Author: News Desk

ഇലക്ട്രിക് സൈക്കിൾ നിർമ്മാതാക്കളായ ഇമോട്ടോറാഡിൽ നിക്ഷേപം നടത്തി   ഇന്ത്യൻ ക്രിക്കറ്റ് താരം ധോണി .  വിവിധ സ്റ്റാർട്ടപ്പുകളുമായുള്ള പങ്കളിത്തം കൊണ്ട് ശ്രദ്ധേയമായ ഇമോട്ടോറാഡിൽ ധോണി മൂലധനം നിക്ഷേപിച്ചത് വിപണി ശ്രദ്ധ പിടിച്ചുപറ്റുകയാണ്. “ സുസ്ഥിരമായ പരിഹാരങ്ങൾ രൂപപ്പെടുത്തുന്നതിൽ ഇന്നൊവേഷൻ വലിയ പങ്ക് വഹിക്കുന്ന ഒരു യുഗത്തിലാണ് നമ്മൾ, ഇവ നിർമ്മിക്കുന്ന പുതിയ കാലത്തെ കമ്പനികളുടെ ആരാധകനാണ് ഞാൻ,” എന്ന് ധോണി പ്രസ്താവനയിൽ പറഞ്ഞു. തന്ത്രപ്രധാനമായ നിക്ഷേപം കമ്പനിയുടെ ബ്രാൻഡ് എൻഡോഴ്‌സർ എന്ന നിലയിലുള്ള പുതിയ റോളിനൊപ്പം ധോണിക്ക് ഇമോട്ടോറാഡിൽ ഇക്വിറ്റി ഉടമസ്ഥാവകാശം നൽകുമെന്ന്  സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ കുനാൽ ഗുപ്ത  പറഞ്ഞു. ഗുപ്ത, റജിബ് ഗംഗോപാധ്യായ, ആദിത്യ ഓസ, സുമേദ് ബത്തേവാർ എന്നിവർ ചേർന്ന് 2020ൽ സ്ഥാപിച്ച ഇമോട്ടോറാഡ്, ഇന്ത്യയിലെ മൊത്തത്തിലുള്ള ഇ-സൈക്കിൾ വിപണിയുടെ 65% കരസ്ഥമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട് . ബെംഗളൂരു ആസ്ഥാനമായുള്ള ഫിറ്റ്‌നസ് സ്റ്റാർട്ടപ്പ് തഗ്ദ രഹോ, ഡിജിറ്റൽ ലെൻഡിംഗ് പ്ലാറ്റ്‌ഫോം ഖതാബുക്ക്, ഗുരുഗ്രാം ആസ്ഥാനമായുള്ള യൂസ്ഡ്…

Read More

മുന്തിരിയിൽ കീടനാശിനികൾ അടങ്ങിയിട്ടുണ്ടെന്നു ഇൻസ്റ്റാഗ്രാം വീഡിയോകൾ സൂചിപ്പിക്കുന്നു. മുന്തിരിയിൽ കീടനാശിനികൾ അടങ്ങിയിട്ടുണ്ടെന്നും നന്നായി വൃത്തിയാക്കിയ ശേഷം മുതിർന്നവർക്ക് അവ കഴിക്കാം, പക്ഷെ കുട്ടികളെ അവയിൽ നിന്ന് അകറ്റി നിർത്തണമെന്നുമാണ് ഈ വൈറൽ വീഡിയോകൾ സൂചിപ്പിക്കുന്നത്;  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വീഡിയോകളിൽ എത്രത്തോളം സത്യമുണ്ട്? ഉപ്പും ബേക്കിംഗ് സോഡയും ചേർത്ത് ചെറുചൂടുള്ള വെള്ളത്തിൽ കഴുകാൻ വിദഗ്ധരുടെ വീഡിയോകൾ നിർദ്ദേശിക്കുന്നു. എന്നാൽ രാസ അവശിഷ്ടങ്ങൾ പുറന്തള്ളാൻ ഇത് പൂർണമായും പര്യാപ്തമല്ലെന്ന് വിദഗ്ധർ പറയുന്നു. സമഗ്രമായ ശുചീകരണ പ്രക്രിയ പിന്തുടരാത്ത പക്ഷം മുന്തിരി ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതിൻ്റെ കാരണങ്ങൾ ആരോഗ്യ വിദഗ്ധർ മുന്നോട്ടു വയ്ക്കുന്നു. ഷോപ്പിംഗ് ബാസ്‌ക്കറ്റുകളിൽ എത്തുന്നതിന് മുമ്പ് നിരവധി രാസവസ്തുക്കൾ അവയിൽ എങ്ങനെ തളിക്കപ്പെടുന്നുവെന്ന് ഈ വീഡിയോകൾ ചിത്രീകരിക്കുന്നു. രാസവസ്തുക്കളിൽ നിന്ന് മുക്തി നേടുന്നതിന് മുന്തിരി നന്നായി വൃത്തിയാക്കാനുള്ള ഒരു മാർഗവും വീഡിയോകൾ പരാമർശിക്കുന്നു. ഒരു ബൗൾ ചെറുചൂടുള്ള വെള്ളത്തിൽ ബേക്കിംഗ് സോഡയും ഉപ്പും ചേർത്ത് കഴിക്കുന്നതിന് മുമ്പ് അഞ്ച് മുതൽ പത്ത്…

Read More

അദാനി ഗ്രൂപ്പിന്റെ സിമൻ്റ്, ബിൽഡിംഗ് മെറ്റീരിയൽ കമ്പനിയായ അംബുജ സിമൻ്റ്‌സ്, തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള മൈ ഹോം ഗ്രൂപ്പിൻ്റെ സിമൻ്റ് ഗ്രൈൻഡിംഗ് യൂണിറ്റ് ഏറ്റെടുക്കും.1.5 MTPA  സിമൻ്റ് ഗ്രൈൻഡിംഗ് യൂണിറ്റ്  413.75 കോടി രൂപ മുടക്കിലാണ് ഏറ്റെടുക്കുന്നത്. കരാറിൽ ഒപ്പു വച്ചതോടെ  ആഭ്യന്തര നിക്ഷേപത്തിലൂടെ തമിഴ്‌നാട്ടിലെയും കേരളത്തിലെയും തെക്കൻ വിപണികളിലുടനീളം അംബുജ സിമൻ്റ്‌സ് കൂടുതൽ സാന്നിധ്യമറിയിക്കും. അദാനി ഗ്രൂപ്പിൻ്റെ മൊത്തം സിമൻ്റ് ഉത്പാദന ശേഷി 78.9 MTPA ആണ്. തൂത്തുക്കുടി തുറമുഖത്തിന് സമീപായിട്ടാണ് 61 ഏക്കർ ഭൂമിയിൽ വ്യാപിച്ചുകിടക്കുന്ന സിമൻ്റ് ഗ്രൈൻഡിംഗ് യൂണിറ്റ്. അംബുജ സിമൻ്റ്‌സ് അത്യാധുനിക മറൈൻ ഇൻഫ്രാസ്ട്രക്ചറും ഉപകരണങ്ങളും പ്രയോജനപ്പെടുത്തുകയും , അസംസ്‌കൃത വസ്തുക്കളുടെ സംഭരണത്തിനായി ദീർഘകാല ഫ്ലൈ ആഷ് വിതരണ കരാറോടെ മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും. തമിഴ്‌നാട്ടിലെ ചുണ്ണാമ്പുകല്ലിൻ്റെ പരിമിതമായ ലഭ്യത കണക്കിലെടുത്തു  സംഘിപുരം പ്ലാൻ്റിൽ നിന്നുള്ള ക്ലിങ്കർ തീരദേശ പാതയിൽ കൂടി പ്ലാന്റിലെത്തിക്കാം. അതുവഴി  ചെലവ് കുറഞ്ഞ പ്രവർത്തനങ്ങൾ ഉറപ്പാക്കാമെന്നതാണ് മേന്മ.…

Read More

വിശ്വാസ്യത തകർക്കുന്ന വ്യാജ പ്രചാരണങ്ങൾ വേണ്ടെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ. സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. വ്യാജ വാർത്തകൾ, പെരുമാറ്റച്ചട്ടം ലംഘിക്കുന്ന വാർത്തകൾ, പെയ്ഡ് ന്യൂസ് എന്നിവയ്‌ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ‌‍ സഞ്ജയ് കൗൾ (Chief Electoral Officer (Kerala) Sanjay Kaul) മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയും ദൃശ്യ-ശ്രാവ്യ, അച്ചടി മാധ്യമങ്ങളും തുടർച്ചയായി നിരീക്ഷിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലകളിലും മീഡിയ മോണിറ്ററിംഗ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ഉപയോഗിക്കുന്ന വിഷ്വൽ, ഓഡിയോ പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി ആവശ്യമാണ്. മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ വിതരണം ചെയ്യുന്ന പരസ്യങ്ങൾക്ക് ജില്ലാ കളക്ടറുടെ കീഴിലുള്ള ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണ്. ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസിലെ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ്…

Read More

ഫാമിലി ഐസ്ക്രീം പോലെ ഇതാ ഫാമിലി സ്കൂട്ടറും.ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാതാക്കളിൽ ഒന്നായ ഏതർ എനർജി, തങ്ങളുടെ ഇലക്ട്രിക് ഫാമിലി സ്‌കൂട്ടറായ റിസ്റ്റ  (Rizta ) അവതരിപ്പിച്ചു. ശനിയാഴ്ച ബംഗളൂരുവിൽ നടന്ന ഏതർ കമ്മ്യൂണിറ്റി ഡേയുടെ രണ്ടാം പതിപ്പിൽ അവതരിപ്പിച്ച Ather Rizta ഏതർ 450നേക്കാൾ വലിയ സ്കൂട്ടറായിരിക്കും. റൈഡറും പിലിയനും തമ്മിൽ ഹെൽമറ്റ് വഴി ആശയ വിനിമയവും, സംഗീതവുമൊക്കെ  സാധ്യമാക്കുന്ന  ഹാലോ – സ്‌മാർട്ട് ഹെൽമറ്റ് ഇതിന്റെ സിവശേഷതയാണ്.കൂടാതെ ഹെൽമെറ്റ് – ഫോൺ- സ്കൂട്ടർ പെയറിങ്,  സ്‌കിഡ്‌കൺട്രോൾ, അധിക ബൂട്ട് സ്പേസ് എന്നിവയും പ്രത്യേകതകളാണ്. സുരക്ഷാ സംവിധാനങ്ങളായ FallSafeTM, Emergency Stop Signal (ESS), Theft & Tow Detect, Find My Scooter , ഏറ്റവും പുതിയ അപ്‌ഗ്രേഡായ AtherStack 6.0 ആപ്പ് എന്നിവയുമുണ്ട് ഈ ഫാമിലി സ്കൂട്ടറിന്. ഒരു കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങൾക്കുമായി  രൂപകൽപ്പന ചെയ്‌തിരിക്കുന്ന റിസ്റ്റ സുഖം, സൗകര്യം, സുരക്ഷ എന്നിവയ്ക്ക് മുൻഗണന നൽകുന്നു.…

Read More

രാഹുൽ ഗാന്ധി  കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജി സമർപ്പിച്ചോ ? IAM Factcheck കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തൻ്റെ തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിൻ്റെ വീഡിയോ AI വോയ്‌സ് ക്ലോൺ ഉപയോഗിച്ച് മാറ്റി രാഹുൽ പാർട്ടിയിൽ നിന്ന് രാജിവെക്കുകയാണെന്ന് തെറ്റായി തയാറാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങി. എന്നാൽ ഈ   അവകാശവാദം തെറ്റാണെന്ന് Factcheckലൂടെ  കണ്ടെത്തി. ആ ദൃശ്യങ്ങളിലെ  വസ്തുത എന്തായിരുന്നു ? കേരളത്തിലെ വയനാട്ടിൽ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഏപ്രിൽ 3 ന് അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതാണ് യഥാർത്ഥ വീഡിയോ. സിപിഐയിലെ  ആനി രാജയ്ക്കും BJP കേരള ഘടകം സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമെതിരെയാണ് ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത്. വൈറലായ ഫേക്ക് വീഡിയോയിൽ രാഹുൽ ഗാന്ധി രേഖകളിൽ ഒപ്പിടുന്നതും ഹിന്ദിയിൽ രാജി പ്രഖ്യാപിക്കുന്ന ഒരു ഹ്രസ്വ പ്രസ്താവന വായിക്കുന്നതും കാണാം. AI വോയ്‌സ് ക്ലോൺ ഉപയോഗിച്ച് മാറ്റിയ ഇംഗ്ലീഷിലുള്ള പ്രസ്താവന ഇങ്ങനെ പറയുന്നുണ്ട് , “ഞാൻ, രാഹുൽ ഗാന്ധി,…

Read More

പാനി പൂരി പ്രിയരെ അത്ഭുതപ്പെടുത്തുന്ന സ്വർണ്ണ തകിടിൽ വിളമ്പുന്ന പാനി പൂരി എവിടത്തെ കാഴ്ചയാണ്, ആലോചിച്ചു കുഴയേണ്ട. സ്വർണത്തിന്റെ നാടായ ഗുജറാത്തിൽ തന്നെ. സ്വർണ്ണം, വെള്ളി ഫോയിൽ ഉപയോഗിച്ചാണ് പാനി പൂരി വിളമ്പുക. ഗുജറാത്തിലെ ഏതെങ്കിലും ജുവല്ലറി ഉടമയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കരുതിയാൽ അവിടെയും തെറ്റി,ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു തെരുവ് ഭക്ഷണ കച്ചവടക്കാരനാണ് ഡ്രൈ ഫ്രൂട്ട്‌സും തണ്ടായിയും സ്വർണ്ണവും വെള്ളിയും കലർന്ന തകിടിൽ വിളമ്പുന്ന പാനി പുരിയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചത്. സ്വർണ, വെള്ളി പൂരിയുടെ വീഡിയോ ഫുഡ് വ്ലോഗർമാരായ ഖുശ്ബു പർമറും മനനും ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടതോടെ പുതിയ വിഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. ചിലർ തെരുവ് ഭക്ഷണ കച്ചവടക്കാരന്റെ സർഗ്ഗാത്മകതയെ പ്രശംസിച്ചു. മറ്റു ചിലർ ജനപ്രിയ ലഘുഭക്ഷണം എന്ന ആശയം ഇങ്ങനെ സ്വർണം കൊണ്ട് നശിപ്പിക്കാനോ എന്ന് ചോദ്യം ചെയ്യുകയും ചെയ്യുന്നു. പരമ്പരാഗത പാനി പൂരിയുടെ ആധികാരിക രുചിക്ക് പകരം വയ്ക്കാൻ മറ്റൊന്നിനും കഴിയില്ലെന്ന്…

Read More

വിവിധ റെയിൽവേ ആപ്പുകളെ യോജിപ്പിച്ച് യാത്രക്കാർക്കായി സമഗ്രമായ ഒരു ‘സൂപ്പർ ആപ്പ്’ എത്തിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ . കസ്റ്റമർ അനുഭവം മികച്ചതാക്കാൻ ലക്ഷ്യമിട്ടുള്ള ടിക്കറ്റ് ബുക്കിംഗ്, ട്രെയിൻ ട്രാക്കിംഗ്, റെയിൽവേയുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങൾ ഈ ആപ്പ് നൽകും. മറ്റ് സാങ്കേതിക നവീകരണങ്ങളുടെ ഭാഗമായി ,ടിക്കറ്റ് റദ്ദാക്കൽ കാര്യക്ഷമമാക്കാൻ 24 മണിക്കൂർ ടിക്കറ്റ് റീഫണ്ട് സ്കീം അവതരിപ്പിക്കാനും റെയിൽവേ തയാറെടുക്കുന്നു. ബുദ്ധിമുട്ടില്ലാത്ത റീഫണ്ട് പ്രക്രിയ വാഗ്ദാനം ചെയ്ത് ണ് റെയിൽവേയുടെ പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. ഇന്നത്തെ കണക്കനുസരിച്ച്, 100 ദശലക്ഷത്തിലധികം ഡൗൺലോഡുകളുള്ള ഇന്ത്യൻ റെയിൽവേയുടെ IRCTC Rail Connect ആപ്പ് ഏറ്റവും ജനപ്രിയമാണ്. റെയിൽ മദാദ്, യുടിഎസ്, സതാർക്ക്, ടിഎംഎസ്-നിരീക്ഷൻ, ഐആർസിടിസി എയർ, പോർട്ട് റീഡ് എന്നിവയെയും ‘സൂപ്പർ ആപ്പിന്’ കീഴിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. റെയിൽവേ യാത്രക്കാർ വിവിധ ആപ്പുകളിലൂടെ സേവനം നേടുന്നതും വർധിച്ചു വരികയാണ്. നാല് ലക്ഷത്തിലധികം ആളുകൾ കൊൽക്കത്ത മെട്രോയുടെ മൊബൈൽ ആപ്ലിക്കേഷൻ തങ്ങളുടെ സ്മാർട്ട്ഫോണുകളിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.…

Read More

ഏപ്രിൽ 15ന് സ്ഥാനമൊഴിഞ്ഞ അർജുൻ മോഹനിൽ നിന്ന് ബൈജൂസ് സിഇഒയുടെ ചുക്കാൻ ഏറ്റെടുത്തതോടെ എഡ്‌ടെക് കമ്പനിയുടെ നിയന്ത്രണം വീണ്ടും തന്റെ കൈയിൽ ഉറപ്പിക്കുകയാണ് ബൈജു രവീന്ദ്രൻ. Byju’s ന്റെ അന്താരാഷ്‌ട്ര ബിസിനസിനെ നയിക്കാൻ 10 മാസങ്ങൾക്കു മുമ്പാണ് അർജുൻ മോഹൻ CEO ആയി ചുമതലയേറ്റത്. അർജുൻ മോഹൻ ഒരു ബാഹ്യ ഉപദേശക റോളിലേക്ക് മാറുമെന്നും ബൈജു രവീന്ദ്രൻ ഇനി ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുമെന്നും കമ്പനി അറിയിക്കുന്നു. ബിസിനസ് കുറഞ്ഞതിനാൽ ബൈജു രവീന്ദ്രൻ കൂടുതൽ ദൈനംദിന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുമെന്നും, താൻ മറ്റു  മറ്റ് അവസരങ്ങൾ തേടാൻ CEO സ്ഥാനത്തു നിന്നും പടിയിറങ്ങുകയാണെന്നും  അർജുൻ മോഹൻ സ്ഥിരീകരിച്ചു.   നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബൈജു  രവീന്ദ്രൻ നായകസ്ഥാനത്ത് തിരിച്ചെത്തുന്നത്. “വെല്ലുവിളി നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ ബൈജൂസിനെ നയിക്കാൻ അർജുൻ ഒരു മികച്ച ജോലി ചെയ്തു,” എന്നാണ് ബൈജു രവീന്ദ്രൻ അർജുന്റെ സേവനകാലത്തെ പറ്റി പറഞ്ഞത്. ഒരു തന്ത്രപരമായ ഉപദേഷ്ടാവ് എന്ന…

Read More

CHANNEL I AM Investors Connect Your Gateway to Global Investors Aspenwood Ventures Aspenwood Ventures Aspenwood Ventures is the next generation of Hummer Winblad Venture Partners- carrying on the legacy of 30+ years of investing in early-stage software companies. Founder: Lars Leckie and Steve Kishi Area of Investment: Early-stage enterprise software companies No. of Investments: 68 No. of Fund: 13 Location: San Francisco, California More About We get behind founding teams that tackle hard problems and have a history of success. Our CEOs consistently attract talented people who want to work with them. The companies we back create paradigm-shifting, disruptive breakthroughs. From first institutional capital through…

Read More