Author: News Desk

ഇന്ത്യയിലെ ഗ്രാമങ്ങളിലേക്ക് വേഗത്തിലുള്ള ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ അംബാനിയും ഇലോൺ മസ്കും കൈകോർക്കുന്നു. ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് (Starlink) സാറ്റലൈറ്റ് ഇന്റർനെറ്റ് കൂടുതൽ പ്രദേശങ്ങളിലേക്ക് കൊണ്ടുവരുന്നതിനായി മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ (Reliance Jio) സ്‌പേസ് എക്‌സുമായി (SpaceX) സഹകരിക്കും. രാജ്യത്ത് സ്റ്റാർലിങ്ക് സേവനങ്ങൾ ലഭ്യമാക്കാൻ സ്‌പേസ് എക്‌സിന് ആവശ്യമായ അംഗീകാരങ്ങൾ ലഭിക്കുന്നതിനെ ആശ്രയിച്ചായിരിക്കും കരാർ. കരാർ യാഥാർത്ഥ്യമായാൽ ജിയോ അതിന്റെ സ്റ്റോറുകളിലൂടെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും സ്റ്റാർലിങ്ക് സേവനങ്ങൾ വാഗ്ദാനം ചെയ്യും. സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി സ്‌പേസ് എക്‌സുമായി പങ്കാളിത്തം സ്ഥാപിക്കുന്നത് തടസ്സമില്ലാത്ത കണക്റ്റിവിറ്റിയിലേക്കുള്ള പ്രധാന ചുവടുവയ്പ്പാണെന്ന് റിലയൻസ് ജിയോ ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മൻ പറഞ്ഞു. ഇന്ത്യയിലെങ്ങും എപ്പോഴും അതിവേഗ ബ്രോഡ്‌ബാൻഡ് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാൻ ജിയോ പ്രതിജ്ഞാബദ്ധരാണ്. ജിയോയുടെ ബ്രോഡ്‌ബാൻഡ് ആവാസവ്യവസ്ഥയിൽ സ്റ്റാർലിങ്കിനെ സംയോജിപ്പിക്കുന്നതിലൂടെ ഈ AI-അധിഷ്ഠിത യുഗത്തിൽ അതിവേഗ ബ്രോഡ്‌ബാൻഡിൻറെ വ്യാപ്തിയും വിശ്വാസ്യതയും ആക്‌സസ്സിബിലിറ്റിയും ജിയോ വർദ്ധിപ്പിക്കുകയാണ്. രാജ്യത്തുടനീളമുള്ള കമ്മ്യൂണിറ്റികളെയും ബിസിനസുകളെയും ഇതിലൂടെ ശാക്തീകരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Reliance…

Read More

Qudrat Qudrat is a brand born from a passion for hiking and a commitment to reducing plastic waste. Inspired by the constant discovery of plastic waste in nature, the founders, a family of nature enthusiasts and gardeners, decided to create a solution. Qudrat aims to replace plastic and paper tableware with a versatile, eco-friendly alternative suitable for any occasion, anywhere. CONNECT Linkedin Instagram Facebook X-twitter Founders Rishabh Suri and Rohan Suri Founders Services OF Axnol Digital Solutions Axnol provides end-to-end services across a wide variety of technologies and business verticals. Our differentiators are our successful track record in delivering innovative…

Read More

ഇന്ത്യയിലെ ഏറ്റവും സമ്പന്ന ക്ഷേത്ര ട്രസ്റ്റ് ആണ് തിരുമല തിരുപ്പതി ദേവസ്ഥാനം. 4,774 കോടി രൂപയുടെ വാർഷിക വരുമാനമാണ് 2025 സാമ്പത്തിക വർഷത്തിൽ ക്ഷേത്രത്തിനു ലഭിച്ചത്. ഈ വാർഷിക വരുമാനത്തിൽ 1.5 ശതമാനത്തിൽ താഴെയാണ് ജിഎസ്ടി നികുതിയായി ക്ഷേത്രം നൽകേണ്ടതെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. ക്ഷേത്രങ്ങൾക്ക് കേന്ദ്രം ജിഎസ്ടി ചുമത്തുന്നുവെന്ന അവകാശവാദത്തെച്ചൊല്ലി പ്രതിപക്ഷമായ കോൺഗ്രസും ബിജെപിയും പരസ്പരം വാഗ്വാദം നടത്തി വിവാദം കത്തിപ്പടരുമ്പോഴാണ് ക്ഷേത്ര ജിഎസ്ടിയുമായി ബന്ധപ്പെട്ട് മണികണട്രോളിന്റെ വിശകലനം. വിശകലനത്തിന്റെ വിശദാംശങ്ങൾ നോക്കാം. ക്ഷേത്രങ്ങളോട് ജിഎസ്ടി അടയ്ക്കാൻ ആവശ്യപ്പെടുന്നതായി അവകാശപ്പെടുന്ന തമിഴ് ദിനപത്രത്തിലെ വാർത്ത ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപണം ഉന്നയിച്ചത്. എന്നാൽ പ്രതിപക്ഷം വസ്തുതകൾ വളച്ചൊടിക്കുകയാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പ്രതികരിച്ചു. ക്ഷേത്രങ്ങൾക്കും മതപരമായ സ്ഥലങ്ങൾക്കും ഇളവുകൾ ഉണ്ടെന്നും ജിഎസ്ടി വാണിജ്യ പ്രവർത്തനങ്ങൾക്ക് മാത്രമാണ് ബാധകമാക്കിയതെന്നും പറഞ്ഞു. മതപരമോ ആത്മീയമോ ആയ പ്രവർത്തനങ്ങൾക്ക് ജിഎസ്ടി ബാധകമല്ല എന്നാണ് ബിജെപി പ്രതിനിധി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 2024 നവംബറിൽ…

Read More

മാർക്ക് കാർനിയെ പാർട്ടി നേതാവും കാനഡയുടെ അടുത്ത പ്രധാനമന്ത്രിയുമായി പ്രഖ്യാപിച്ചിരിക്കുകയാണ് ലിബറൽ പാർട്ടി. ജസ്റ്റിൻ ട്രൂഡോയിൽ നിന്നാണ് കാർനി സ്ഥാനം ഏറ്റെടുക്കുന്നത്. ഇതോടെ അദ്ദേഹത്തിന്റെ ആസ്തിയെക്കുറിച്ചുള്ള വിവരങ്ങളും വാർത്തകളിൽ നിറയുകയാണ്. 2025ലെ കണക്ക് പ്രകാരം മുൻ സെൻട്രൽ ബാങ്കർ കൂടിയായ പുതിയ കനേഡിയൻ പ്രധാനമന്ത്രിയുടെ ആസ്തി $6.97 മില്യൺ ആണ്. ഫോർട്ട് സ്മിത്ത് സ്വദേശിയായ കാർനിയുടെ ആസ്തി നിരവധി കോർപ്പറേറ്റ് റോളുകളിലൂടെയാണ് വികസിച്ചത്. ബ്രൂക്ക്ഫീൽഡ് അസറ്റ് മാനേജ്‌മെന്റിലെ പ്രധാന സ്ഥാനം, ബ്ലൂംബെർഗ് എൽപിയുടെ ഡയറക്ടർ ബോർഡ് മേധാവി തുടങ്ങിയ സ്ഥാനങ്ങൾ അദ്ദേഹത്തിന്റെ സമ്പത്ത് വർധിപ്പിക്കുന്നതിൽ പ്രധാനമായി. ഫിനാൻഷ്യൽ രംഗത്ത് വർഷങ്ങൾ നീണ്ട കരിയറാണ് കാർനിയുടേത്. ഗോൾഡ്മാൻ സാക്സിലെ 13 വർഷത്തെ സേവനത്തിലൂടെയാണ് കാർണി തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും നേടിയത്. ഓക്സ്ഫോർഡിൽ നിന്ന് പിഎച്ച്ഡി പൂർത്തിയാക്കിയ ശേഷം അദ്ദേഹം ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ തന്റെ കരിയർ ആരംഭിച്ചു. ബോസ്റ്റൺ, ലണ്ടൻ, ന്യൂയോർക്ക്, ടോക്കിയോ, ടൊറന്റോ എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിലെ ആഗോള ഓഫീസുകളിൽ അദ്ദേഹം സേവനം…

Read More

സ്റ്റോക് മാർക്കറ്റ്, നിക്ഷേപം, ട്രേഡിങ് എന്നിവയെക്കുറിച്ച് നമ്മൾ സുപരിചിതരാണ്. ഈ വിപണിയുടെ കുതിപ്പിൽ നിരവധി ലാഭം കൊയ്തവരും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ സ്റ്റോക് മാർക്കറ്റ്, നിക്ഷേപം, ട്രേഡിങ് തുടങ്ങിയ രംഗങ്ങളിലെ വലിയ കമ്പനികളുടെ പേരിൽ ക്ലോൺ ആപ്പുകൾ ഉണ്ടാക്കി അവയുടെ പേരിൽ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ടെക്നിക്കൽ ഫണ്ടമെന്റൽ അനലിസ്റ്റും മ്യൂച്ച്വൽ ഫണ്ട് അഡ്വൈസറുമായ അലി സുഹൈൽ. ആദിത്യ ബിർള, സെറോദ, അപ്സ്റ്റോക്സ് തുടങ്ങിയ വമ്പൻ കമ്പനികളുടെ പേരിൽ വരെ ഇത്തരത്തിൽ ക്ലോൺ ആപ്പുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നുണ്ട്. അടുത്തിടെ രണ്ട് സുഹൃത്തുക്കൾ ഇത്തരം തട്ടിപ്പുകളിൽ പെട്ടു. ഐടി പ്രൊഫഷനലായ ആദ്യ സുഹൃത്ത് ഫെയിസ്ബുക്കിൽ ആദിത്യ ബിർളയുടെ പേരിൽ കണ്ട ആപ്പിൽ കയറിയാണ് തട്ടിപ്പിന് ഇരയായത്. 120ഓളം പേരുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ആദ്യം തന്നെ ആഡ് ചെയ്തായിരുന്നു തട്ടിപ്പ്. വലിയ തുകകൾ ആളുകൾ കൈകാര്യം ചെയ്യുന്നതായും വൻ തുക ലാഭം നേടുന്നതായുമാണ് ഗ്രൂപ്പിൽ കാണിച്ചിരുന്നത്. ഇതിന് തെളിവായി സ്ക്രീൻ…

Read More

കേരളത്തിൽ ഏറ്റവും വില കൂടിയ നിരവധി കാറുകൾ സ്വന്തമായുള്ള വ്യക്തിയാണ് സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. വിജു ജേക്കബ്. കേരളത്തിൽ നിന്ന് ആദ്യമായി ഫെറാറി റോമ സ്വന്തമാക്കിയതടക്കം നിരവധി വമ്പൻ കാറുകളാണ് വിജു ഗാരേജിൽ എത്തിച്ചത്. ഇപ്പോൾ ആഢംബരത്തിന്റെ മറ്റൊരു പേരായ റോൾസ് റോയ്സ് കള്ളിനൻ സീരീസ് 2 സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം. സംസ്ഥാനത്തെ ആദ്യ കള്ളിനൻ സീരീസ് ടൂവാണിത്. കഴിഞ്ഞ വർഷമാണ് ബ്രിട്ടീഷ് ആഢംബര ബ്രാൻഡ് ആയ റോൾസ് റോയ്സ് കള്ളിനൻ സീരീസ് 2 ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. 10.5 കോടി രൂപ എക്സ്ഷോറൂം വിലയുള്ള വാഹനത്തിന്റെ ചെന്നൈ ഓൺറോഡ് വില 13.11 കോടി രൂപയാണ്. 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V12 എഞ്ചിനാണ് ആഢംബര എസ്‌യുവിയുടെ സവിശേഷത. ആഢംബരം തുളുമ്പുന്ന ഇന്റീരിയർ, ഡാഷ്‌ബോർഡിന് കുറുകെ മുഴുവൻ വീതിയുള്ള ഗ്ലാസ് പാനൽ, പുതിയ ഡിസ്പ്ലേ ക്യാബിനറ്റും അനലോഗ് ക്ലോക്കും അതിനടിയിൽ മിനിയേച്ചറൈസ്ഡ്, ഇലുമിനേറ്റഡ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി മാസ്‌കറ്റും എന്നിങ്ങനെയാണ് കള്ളിനൻ…

Read More

ബ്ലൂം വെഞ്ച്വേഴ്‌സിന്റെ നേതൃത്വത്തിൽ നടന്ന സീരീസ് എ ഫണ്ടിംഗ് റൗണ്ടിൽ 35 കോടി രൂപ (ഏകദേശം 4.2 മില്യൺ യുഎസ് ഡോളർ) സമാഹരിച്ച് ട്രാവൽ ഹോസ്റ്റൽ ബ്രാൻഡായ ഗോസ്റ്റോപ്‌സ് ( goStops ). 1ക്രൗഡ് ആയിരുന്നു ഫണ്ടിങ്ങിലെ കോ ലീഡ് ഇൻവെസ്റ്റർമാർ. 2014ൽ സ്ഥാപിതമായ കമ്പനിയാണ് ഗോസ്റ്റോപ്സ്. കമ്പനിയുടെ വ്യാപനത്തിനായി വേണ്ട നടപടികൾക്ക് ഫണ്ടിങ് പ്രയോജനപ്പെടുത്തുമെന്ന് ഗോസ്റ്റോപ്സ് സ്ഥാപകയും സിഇഓയുമായ പല്ലവി അഗർവാൾ അറിയിച്ചു. നിക്ഷേപകർക്ക് തങ്ങളുടെ ബ്രാൻഡിലുള്ള വിശ്വാസമാണ് ഫണ്ടിങ്ങിലൂടെ പ്രകടമാകുന്നത്. ഈ നിക്ഷേപക പിന്തുണയോടെ ഗോസ്റ്റോപ്സിനെ ഇന്ത്യയിലെ ഏറ്റവും മികച്ച യൂത്ത് ട്രാവൽ ബ്രാൻഡാക്കി മാറ്റും. നിലവിൽ 2500 ആണ് ഗോസ്റ്റോപ്സിന്റെ ബെഡ് കപ്പാസിറ്റി. ഇത് 10000 ആക്കി ഉയർത്തുകയാണ് ലക്ഷ്യം. അടുത്ത രണ്ട് വർഷങ്ങൾക്കുള്ളിൽ 100 ഇടങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും പല്ലവി പറഞ്ഞു. GoStops is transforming budget travel in India by offering vibrant, community-driven hostels designed for young travelers. With…

Read More

ക്വിസ്സിങ് ടിവി ഗെയിം ഷോയായ കോൻ ബനേഗാ ക്രോർപതി (KBC) ഈ ജൂലായിൽ 25 വർഷം തികയ്ക്കുകയാണ്. ഈ 25 വർഷങ്ങൾക്കിടയിൽ ഒരു സീസൺ ഒഴികെ ബാക്കി സീസണുകളില്ലാം അവതാരകനായി എത്തിയത് ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചനാണ്. 2007ൽ ഷോയുടെ മൂന്നാമത്തെ സീസണിന്റെ അവതാരകൻ ഷാരൂഖ് ഖാൻ ആയിരുന്നു. SonyLIV ചാനലിൽ കെബിസിയുടെ നിലവിലെ സീസൺ ആരംഭിച്ച് ഏഴ് മാസവും 150 എപ്പിസോഡുകളും പിന്നിടുകയാണ്. എന്നാൽ അവതാരകൻ എന്ന നിലയിൽ അമിതാഭ് ബച്ചന്റെ അവസാന കെബിസി സീസൺ ആയിരിക്കും ഇതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ തന്നെ അമിതാഭ് കെബിസി വിടാൻ ഒരുങ്ങുകയും ചാനലുകാരോട് പുതിയ അവതാരകനെ കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ചാനലുകാർക്ക് പുതിയ അവതാരകനെ കൊണ്ടുവരാൻ സാധിക്കാതെ വന്നതോടെയാണ് ഈ സീസണും ബച്ചൻ തന്നെ ഹോസ്റ്റ് ചെയ്യേണ്ടി വന്നത്. 82 വയസ്സുള്ള ബച്ചൻ ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടാണ് ഷോയുടെ അവതാരക സ്ഥാനത്തു നിന്നും പിൻവാങ്ങുന്നത്. ഈ സാഹചര്യത്തിൽ…

Read More

റെയിൽ സുരക്ഷയ്ക്ക് ഗവൺമെന്റ് മുൻഗണന നൽകുന്നതായും വിവിധ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രതിവർഷം ഒരു ലക്ഷം കോടിയിലധികം രൂപ നീക്കിവയ്ക്കുന്നതായും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയിൽ റെയിൽവേ (ഭേദഗതി) ബിൽ 2024നെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയയാിരുന്നു മന്ത്രി. വിവിധ നടപടികളുടെ ഫലമായി വാർഷിക റെയിൽവേ അപകട നിരക്ക് 171ൽ നിന്നും 30 ആയി കുറഞ്ഞതായും മന്ത്രി ചൂണ്ടിക്കാണിച്ചു. സാങ്കേതികവിദ്യ നവീകരിക്കുന്നതിനായി നിരവധി സംരംഭങ്ങൾ നടന്നുവരികയാണ്. കോൺഗ്രസ് ഭരണത്തിനു കീഴിൽ 60 വർഷം കൊണ്ട് നേടിയതിനേക്കാൾ കൂടുതൽ പുരോഗതിയാണ് കഴിഞ്ഞ 11 വർഷം കൊണ്ട് റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ മോഡി സർക്കാർ കൈവരിച്ചത്. സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഈ ഗവൺമെന്റ് എല്ലാ വർഷവും 1.14 ലക്ഷം കോടി രൂപയിലധികം ചിലവഴിക്കുന്നു- മന്ത്രി പറഞ്ഞു. അതേസമയം റെയിൽവേ (ഭേദഗതി) ബിൽ 2024 രാജ്യസഭയിൽ ശബ്ദവോട്ടിലൂടെ പാസാക്കി. കഴിഞ്ഞ വർഷം ഡിസംബറിൽ ലോക്സഭ ബില്ലിന് അംഗീകാരം നൽകിയിരുന്നു. The Indian government allocates ₹1.14 lakh…

Read More

ആമസോൺ, ബിഗ്ബാസ്‌ക്കറ്റ്, ഡി-മാർട്ട്, ഉഡാൻ തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കുന്ന ബിൽ പാസ്സാക്കി കർണാടക നിയമസഭ. അരി, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ അവശ്യവസ്തുക്കൾ വിൽക്കുമ്പോൾ പ്രാദേശിക മണ്ഡികൾക്ക് സെസ് നൽകണമെന്ന് ആവശ്യപ്പെടുന്നതാണ് ബിൽ. കർണാടക കാർഷിക ഉൽ‌പന്ന വിപണനം (നിയന്ത്രണവും വികസനവും) (ഭേദഗതി) ബിൽ അനുസരിച്ച് കാർഷിക ഉൽ‌പന്നങ്ങളുടെ വിൽ‌പന നടത്തുന്ന ഏതൊരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമും കാർഷിക ഉൽ‌പന്ന വിപണന സമിതികൾക്ക് (APMC) സെസ് നൽകണമെന്ന് അനുശാസിക്കുന്നു. “വെയർഹൗസ് സേവന ദാതാക്കൾ” അഥവാ ഡാർക്ക് സ്റ്റോറുകൾ വാഗ്ദാനം ചെയ്യുന്നവരെയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിൽ നിയമമാകുന്നതോടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കുന്ന എല്ലാ ബിസിനസുകളും വ്യവസ്ഥകൾ പാലിക്കാൻ ബാധ്യസ്ഥരാകും. പുതിയ ഭേദഗതി സുതാര്യത ഉറപ്പാക്കുകയും എപിഎംസികളും കർഷകരും വഞ്ചിക്കപ്പെടുന്നത് തടയുകയും ചെയ്യുമെന്ന് കാർഷിക വിപണന മന്ത്രി ശിവാനന്ദ് പാട്ടീൽ പറഞ്ഞു. സെസ് തട്ടിപ്പ് കേസുകളിൽ നടപടിയെടുക്കാൻ നിലവിൽ കാർഷിക മാർക്കറ്റിംഗ് ഡയറക്ടർക്ക് അധികാരം നൽകിയിട്ടുണ്ട്. Karnataka’s new bill mandates e-commerce platforms like…

Read More