Author: News Desk

പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ദിവസേനയുള്ള ഭക്തജനപ്രവാഹത്തിനിടയിൽ ശുചിത്വം പരിപാലിക്കുക എന്നതാണ്. കുംഭമേള നടക്കുന്ന ഇടത്തെ 1.5 ലക്ഷത്തിലധികം ശുചിമുറികൾ വൃത്തിയായി സൂക്ഷിക്കുന്നതിനും മറ്റ് ശുചിത്വ പ്രവർത്തനങ്ങൾക്കുമായി സ്വകാര്യ, സർക്കാർ ഏജൻസികൾ ഒരു കോടി ലിറ്ററിലധികം ക്ലീനിംഗ് ലായനികളാണ് ഇതുവരെ ഉപയോഗിച്ചത്. ശുചിമുറി ശുചിത്വത്തിനായി നൂതന ഓക്‌സിഡേഷൻ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ഉത്തർപ്രദേശ് ഗവൺമെന്റ് നേരത്തെ ബാംഗ്ലൂർ സർവകലാശാലയെ നിയോഗിച്ചിരുന്നു. ജനുവരി 13ന് മഹാകുംഭമേള ആരംഭിച്ചതു മുതൽ മേളയിലേക്ക് 50 കോടിയിലധികം ഭക്തരാണ് എത്തിയത്. പ്രദേശത്തെ ശുചിത്വ പരിപാലനത്തിനായി 3.5 ലക്ഷം കിലോഗ്രാം ബ്ലീച്ചിംഗ് പൗഡർ, 75600 ലിറ്റർ ഫിനോൾ, 41000 കിലോഗ്രാം മാലത്തിയോൺ എന്നിവയുൾപ്പെടെയുള്ള ക്ലീനിംഗ് സാമഗ്രികളാണ് അധികൃതർ ഏർപ്പാടാക്കിയത്. ‘സ്വച്ഛ് കുംഭിനായി’ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശമനുസരിച്ച് നിരവധി ഏജൻസികൾ പരിസ്ഥിതി സൗഹൃദ ക്ലീനിംഗ് പരിഹാരങ്ങളാണ് ഉപയോഗിക്കുന്നത്. ശുചിത്വ നിരീക്ഷണത്തിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രയാഗ്‌രാജിലെ ബസ്വാർ പ്ലാന്റിൽ പ്രതിദിനം 650 മെട്രിക് ടൺ മാലിന്യ…

Read More

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനികൾ സ്ഥിതി ചെയ്യുന്ന നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു രണ്ടാം സ്ഥാനത്ത്. ആക്സിസ് ബാങ്കും ഹുറൂൺ ഇന്ത്യയും പുറത്തുവിട്ട പട്ടിക പ്രകാരം മുംബൈ ആണ് രാജ്യത്ത് മൂല്യവത്തായ കമ്പനികൾ ഏറ്റവുമധികം ഉള്ള നഗരം. ഹുറൂൺ 500 ലിസ്റ്റിൽ ബെംഗളൂരുവിലെ 45 കമ്പനികളാണ് ഇടംപിടിച്ചത്. ഇതിൽ 21 എണ്ണം സ്റ്റാർട്ടപ്പുകളാണ് എന്ന സവിശേഷതയുമുണ്ട്. ലിസ്റ്റ് പ്രകാരം ഐടി സേവന ദാതാക്കളായ ഇൻഫോസിസ് ആണ് ബെംഗളൂരുവിലെ ഏറ്റവും മൂല്യമുള്ള കമ്പനി. വിപ്രോ, ടൈറ്റൻ എന്നീ ബെംഗളൂരു കമ്പനികൾ മൂല്യത്തിൽ ഇൻഫോസിസിനു തൊട്ടു പിന്നിലുണ്ട്. ബെംഗളൂരു ആസ്ഥാനമായുള്ള സെപ്റ്റോയാണ് ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പ്. 269 ശതമാനം വാർഷിക വളർച്ചയാണ് സെപ്റ്റോ നേടിയത് എന്ന് ഹുറൂൺ ലിസ്റ്റ് വ്യക്തമാക്കുന്നു. സെറോദ, റേസർ പേ, ഡെയ്ലി ഹൺ്ട് തുടങ്ങിയ ബെംഗളൂരു സ്റ്റാർട്ടപ്പുകളും ലിസ്റ്റിലുണ്ട്. 1.94 ലക്ഷം കോടി രൂപയാണ് ഈ സ്റ്റാർട്ടപ്പുകളുടെ മൂല്യം. അതേസമയം ഹുറൂൺ ലിസ്റ്റിൽ ഇടംപിടിച്ച കർണാടകയിൽ നിന്നുള്ള കമ്പനികളുടെ ആകെ മൂല്യം…

Read More

ബെംഗളൂരുവിൽ കൂറ്റൻ ഓഫീസ് സമുച്ചയം ആരംഭിച്ച് ആഗോള ടെക് ഭീമൻമാരായ ഗൂഗിൾ. അനന്ത എന്ന് പേരിട്ടിരിക്കുന്ന പുതിയ ക്യാംപസ് ഗൂഗിളിന്റെ ബെംഗളൂരുവിലെ നാലാമത്തെ ഓഫീസ് സമുച്ചയമാണ്. മഹാദേവപുരയിൽ ആരംഭിച്ച ഗൂഗിൾ അനന്ത 16 ലക്ഷം സ്ക്വയർ ഫീറ്റിലാണ് സ്ഥിതി ചെയ്യുന്നത്. ഗൂഗിളിന്റെ ഏറ്റവും വലിയ ക്യാംപസ്സുകളിൽ ഒന്നാണ് അനന്ത എന്ന് കമ്പനി പ്രതിനിധി പറഞ്ഞു. സംസ്കൃതത്തിൽ പരിധിയില്ലാത്തത് എന്ന അർത്ഥം വരുന്ന അനന്ത എന്ന വാക്കിൽ നിന്നാണ് ഗൂഗിൾ തങ്ങളുടെ ഓഫീസിന് പേരിട്ടിരിക്കുന്നത് എന്ന സവിശേഷതയും ഉണ്ട്. 5000ത്തിലധികം ജീവനക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി ഗൂഗിൾ അനന്തയ്ക്കുണ്ട്. ഇന്ത്യയിലെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ പ്രധാന നാഴികക്കല്ലാണ് അനന്ത എന്നും രാജ്യത്തിന്റെ സാങ്കേതിക പരിവർത്തനത്തിന്റെ പ്രധാന കേന്ദ്രം എന്ന നിലയിലാണ് ബെംഗളൂരുവിൽ പുതിയ ക്യാംപസ് എത്തുന്നതെന്നും ഗൂഗിൾ പ്രതിനിധി പറഞ്ഞു. ആൻഡ്രോയ്ഡ്, സേർച്ച്, പേ, ക്ലൗഡ്, മാപ്പ്സ്, പ്ലേ, ഡീപ്മൈൻഡ് എന്നിങ്ങനെ വിവിധ ഗൂഗിൾ യൂണിറ്റ് അംഗങ്ങളാണ് അനന്തയിൽ പ്രവർത്തിക്കുക. പ്രകൃതിയും സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച…

Read More

ഇലോൺ മസ്കിന്റെ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്ലയുടെ ഇന്ത്യാ പ്രവേശനത്തിൽ വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിൽ ടെസ്‌ല ഫാക്ടറി സ്ഥാപിക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ മസ്‌ക് യുഎസ്സിനോട് ചെയ്യുന്ന അനീതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് വൻ തുക തീരുവ ചുമത്തുന്നതിനാൽ ഇലോൺ മസ്‌കിന് ഇന്ത്യയിൽ ഒരൊറ്റ വാഹനം പോലും വിൽക്കാൻ കഴിയില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. മസ്ക് ഇന്ത്യയിൽ ഫാക്ടറി നിർമിക്കുന്നതിൽ കുഴപ്പമില്ല. പക്ഷേ അത് യുഎസ്സിനെ സംബന്ധിച്ച് അന്യായമാണെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ഇലോൺ മസ്കിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ട്രംപിന്റെ വിമർശനം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎസ് സന്ദർശന വേളയിലും കാറുകൾക്ക് ഇന്ത്യ ഉയർന്ന തീരുവ ചുമത്തിയതിനെ ട്രംപ് വിമർശിച്ചിരുന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ മസ്‌കിന് കാർ വിൽക്കുന്നത് അസാധ്യമാണ് എന്നാണ് ട്രംപ് അഭിപ്രായപ്പെട്ടിരിക്കുന്നത്. എല്ലാ ലോക രാജ്യങ്ങളും താരിഫ് ഉപയോഗിച്ച് അമേരിക്കയെ മുതലെടുക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ടെസ്ലയുടെ ഇലക്ട്രിക് കാറുകൾ ഈ വർഷം ഏപ്രിലോടെ…

Read More

കേരളത്തിന്റെ വ്യവസായ കുതിപ്പിന് ആക്കം കൂട്ടാൻ ആഗോള നിക്ഷേപക ഉച്ചകോടിക്ക് (ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്, IKGS 2025) വെള്ളിയാഴ്ച കൊച്ചിയിൽ തുടക്കമാകും. രാജ്യാന്തര പ്രതിനിധികൾ, മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർ, വകുപ്പു സെക്രട്ടറിമാർ മുതൽ ആഗോള കോർപറേറ്റ് തലവൻമാർ വരെ ഗ്രാൻഡ് ഹയാത്ത് ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ രണ്ടു ദിവസം നടക്കുന്ന ഗ്ലോബൽ സമ്മിറ്റിന്റെ ഭാഗമാകും. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, സംരംഭകത്വ വികസന മന്ത്രി ജയന്ത് ചൗധരി തുടങ്ങിയവർ സംബന്ധിക്കുമെന്ന് സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തുക് അൽമാരി, ബഹ്റൈൻ വ്യവസായ മന്ത്രി അബ്ദുല്ല ബിൻ അദെൽ ഫക്രു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ എം.എ. യൂസഫ് അലി, കോൺഫെഡറേഷൻ ഓഫ്…

Read More

ഇന്ത്യയിൽ വമ്പൻ വിപുലീകരണ പ്രവർത്തനങ്ങൾക്ക് ഒരുങ്ങി ലുലു ഗ്രൂപ്പ്. നാഗ്പൂരിലെ ലുലു ഗ്രൂപ്പിന്റെ പദ്ധതി പ്രാരംഭ ഘട്ടത്തിലാണെന്നും അതോടൊപ്പം അഹമ്മദാബാദ്, വിശാഖപട്ടണം എന്നീ നഗരങ്ങളിലും വിപുലീകരണ പ്രവർത്തനങ്ങൾ സജീവമാണെന്നും കമ്പനി ചെയർമാനും എംഡിയുമായ എം.എ. യൂസഫ് അലി പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ 5 ട്രില്യൺ സമ്പദ് വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ പങ്കാളികളാവാൻ ലുലു ഗ്രൂപ്പ്  ആഗ്രഹിക്കുന്നതായി യൂസഫ് അലി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് ലുലുവിന്റെ നിർദിഷ്ട അഹമ്മദാബാദ് പദ്ധതി. നാഗ്പൂരിൽ പുതിയ പ്രൊജക്റ്റിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. വിശാഖപട്ടണത്ത് ലുലു ചർച്ചകൾ അവസാന ഘട്ടത്തിലാണ്-യൂസഫ് അലി പറഞ്ഞു.  Lulu Group is expanding its presence in India with new projects in Nagpur, Ahmedabad, and Visakhapatnam. Chairman M.A. Yusuf Ali highlights the company’s vision…

Read More

അവാർഡുകൾക്ക് വേണ്ടി എത്ര പണം മുടക്കാനും തയ്യാറായിട്ടുള്ളവർ നമുക്ക് ചുറ്റിലുമുണ്ട്. കിട്ടുന്ന ‘അവാർഡ്’ ഭാരത രത്ന, പത്മ ഭൂഷൺ, പത്മ വിഭൂഷൺ എന്നിവയാണെങ്കിലോ. ഒന്നും നോക്കാതെ കാശ് വീശി എറിയേണ്ട. സംഗതി വ്യാജമാണ്. അടുത്ത കാലത്തായി സർക്കാർ സ്ഥാപനങ്ങളുടെ പേരിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുകയാണ്. ഇത്തരത്തിൽ ഗവൺമെന്റിൻ്റേത് എന്ന പേരിൽ തെറ്റായി അവകാശപ്പെടുന്ന വെബ്സൈറ്റിനെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് പിഐബി ഫാക്റ്റ് ചെക്കിലൂടെ. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പിഐബി ദേശീയ പുരസ്കാരങ്ങൾ നൽകുന്നു എന്ന് അവകാശപ്പെടുന്ന വ്യാജ വെബ്സൈറ്റിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. ബിആർഎസ്.ഐഎൻസി എന്ന വെബ്സൈറ്റ് ആണ് വില്ലൻ. ഭാരത് രത്ന മുതൽ പത്മഭൂഷൺ വരെയുള്ള അവാർഡുകൾ നൽകും എന്നാണ് വെബ്സൈറ്റ് അവകാശപ്പെടുന്നത്. ഔദ്യോഗിക സ്ഥാപനമായി തെറ്റായി ചിത്രീകരിക്കുന്നതിനൊപ്പം നോമിനികളിൽ നിന്ന് ഫീസ് ഇനത്തിൽ ഒരു സംഖ്യയും ഈ വ്യാജൻമാർ ഈടാക്കുന്നുണ്ട്. ഗവൺമെന്റിന് ഈ വെബ്സൈറ്റുമായി യാതൊരു ബന്ധവുമില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പൗരൻമാരെ ചൂഷണം ചെയ്യുന്നതിന് സർക്കാർ ബ്രാൻഡിങ് ദുരുപയോഗം…

Read More

സ്റ്റാൻഡ് അപ്പ് കൊമേഡിയൻ സമയ് റെയ്നയുടെ ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് എന്ന യൂട്യൂബ് ഷോ വിവാദ പരാമർശങ്ങളുടെ പേരിൽ വാർത്തയിൽ നിറയുകയാണ്. ഷോയിൽ മറ്റൊരു യൂട്യൂബറായ രൺവീർ അലഹബാദിയ നടത്തിയ ചില പരാമർശങ്ങളാണ് വിവാദത്തിന് തിരികൊളുത്തിയത്. സംഭവം കേസ് ആയതോടെ ഇന്ത്യാസ് ഗോട്ട് ലേറ്റന്റിന്റെ എല്ലാ വീഡിയോകളും സമയ് റെയ്ന തന്റെ യൂട്യൂബ് ചാനലിൽ നിന്നും നീക്കം ചെയ്തു. തന്റെ സമയം മോശമാകാം എന്നാണ് വിവാദത്തെ കുറിച്ച് സമയ് റെയ്ന പ്രതികരിച്ചത്. എന്നാൽ ആ സമയ മോശം അദ്ദേഹത്തിന്റെ ആസ്തിയെ ബാധിച്ചിട്ടില്ല. നെറ്റ് വർത്ത് സ്പോട്ട് കണക്കനുസരിച്ച് 16.5 മില്യൺ ഡോളറാണ് (140 കോടി രൂപ) സമയ് റെയ്നയുടെ ആസ്തി. ഫെബ്രുവരിയിലെ കണക്കനുസരിച്ച് ഇൻസ്റ്റാഗ്രാമിൽ സമയ് റെയ്നയ്ക്ക് 5.9 ദശലക്ഷത്തിലധികം ഫോളോവേഴ്‌സും യൂട്യൂബ് ചാനലിൽ 7.33 ദശലക്ഷം സബ്‌സ്‌ക്രൈബർമാരുമുണ്ട്. ഈ ഓൺലൈൻ സാന്നിദ്ധ്യം അദ്ദേഹത്തിന്റെ സാമ്പത്തിക വിജയത്തിൽ നിർണായക പങ്ക് വഹിക്കുന്നു. നെറ്റ് വർത്ത് സ്പോട്ട് കണക്കനുസരിച്ച് ഏകദേശം 16.5 മില്യൺ…

Read More

നുസൈർ യാസിൻ എന്ന പേര് ചിലപ്പോൾ അധികമാർക്കും പരിചിതമായിരിക്കില്ല. എന്നാൽ നാസ് ഡെയ്‌ലി (Nas Daily) എന്ന പേര് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന ചിലർക്കെങ്കിലും പരിചിതമായിരിക്കും. യൂട്യൂബ്, ഫേസ്ബുക്ക്, ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം പേജുകളിൽ ആയിരക്കണക്കിന് വിഡിയോകൾ പോസ്റ്റ് ചെയ്താണ് നാസ് ഡെയ്‌ലി പ്രശസ്തമായത്. ഇപ്പോൾ 1000 മീഡിയ (1000 Media) എന്ന തങ്ങളുടെ ആദ്യ മാർക്കറ്റിങ് ഏജൻസി ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ് നാസ് ഡെയ്‌ലി. ആധികാരികവും ഫലപ്രദവുമായ സ്റ്റോറിടെല്ലിങ് രീതിയാണ് നാസ് ഡെയ്‌ലിയുടെ സവിശേഷത. ഇതേ അടിത്തറയിൽ തന്നെയാണ് 1000 മീഡിയയും സ്ഥാപിതമായിരിക്കുന്നത്. ഇന്ത്യൻ ബ്രാൻഡുകളേയും സ്രഷ്ടാക്കളേയും അവരുടെ ഉപഭോക്താക്കളിലേക്കും പ്രേക്ഷകരിലേക്കും എത്തിക്കാൻ സഹായിക്കുന്ന ഉള്ളടക്ക സൃഷ്ടികളാണ് 1000 മീഡിയ വാഗ്ദാനം ചെയ്യുന്നത്. ഇതിലൂടെ രാജ്യത്തെ ബ്രാൻഡ് ആശയവിനിമയത്തിൽ വിപ്ലവം സൃഷ്ടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. അടുപ്പിച്ച് ആയിരം ദിവസങ്ങൾ ആയിരം വീഡിയോകൾ സൃഷ്ടിച്ച് നാസ് ഡെയ്‌ലി ചരിത്രം സൃഷ്ടിച്ചിരുന്നു. ഇതിന്റെ ഓർമയ്ക്കാണ് 1000 മീഡിയ എന്ന് മാർക്കറ്റിങ് ഏജൻസിക്ക് പേര് നൽകിയിരിക്കുന്നത്.…

Read More

സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റം കിട്ടാറുണ്ട്, എന്നാൽ പത്തനംതിട്ട അടൂരിലെ ഒരു കോഴിക്ക് കിട്ടിയ ‘സ്ഥലംമാറ്റം’ ആണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. പന്തളം പള്ളിക്കൽ സ്വദേശി അനിൽ കുമാറിന്റെ പൂവൻകോഴിയാണ് പ്രതി. കുറ്റം പുലർച്ചെ മൂന്ന് മണിക്ക് അയൽവാസിയെ ശല്യം ചെയ്യുന്ന തരത്തിൽ സ്ഥിരമായി കൂവിയതാണ്! കോഴി കൂവലും പരാതിയും കേസും കോടതി ഉത്തരവും എല്ലാമായി സംഭവം മൊത്തം കോഴി കർഷകർക്ക് വലിയ മുന്നറിയിപ്പ് കൂടിയാകുന്നു. അനിൽകുമാറിന്റെ അയൽവാസിയായ രാധാകൃഷ്ണ കുറുപ്പ് ആണ് പുലർച്ചെ മൂന്നിന് പൂവൻ കോഴി കൂവുന്നത് കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്നും സ്വൈര്യജീവിതത്തിന് തടസമുണ്ടാക്കുന്നുവെന്നും കാണിച്ച് പരാതി നൽകിയത്. അനിൽകുമാറിന്റെ വീടിന്റെ ടെറസിലാണ് കോഴിയെ വളർത്തുന്നത്. തുടർന്ന് അടൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് വീടിന്റെ മുകൾനിലയിൽ വളർത്തുന്ന കോഴികളെ അവിടെ നിന്നും മാറ്റി സ്ഥാപിക്കാൻ ഉത്തരവിടുകയായിരുന്നു. പരാതിക്കാരന്റേയും കോഴി ഉടമ അനിൽ കുമാറിന്റേയും മൊഴികളുടെ അടിസ്ഥാനത്തിൽ കോഴി കൂവുന്നത് പരാതിക്കാരൻ്റെ സമാധാനപരമായ ഉറക്കത്തെ ബാധിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരവ്. അനിൽകുമാറിൻ്റെ…

Read More