൈവിംഗ് സ്കൂൾ ബിസിനസ് സ്വയം നടത്തേണ്ടി വന്നു. അതിനു ശേഷമാണ് ഡ്രൈവിംഗ്…
ജീവിതത്തിലെ ഏത് ചലഞ്ചും നേരിടും. സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെ താൽക്കാലികമാണ്. അത് മാറും. ആഗ്രഹിച്ചതൊക്കെ എനിക്ക് നേടാനാകും. കഷ്ടപ്പെടാനും പഠിക്കാനും തയ്യാറാണ്. ഇത് പറയുന്നത്, വെറും പതിനെട്ട് വയസ്സുള്ള അഭിറാമാണ്. കാസർകോഡ് കുറ്റിക്കോൽ ഗവൺമെന്റ് ഐടിഐയിലെ സെക്കന്റ് ഇയർ ഇലക്ട്രോണിക് മെക്കാനിക് വിദ്യാർത്ഥി. ഉപയോഗിച്ച നാളികേരത്തിന്റെ ചിരട്ട പെട്ടെന്ന് മണ്ണിൽ ചേരില്ല. അത് കുന്നുകൂടി കിടക്കുന്നത് പലവിധ അസൗര്യങ്ങൾ ഉണ്ടാക്കും. വരുമാനം അത്യാവശ്യമുളള അഭിറാം ചിരട്ട തന്നെ ആയുധമാക്കി. സ്വയം കലാകാരനെന്ന് ബോധ്യമുള്ളതിനാൽ അഭിറാമിന്റെ കൈവിരലുകൾ പതിഞ്ഞപ്പോൾ ചിരട്ടകൾ നല്ല ശില്പങ്ങളായി. അത് സംരംഭമായി. ക്രാഫ്റ്റ് മീഡിയ എന്ന പേരിൽ എൺപതിലധികം വിവിധ കരകൗശല പ്രൊഡക്റ്റുകൾ അഭിറാം ഉണ്ടാക്കുന്നു. നാൽപതിലധികം ഓർഡറുകളാണ് അഭിറാമിന്റെ ഉൾപ്പന്നങ്ങൾക്ക് ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ കിട്ടിയത്. അഭിറാമിന്റെ അമ്മ തയ്യൽ ജോലി ചെയ്യുന്നു. അച്ഛൻ മരം വെട്ടുകാരനും. പലവിധത്തിലുള്ള വെല്ലുവിളികളുണ്ട്, എന്നാലും അഭറാമിന്റെ ആത്മവിശ്വാസവും ജീവിതത്തിലെ തിളക്കവും അതിശയിപ്പിക്കും. ഏഴാംക്ലാസ് മുതൽ പാർട്ട് ടൈം ജോലി ചെയ്ത് കുടുംബത്തിന് ഒരു…
2027ഓടെ ഇന്ത്യയിലെ ഏറ്റവും വലിയ മാൾ ഉയരുക ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഭാരതി എയ്‌റോസിറ്റിയിലാകും. 2.5 ബില്യൺ ഡോളർ മുടക്കി 28 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മാൾ നിർമാണ ഘട്ടത്തിലാണ്. ഇത് ഇന്ത്യയുടെ ആദ്യത്തെ എയറോട്രോപോളിസ് സൃഷ്ടിക്കുന്നതിനുള്ള തുടക്കമാണ്. ആഗോള വിനോദ വിഭാഗങ്ങൾ ഉൾകൊള്ളുന്ന രാജ്യത്തെ ഏറ്റവും വലിയ ഇൻഡോർ വിനോദ കേന്ദ്രമായി മാളിനെ വികസിപ്പിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എട്ട് മടങ്ങ് വളരുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മെഗാ മാൾ പൂർത്തിയാകുമ്പോൾ എയ്‌റോസിറ്റിയിൽ വിപുലമായ വാണിജ്യ ഇടം, പൊതു ഇടങ്ങൾ എന്നിവയുമുണ്ടാകും. 2029 ഓടെ നിലവിൽ 15 ലക്ഷം ചതുരശ്ര അടി പാട്ട സ്ഥലമുള്ള എയ്‌റോസിറ്റി ഒരു കോടി ചതുരശ്ര അടിയായി വികസിപ്പിക്കും. പിന്നാലെ ഗ്ലോബൽ ബിസിനസ് ഡിസ്ട്രിക്റ്റ് 65 ലക്ഷം ചതുരശ്ര അടി കൂടി വികസിപ്പിക്കും. ഓഫീസുകൾ, റീട്ടെയിൽ, ഫുഡ് കോർട്ടുകൾ, ഒരു മെഗാ മാൾ, പൊതു ഇടങ്ങൾ എന്നിവയ്ക്കായി…