Author: News Desk
ഇന്ത്യക്കാർ ഉൾപ്പെടെയുള്ള കുടിയേറ്റ തൊഴിലാളികൾക്ക് അനുകൂല നീക്കവുമായി സൗദി അറേബ്യ. നിര്‍ബന്ധിച്ച് തൊഴില്‍ എടുപ്പിക്കുന്നത് വിലക്കുന്നതടക്കമുള്ള പുതിയ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തി സൗദി അറേബ്യൻ മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം പുതിയ നയം രൂപീകരിച്ചു. സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം സ്ഥാപിക്കുക്കയും വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സൗദി അറേബ്യയിലേക്ക് എത്തുന്ന തൊഴിലാളികളുടെ ക്ഷേമത്തിൽ സുപ്രധാന നാഴികക്കല്ലായാണ് നിയമം വിലയിരുത്തപ്പെടുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ പൂര്‍ണമായും ഉറപ്പാക്കുന്നതിനും തൊഴില്‍ തര്‍ക്കങ്ങളില്‍ പ്രവാസികള്‍ അടക്കമുള്ള തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ നിയമസഹായം അനുവദിക്കുന്നതിനും പുതിയ നിയമം അവസരമൊരുക്കുന്നു. ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷൻ തൊഴിൽ കൺവെൻഷൻ പ്രോട്ടോക്കോളിന് അനുസൃതമായാണ് മാറ്റം. പ്രോട്ടോക്കോൾ പൂർണമായും പാലിക്കുന്ന ആദ്യ ജിസിസി രാജ്യമായും സൗദി അറേബ്യ ഇതിലൂടെ മാറി. നിർബന്ധിത തൊഴിൽ ഇല്ലാതാക്കാൻ അന്താരാഷ്ട്ര നടപടിയെടുക്കുന്ന ആദ്യ അറബ് രാജ്യം കൂടിയായി സൗദി അറേബ്യ മാറി. ഇന്ത്യയിൽ നിന്നും സൗദിയിൽ ജോലിചെയ്യുന്ന നിരവധി പേർക്ക് നിയമം ഗുണം ചെയ്യും. വിദേശകാര്യ മന്ത്രാലയത്തിൻ്റെ…
മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ ഓടാനാവുന്ന അതിവേഗ ട്രെയിനുമായി യുഎഇ. അബുദാബി-ദുബായ് റൂട്ടിലാണ് ബുള്ളറ്റ് ട്രെയിൻ വരിക. മിഡിൽ ഈസ്റ്റിലെ ഗതാഗത മേഖലയെ മാറ്റിമറിക്കാനും സ്മാർട് ട്രാൻസ്പോർട്ടേഷൻ രംഗത്ത് രാജ്യത്തിന്റെ നേതൃസ്ഥാനം ഉറപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി. നൂറ് കിലോമീറ്ററിലധികം ദൂരം ഓടിയെത്താൻ ട്രെയിനിന് വെറും അര മണിക്കൂർ മതിയാകും. 350 കിലോമീറ്ററാണ് പരമാവധി വേഗം. രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളിലൂടെയും വിനോദ സഞ്ചാര മേഖലകളിലൂടെയും കടന്നുപോക്കുന്ന തരത്തിലാകും ട്രെയിൻ റൂട്ട്. ഇതിലൂടെ സ്ഥിരം യാത്രക്കാർക്കും വിനോദ സഞ്ചാരികൾക്കും പദ്ധതി ഒരുപോലെ ഗുണം ചെയ്യും. അബുദാബി-ദുബായ് അതിലേഗ ട്രെയിൻ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ സാമ്പത്തിക രംഗത്തും വൻ പുരോഗതിയുണ്ടാകും. യുഎഇയുടെ ജിഡിപിയിൽ അടുത്ത അൻപത് വർഷത്തിനുള്ളിൽ 145 ബില്യൺ ദിർഹം കൂട്ടിച്ചേർക്കാൻ പദ്ധതിയിലൂടെ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി. ഘട്ടം ഘട്ടമായ നിർമാണ പ്രവൃത്തികളാണ് അതിവേഗ ട്രെയിനിനായി നടത്തുക. Discover how the UAE’s high-speed train between Abu Dhabi and Dubai will transform…
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പകിട്ടിലാണ് രാജ്യവും രാജ്യതലസ്ഥാനവും. ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന ചടങ്ങുകൾ വീക്ഷിക്കാൻ കേരളത്തിൽ നിന്ന് ഒരു രാജാവ് രാജ്യതലസ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിലെ കോവിൽമലയിൽ നിന്നുള്ള മന്നാൻ സമുദായ രാജാവ് രാമൻ രാജമന്നാനും ഭാര്യ ബിനുമോളുമാണ് കേന്ദ്ര സർക്കാറിന്റെ പ്രത്യേക ക്ഷണിതാക്കളായി ചടങ്ങിൽ അതിഥികളായെത്തുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗോത്ര സമൂഹങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളിലൊരാളാണ് രാജമന്നാൻ. കേരളത്തിലെ മൂവായിരത്തോളം വരുന്ന മന്നാൻ ആദിവാസി കുടുംബങ്ങളുടെ തലവനാണ് രാമൻ രാജമന്നാൻ. ദക്ഷിണേന്ത്യയിലെ ഒരേയൊരു ആദിവാസി രാജ വംശമാണിത്. ഇടുക്കിയിൽ 48 പട്ടികവർഗ ഉന്നതികളിലായി മുന്നൂറിലധികം മന്നാൻ കുടുംബങ്ങളുണ്ട്. മുപ്പത്തിയൊൻപതുകാരനായ രാജമന്നാൻ മന്നാൻ സമുദായത്തിന്റെ പതിനേഴാമത്തെ രാജാവാണ്. 12 വർഷങ്ങൾക്കു മുൻപ് മുൻ രാജാവായിരുന്ന അരിയാൻ രാജമന്നാന്റെ മരണ ശേഷമാണ് രാമൻ രാജമന്നാൻ സിംഹാസനത്തിലേറിയത്. പരമ്പരാഗമായി പിന്തുടർന്നു വരുന്ന ആചാരാനുഷ്ഠാനങ്ങൾ പ്രകാരം രാജാവിന് വലിയ പ്രാധാന്യമാണ് ഈ സമുദായം നൽകിപ്പോരുന്നത്. Meet Raman Rajamannan,…
അവതരണരീതിയിലെ വ്യത്യസ്തത കൊണ്ട് ലോകപ്രശസ്തമായ ഫിൻലാൻഡിലെ പോളാർ ബെയർ സ്റ്റാർട്ടപ്പ് പിച്ചിംഗിൻറെ ഇന്ത്യയിലെ പങ്കാളികളായി തിരഞ്ഞെടുക്കപ്പെട്ട് കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM). ഫിന്നിഷ് എംപ്ലോയ്‌മെൻ്റ് ആൻഡ് ഇക്കണോമി മന്ത്രാലയത്തിന് കീഴിലുള്ള പൊതു സ്ഥാപനമായ ബിസിനസ് ഫിൻലാൻഡ് ആണ് പരിപാടിയുടെ പങ്കാളികളായി സ്റ്റാർട്ടപ്പ് മിഷനെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫിൻലാൻഡ് സർക്കാരും പരിപാടിയുടെ സംഘാടകരായ ബിസിനസ് ഒലു ഗ്രൂപ്പുമായി KSUM കരാർ ഒപ്പിട്ടു. കഴുത്തറ്റം തണുത്ത വെള്ളത്തിൽ നിന്നു കൊണ്ട് സ്റ്റാർട്ടപ്പ് ആശയങ്ങൾ വിധികർത്താക്കൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന പോളാർ ബെയർ സ്റ്റാർട്ടപ്പ് പിച്ചിംഗിൻറെ പ്രാദേശിക റൗണ്ട് ആദ്യമായാണ് ഇന്ത്യയിൽ നടത്തുന്നത്. ഫിൻലാൻഡിൽ ഐസ് ഹോൾ മത്സരം എന്നാണ് ഈ പരിപാടി പൊതുവെ അറിയപ്പെടുന്നത്. ഐസിനുള്ളിൽ ദ്വാരമുണ്ടാക്കി അതിൽ ഇറങ്ങി നിന്നാണ് സ്റ്റാർട്ടപ്പ് സംരംഭകർ പിച്ചിംഗ് നടത്തുന്നത്. ഫിൻലാൻഡിൽ ഐസിനുള്ളിലാണ് പരിപാടി നടക്കുന്നതെങ്കിലും ഇന്ത്യയിലെ മത്സരങ്ങളിൽ ഇളവുകളുണ്ടാകും. ഐസിട്ട് തണുത്ത വെള്ളത്തിൽ കുറഞ്ഞ പക്ഷം അരഭാഗം വരെയെങ്കിലും ഇറങ്ങി നിന്നുവേണം പിച്ചിംഗ് നടത്താൻ. വെള്ളത്തിലിറങ്ങാനാവശ്യമായ…
ഇന്ത്യയിലെ ഏറ്റവും വലിയ ആഢംബര കാർ ശേഖരം സ്വന്തമായി ഉള്ളവരാണ് അംബാനി കുടുംബം. ലോകത്തിലെ ഏറ്റവും വിലയേറിയ കാർ മോഡലുകളിൽ ഒന്നാണ് പത്ത് കോടിയിലധികം വില വരുന്ന റോൾസ് റോയ്സ് കള്ളിനൻ എസ് യുവി. പത്തിലേറെ കള്ളിനനുകളാണ് അംബാനിമാരുടെ പക്കലുള്ളത്. അക്കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി എത്തിയിരിക്കുകയാണ് ഇപ്പോൾ. എന്നാൽ ഇതൊരു സാദാ കള്ളിനനല്ല, ബുള്ളറ്റ് പ്രൂഫ് കള്ളിനനാണ്. അതും ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് പ്രൂഫ് റോൾസ് റോയ്സ് കള്ളിനൻ കൂടിയാണ് ഇത് എന്നാണ് റിപ്പോർട്ട്. ഒരു ഇൻസ്റ്റാഗ്രാം പേജിലാണ് റോൾസ് റോയ്‌സ് കള്ളിനൻ്റെ ചിത്രങ്ങൾ പങ്ക് വെച്ചിട്ടുള്ളത്. ചിത്രത്തിൽ സിൽവർ ഷേഡിലുള്ള റോൾസ്-റോയ്‌സ് കള്ളിനനാണ് ഉള്ളത്. “അംബാനിമാരുടെ പക്കലുള്ള കള്ളിനനുകളിൽ ഒന്നിനെ ബുള്ളറ്റ് പ്രൂഫ് ആക്കാൻ അവർ തീരുമാനിച്ചിരിക്കുന്നു. ബുള്ളറ്റ് പ്രൂഫിംഗ് കാറുകളിൽ വൈദഗ്ദ്ധ്യം നേടിയ ഒരു ചണ്ഡീഗഡിലെ വർക്ക്ഷോപ്പിൽ അംബാനിയുടെ റോയ്‌സ് കള്ളിനൻ.” എന്ന അടിക്കുറിപ്പാണ് ചിത്രത്തിന് നൽകിയിട്ടുള്ളത്. ചിത്രത്തിൽ കാണുന്ന എസ്‌യുവി കള്ളിനന്റെ സീരീസ് I പതിപ്പാണ്. അത്…
ഇന്ത്യയിലെ ആദ്യ ഫ്ലയിങ് ടാക്സി അവതരിപ്പിച്ച് ബെംഗളൂരു ആസ്ഥാനമായുള്ള എയ്റോസ്പേസ് സ്റ്റാർട്ടപ്പ് സർള ഏവിയേഷൻ (Sarla Aviation). ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലാണ് സർള ഏവിയേഷൻ ഇലക്ട്രിക് ഫ്ലയിങ് ടാക്‌സിയായ ശൂന്യ (Shunya) അവതരിപ്പിച്ചത്. ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ്– ലാൻഡിങ് (eVTOL) വിഭാഗത്തിൽപ്പെടുന്ന ശൂന്യ 2028ഓടെ രാജ്യത്ത് അവതരിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ആറ് യാത്രക്കാരെ വഹിക്കാനുള്ള ശേഷിയും പരമാവധി 680 കിലോഗ്രാം പേലോഡും വഹിക്കാവുന്ന എയർടാക്സിയുടെ പ്രോട്ടോടൈപ്പ് മോഡലാണ് കമ്പനി പ്രദർശനത്തിന് എത്തിച്ചത്. ഈ എയർടാക്സിക്ക് 250 കിലോമീറ്റർ ആണ് പരമാവധി വേഗത. 20 മുതൽ 30 കിലോമീറ്റർ വരെയുള്ള ഹ്രസ്വദൂര യാത്രകൾക്കായാണ് ശൂന്യ രൂപകൽപന ചെയ്യപ്പെട്ടിരിക്കുന്നത്. ഇരുവശത്തുനിന്നും ആക്‌സസ് ചെയ്യാവുന്ന റൂം ലോഡിംഗ് ഏരിയയോട് കൂടിയുള്ള ഡിസൈൻ എയർടാക്സികളെ പുതിയ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് കമ്പനി അവകാശപ്പെടുന്നു. Sarla Aviation introduces ‘Shunya,’ India’s first eVTOL air taxi, offering a sustainable solution to urban traffic…
ഇന്ത്യയിൽ “സൗദി ഫിലിം നൈറ്റ്‌സ്”നടത്തുമെന്ന് സൗദി അറേബ്യൻ ഫിലിം കമ്മീഷൻ. ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെയാണ് സിനിമാമേള നടത്തുക. ആദ്യമായാണ് സൗദി ഫിലിം കമ്മീഷൻ ഇന്ത്യയിൽ ഇത്തരമൊരു ഫെസ്റ്റ് നടത്തുന്നത്. മൊറോക്കോ, ഓസ്ട്രേലിയ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ സൗദി ഫിലിം കമ്മീഷൻ സമാനരീതിയിൽ ഫെസ്റ്റുകൾ നടത്തിയിരുന്നു. സൗദി ചലച്ചിത്രങ്ങളുടെ സർഗ്ഗാത്മകത ആഗോളതലത്തിൽ ഉയർത്തിക്കാട്ടുക, സാംസ്കാരിക വിനിമയവും സഹകരണവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഫിലിം നൈറ്റ്സിലൂടെ ലക്ഷ്യമിടുന്നത്. മുംബൈയിലെ നാഷനൽ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമയിലാണ് സൗദി ഫിലിം നൈറ്റ്‌സ് ആരംഭിക്കുക. ഡൽഹിയിലും ഹൈദരാബാദിലും പ്രദർശനം നടത്താനും പദ്ധതിയുണ്ട്. സൗദി ഫീച്ചർ-ഷോർട്ട് ഫിലിമുകളാണ് മേളയിൽ പ്രദർശിപ്പിക്കുക. ചിത്രങ്ങളുടെ അണിയറയിൽ പ്രവർത്തിച്ചവരുമായുള്ള സംവാദവും പാനൽ ചർച്ചകളും നടത്തും. 2018ൽ രാജ്യത്തെ തിയേറ്ററുകൾ വീണ്ടും തുറന്നതിനുശേഷം സൗദി സിനിമാ മേഖല വലിയ വളർച്ചയാണ് നേടിയിരിക്കുന്നത്. 846 മില്യൺ റിയാലാണ് സൗദി തിയേറ്ററുകളിലെ സിനിമാ പ്രദർശനങ്ങളിൽ നിന്നുള്ള കഴിഞ്ഞ വർഷത്തെ വരുമാനം. Saudi films debut…
ഉപഗ്രഹ ഇൻ്റർനെറ്റ് സേവനങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ സജീവമാക്കി സുനിൽ മിത്തൽ നയിക്കുന്ന എയർടെൽ. ഗുജറാത്തിലും തമിഴ്‌നാട്ടിലും ഉപഗ്രഹ ഇൻ്റർനെറ്റ് സേവനങ്ങൾക്കായുള്ള രണ്ട് പ്രധാന ബേസ് സ്റ്റേഷനുകളുടെ നിർമാണം എയർടെൽ പൂർത്തിയാക്കി. ഇനി സ്പെക്ട്രം അലോക്കേഷനും കേന്ദ്ര സർക്കാറിൽനിന്നുള്ള അന്തിമ അനുമതിയും ലഭിച്ചാൽ എയർടെല്ലിന് രാജ്യത്ത് ഉപഗ്രഹ ഇൻ്റർനെറ്റ് സേവനങ്ങൾ നൽകാനാകും. സാറ്റലൈറ്റ് വഴി നേരിട്ട് ഇന്റർനെറ്റ് ലഭ്യമാക്കുന്ന ഉപഗ്രഹ ഇൻ്റർനെറ്റ് സാങ്കേതികവിദ്യ വ്യാപകമായത് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിലൂടെയാണ്. എന്നാൽ ഇന്ത്യയിൽ സ്റ്റാർലിങ്കിന് ഇതുവരെ പ്രവർത്തനാനുമതി ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഉപഗ്രഹ ഇൻ്റർനെറ്റ് സേവനങ്ങൾക്കായുള്ള സാങ്കേതികാനുമതി കാത്തിരിക്കുന്ന എയർടെല്ലിന് ഇന്ത്യയിൽ സ്റ്റാർലിങ്കിനെ വെല്ലാനുള്ള സുവർണാവസരമാണ് ലഭിച്ചിരിക്കുന്നത്. എയർടെല്ലിൻ്റെ സാറ്റലൈറ്റ് ടെലികോം സേവനം വിന്യാസത്തിന് തയ്യാറാണെന്ന് ഭാരതി എൻ്റർപ്രൈസസ് വൈസ് ചെയർമാൻ രാജൻ ഭാരതി മിത്തൽ അടുത്തിടെ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ആവശ്യമായ അനുമതികൾ ലഭിച്ചാലുടൻ ലോഞ്ച് ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. താങ്ങാനാവുന്ന നിരക്കുകളിലാകും എയർടെൽ ഉപഗ്രഹ സേവനങ്ങൾ എത്തിക്കുക. സ്റ്റാർലിങ്കും…
ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ മില്യണയറായി മലയാളി. മില്ലേനിയം മില്യണയർ നറുക്കെടുപ്പിലെ ഒരു മില്യൺ ഡോളറാണ് (8,64,06,650 രൂപ) മലയാളിയെ തേടിയെത്തിയിരിക്കുന്നത്. കേരളത്തിൽ ഒപ്റ്റിക്കൽ, റീട്ടെയിൽ ഷോപ്പ് ഉടമയായ സഹീർസുൽത്ത അസഫലിയെ തേടിയാണ് ഭാഗ്യമെത്തിയിരിക്കുന്നത്. അസഫലി ഡിസംബർ 20ന് ഓൺലൈനിൽ വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. സീരീസ് 487ലെ 4031 നമ്പറിലുള്ള ടിക്കറ്റാണ് സഹീർസുൽത്ത അസഫലിയെ വിജയിയിയാക്കിയത്. വിജയം പ്രതീക്ഷിച്ചിരുന്നില്ല എന്നും ഒരുപാട് സന്തോഷമുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു. 1999ൽ മില്ലേനിയം മില്യണയർ ആരംഭിച്ചതിനുശേഷം സമ്മാനം സ്വന്തമാക്കുന്ന 245-ാമത്തെ ഇന്ത്യക്കാരനാണ് അസഫലി. ആഢംബര വാഹനങ്ങളും ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയത്തിൽ സമ്മാനമായി നൽകാറുണ്ട്. ഇത്തവണത്തെ ബിഎംഡബ്ല്യു എഫ് 900 ജിഎസ് മോട്ടോർബൈക്ക് നേടിയിരിക്കുന്നതും മലയാളിയാണ്. ദുബായിൽ ഡിസൈനറായി ജോലി ചെയ്യുന്ന സുജിത്ത് പനക്കൽ ആണ് ബിഎംഡബ്ല്യു എഫ് 900 ജിഎസ് മോട്ടോർ ബൈക്ക് സമ്മാനം നേടിയിരിക്കുന്നത്. കഴിഞ്ഞ 18 വർഷമായി യുഎഇയിൽ താമസിക്കുന്ന സുജിത്ത് 15 വർഷമായി നറുക്കെടുപ്പിൽ സ്ഥിരമായി പങ്കെടുക്കുന്ന വ്യക്തിയാണ്.…
വൻ പദ്ധതികളുമായി ക്വിക് കൊമേഴ്സ് സ്റ്റാർട്ടപ്പ് കിരാന പ്രോ (Kirana.pro) തൃശ്ശൂരിലേക്ക്. പലചരക്ക് കടകളിൽ നിന്ന് പത്ത് മിനിറ്റ് കൊണ്ട് സാധനങ്ങൾ വീട്ടിലെത്തിക്കുന്ന ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമാണ് കിരാന പ്രോ. കേരളം ആസ്ഥാനമായുള്ള സ്റ്റാർട്ട്അപ്പ് ആണ് ഇതെങ്കിലും ഇവർ ഇതുവരെ ബെംഗളൂരു നഗരത്തിൽ മാത്രമേ കിരാന പ്രോയുടെ സേവനം നൽകിയിരുന്നുള്ളൂ. ഇതാണ് ഇപ്പോൾ തൃശൂരിലേക്കും എത്തിയിരിക്കുന്നത്. ചില്ലറ വിൽപന നടത്തുന്ന കടകളെ സംരക്ഷിക്കാൻ കൂടി ലക്ഷ്യമിട്ടാണ് കിരാന പ്രോ എന്ന ക്വിക്ക് കൊമേഴ്സ് സ്റ്റാർട്ടപ്പ് ആരംഭിച്ചത്. പ്രവർത്തനം ആരംഭിച്ച് മാസങ്ങൾക്കുള്ളിൽത്തന്നെ വലിയ തോതിൽ വളരാൻ സംരംഭത്തിനായി. കേരളത്തിലെ വിപണി സാധ്യതകൾ കൂടി പരിഗണിച്ച് ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) എന്ന ശൃംഖലയുടെ അടിസ്ഥാന സൗകര്യം ഉപയോഗപ്പെടുത്തിയാണ് തൃശൂരിൽ പ്രവർത്തനം തുടങ്ങാനുള്ള തീരുമാനം. തൃശൂർവാസികൾക്ക് എല്ലാ അവശ്യ ഉത്പന്നങ്ങളും 10 മിനിറ്റിനുള്ളിൽ വീട്ടിലെത്തിക്കുമെന്ന വാഗ്ദാനവുമായാണ് കിരാന പ്രോയുടെ വരവ്. തൃശൂരിലെ സിറ്റി ഓഫീസ് കമ്പനിയുടെ ആസ്ഥാനമായി പ്രവർത്തിക്കുന്നത് വഴി സംസ്ഥാനത്തിലെ…