Author: News Desk
പതിനഞ്ച് വർഷത്തിനുള്ളിൽ വിവരാധിഷ്ഠിത-ഹൈടെക് വ്യവസായങ്ങളുടെ ആഗോള കേന്ദ്രമായി കേരളം മാറുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കേരളത്തിലേക്ക് നിക്ഷേപകരെ ക്ഷണിക്കുന്നതിനായി സ്വിറ്റ്സർലാൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിനെത്തിയ മന്ത്രി പറഞ്ഞു. ചരിത്രത്തിലാദ്യമായാണ് കേരളം ദാവോസിൽ ഒരു പവലിയൻ സ്ഥാപിക്കുന്നത്. ഇതിലൂടെ കേരള ഗ്ലോബൽ സമ്മിറ്റിൽ നിക്ഷേപിക്കാൻ സാധ്യതയുള്ള നിക്ഷേപകരെ ക്ഷണിക്കുകയാണ് ലക്ഷ്യം. കേരളത്തിന്റെ നിക്ഷേപ സാധ്യതകളും ഫെബ്രുവരിയിൽ നടക്കുന്ന ഗ്ലോബൽ സമ്മിറ്റിന്റെ വിവരങ്ങളും പവലിയനിലൂടെ പരിചയപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ഗ്ലോബൽ സമ്മിറ്റിലൂടെ വൻ തോതിലുള്ള നിക്ഷേപമാണ് കേരളം പ്രതീക്ഷിക്കുന്നത്. നിലവിലുള്ള മേഖലകൾക്കൊപ്പം നിക്ഷേപ സാധ്യതയുള്ള പുതിയ മേഖലകൾകൂടി കൊണ്ടുവരാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. വിവരാധിഷ്ഠിത വ്യവസായം, ഫാർമസ്യൂട്ടിക്കൽസ്, തുറമുഖ-ഷിപ്പിങ് പദ്ധതികൾ എന്നിങ്ങനെ കേരളത്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകത കൂടി പരിഗണിച്ചുള്ള മേഖലകൾക്കാണ് പ്രാധാന്യം നൽകുന്നത്-മന്ത്രി പറഞ്ഞു. നിക്ഷേപ സാധ്യത വർധിക്കുന്നതിനാൽ കേരളത്തിൽ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാവുന്ന ഏറ്റവും പറ്റിയ സമയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Kerala aims to become a global hub…
കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരാറുകളിലൊന്ന് സ്വന്തമാക്കി അദാനി എനെർജി സൊല്യൂഷൻസ് ലിമിറ്റഡ് (AESL). ബദ്‌ല-ഫത്തേപൂർ ഹൈ വോൾട്ടേജ് ഡയറക്ട് കറന്റ് പദ്ധതിക്കുള്ള കരാറാണ് അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി എനെർജി സ്വന്തമാക്കിയത്. പുനരുത്പാദന ഊർജം വഴി വൈദ്യുതി ഉത്പാദിപ്പിച്ച് ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്കും നാഷണൽ ഗ്രിഡിലേക്കും വൈദ്യുതി എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്കായി ബദ്‌ലയ്ക്കും ഫത്തേപൂരിനും ഇടയിലുള്ള 2400 കിലോമീറ്റർ ദൂരത്തിൽ 6000 മെഗാവാട്ട് ശേഷിയുള്ള ഹൈ വോൾട്ടേജ് ഡയറക്ട് കറന്റ് സംവിധാനം, എച്ച് വിഡിസി ടെർമിനലുകൾ, ട്രാൻസ്മിഷൻ ലൈനുകൾ, എസി നെറ്റ്‌വർക്കുകൾ തുടങ്ങിയവ സ്ഥാപിക്കും. എച്ച് ഡിവിസി സാങ്കേതിക വിദ്യയിലൂടെ പ്രസരണ നഷ്ടം പരമാവധി കുറച്ച് വൈദ്യുതി വിതരണം ചെയ്യാനാകും എന്നതാണ് നേട്ടം. രാജ്യത്തെ കാർബൺ വിമുക്തമാക്കാനുള്ള യാത്രയിൽ അദാനി എനെർജി ലിമിറ്റഡ് നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്യസമയത്ത് പദ്ധതി പൂർത്തിയാ്കകുമെന്നും കമ്പനി പ്രതിനിധി പറഞ്ഞു. Adani Energy Solutions Ltd secures the largest…
വേണ്ടത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാത്തതും ദീർഘകാല വളർച്ചയ്ക്കുള്ള ആശയങ്ങൾ കൊണ്ടുവരാത്തതും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതായി സാമ്പത്തിക വിദഗ്ധർ. ജിഡിപി തിരിച്ചുള്ള കണക്കിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മുന്നേറ്റം നടത്തുന്നു എന്ന തോന്നലുണ്ടാക്കാം, എന്നാൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ യഥാർത്ഥ പരാധീനതകൾ ഇപ്പോൾ ഓരോന്നായി വെളിപ്പെടുകയാണെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഒന്നാം മോഡി സർക്കാറിന്റെ കാലത്തെ ദേശീയ സാമ്പത്തിക ഉപദേഷ്ടാവും വാഷിങ്ടൺ പീറ്റേഴ്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സിലെ സാമ്പത്തിക വിദഗ്ധനുമായ അരവിന്ദ് സുബ്രമണ്യൻ അടക്കമുള്ളവർ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ആശങ്ക പ്രകടിപ്പിക്കുന്നു. ഡിമാൻഡിലെ അഭാവം തൊഴിൽ എന്ന വിശാലമായ അവസ്ഥയുമായി ബന്ധപ്പെട്ടതാണ്. വേണ്ടത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാത്തതിനാൽ ആളുകൾക്ക് വേതനവും വരുമാനവും ഇല്ലാതാകുന്നു. ദേശീയ തലത്തിലെ മിനിമം വേതനം ദിവസത്തിൽ രണ്ട് ഡോളർ (ഏതാണ്ട് 170 രൂപ) ആണ്. അതുപോലും തൊഴിൽ ചെയ്യുന്നവർക്ക് കൃത്യമായി ലഭിക്കുന്നുമില്ല-സുബ്രമണ്യൻ പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ തരണം ചെയ്യുന്നതിൽ ഗവൺമെന്റിന്റെ ആശയങ്ങൾ കാലഹരണപ്പെട്ടവയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദീർഘകാല വളർച്ചയ്ക്കും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുമുള്ള ആശയങ്ങളുടെ അഭാവമാണ്…
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് മുംബൈയിൽ നിർമാണത്തിലിരിക്കുന്ന പലായ്സ് റോയൽ. ഇന്ത്യയിലെ ബുർജ് ഖലീഫ എന്നാണ് ഈ കെട്ടിടം അറിയപ്പെടുന്നത്. 2007ൽ നിർമാണം ആരംഭിച്ച കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കാൻ ആകെ 3000 കോടി രൂപ ചിലവ് വരും എന്നാണ് കണക്ക്. 320 മീറ്റർ ഉയരമുള്ള കെട്ടിടത്തിൽ 88 നിലകളാണ് ഉള്ളത്. കെട്ടിടത്തിന്റെ അകംവശത്തെ ജോലികളാണ് ഇനി പൂർത്തിയാക്കാനുള്ളത്. അത് ഈ വർഷം പൂർത്തിയാക്കും എന്നാണ് റിപ്പോർട്ട്. പണി പൂർത്തിയായില്ലെങ്കിലും കെട്ടിടത്തിലെ അപാർട്പെന്റുകൾക്കായുള്ള ബുക്കിങ് 2013 മുതൽ തന്നെ ആരംഭിച്ചിരുന്നു. അന്ന് 27 കോടി രൂപ മുതലായിരുന്നു കെട്ടിടത്തിൽ ഒരു ഫ്ലാറ്റിന്റെ വില. എന്നാൽ ഇന്ന് ഏറ്റവും കുറഞ്ഞ വില 40 കോടി രൂപയായി. അതേ സമയം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ 4 കോടി രൂപയ്ക്ക് മുതൽ ഫ്ലാറ്റുകൾ ലഭിക്കും എന്നതാണ് രസകരം. Discover Palais Royale, Mumbai’s tallest building and India’s architectural…
കടലിനടിയിലൂടെ ട്രെയിനിൽ കുതിക്കാൻ ഇന്ത്യയുടെ ആദ്യ അണ്ടർസീ ഒരുങ്ങുന്നു. 250 കിലോമീറ്റർ സ്പീഡിൽ ബുള്ളറ്റ് ട്രെയിൻ ഓടാൻ പാകത്തിന് രണ്ട് ട്രാക്കുകളുള്ള ടണലാണ് നിർമ്മാണം പൂർത്തിയാകുന്നത്. ടണലിന്റെ സുരക്ഷാ ക്രമീകരണങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വിലയിരുത്തി. മുംബൈ-അഹമ്മദാബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ 7 കിലോമീറ്റർ കടലിനടിയിലൂടെ ആകും പായുന്നത്. മൊത്തം 21 കിലോമീറ്റർ ടണലിലൂടെ ട്രെയിൻ സഞ്ചരിക്കും. നിലവിൽ മുംബൈ – അഹമ്മദാബാദ് ദൂരം ട്രെയിനിൽ സഞ്ചരിക്കാൻ 7 മണിക്കൂറെടുക്കും. ബുള്ളറ്റ് ട്രെയിനിൽ ഇത് 2.5 മണിക്കൂറായി കുറയും. എല്ലാ അത്യന്താധുനിക സുരക്ഷാ സംവിധാനങ്ങളും കടലിനടിയിലെ ട്രാക്കുകൾക്ക് ഒരുക്കിയിട്ടുണ്ടെന്ന് റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. അതിവേഗ യാത്ര, മിതമായ നിരക്കിൽ രാജ്യത്തെല്ലാവർക്കും കിട്ടണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് കടലിനടിയിലൂടെ ബുള്ളറ് ട്രാക്കുകൾ പണിയാൻ പ്രേണയെന്നും മന്ത്രി പറഞ്ഞു. Discover India’s groundbreaking undersea tunnel for the Mumbai-Ahmedabad bullet train. Spanning 7 km,…
യുഎസ്സിലെ ഇന്ത്യൻ വംശജയായ ആദ്യ സെക്കൻഡ് ലേഡിയായി ഉഷ വാൻസ്. വൈസ് പ്രസിഡന്റായി ഭർത്താവ് ജെ.ഡി. വാൻസ് സത്യപ്രതിജ്ഞ ചെയ്തതോടെയാണ് ഉഷയുടെ ചരിത്ര നേട്ടം. സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള പ്രസംഗത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉഷ വാൻസിനെ പ്രത്യേകം അഭിനന്ദിച്ചു. ആന്ധ്ര പ്രദേശിലെ വഡ്ലൂരുവിൽ വേരുകളുള്ള കുടുംബമാണ് ഉഷയുടേത്. 1980കളിലാണ് ഉഷയുടെ മാതാപിതാക്കൾ യുഎസ്സിലെത്തിയത്. സാൻ ഡിയാഗോയിലായിരുന്നു ഉഷയുടെ ജനനം. ഉഷയുടെ പിതാവ് ചിലുകുരി രാധാകൃഷ്ണ ഐഐടി മദ്രാസ്സിൽ നിന്നും ബിരുദം പൂർത്തിയാക്കിയ മെക്കാനിക്കൽ എഞ്ചിനീയറാണ്. ഉഷയുടെ മാതാവ് ലക്ഷ്മി മോളിക്ക്യുലാർ ബയോളജിസ്റ്റാണ്. യേൽ ലോ സ്കൂളിലെ പഠന കാലഘട്ടത്തിലാണ് ഉഷയും ജെ.ഡി. വാൻസും കണ്ടുമുട്ടുന്നത്. 2014ൽ ഇരുവരും വിവാഹിതരായി. ഇവാൻ ബ്ലെയ്ൻ, വിവേക്, മിറബെൽ റോസ് എന്നിവരാണ് ദമ്പതികളുടെ മക്കൾ. Usha Vance made history as the first Indian-origin second lady of the United States when her husband, James David Vance, was…
ഡോണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക പ്രതിനിധിയായി ചടങ്ങിൽ പങ്കെടുത്തത് ‘വലിയ അഭിമാനമാണ്’ എന്ന് ജയശങ്കർ ട്വിറ്ററിൽ കുറിച്ചു. പതിവ് പ്രോട്ടോക്കോൾ മാറ്റിവെച്ച്, മുൻനിരയിലാണ് ജയശങ്കറിന് വൈറ്റ് ഹൗസിൽ ഇരിപ്പടം ഒരുങ്ങിയത്. പ്രമുഖ അന്താരാഷ്ട്ര വ്യക്തികളോടൊപ്പം ആദ്യ നിരയിൽ തന്നെയാണ് ജയശങ്കർ ഇരുന്നത്.പുതിയ യുഎസ് പ്രസിഡന്റിന് പ്രധാനമന്ത്രി മോദിയുടെ ഒരു കത്തും കൈമാറിയെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ ആദ്യ നിരയിൽ ഇരിക്കുന്ന പ്രശസ്ത അന്താരാഷ്ട്ര വ്യക്തികളിൽ ഒരാളായിരുന്നു എസ്. ജയശങ്കർ. “വാഷിങ്ടൺ ഡിസിയിൽ നടന്ന 47-ാമത് അമേരിക്കൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വിദേശകാര്യ മന്ത്രിയായും പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധിയുമായ് ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധിച്ചത് വലിയൊരു അഭിമാനമാണ്.” X പ്ലാറ്റ്ഫോേമിൽ അദ്ദേഹം കുറിച്ചു. പ്രസിഡൻറ് ഡോണാൾഡ് ജെ. ട്രംപും വൈസ് പ്രസിഡൻറ് ജെ.ഡി. വാൻസും പങ്കെടുത്ത സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിയുന്നത് മഹത്തായ…
കൊച്ചി സ്മാർട് സിറ്റി പദ്ധതി ഏറ്റെടുത്ത് നടത്താൻ തയ്യാറെടുത്ത് കേരള സർക്കാർ. ടീകോമുമായുള്ള പിൻമാറ്റ നയത്തിനായി കമ്മിറ്റി രൂപീകരിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് 246 ഏക്കർ വരുന്ന കാക്കനാട് ഐടി പാർക്ക് ഏറ്റെടുത്ത് നടത്താനുള്ള സർക്കാറിന്റെ നിർണായക നീക്കം. സംസ്ഥാന സർക്കാർ പദ്ധതിയുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കാനാണ് പദ്ധതിയെന്നും അന്തിമ നിബന്ധനകൾ എന്തായിരിക്കുമെന്നതിൻ്റെ വ്യക്തമായ ചിത്രം ലഭിക്കാൻ ഏഴ് മുതൽ എട്ട് മാസം വരെ എടുത്തേക്കുമെന്നും വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. 246 ഏക്കർ വിസ്തൃതിയുള്ള പാർക്ക് ഇൻഫോപാർക്കിൻ്റെ മാതൃകയിൽ സംസ്ഥാന സർക്കാരിൻ്റെ പൂർണ നിയന്ത്രണത്തിൽ പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായി പി. രാജീവ് പറഞ്ഞു. പദ്ധതി സ്വകാര്യ മേഖലയിലേക്ക് പോകില്ലെന്നും മന്ത്രി പറഞ്ഞു. ദുബായ് ഹോൾഡിംഗിൻ്റെ അനുബന്ധ സ്ഥാപനമായ ടീകോമിന് സ്മാർട്ട് സിറ്റിയിൽ 84% ഓഹരിയും സംസ്ഥാന സർക്കാരിന് 16% ഓഹരിയുമാണ് ഉണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കേരള സ്റ്റേറ്റ് ഐടി മിഷൻ ഡയറക്ടർ സന്ദീപ് കുമാർ, ഇൻഫോപാർക്ക് സിഇഒ കെ.…
ഫ്ലിപ്പ്കാർട്ടിൽ നിന്ന് രാജിവെച്ചതിനു ശേഷം സഹസ്ഥാപകൻ സച്ചിൻ ബൻസാൽ സ്ഥാപിച്ച സാമ്പത്തിക സേവന കമ്പനി നവി ടെക്നോളജീസ് ലിമിറ്റഡ് (Navi Technologies Ltd) വൻ സാമ്പത്തിക തട്ടിപ്പിനിരയായതായി പരാതി. ഉപയോക്താക്കളെന്ന വ്യാജേന കുറ്റവാളികൾ ബഗ് ദുരുപയോഗം ചെയ്ത് 2024 ഡിസംബറിൽ കമ്പനിയുടെ ആപ്പ് വഴി 14.26 കോടി രൂപ തട്ടിയെടുത്തതായാണ് പരാതി. സംഭവത്തിൽ ബെംഗളൂരു വൈറ്റ്ഫീൽഡ് സൈബർ ക്രൈം പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കമ്പനി പ്രതിനിധി ശ്രീനിവാസ് ഗൗഡയാണ് തട്ടിപ്പ് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. ഡിസംബർ 10 മുതൽ 24 വരെയുള്ള തീയതികളിൽ ഉപഭോക്താക്കൾക്ക് മൊബൈൽ റീചാർജ്, ഇഎംഐ, മറ്റ് സേവനങ്ങൾ തുടങ്ങിയവയ്ക്കായുള്ള ഓപ്ഷൻ കമ്പനിയുടെ ആപ്പ് വഴി ലഭ്യമാക്കിയിരുന്നു. എന്നാൽ തേർഡ് പാർട്ടി അപ്പ്ളിക്കേഷൻ പ്രൊവൈഡറിന്റെ (TPAP) പേയ്മെന്റ് ഗേറ്റ് വേയിലെ ബഗ് ദുരുപയോഗം ചെയ്ത് നവി ആപ്പ് വഴി കുറ്റവാളികൾ പണം തട്ടിയതായാണ് പരാതി. 14.26 കോടി രൂപ ഇത്തരത്തിൽ കമ്പനിയുടെ പക്കൽ നിന്നും…
വാഷിംഗ്ടൺ ഡിസിയിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണത്തിനായി സന്നിഹിതരായി ടെക് കോടീശ്വരന്മാരും ഉന്നത നേതാക്കളും. സ്‌പേസ് എക്‌സ്-ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, ആപ്പിൾ സിഇഒ ടിം കുക്ക്, മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തുടങ്ങിയ പ്രമുഖരാണ് സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുത്തത്. മീഡിയ ടൈക്കൂൺ റൂപർട്ട് മർഡോക്ക്, ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോ, മുൻ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവരും ട്രംപിന്റെ സ്ഥാനാരോഹണത്തിൽ വിശിഷ്ടാതിഥികളായി. ട്രംപിൻ്റെ ആദ്യ ഭരണകാലയളവിൽ കാലാവസ്ഥാ വ്യതിയാനവും കുടിയേറ്റവും സംബന്ധിച്ച വിഷയങ്ങളിൽ ഈ പ്രമുഖർക്ക് പലർക്കും ഉണ്ടായിരുന്ന വിമർശനങ്ങളാണ് ഈ ഒത്തുചേരലിനെ ശ്രദ്ധേയമാക്കുന്നത്.ട്രംപിൻ്റെ പ്രചാരണത്തിനായി മസ്‌ക് ഏകദേശം 300 മില്യൺ ഡോളർ സംഭാവന നൽകിയതായി റിപ്പോർട്ടുണ്ട്. ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാനും ചടങ്ങിൽ സന്നിഹിതനായി. രണ്ട് രാഷ്ട്രീയ പാർട്ടികൾക്കും ആൾട്ട്മാൻ വൻ തുക സംഭാവന നൽകിയിരുന്നു. ഇലോൺ മസ്‌ക് ഉൾപ്പെടെയുള്ള ചില ഭരണസമിതി അംഗങ്ങൾ…