Author: News Desk
ലോക പ്രശസ്തയായ ടെന്നീസ് താരമാണ് സാനിയ മിർസ. ഇന്ത്യൻ കായിക രംഗത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്തികൂടിയാണ് സാനിയ. ടെന്നീസ് ഡബിൾസിൽ ലോക ഒന്നാം റാങ്ക് എന്ന സ്ഥാനം വരെ അലങ്കരിച്ചിട്ടുള്ള സാനിയയ്ക്ക് അർജുന അവാർഡ്, പദ്മശ്രീ, പദ്മ ഭൂഷൺ തുടങ്ങിയ ബഹുമതികൾ നൽകി രാജ്യം അവരുടെ മികവിന് ആദരം നൽകിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം സാനിയ മിർസയുടെ ആസ്തി ഏകദേശം 216 കോടി രൂപയാണ്. പ്രശസ്ത കായിക താരമായ സാനിയ മിർസ ഹെർഷേസ്, ഏഷ്യൻ പെയിൻ്റ്‌സ്, ഡാന്യൂബ് പ്രോപ്പർട്ടീസ് എന്നിവയുൾപ്പെടെ നിരവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങളുടെ മോഡൽ ആണ്. ഡിഎൻഎയുടെ റിപ്പോർട്ട് പ്രകാരം, ഓരോ ബ്രാൻഡ് പരസ്യങ്ങൾക്കും ഏകദേശം 60 മുതൽ 70 ലക്ഷം വരെയാണ് സാനിയ ഈടാക്കുന്നത്. ഇതിലൂടെ മാത്രം പ്രതിവർഷം 25 കോടി രൂപ സമ്പാദിക്കുന്നുണ്ട്. പലപ്പോഴും ഇവൻ്റുകളിലും അല്ലെങ്കിൽ ടെലിവിഷൻ പൊതുപരിപാടികളിലും പ്രത്യക്ഷപ്പെടുന്നതിനും സാനിയയ്ക്ക് നല്ല പ്രതിഫലം ലഭിക്കാറുണ്ട്. ഹൈദരാബാദിലും ദുബായിലും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഡംബര…
ഇന്ത്യയിലെ മദ്യവ്യവസായം തഴച്ചുവളരുകയാണ്. ദിനംപ്രതി പുതിയ ബ്രാൻഡുകൾ ലോഞ്ച് ചെയ്യുന്നതോടെ, പല പൗരന്മാരും ഇപ്പോൾ അന്താരാഷ്‌ട്ര ബ്രാൻഡുകളേക്കാൾ സ്വദേശമായ ബ്രാൻഡുകളെയാണ് ഇഷ്ടപ്പെടുന്നത്. ഇവിടെയാണ് ഇതിലെ ബിസിനസ് സാധ്യതകളെ വളർത്തിക്കൊണ്ട് വന്ന് 80 ആം വയസിൽ ലളിത് ഖൈത്താൻ രാജ്യത്തെ ഏറ്റവും പുതിയ കോടീശ്വരനായി അറിയപ്പെട്ടു തുടങ്ങിയത്. 380 മില്യൺ ഡോളർ അതായത് 3200 കോടി രൂപ വരുമാനമുള്ള ഡൽഹി ആസ്ഥാനമായുള്ള റാഡിക്കോ ഖൈതാൻ എന്ന മദ്യക്കമ്പനിയുടെ ചെയർമാനാണ് ഈ വ്യവസായി. ജനപ്രിയ ബ്രാൻഡുകളിൽ ഒന്നായ 8 PM വിസ്കി, ഓൾഡ് അഡ്മിറൽ ബ്രാണ്ടി, മാജിക് മൊമെൻ്റ്സ് വോഡ്ക, റാംപൂർ സിംഗിൾ മാൾട്ട് എന്നിവ പുറത്തിറക്കുന്നത് ഇദ്ദേഹത്തിന്റെ കമ്പനി ആണ്. ഇന്ത്യന്‍ ഓഹരി വിപണികളില്‍ ട്രേഡ് ചെയ്യുന്ന ഈ കമ്പനിയുടെ ഓഹരി കഴിഞ്ഞ വര്‍ഷം ഏകദേശം 50 ശതമാനത്തിലധികം ഉയര്‍ന്നു. വില്‍പ്പന വര്‍ദ്ധിപ്പിച്ചതും, ‘ഹാപ്പിനസ് ഇന്‍ എ ബോട്ടില്‍’ പോലുള്ള പുതിയ ഉല്‍പ്പന്നങ്ങളുടെ സമാരംഭവും ഈ കുതിപ്പിനു വഴിവച്ചു. ഓഹരി വിപണിയിലെ ഈ…
സിനിമകൾ തീയറ്ററിൽ ഹിറ്റാവുന്നത് കാണാൻ ആരാധകർ കാത്തിരിക്കുന്നത് പോലെ തന്നെയാണ് തങ്ങളുടെ പ്രീയപ്പെട്ട താരങ്ങളുടെ സിനിമകൾ കോടി ക്ലബുകളിൽ എത്തുന്നത് കാണാനും. ഓരോ സിനിമ ഇറങ്ങുമ്പോഴും അത്രയേറെ ഇഷ്ടത്തോടെ ആരാധകർ ചർച്ച ചെയ്യുന്നത് മുൻപ് കോടി ക്ലബുകളിൽ എത്തിയ ചിത്രങ്ങളെ കുറിച്ചാണ്. അടുത്തിടെ പുറത്തിറങ്ങിയ പ്രഭാസ് നായകനായ കൽക്കിയും വിജയ് സേതുപതി നായകനായ മഹാരാജയുമെല്ലാം അത്തരത്തിൽ കോടി ക്ലബ്ബിൽ ഇടം പിടിച്ച സിനിമകൾ ആണ്. നൂറു കോടി ക്ലബ്ബിൽ ഇടം പിടിച്ച സിനിമകൾ ആണ് കൂടുതലും ആരാധകർ ചർച്ച ചെയ്യാറുള്ളത്. എന്നാൽ നൂറു കോടിയും കടന്ന് ആയിരം കോടിയിൽ എത്തിയ ചില ഇന്ത്യൻ സിനിമകൾ ഉണ്ട്. അത്തരത്തിൽ ആയിരം കോടിയിൽ എത്തിയ 6 സിനിമകൾ പരിചയപ്പെടാം. ദംഗല്‍ 2016 ൽ പുറത്തിറങ്ങിയ നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ ആമിര്‍ ഖാന്‍ നായകനായ ദംഗല്‍ ആയിരം കോടി ക്ലബ്ബിൽ എത്തിയ ചിത്രമാണ്. 2070.3 കോടി രൂപയാണ് ഈ ചിത്രത്തിന്റെ ആഗോള കളക്ഷൻ എന്നാണ് റിപ്പോർട്ടുകൾ…
1990-കളുടെ ആദ്യമാണ്. കണ്ണൂർ മോണ്ടിസോറിയിലെ സ്ക്കൂൾകാലം! ഹോസ്റ്റലിലായിരുന്നു. ശനിയും ഞായറും കഴിഞ്ഞ് യാതൊരു ഇഷ്ടവുമില്ലാതെ പയ്യാമ്പലത്തുള്ള മോണ്ടിസോറി സ്ക്കൂളിലേക്ക് പോകാനായി വീടിന് മുമ്പിലുള്ള ബസ്റ്റോപ്പിൽ നിൽക്കും. നീല പെയിന്റടിച്ച ബസ് വരും. ചക്രംപോലൊരു വട്ടത്തിൽ എൽ എന്ന ലോഗോ. മുന്നിൽ ഗ്ലാസിന് താഴെ ക്യാപിറ്റൽ ലെറ്ററിൽ എഴുതിയിരിക്കുന്ന ഒരു പേര്- അശോക് ലൈലാന്റ്! അക്കാലത്ത് എവിടേയും ലോറിയായാലും ബസ്സായാലും കൂടുതലും അശോക് ലൈലാന്റ് അല്ലേ? പിന്നെ നമ്മുടെ എവർഗ്രീൻ ടാറ്റയും! പക്ഷെ എന്തോ അശോക് ലൈലാന്റ് അന്നു മുതലേ മനസ്സിൽ മായാതെ നിൽക്കുന്നു. വെഹിക്കിൾ സ്ക്രാപ്പേജ് യൂണിറ്റ് തുറക്കുന്നതും, വാഹനവിൽപ്പനയിൽ 2% ഇടിവുണ്ടായതുമായി ബന്ധപ്പെട്ട് അശോക് ലൈലാന്റിന്റെ വാർത്തകൾ ഈയിടെ കണ്ടതോടെയാണ് ആ ഹെവിവെഹിക്കിൾ ബ്രാൻഡിനെക്കുറിച്ച് വീണ്ടും അന്വേഷിച്ച് തുടങ്ങിയത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ കൊമേഴ്സ്യൽ വെഹിക്കിൾ കമ്പനി. ബസ്സുകളുടെ നിർമ്മാണത്തിൽ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയും. കഴിഞ്ഞവർഷം 75-ാം വാർഷികം ആഘോഷിച്ചു, അശോക് ലൈലാന്റ്! അശോക് ലൈലാന്റിന്റെ ഉടമസ്ഥരെ…
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഐ ഫോൺ മുതൽ ലാപ്ടോപ്പ് വരെ വിദേശ ഉൽപ്പന്നങ്ങൾ നടപടി ക്രമങ്ങൾ പാലിച്ചു സ്വന്തമാക്കാൻ അവസരം. ഉടമസ്ഥൻ ഇല്ലാത്തതും, കസ്റ്റംസ് ക്ലിയറൻസ് ലഭിക്കാത്തതുമായ വിദേശ ഉത്പന്നങ്ങളാണ് ലേലത്തിന് വച്ചിരിക്കുന്നത്. വിമാനത്താവളത്തില്‍ അവകാശികളില്ലാത്തതോ, കസ്റ്റംസ് ക്ലിയറന്‍സ് ലഭിക്കാത്തതോ ആയ സാധനങ്ങളാണ് നടപടികള്‍ പൂര്‍ത്തിയാക്കി ജൂലൈ 17ന് ലേലം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട ടെണ്ടര്‍ നോട്ടീസ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) പുറത്തിറക്കി. വസ്ത്രങ്ങള്‍, അലങ്കാര വസ്തുക്കള്‍, ഹെല്‍ത്ത് പ്രോഡക്‌ട്‌സ്, വീട്ടാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍,ആഡംബര വാച്ചുകള്‍ തുടങ്ങിയ വസ്തുക്കളാണ് ലേലത്തിന് വച്ചിരിക്കുന്നത്. കസ്റ്റംസ് നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് ലേലം. അവകാശികളില്ലാത്ത സാധനങ്ങള്‍ ഏറ്റെടുക്കാന്‍ ആളുണ്ടോയെന്ന് നിയമപ്രകാരം നോട്ടീസ് നല്‍കിയ ശേഷമാണ് ലേല നടപടികളിലേക്ക് കടക്കുക. സര്‍ക്കാര്‍ അംഗീകൃത വിദഗ്ധ സംഘമാണ് സാധനങ്ങളുടെ വില നിശ്ചയിക്കുന്നത്. നിലവിലുള്ള അവസ്ഥയില്‍ വാങ്ങണമെന്ന നിബന്ധനയോടെയാണ് ലേലം നടക്കുക. ജൂലൈ 11ന് സാധനങ്ങള്‍ പരിശോധിക്കാന്‍ അവസരമുണ്ട്. Acquire unclaimed foreign products…
യുപിഎസ് സി പരീക്ഷകൾ എന്ന് കേൾക്കുമ്പോൾ തന്നെ ഉദ്യോഗാർത്ഥികളുടെ മനസ്സിൽ ഒരു ഭയം ഉണ്ടാകാറുണ്ട്. വർഷങ്ങളായി സിവിൽ സർവീസ് സ്വപ്നം കണ്ട് കോച്ചിങ് നേടി വിജയം കണ്ടവരും യാതൊരു വിധ കോച്ചിങ്ങും ഇല്ലാതെ സ്വന്തം പ്രയത്നം കൊണ്ട് വിജയം കണ്ടെത്തിയവരും ഉണ്ട്. അങ്ങനെ യാതൊരു കോച്ചിങ്ങും ഇല്ലാതെ സ്വന്തം പ്രയത്നം കൊണ്ട് ആദ്യ തവണ തന്നെ വിജയം കൈവരിച്ച ആളാണ് സൃഷ്ടി ദബാസ് ഐഎഎസ്. ഡൽഹി സ്വദേശിനിയായ സൃഷ്ടി ദബാസ് സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ അവിടെത്തന്നെയാണ് താമസം. സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിൽ ജോലി ചെയ്ത സൃഷ്ടി ഇപ്പോൾ ജോലി ചെയ്യുന്നത് മുംബൈ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ (ആർബിഐ) ആണ്. കലാപരമായി കഴിവുകൾ ഉള്ള സൃഷ്ടി ഒരു കഥക് നർത്തകി കൂടിയാണ്. ആർബിഐയിൽ തന്നെ എച്ച് ആർ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുമ്പോൾ ആണ് സൃഷ്ടി യുപിഎസ്‌സിക്ക് തയ്യാറെടുക്കാൻ തുടങ്ങിയത്. പകൽ ജോലി ചെയ്യുകയും രാത്രിയിൽ പഠിക്കുകയും ചെയ്തു കൊണ്ടാണ് സൃഷ്ടി…
മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമാണ് നടി നവ്യ നായർ. വിവാഹശേഷം അഭിനയത്തിൽ നിന്നും ചെറിയ ഇടവേള എടുത്തെങ്കിലും ഇപ്പോൾ വീണ്ടും സിനിമകളിലും സോഷ്യൽ മീഡിയയിലുമൊക്കെ സജീവമാണ് താരം. കഴിഞ്ഞ ദിവസം ആണ് താരം തന്റെ പുതിയ വിശേഷം ആരാധകരുമായി പങ്കുവച്ചത്. തന്റെ ഡ്രീം കാർ ആയ ബിഎംഡബ്ല്യു എക്സ് 7 വാങ്ങിയ സന്തോഷം ആണ് നവ്യ പങ്കുവച്ചത്. ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് നവ്യ ഈ ആഡംബര എസ്‍യുവി സ്വന്തമാക്കിയത്. “എൻ്റെ കുടുംബത്തിലേക്ക് ഒരു പുതിയൊരാളെ കൂടി സ്വാഗതം ചെയ്യുന്ന, ഈ പ്രത്യേക നിമിഷത്തിൽ എന്നോടൊപ്പം ചേരൂ. അതിശയിപ്പിക്കുന്ന BMW X7! ഈ യാത്ര അവിശ്വസനീയമായിരുന്നു, നിങ്ങളുമായി ഇത് പങ്കിടാതെ പറ്റില്ല” എന്നാണ് വാഹനം വാങ്ങുന്ന വീഡിയോയ്ക്ക് ഒപ്പം നവ്യ കുറിച്ചത്. ഇതിനു പിന്നാലെ ദൈവത്തിന് നന്ദി അറിയിച്ച് കൊണ്ട് വാഹനത്തിന്റെ ഒപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ എസ്‌യുവികളിലൊന്നാണ് എക്‌സ് 7. ഇതിന്റെ 40…
ജോലിഭാരം കൂടി റോബോട്ട് ആത്മഹത്യ ചെയ്തു എന്നൊരു വാർത്ത കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിന്റെ സത്യാവസ്ഥ എന്താണ് എന്ന് അന്വേഷിച്ചു തുടങ്ങി കഴിഞ്ഞു പലരും. ജോലിഭാരം കൂടിയാൽ റോബോട്ടുകൾ ആത്മഹത്യ ചെയ്യുമോ? അല്ലെങ്കിൽ മനുഷ്യരെ പോലെ റോബോട്ടുകൾ ചിന്തിച്ചു തുടങ്ങിയോ എന്നൊക്കെ ആണ് പലർക്കും സംശയം. ദക്ഷിണകൊറിയയില്‍ ജൂണ്‍ 26 നാണ് ഈ സംഭവം നടക്കുന്നത്. ഗുമി സിറ്റി കൗണ്‍സിലിലെ അഡ്മിനിസട്രേറ്റീവ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന റോബോട്ടിന്റെ പ്രവര്‍ത്തനം, അപ്രതീക്ഷിതമായി തകരാറിലാവുകയും ആറര അടി ഉയരമുള്ള പടികളില്‍ നിന്ന് വീഴുകയും പ്രവര്‍ത്തനരഹിതമാവുകയുമായിരുന്നു. റോബോട്ടിന്റെ ഈ വീഴ്ച ചിലപ്പോള്‍ ‘ആത്മഹത്യ’ ആകാം എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചതോടെ സൗത്ത് കൊറിയ സോഷ്യൽ മീഡിയയിലും ഇടം പിടിച്ച് തുടങ്ങി. അവിടുത്തെ സിറ്റി കൗണ്‍സില്‍ അധികൃതരും ഇതൊരു ആത്മഹത്യ ആകാം എന്ന് പറയുന്നുണ്ട്. വീഴ്ചയ്ക്ക് മുമ്പ് റോബോട്ട് നിന്ന അസ്വാഭാവികമായി പെരുമാറുന്നത് കണ്ടതായി ഒരുദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട്…
ദൈനം ദിന ജീവിതത്തിന്റെ ഭാഗമായി ഓരോ ആളുകളിലേക്കും സ്വകാര്യ വാഹനങ്ങളുടെ കടന്നുകയറ്റം കൂടിയത് ഇപ്പോഴാണ്. എന്തിനും ഏതിനും പൊതുഗതാഗതം തന്നെ ആയിരുന്നു നമ്മൾ ആശ്രയിക്കുന്നത്. ഇപ്പോഴും ഇത്തരം ക്യാബ് ബുക്കിങ് ആപ്പുകളെയും ഇവരുടെ സർവീസുകളും ഉപയോഗിക്കാത്ത ആളുകൾ കുറവാണ്, പ്രത്യേകിച്ചും സിറ്റികളിൽ. അത്തരത്തിൽ, വർഷങ്ങളായി നമ്മുടെയൊക്കെ യാത്രാ സഹായിയായ ഒരു ക്യാബ് സേവന ദാതാവാണ് ഒല ക്യാബ്‌സ്. ഒലയുടെ സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാൾ അടുത്തിടെ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ഒല ആപ്പ്, ഗൂഗിൾ മാപ്‌സുമായുള്ള സംയോജനം നിർത്തലാക്കുകയാണ് എന്നും പകരം ഒല മാപ്‌സ് സ്ഥാപിക്കുകയാണ് എന്നും ആയിരുന്നു ഈ പ്രഖ്യാപനം.ഭവിഷ് അഗർവാൾ പറയുന്നതനുസരിച്ച്, പ്രതിവർഷം 100 കോടി രൂപ ഇതിലൂടെ ലാഭിക്കാൻ തന്റെ കമ്പനിയ്ക്ക് സാധിക്കുന്നു എന്നാണ്. “കഴിഞ്ഞ മാസം അസ്യൂർ ക്ലൗഡിൽ നിന്നും മാറിയ ശേഷം ഞങ്ങൾ ഇപ്പോൾ ഗൂഗിൾ മാപ്പിൽ നിന്നും പൂർണ്ണമായും മാറിയിരിക്കുകയാണ്. മുൻപ് ഇതിനായി പ്രതിവർഷം 100 കോടി രൂപ ആണ് ഞങ്ങൾ…
ചരക്ക് നീക്കത്തിൽ നിർമിത ബുദ്ധി കൊണ്ട് വന്നു വൻ കുതിച്ചു ചാട്ടത്തിനു തയാറെടുക്കുകയാണ് എയർ ഇന്ത്യ. എയര്‍ ഇന്ത്യയുടെ എയര്‍ കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യാന്‍ ഐബിഎസിന്‍റെ ഐകാര്‍ഗോ സൊല്യൂഷന്‍ വിന്യസിക്കും. ടെക്‌നോപാർക്ക് ആസ്ഥാനമായ മുന്‍നിര ഏവിയേഷന്‍ സോഫ്റ്റ് വെയര്‍ നിര്‍മ്മാതാക്കളാണ് ഐബിഎസ് സോഫ്റ്റ് വെയർ. ഡിജിറ്റല്‍ പരിവര്‍ത്തനത്തിലൂടെയുള്ള എയര്‍ ഇന്ത്യയുടെ വളര്‍ച്ച വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായാണ് ഐബിഎസിന്‍റെ കാര്‍ഗോ സൊല്യൂഷനെ തെരഞ്ഞെടുത്തിട്ടുള്ളത്. പാസഞ്ചര്‍ സര്‍വീസുകള്‍, ഫ്ലീറ്റ്, കാര്‍ഗോ ഓപ്പറേഷന്‍സ് തുടങ്ങിയ പ്രധാന ബിസിനസുകളില്‍ എയര്‍ ഇന്ത്യ ഡിജിറ്റല്‍ പരിവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഒറ്റ പ്ലാറ്റ് ഫോമില്‍ എന്‍ഡ് ടു എന്‍ഡ് കാര്‍ഗോ പ്രവര്‍ത്തനങ്ങളെ തടസ്സമില്ലാതെ സംയോജിപ്പിക്കാനും, കാര്‍ഗോ-ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ഇത് എയര്‍ ഇന്ത്യയെ സഹായിക്കും. എയര്‍ ഇന്ത്യയിലെ ഐബിഎസിന്‍റെ ആദ്യ എന്‍ഡ് ടു എന്‍ഡ് ഐകാര്‍ഗോ സൊല്യൂഷന്‍ ആരംഭിച്ച് ഒമ്പത് മാസത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാകും. 2030-ഓടെ പ്രതിവര്‍ഷം പത്ത് ദശലക്ഷം ടണ്‍ എയര്‍ കാര്‍ഗോ കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരിക്കും തുടര്‍ന്നുള്ള…