Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

FSTCയുമായി കൈകോർത്ത് Sarla Aviation

15 June 2026

കൊല്ലം-തേനി ദേശീയപാത, ഒന്നാം ഘട്ടത്തിന് അനുമതി

15 June 2026

സ്പേസ് എക്സ് വിപണി കുതിപ്പിൽ നേട്ടമുണ്ടാക്കി ഡൽഹിയിലെ ബിസിനസ് കുടുംബം

15 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മാൾ തുറക്കും മുൻപ് ട്രാഫിക് ബ്ലോക്ക് മാറ്റാൻ ലുലു
News Update

മാൾ തുറക്കും മുൻപ് ട്രാഫിക് ബ്ലോക്ക് മാറ്റാൻ ലുലു

മാള്‍ കാരണമുണ്ടായേക്കാവുന്ന ഗതാഗത കുരുക്ക് വലിയ ആശങ്കയാണ്. നിലവില്‍ തന്നെ വലിയ തിരക്കുള്ള മേഖലയാണിത്. എന്തായാലും ഈ വിഷയത്തില്‍ മാള്‍ തുറക്കുന്നതിന് മുമ്പ് തന്നെ നടപടിയുമായി ലുലു ഗ്രൂപ്പ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
News DeskBy News Desk21 August 2024Updated:21 August 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കോഴിക്കോട് മാങ്കാവിലെ ലുലു മാള്‍ അടുത്ത മാസത്തോടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് ലുലു ഗ്രൂപ്പ് അധികൃതർ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. ഓണത്തോട് അനുബന്ധിച്ച് ലുലു മാള്‍ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. “എല്ലാ ബ്രാൻഡുകളും ഇതിനോടകം തന്നെ കോഴിക്കോട് ലുലു മാളിലേക്ക് എത്തിയിട്ടുണ്ടെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അവസാനഘട്ട മിനുക്ക് പണികള്‍ അതിവേഗം പുരോഗമിക്കുകയാണ്. സ്ഥാപനം ഉടന്‍ തന്നെ തുറന്ന് പ്രവർത്തനം ആരംഭിക്കും” എന്നായിരുന്നു ലുലു മാൾസ് ഇന്ത്യ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ നേരത്തെ വ്യക്തമാക്കിയത്.

ലുലു മാള്‍ എന്നത് കോഴിക്കോടുകാരുടെ ദീർഘനാളത്തെ ആഗ്രഹമാണെങ്കിലും മാള്‍ കാരണമുണ്ടായേക്കാവുന്ന ഗതാഗത കുരുക്ക് വലിയ ആശങ്കയാണ്. നിലവില്‍ തന്നെ വലിയ തിരക്കുള്ള മേഖലയാണിത്. എന്തായാലും ഈ വിഷയത്തില്‍ മാള്‍ തുറക്കുന്നതിന് മുമ്പ് തന്നെ നടപടിയുമായി ലുലു ഗ്രൂപ്പ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

മാങ്കാവ് മേഖലയില്‍ ഉണ്ടായേക്കാവുന്ന വന്‍ഗതാഗത കുരുക്ക് പരിഹരിക്കാനാവശ്യമായ പരിഷ്കരണത്തിന് നിർദേശങ്ങള്‍ സമർപ്പിക്കാന്‍ നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്) പഠനം തുടങ്ങി കഴിഞ്ഞു. ലുലു മാള്‍ അധികൃതരുടെ തന്നെ ആവശ്യപ്രകാരം തന്നെയാണ് നാറ്റ്പാക് പഠനം നടത്തുന്നതെന്നാണ് റിപ്പോർട്ട്.

നാറ്റ്പാക്ക് അധികൃതർ നല്‍കുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാളിന്റെ പരിസരത്ത് സ്വീകരിക്കാവുന്ന ഗതാഗതപരിഷ്കാരങ്ങൾ സംബന്ധിച്ച് ലുലു അധികൃതർ സർക്കാറിന് റിപ്പോർട്ട് നല്‍കുന്നു.

സർക്കാർ നടത്തേണ്ട നീക്കങ്ങള്‍ക്ക് പുറമെ ഗതാഗത സ്തംഭനം ഒഴിവാക്കുന്നതിന് വേണ്ടി ലുലു മാള്‍ അധികൃതരും തങ്ങളുടേതായ നിലയില്‍ ഇവിടെ ചില പരിഷ്കാരങ്ങള്‍ ആലോചിക്കുന്നുണ്ട്. സർക്കാർ സ്വീകരിക്കുന്ന തീരുമാനം അനുസരിച്ചായിരിക്കും ലുലു മാളിന്റെ സ്വന്തം നിലയ്ക്കുള്ള ക്രമീകരണങ്ങള്‍ ഏർപ്പെടുത്തുക.

ഏഴ് മീറ്റർ മാത്രം വീതിയുള്ള 2 വരി റോഡാണ് ലുലു മാളിന് മുന്നിലുള്ളത്. ആസ്റ്റർ, മിംസ് ആശുപത്രി ഉള്‍പ്പെടേയുള്ള സ്ഥാപനങ്ങളും പരിസരത്ത് തന്നെ സ്ഥിതി ചെയ്യുന്നു. മാള്‍ തുറന്നാല്‍ ഇവിടെ വന്‍ ഗതാഗത കുരുക്ക് രൂപപ്പെടുന്നത് ആംമ്പുലന്‍ അടക്കമുള്ളവയുടെ സഞ്ചാരത്തിനും തടസ്സം സൃഷ്ടിക്കും.

മാങ്കാവ് ജംക്‌ഷൻ, മാങ്കാവ് ശ്മശാനം ജംക്‌ഷൻ, പുതിയപാലം-ഗോവിന്ദപുരം പിഎൻബി ജംക്​ഷൻ, കല്ലുത്താൻകടവ് കോംട്രസ്റ്റ് കണ്ണാശുപത്രി ജംക്‌ഷൻ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് നാറ്റ്പാക് പ്രധാനമായും സർവ്വേയും മറ്റ് പഠനങ്ങളും നടത്തുന്നത്. മാള്‍ തുറക്കുന്നതോടെ മലപ്പുറത്ത് നിന്ന് അടക്കം ആളുകള്‍ ഇതുവഴി എത്തും. ഇത് അടക്കം മുന്നില്‍ കണ്ടുള്ള ക്രമീകരണങ്ങള്‍ക്കാണ് മുന്‍തൂക്കം.

രാവിലേയും വൈകീട്ടും ഇതുവഴി കടന്ന് പോകുന്ന വാഹനങ്ങളുടെ കണക്ക് എടുത്തുകൊണ്ടാണ് പഠനം ആരംഭിച്ചത്. തിരുവനന്തപുരം, എറണാകുളം കോഴിക്കോട് ഓഫിസുകളിൽനിന്നായി 5 പേരാണ് പഠനത്തിൽ പങ്കെടുക്കുന്നത്. പഠനത്തിന് നേതൃത്വം നല്‍കുന്ന ഡോ.എസ്.ഹാഷിം ഈയാഴ്ച സ്ഥലം സന്ദർശിക്കും. പഠനത്തിന്റെ മുഴുവന്‍ ചിലവും വഹിക്കുന്നത് ലുലു മാള്‍ അധികൃതർ തന്നെയാണ്.

Lulu Mall in Mankav, Kozhikode, is set to open next month in conjunction with Onam. NATPAC is conducting studies to address potential traffic congestion around the area.

banner business Channel I Am channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

FSTCയുമായി കൈകോർത്ത് Sarla Aviation

15 June 2026

കൊല്ലം-തേനി ദേശീയപാത, ഒന്നാം ഘട്ടത്തിന് അനുമതി

15 June 2026

സ്പേസ് എക്സ് വിപണി കുതിപ്പിൽ നേട്ടമുണ്ടാക്കി ഡൽഹിയിലെ ബിസിനസ് കുടുംബം

15 June 2026

റഫാലിൽ ‘മേക്ക് ഇൻ ഇന്ത്യ’ ഉറപ്പാക്കും

15 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • FSTCയുമായി കൈകോർത്ത് Sarla Aviation
  • കൊല്ലം-തേനി ദേശീയപാത, ഒന്നാം ഘട്ടത്തിന് അനുമതി
  • സ്പേസ് എക്സ് വിപണി കുതിപ്പിൽ നേട്ടമുണ്ടാക്കി ഡൽഹിയിലെ ബിസിനസ് കുടുംബം
  • റഫാലിൽ ‘മേക്ക് ഇൻ ഇന്ത്യ’ ഉറപ്പാക്കും
  • ആഗോള പേറ്റന്റ് പട്ടികയിൽ ചരിത്രം കുറിച്ച് ജിയോ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • FSTCയുമായി കൈകോർത്ത് Sarla Aviation
  • കൊല്ലം-തേനി ദേശീയപാത, ഒന്നാം ഘട്ടത്തിന് അനുമതി
  • സ്പേസ് എക്സ് വിപണി കുതിപ്പിൽ നേട്ടമുണ്ടാക്കി ഡൽഹിയിലെ ബിസിനസ് കുടുംബം
  • റഫാലിൽ ‘മേക്ക് ഇൻ ഇന്ത്യ’ ഉറപ്പാക്കും
  • ആഗോള പേറ്റന്റ് പട്ടികയിൽ ചരിത്രം കുറിച്ച് ജിയോ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil