Author: News Desk

ഖത്തർ എയർവേയ്‌സിൻ്റെ സുന്ദരിയായ പുതിയ ക്യാബിൻ ക്രൂ ആണ് സമ 2.0 (Sama 2.0) വിമാന യാത്രക്കാരുമായി സംവദിക്കാനൊരുങ്ങുകയാണ് ഈ സുന്ദരി ക്രൂ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കുന്ന ഡിജിറ്റൽ ഹ്യൂമനാണ് സമ. ദുബായിലെ അറേബ്യൻ ട്രാവൽ മാർക്കറ്റിലെ (എടിഎം) സന്ദർശകർക്ക് സമയെ കാണാനാകും. ലോകത്തിലെ ആദ്യത്തെ AI- പവർഡ് ക്യാബിൻ ക്രൂവിൻ്റെ രണ്ടാം തലമുറയിലെ ഹോളോഗ്രാഫിക് വെർച്വൽ ക്യാബിൻ ക്രൂ ആണ് ഇവർ (World’s first AI-powered digital flight attendant). സമയെ കാണാനും ആശയവിനിമയം നടത്താനും അവരുമായി ഇടപഴകാനും അവസരം ലഭിക്കും. ഖത്തർ എയർവേയ്‌സ് പവലിയനിൽ മെയ് ആറുമുതൽ സമ 2.0 ഡിജിറ്റൽ ഹ്യൂമൻ ക്രൂ ഉണ്ടാകും. തത്സമയ ചോദ്യങ്ങൾക്ക് സമ 2.0 ഉത്തരം നൽകും, യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കാൻ യാത്രക്കാരെ സമ സഹായിക്കും. യാത്രക്കാരുടെ ചോദ്യങ്ങൾ, ഡെസ്റ്റിനേഷൻ എന്നിവയുമായി ബന്ധപ്പെട്ട ഉത്തരങ്ങളും സമ അനായാസേന നൽകും. ഖത്തർ എയർവേയ്‌സിൻ്റെ ഉപഭോക്താക്കൾക്ക് സമ 2.0-മായി എയർലൈനിൻ്റെ ഇമ്മേഴ്‌സീവ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ…

Read More

വെറും 14 ലക്ഷം രൂപക്ക് കൊടും വേനലിലും ഒരു കുടുംബത്തെ തണുപ്പിക്കുന്ന ഒരു വീട് .കണ്ണൂരിൽ നിന്നുള്ള ഒരു യുവ സിവിൽ എഞ്ചിനീയർ തനിക്കും കുടുംബത്തിനും വേണ്ടി എയർ കണ്ടീഷണർ ആവശ്യമില്ലാത്ത ഒരു ബജറ്റ് വീടൊരുക്കിയിരിക്കുന്നു. അഞ്ച് സെൻ്റ് സ്ഥലത്ത് 950 ചതുരശ്ര അടി വിസ്തീർണമുള്ള കണ്ണൂർ തലശ്ശേരി പെരിങ്ങത്തൂരിലെ ഈ വീടാകട്ടെ പരിസ്ഥിതി സൗഹൃദ പരമ്പരാഗത വീടാണ്. “സ്വന്തമായി ചെലവ് കുറഞ്ഞ ഒരു വീട് എന്നത് എൻ്റെ സ്വപ്നമായിരുന്നു. പരമ്പരാഗത കേരള ശൈലിയിലുള്ള വാസ്തുവിദ്യയോടുള്ള ഇഷ്ടം എൻ്റെ ബജറ്റിന് അനുയോജ്യമായ ഒരു പരിസ്ഥിതി സൗഹൃദ വീട് നിർമ്മിക്കാനുള്ള വ്യത്യസ്ത വഴികൾ അന്വേഷിക്കാൻ എന്നെ പ്രേരിപ്പിച്ചു, ” സനീഷ് വി കെ പറഞ്ഞു. 2012ൽ കണ്ണൂരിലെ ഗവൺമെൻ്റ് പോളിടെക്‌നിക് കോളേജിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ പൂർത്തിയാക്കിയ ശേഷം സനീഷ് , തദ്ദേശീയമായി ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് പരമ്പരാഗത പരിസ്ഥിതി സൗഹൃദ വീട് നിർമ്മിക്കാൻ തീരുമാനിച്ചു. സമകാലിക-പുരാതന കെട്ടിട സാങ്കേതിക…

Read More

മാമ്പഴങ്ങളിൽ വെളുത്തത്! കനം കുറഞ്ഞ തൊലി, കനം കുറഞ്ഞ വിത്ത്, കൂടുതൽ പൾപ്പ്, ഭ്രാന്ത് പിടിക്കുന്ന ഒരു രുചി… പഴങ്ങളുടെ രാജാവായ മാമ്പഴത്തിൻ്റെ ഇനങ്ങളിൽ ഏറ്റവും വിശേഷപ്പെട്ടതാണ്! പറഞ്ഞുവരുന്നത് 33 രാജ്യങ്ങൾ നെഞ്ചിലേറ്റിയ ദുധിയ മാൽദ. വളർത്തിയിരുന്നത് വെള്ളമൊഴിച്ചല്ല, പാലൊഴിച്ചാണ്. അത്ര വിശേഷപ്പെട്ട മാമ്പഴമാണിത്. പട്‌നയിലെ ദിഘ പ്രദേശത്തെ ലോകപ്രശസ്തമായ ദുധിയ മാൽദയുടെ രുചി ലോകപ്രശസ്തമാണ്. പണ്ടൊരിക്കൽ ലഖ്‌നൗവിലെ നവാബ് ഫിദ ഹുസൈൻ പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദിലെ ഷാ ഫൈസൽ പള്ളി വളപ്പിൽ  നിന്ന് ഈ തൈ കൊണ്ടുവന്ന് പട്‌നയിലെ ദിഘയിൽ നട്ടു. നവാബ് സാഹിബിന് ധാരാളം പശുക്കൾ ഉണ്ടായിരുന്നു. അദ്ദേഹം മിച്ചമുള്ള പാൽ ഉപയോഗിച്ച് മാവുകൾ  നനയ്ക്കുമായിരുന്നു. ഒരു ദിവസം മരം വളർന്ന് കായ്കൾ വന്നപ്പോൾ, പാൽ പോലെയുള്ള ഒരു പദാർത്ഥം പുറത്തുവന്നുവെന്നും വിശ്വസിക്കപ്പെടുന്നു. അതിന് ശേഷം ദുധിയ മാൽഡ എന്ന് പേരിട്ടു. ഈ മാമ്പഴത്തോട്ടം ദിഘാ പ്രദേശത്തുടനീളം ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ, കോൺക്രീറ്റ് കാടുകൾ രൂപപ്പെട്ടതോടെ തോട്ടം ചുരുങ്ങി…

Read More

ഇലക്ട്രിക് ത്രീ-വീലറുകൾക്കായി ഇതാദ്യമായി ബാറ്ററി സബ്‌സ്‌ക്രിപ്‌ഷൻ മോഡലുമായി പിയാജിയോ (Piaggio). പിയാജിയോ ഗ്രൂപ്പിൻ്റെ അനുബന്ധസ്ഥാപനമായ പിയാജിയോ വെഹിക്കിൾസ്, Apé Elektrik, ഇലക്ട്രിക് ത്രീ വീലറുകൾക്ക് ‘Battery subscription’ മോഡൽ പദ്ധതി ആവിഷ്കരിച്ചു. ഇലക്ട്രിക് ത്രീ വീലറുകൾ സബ്‌സ്‌ക്രിപ്‌ഷൻ മോഡലിൽ 2.59 ലക്ഷം രൂപയിൽ വാങ്ങാം. രാജ്യത്തെ 30 നഗരങ്ങളിലാണ് ഇപ്പോൾ ഈ സൗകര്യം ഉള്ളത്. Apé Elektrik 2.59 ലക്ഷം രൂപയ്ക്ക് വാങ്ങുകയും ഡീലർഷിപ്പ് മുഖേന പ്രതിമാസ ചാർജ്ജിൽ ഉയർന്ന നിലവാരമുള്ള Piaggio-അംഗീകൃത ബാറ്ററി പാക്ക് സബ്‌സ്‌ക്രൈബും ചെയ്യാം. 30,000 രൂപ ഡൗൺ പേയ്‌മെൻ്റ് കൊടുത്ത് പ്രതിമാസം 8,000 രൂപയുടെ EMI അടച്ച് ഇലക്ട്രിക് ത്രീ വീലർ സ്വന്തമാക്കാം. ഉപഭോക്താക്കൾക്ക് സബ്‌സ്‌ക്രിപ്‌ഷൻ മോഡലിന് കീഴിൽ അധിക ഡോക്യുമെൻ്റേഷനുകളൊന്നും നൽകേണ്ടതില്ല, കൂടാതെ അവർക്ക് എപ്പോൾ വേണമെങ്കിലും കരാർ റദ്ദാക്കാനോ അവരുടെ വാഹനം വിൽക്കാനോ കഴിയും. വാഹന ചേസിസും പവർട്രെയിനും ഉപഭോക്താവിൻ്റെ പേരിൽ രജിസ്റ്റർ ചെയ്യും. NBFC-കൾ വഴി ഹൈപ്പോതെക്കേറ്റഡ് ലോണുകൾ അനുവദിക്കും. ഉപഭോക്താക്കൾക്ക്…

Read More

ഗൗതം അദാനിയുടെ മക്കളാണ് കരൺ അദാനിയും ജീത് അദാനിയും. അദാനി ഗ്രൂപ്പിൻ്റെ അവകാശികളാണ് ഇവർ. അദാനിയുടെ വ്യവസായ സാമ്രാജ്യത്തിന്റെ വലിയ  ചുമതലകൾ ആണ് നോക്കി നടത്തുന്നത് ഇപ്പോൾ കരണും ജീത്തുമാണ്. കുടുംബ ബിസിനസിൽ പ്രധാനപ്പെട്ട പദവികൾ വഹിക്കുന്ന ഈ സഹോദരങ്ങൾ ഗ്രൂപ്പിന്റെ  ദൈനംദിന പ്രവർത്തനങ്ങളുടെ അവിഭാജ്യ ഘടകവുമാണ്. കമ്പനിയിൽ പുതിയ ബിസിനസ്സ് തീരുമാനങ്ങൾക്കെല്ലാം പിന്നിൽ ഈ സഹോദരങ്ങൾക്ക് വ്യക്തമായ സ്വാധീനമുണ്ട്. ഗൗതം അദാനിയുടെയും പ്രീതി അദാനിയുടെയും മൂത്ത മകനാണ് കരൺ അദാനി. അദ്ദേഹം നിലവിൽ മുദ്ര തുറമുഖത്തെ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ എയർപോർട്ട് ഓപ്പറേറ്റർ ആയ APSEZ-ൻ്റെ (അദാനി പോർട്ട്സ് & SEZ ലിമിറ്റഡ്) മാനേജിംഗ് ഡയറക്ടറാണ് . APSEZ-ൻ്റെ വിപണി മൂലധനം 2,36,000 കോടി രൂപയാണ്. അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ്, അംബുജ സിമൻ്റ്സ്, എസിസി സിമൻ്റ്സ് എന്നിവയുടെ ഡയറക്ടർ കൂടിയാണ് കരൺ. കരൺ യുഎസിലെ പർഡ്യൂ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. മുംബൈയിലെ …

Read More

രാജ്യത്തെ ഏറ്റവും വലിയ കോടീശ്വര ദേവനിരിക്കുന്ന തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ബാങ്ക് ബാലൻസ് 18,817 കോടി രൂപയായി ഉയർന്നു.ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്ര  ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനം  ബാങ്കുകളിലെ മൊത്തത്തിലുള്ള  സ്ഥിരനിക്ഷേപ തുക  വർധിപ്പിച്ചതോടെ  ഉയർന്ന വരുമാനം നേടുകയാണ്.  തിരുമല തിരുപ്പതി ദേവസ്ഥാനം കഴിഞ്ഞ 12 വർഷമായി നടത്തിയ നിക്ഷേപങ്ങളെ അപേക്ഷിച്ച് ഈ വർഷം എക്കാലത്തെയും ഉയർന്ന സ്ഥിരനിക്ഷേപമായ 1,161 കോടി ബാങ്കുകൾക്ക് കൈമാറി. 2024 ഏപ്രിലിലെ കണക്കനുസരിച്ച്, തിരുപ്പതി ട്രസ്റ്റിൻ്റെ ബാങ്കുകളിലെയും നിരവധി ട്രസ്റ്റുകളിലെയും പണ ബാലൻസ് 18,817 കോടി രൂപയായി ഉയർന്നു. ഇത് ടിടിഡിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ്. പ്രതിവർഷം, തിരുപ്പതി ട്രസ്റ്റ്, എഫ്ഡിയിൽ നിന്ന് പലിശയിനത്തിൽ 1,600 കോടി രൂപ നേടുന്നു .അടുത്തിടെ തിരുപ്പതി ട്രസ്റ്റ് 1,031 കിലോ സ്വർണ നിക്ഷേപം നടത്തിയതോടെ ടിടിഡിയുടെ ബാങ്കുകളിലെ സ്വർണ നിക്ഷേപം 11,329 കിലോയായി ഉയർന്നു. വർഷം തോറും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ലോകമെമ്പാടുമുള്ള…

Read More

 രൺബീർ കപൂറും സായ് പല്ലവിയും അഭിനയിക്കുന്ന സംവിധായകൻ നിതേഷ് തിവാരിയുടെ ‘രാമായണം’  ത്രയം ബോളിവുഡിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. മൂന്നു ഭാഗങ്ങൾ ഉള്ള  രാമായണം trilogyക്കായി രൺബീർ കപൂർ 225 കോടിയും,  സായ് പല്ലവി  20 കോടിയും  പ്രതിഫലം  വാങ്ങിയെന്നാണ് റിപ്പോർട്ട്.   സന്ദീപ് റെഡ്ഡി വംഗയുടെ ആനിമൽ എന്ന ചിത്രത്തിൽ   അസാധാരണമായ അഭിനം കാഴ്ചവെച്ച് കൈയടി വാങ്ങിയ ശേഷമാണ് രൺബീർ കപൂർ പുതിയ കരാറിലെത്തുന്നത്. തനിക്ക് ഇതുവരെ ചെയ്യാൻ കഴിയുമായിരുന്നതിൽ വച്ച് ഏറ്റവും മികച്ചൊരു  കഥാപാത്രത്തെ ഏറ്റെടുത്തുകഴിഞ്ഞു, അത് ശ്രീരാമന്റെ വേഷമാണ്- രൺബീർ പറയുന്നു. മൂന്ന് ഭാഗങ്ങളോട് കൂടിയ ഒരു പരമ്പര,  trilogy ആയിട്ടാകും സിനിമ തിയറ്ററിലെത്തുക. രൺബീർ കപൂറും സായ് പല്ലവിയും ശ്രീരാമനും സീതാദേവിയും ആയിട്ടുള്ള ചിത്രങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു . ആദ്യ കാല രാമായണത്തിലെ ഹനുമാൻ വേഷത്തിലൂടെ ജന ശ്രദ്ധ നേടിയത് ദാരാ സിംഗ് ആയിരുന്നെങ്കിൽ ആധുനിക കാലത്ത് ഹനുമാൻ്റെ പര്യായമാകുക…

Read More

പഴഞ്ചൻ ടെയിനുകൾ വന്ദേഭാരതിനും, കരുത്തേറിയ ഇലക്ട്രിക്ക് ഹെവി ഡ്യൂട്ടി എഞ്ചിനുകൾക്കും വഴി മാറിക്കൊടുത്ത ഇന്ത്യൻ റൂട്ടുകളിൽ ഇപ്പോൾ ട്രെയിനുകൾ കുതിച്ച് പായുകയാണ്. വന്ദേ ഭാരത് എക്സ്പ്രസ് തന്നെയാണ് ഇന്ത്യയിലെ നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ, മണിക്കൂറിൽ 180 കി.മീ. വേഗതയെടുക്കുന്ന വന്ദേ ഭാരത് ഒപ്പം ആധുനിക സൗകര്യങ്ങളും യാത്രക്കാർക്ക് ഉറപ്പ് നൽകുന്നു. ട്രാക്കുകളുടെ ശേഷിക്കനുസരിച്ച് ചില റൂട്ടുകളിൽ വന്ദേഭാരത് വേഗത കുറച്ചാണ് സർവ്വീസ് നടത്തുന്നത്. ഗതിമാൻ എക്സ്പ്രസ് ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനെന്ന് പേര് കേട്ടതാണ്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയെടുക്കുന്ന ഗതിമാൻ ന്യൂഡെൽഹിയിലെ നിസാമുദ്ദീനിൽ നിന്നും ത്സാൻസിയിലെ പ്രധാന സ്റ്റേഷൻ വരെയുള്ള 403 കിലോമീറ്റർ താണ്ടുന്നത് 4.5 മണിക്കൂർ മാത്രമെടുത്താണ്. ഭോപ്പാലിനെയും ന്യൂഡൽഹിയെയും ബന്ധിപ്പിക്കുന്ന ഭോപ്പാൽ ശതാബ്ദി എക്സ്പ്രസിൻ്റെ വേഗത മണിക്കൂറിൽ 150 കി.മീ. ആണ്. മുംബൈയ്ക്കും ന്യൂഡൽഹിക്കും ഇടയിലുള്ള ഒരു പ്രീമിയർ ട്രെയിൻ ആയ മുംബൈ രാജധാനി എക്‌സ്‌പ്രസിന് ശരാശരി 140 കി.മീ. വേഗതയിൽ സർവീസ് നടത്തുന്നു. കാൺപൂർ…

Read More

സംസ്ഥാനത്തിൻ്റെ കാലാവസ്ഥാ ചരിത്രത്തിൽ ആദ്യമായി കൊടും ചൂടിൻ്റെ പശ്ചാത്തലത്തിൽ ഓറഞ്ച് ലെവൽ മുന്നറിയിപ്പ് വന്നിരിക്കുന്നു. അതും പാലക്കാട്ടു തന്നെ. കഴിഞ്ഞ മൂന്ന് ദിവസമായി 41 ഡിഗ്രി സെൽഷ്യസിനു മുകളിൽ രേഖപ്പെടുത്തിയതോടെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. കൊടും ചൂടിൻ്റെ പശ്ചാത്തലത്തിൽ തൃശ്ശൂരിലും കൊല്ലത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ സംസ്ഥാനത്ത് ചൂട് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ, ഈ വർഷം മാത്രമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അലർട്ട് ആദ്യമായി സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച ഏപ്രിലിൽ കേരളത്തിൽ റെക്കോർഡ് താപനിലയാണ് രേഖപ്പെടുത്തിയതെന്ന് ഐഎംഡി പറഞ്ഞു, പാലക്കാട് ഏപ്രിൽ 26 മുതൽ 28 വരെ ചൂട് തരംഗം രേഖപ്പെടുത്തി.   2016ൽ പാലക്കാട് ഏറ്റവും ഉയർന്ന താപനിലയായ 41.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഉഷ്ണതരംഗമായി പ്രഖ്യാപിക്കാനുള്ള മാനദണ്ഡം പാലിച്ചിരുന്നില്ല. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയായ 41.8C 1987ലും പാലക്കാട് രേഖപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച പാലക്കാട്, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗം രൂക്ഷമായിരുന്നു. പാലക്കാടിൻ്റെ പരമാവധി താപനില സാധാരണയിൽ…

Read More

ഇന്ത്യയിലെ രണ്ടാമത്തെ ശതകോടീശ്വരൻ്റെ ഏറ്റവും ധനികയായ മകൾ അച്ഛനൊപ്പം ജോലി ചെയ്യുന്നു. യൂറോപ്യൻ ബിസിനസ് സ്കൂളിൽ നിന്ന് സയൻസിൽ ബിരുദം നേടിയ വനിഷ മിത്തൽ ഭാട്ടിയ ലോകത്തിലെ ഏറ്റവും വലിയ സ്റ്റീൽ ആൻഡ് മൈനിംഗ് കമ്പനിയായ ആർസെലർ മിത്തലിൻ്റെ എക്‌സിക്യൂട്ടീവ് ചെയർമാനും ഇന്ത്യൻ സ്റ്റീൽ വ്യവസായിയുമായ ലക്ഷ്മി മിത്തലിൻ്റെ മകളാണ്. 135020 കോടി രൂപ ആസ്തിയുള്ള കമ്പനിയുടെ ആസ്ഥാനം ലക്സംബർഗ് സിറ്റിയിലാണ്. ആർസലർ മിത്തലിൻ്റെ നോൺ ഇൻഡിപെൻഡന്റ് ഡയറക്ടറാണ് വനിഷ. അവളുടെ സഹോദരൻ ആദിത്യ മിത്തലും ആർസലോർ മിത്തലിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഡയറക്ടറുമായി സേവനമനുഷ്ഠിക്കുന്നു. ബ്രിട്ടീഷ്-ഇന്ത്യൻ ബിസിനസുകാരനായ അമിത് ഭാട്ടിയയെയാണ്  വനിഷ വിവാഹം കഴിച്ചത്. 2004 ജൂണിൽ, എൽഎൻഎം ഹോൾഡിംഗ്‌സിൻ്റെ ഡയറക്ടർ ബോർഡിൽ സേവനമനുഷ്ഠിക്കാൻ അവർ തിരഞ്ഞെടുക്കപ്പെട്ടു. Total cost of ownership program’ ഉൾപ്പെടെയുള്ള വിവിധ സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രൊക്യുർമെൻ്റ് ഡിപ്പാർട്ട്‌മെൻ്റിൽ ജോലി ചെയ്യുകയാണ് വനിഷ. Vanisha Mittal Bhatia, daughter of steel magnate…

Read More