Author: News Desk
മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതിലൂടെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്നും ഇത് സംസ്ഥാനത്തിൻ്റെ വ്യവസായ വേഗത കൂടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി തിരുവനന്തപുരത്ത് ഹോട്ടൽ ഹയാത്തിൽ നടന്ന യോഗത്തിൽ ഐ.ടി കമ്പനി പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു മുഖ്യമന്ത്രി. സ്റ്റാർട്ടപ്പ് മേഖലയിൽ ഇന്ത്യയിൽ മികച്ച നിലവാരം പുലർത്തുന്ന സംസ്ഥാനമാണ് കേരളം.വ്യാവസായിക രംഗത്ത് പുതിയ സ്ഥാപനങ്ങൾ വരുന്നത് പ്രതീക്ഷ നൽകുന്നു.സമൂഹത്തിന് വേണ്ടിയുള്ള സ്ഥാപനമെന്ന നിലയിലാണ് നിക്ഷേപകരെയും വ്യവസായ സ്ഥാപനങ്ങളെയും സംസ്ഥാന സർക്കാർ പരിഗണിക്കുന്നതെന്നും ഈ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ നിക്ഷേപകർക്കൊപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കണക്ടിവിറ്റിക്ക് വളരെയധികം പ്രാധാന്യമാണ് സംസ്ഥാന ഗവൺമെൻ്റ് നൽകുന്നത്.എയർപോർട്ടുകളുടെ വികസനം കേന്ദ്രഗവൺമെൻ്റുമായി സഹകരിച്ച് വേഗത്തിലാക്കാൻ ശ്രമിക്കുകയാണ്. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിയുമായി ഇതിനകം ചർച്ച നടത്തി. ഇതിനായി സിവിൽ ഏവിയേഷൻ സമ്മിറ്റ് നടത്താൻ അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. യൂറോപ്പ് കണക്ടിറ്റിവിറ്റി വർധിപ്പിക്കുന്നതിനായി കൂടുതൽ വിമാന സർവീസുകൾ ആവശ്യമുണ്ടെന്ന പ്രതിനിധികളുടെ ആവശ്യത്തോട് യോജിക്കുന്നു. കോഴിക്കോടും…
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിനു പുറത്ത് നടന്ന് യുഎസ്സിന്റെ നാസ ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ്.സ്റ്റേഷൻ കമാൻഡർ ആയ സുനിത അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായാണ് സ്‌പേസ് വാക്ക് നടത്തിയത്. ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ ഒരാഴ്ചത്തെ ബഹിരാകാശ പര്യവേക്ഷണത്തിനായി അന്താരാഷ്ട്ര നിലയത്തിലെത്തിയ സുനിത പേടകത്തിലെ തകരാറിനെ തുടർന്ന് ബഹിരാകാശ നിലയത്തിൽ കുടുങ്ങുകയായിരുന്നു. ഏഴു മാസമായി ബഹിരാകാശനിലയത്തിൽ തുടരുന്ന സുനിത വില്യംസ് ഇത്തവണത്തെ യാത്രയിൽ ആദ്യമായാണ് സ്പേസ് വാക്ക് നടത്തുന്നത്.മൊത്തം യാത്രകളിൽ നിന്നായി സുനിതയുടെ എട്ടാമത്തെ സ്പേസ് വാക്കാണ് ഇത്. ബഹിരാകാശ നിലയത്തിലെ സഹയാത്രികനായ നിക്ക് ഹേഗിനൊപ്പമായിരുന്നു സുനിത വില്യംസിന്റെ നടത്തം. ഈ മാസം മറ്റൊരു ബഹിരാകാശ യാത്രികനായ ബുച്ച് വിൽമോറിനൊപ്പവും സുനിത വില്യംസ് സ്‌പേസ് വാക്ക് നടത്തും. സുനിത വില്യസിനേയും ബുച്ച് വിൽമോറിനേയും അടുത്ത മാസം സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകത്തിൽ ഭൂമിയിലേക്ക് എത്തിക്കുമെന്നാണ് നാസ അറിയിച്ചിട്ടുള്ളത്. Indian-origin NASA astronaut Sunita Williams, the station…
2016 ജനുവരി 16നാണ് രാജ്യത്തെ സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് ആക്കംകൂട്ടാൻ ലക്ഷ്യമിട്ടുള്ള സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതി ആരംഭിച്ചത്. അതിനാൽ ജനുവരി 16 ഇന്ത്യ ദേശീയ സ്റ്റാർട്ടപ്പ് ദിനമായി ആചരിക്കുന്നു. 2025 ജനുവരി 15 വരെ DPIIT അംഗീകരിച്ച 1.59 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളാണ് ഇന്ത്യയിലുള്ളത്. ഇതിൽ നൂറിലധികം യൂണിക്കോണുകളും അടങ്ങുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും മൂല്യമുള്ള യൂണിക്കോണുകൾ ഏതെല്ലാമാണെന്ന് നോക്കാം. ഫ്ലിപ്കാർട്ട് (Flipkart)ഇ-കൊമേഴ്‌സ് കമ്പനി ഫ്ലിപ്കാർട്ട് (Flipkart) ആണ് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള യൂണിക്കോൺ. 2012ലാണ് ഫ്ലിപ്കാർട്ട് യൂണിക്കോൺ പദവിയെലെത്തിയത്. നിലവിൽ 37.6 ബില്യൺ ഡോളറാണ് കമ്പനിയുടെ ആകെ മൂല്യം. ഫോൺപേ (PhonePe)നിലവിൽ 12 ബില്യൺ ഡോളർ മൂല്യമുള്ള ഡിജിറ്റൽ പേയ്മെന്റ്-സാമ്പത്തിക സേവന കമ്പനി PhonePe ആണ് പട്ടികയിൽ രണ്ടാമത്. 2018ലാണ് കമ്പനി യൂണിക്കോൺ ആയത്. പോളിഗൺ (Polygon)2021ൽ യൂണിക്കോൺ നേട്ടത്തിലെത്തിയ കമ്പനിയാണ് Polygon. ബ്ലോക്ചെയിൻ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പോളിഗണിന് നിലവിൽ പത്ത് ബില്യൺ ഡോളർ മൂല്യമുണ്ട്. ഡ്രീം11 (Dream11)ഫാന്റസി സ്പോർട്സ് പ്ലാറ്റ്ഫോമായ ഡ്രീം…
തകഴി–നെടുമുടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പൂക്കൈതയാറിന് കുറുകെ കുട്ടനാടിന്റെ സ്വപ്‌ന പദ്ധതി സഞ്ചാരികൾക്കായി യാഥാർഥ്യമാകുന്നു. കുട്ടനാടിന്റെ സൗന്ദര്യം നുകരാവുന്ന കരുവാറ്റ–കുപ്പപ്പുറം റോഡിൽ ഉയരുന്ന പടഹാരം പാലത്തിൻ്റെ നിർമാണം പൂർത്തിയായി. കേരളീയ വാസ്‌തുവിദ്യയിൽ ആലപ്പുഴ -ചങ്ങനാശേരി റോഡിനെയും അമ്പലപ്പുഴ-തിരുവല്ല റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്. ഇരുനിരകളിലായി പൂർത്തിയാകുന്ന 453 മീറ്റർ ദൈർഘ്യമുള്ള പടഹാരം പാലത്തിൻ്റെ രൂപകൽപ്പനയിലെ പ്രത്യേകതയാണ് പാലത്തെ ആകർഷകമാക്കുന്നത്. കേരളീയ വാസ്‌തുവിദ്യയിൽ ആറ് വാച്ച് ടവറുകൾ, മുകളിൽ വിശാലമായ രണ്ടുവരിപ്പാത, പാലത്തിന് താഴെ സഞ്ചാരികൾക്ക് കുട്ടനാടിന്റെ സൗന്ദര്യം നുകരാവുന്ന രീതിയിൽ നടപ്പാത എന്നിങ്ങനെ കുട്ടനാടിന്റെ സ്വപ്‌ന പദ്ധതിയാണ് പൂർത്തിയായി വരുന്നത്. കേരളത്തിൽ ആദ്യമായാണ് ഒരുപാലത്തിന് ഇത്തരത്തിലുള്ള രൂപകൽപ്പന. രണ്ട് നിലകളിലായി ടൂറിസം സാധ്യതകളെ പരമാവധി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് പൊതുമരാമത്ത് ഡിസൈൻ വിഭാഗം രൂപരേഖ തയ്യാറാക്കിയത്. മുകളിൽ 7.5 മീറ്റർ വീതിയിൽ പാലവും താഴെ നിലയിൽ 1.70 മീറ്റർ വീതിയിൽ ഇരുവശത്തും നടപ്പാതയും ഒരുക്കിയിരിക്കുന്നു. ഇരുവശങ്ങളിലുമായുള്ള വാച്ച് ടവറുകളിൽ സന്ദർശകർക്ക് പമ്പയുടെ സൗന്ദര്യം…
ഭാരതി എയർടെൽ ചെയർമാനും ശതകോടീശ്വരനുമാണ് സുനിൽ മിത്തൽ. ഇന്ത്യയിൽ വമ്പൻ ബിസിനസ് സാമ്രാജ്യമാണ് എയർടെൽ കെട്ടിപ്പടുത്തിരിക്കുന്നത്. എന്നാൽ ഇവയിലൊന്നും താത്പര്യമില്ല എന്ന മട്ടിൽ വിദേശത്ത് താമസമാക്കിയിരിക്കുകയാണ് സുനിൽ മിത്തലിന്റെ മക്കൾ. മിത്തലിന്റെ മക്കളായ ഈഷ ഭാരതി, കെവിൻ ഭാരതി എന്നിവരാണ് തങ്ങളുടേതായ മേഖലകളിൽ മുന്നോട്ടുപോകുന്നത്. സുനിലിന്റെ ഇളയമകൻ ശ്രാവിൻ മിത്തൽ മാത്രമാണ് കുടുംബ ബിസിനസ്സിൽ പങ്കാളിയായിട്ടുള്ളത്. ഇന്ത്യയിൽ പേരെടുത്ത ഹൈക്ക് എന്ന മെസഞ്ചർ ആപ്പിന്റെ സ്ഥാപകനും സിഇഒയുമാണ് സുനിലിന്റെ മകൻ കെവിൻ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഹൈക്കിനെ ടെക്ക് ലോകത്തെ മുൻനിര സംരംഭമാക്കി മാറ്റാൻ കെവിനിനു സാധിച്ചു. സുനിലിന്റെ രണ്ടാമത്തെ മകനായ ശ്രാവിൻ മിത്തൽ 2010ൽ ഭാരതി എയർടെല്ലിൽ മാനേജറായാണ് കരിയർ ആരംഭിച്ചത്. കമ്പനിയുടെ നിലവിലെ നിരവധി സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നത് ശ്രാവിൻ ആണ്. സുനിൽ മിത്തലിന്റെ ഏക മകളായ ഈഷ ഭാരതി ലണ്ടണിലാണ് താമസം. ലൈഫ്സ്റ്റൈൽ രംഗത്തെ സംരംഭങ്ങളിൽ ഈഷയ്ക്ക് നിക്ഷേപമുണ്ട്. ഇതിനു പുറമേ മെയ്സൺ എസ്റ്റെല്ല എന്ന ലണ്ടണിലെ…
കേരള സ്റ്റാർട്ടപ്പ് മിഷന്റേയും അതിനോടനുബന്ധിച്ചുള്ള 1400ഓളം ജീവനക്കാരുടേയും ഏറെ നാളായുള്ള ആവശ്യമാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യപ്പെട്ട ‘മെട്രോ കണക്ട്’ ഇലക്ട്രിക് ബസ് സർവീസിലൂടെ സാധ്യമായത്. കേരള സ്റ്റാർട്ടപ്പ് മിഷൻ ക്യാംപസിലൂടെ കടന്നു പോകുന്ന തരത്തിലാണ് ഫീഡർ സർവീസ് റൂട്ട് വന്നിരിക്കുന്നത്. ഇത് വിവിധ ഭാഗങ്ങളിൽ നിന്ന് സ്റ്റാർട്ടപ്പ് മിഷനിലേക്ക് ജോലിക്കെത്തുന്നവർക്ക് അനുഗ്രഹമാകും. വിവിധ മെട്രോസ്റ്റേഷനുകളിൽ നിന്നുള്ള ‘മെട്രോ കണക്ട്’ ഇലക്ട്രിക് ബസ് സർവ്വീസ് കഴിഞ്ഞ ദിവസമാണ് വ്യവസായ മന്ത്രി പി. രാജീവ് ഫ്ലാഗ് ഓഫ് ചെയ്തത്. മെഡിക്കൽ കോളേജിന് സമീപമുള്ള കളമശേരി ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു ഫ്ലാഗ് ഓഫ് പരിപാടി. ആകെ 15 ബസ്സുകളാണ് ആദ്യഘട്ടത്തിൽ സർവീസ് ആരംഭിച്ചത്. 33 സീറ്റുകളുള്ള എസി ബസ്സാണ് സർവീസിനായി ഒരുക്കിയിരിക്കുന്നത്. ആലുവ-അന്താരാഷ്ട്ര വിമാനത്താവളം, കളമശേരി-മെഡിക്കൽ കോളെജ്, ഹൈക്കോർട്ട്- എംജി റോഡ്, കടവന്ത്ര- കെ.പി വള്ളോൻ റോഡ്, കാക്കനാട് വാട്ടർമെട്രോ-ഇൻഫോപാർക്ക്, കിൻഫ്രപാർക്ക്-കളക്ട്രേറ്റ് റൂട്ടുകളിലാണ് സർവീസ്. എയർപോർട്ട് റൂട്ടിൽ നാലു ബസുകളും കളമശേരി റൂട്ടിൽ രണ്ട്…
ബെംഗളൂരു ബയോ ഇന്നൊവേഷൻ സെന്ററിലുണ്ടായ തീപിടിത്തത്തിൽ 140 കോടി രൂപയുടെ നാശനഷ്ടം. ഇലക്ട്രോണിക് സിറ്റിയിലുള്ള ബയോ ഇന്നൊവേഷൻ സെന്ററിലെ സ്റ്റാർട്ടപ്പ് ലാബിലാണ് തീപിടിത്തമുണ്ടായത്. അഗ്നിബാധയിൽ ഇന്നൊവേഷൻ സെന്ററിന്റെ രണ്ടാം നില പൂർണമായും കത്തിനശിച്ചു. ഒന്നാം നിലയിലും കാര്യമായ കേടുപാടുകളുണ്ട്. രണ്ടാം നിലയിൽ സ്ഥിതി ചെയ്യുന്ന സ്റ്റാർട്ടപ്പ് ലാബിലെ അഗ്നിബാധ സമീപത്തുള്ള പതിനൊന്ന് ലാബുകളിലേക്ക് പടരുകയായിരുന്നു. ലാബിലെ ലായകം കൈകാര്യം ചെയ്യുന്നതിലുള്ള വീഴ്ചയാണ് തീപിടിത്തത്തിന് കാരണമായത്. കർണാടക ബയോടെക് ആൻഡ് ഇൻഫർമേഷൻ സർവീസിനു കീഴിൽ പത്ത് ഏക്കറിലായാണ് ബെംഗളൂരു ബയോ ഇന്നൊവേഷൻ സെന്റർ സ്ഥിതി ചെയ്യുന്നത്. A devastating fire at the Bangalore Bio Incubation Center (BBC) on January 14 caused significant damage to infrastructure and startups. The blaze, fueled by mishandling of flammable chemicals, affected key facilities and led to heavy losses for incubated companies. Government…
രാജ്യത്തെ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് ഊർജം പകർന്ന് ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പുകളായ Pixxel, Digantara, XDLINX സ്‌പേസ് ലാബ്‌സ് എന്നിവയുടെ ഉപഗ്രഹ വിക്ഷേപണം. ഭൂമിയേയും ബഹിരാകാശ വസ്തുക്കളേയും നിരീക്ഷിക്കുന്നതിനുള്ള ഹൈടെക് ഉപഗ്രഹങ്ങളാണ് ഇലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിൻ്റെ ട്രാൻസ്‌പോർട്ടർ 12 റൈഡ് ഷെയർ ദൗത്യം വഴി ഈ കമ്പനികൾ വിജയകരമായി വിക്ഷേപിച്ചത്. കാലിഫോർണിയയിലെ വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്നായിരുന്നു വിക്ഷേപണം. ഫയർഫ്ലൈ കോൺസ്റ്റലേഷനിലെ ആദ്യ മൂന്ന് ഉപഗ്രഹങ്ങളാണ് പിക്സെൽ വിക്ഷേപിച്ചത്. ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ ഉപഗ്രഹ കോൺസ്റ്റലേഷൻ കൂടിയാണിത്. വിക്ഷേപണം വിജയമായതോടെ ലോകത്തിലെ ഏറ്റവും ഉയർന്ന റെസല്യൂഷനുള്ള വാണിജ്യ ഹൈപ്പർ സ്പെക്ട്രൽ ഉപഗ്രഹങ്ങൾ ഇന്ത്യയിൽ നിന്ന് ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്ന ആദ്യ കമ്പനിയായി പിക്സെൽ മാറി. ബഹിരാകാശ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും റസിഡൻ്റ് സ്‌പേസ് ഒബ്‌ജക്‌റ്റുകൾ ട്രാക്ക് ചെയ്യുന്നതിനുമായാണ് ദിഗന്തര സ്‌പേസ് എക്‌സിൻ്റെ ട്രാൻസ്‌പോർട്ടർ 12ലൂടെ SCOT ഉപഗ്രഹം വിക്ഷേപിച്ചത്. ലോകത്തിലെ ആദ്യത്തെ വാണിജ്യ സ്പെസ് സിറ്റ്വേഷണൽ എവേർനെസ് ഉപഗ്രഹമായ ഇത്…
1.5 ട്രില്യൺ രൂപ വിലവരുന്ന 60 വലിയ നാവികസേനാ കപ്പലുകൾ രാജ്യത്ത് നിർമാണത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇതിലൂടെ 3 ട്രില്യൺ രൂപയുടെ സാമ്പത്തിക നേട്ടവും ആറ് മടങ്ങ് തൊഴിൽനേട്ടവും പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഓരോ കപ്പലിന്റേയും നിർമാണം നേരിട്ടും അല്ലാതെയും 14,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നും മോഡി ചൂണ്ടിക്കാട്ടി. മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിൽ ഇന്ത്യൻ നേവി കപ്പലുകളായ ഐഎൻഎസ് സൂറത്ത്, ഐഎൻഎസ് നീലഗിരി, ഐഎൻഎസ് വാഗ്ഷീർ എന്നിവ രാജ്യത്തിന് സമർപ്പിക്കവെയാണ് മോഡിയുടെ പരാമർശം. ആദ്യമായാണ് ഇന്ത്യ മൂന്ന് പ്രധാന യുദ്ധക്കപ്പലുകൾ ഒരുമിച്ച് കമ്മീഷൻ ചെയ്യുന്നത്. ഇവ മൂന്നും ഇന്ത്യയിൽ നിർമിച്ചതാണ് എന്ന സവിശേഷതയും ഉണ്ട്. മേക്ക് ഇൻ ഇന്ത്യ സംരംഭം ഇന്ത്യയുടെ സായുധ സേനയുടെ കഴിവുകൾ വർധിപ്പിച്ചതിനോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് പുതിയ വഴികൾ തുറന്നു. കപ്പൽ നിർമാണത്തിൽ നിക്ഷേപിക്കുന്ന ഓരോ രൂപയ്ക്കും ഏകദേശം ഇരട്ടി സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നു. രാജ്യത്ത് നിർമാണത്തിലിരിക്കുന്ന ഭൂരിഭാഗം കപ്പലുകളുടെ ഭൂരിഭാഗം ഭാഗങ്ങളും ആഭ്യന്തര സൂക്ഷ്മ,…
രാജ്യത്തുടനീളമുള്ള സ്റ്റാർട്ടപ്പുകളുടെ വളർച്ചയെ പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതി ആരംഭിച്ചിട്ട് ഒൻപത് വർഷം പിന്നിടുകയാണ്. 2016 ജനുവരി 16ന് കേവലം 400 സ്റ്റാർട്ടപ്പുകളുമായി ആരംഭിച്ച പദ്ധതി പരിവർത്തനത്തിന്റെ പാത പിന്നിട്ട് ഇന്ന് 1.59 ലക്ഷം കമ്പനികളിൽ എത്തിനിൽക്കുന്നു. ജനുവരി 16 അതിനാൽ ദേശീയ സ്റ്റാർട്ടപ്പ് ദിനമായി ആഘോഷിക്കുന്നു. കരുത്തുറ്റ സംരംഭകത്വ ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിലും രാജ്യത്തിൻ്റെ മുന്നേറ്റത്തെ നയിക്കുന്നതിലും സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതി വഹിച്ച പങ്ക് ചെറുതല്ല. 2025 ജനുവരി 15 വരെ ഡിപ്പാർട്ട്‌മെൻ്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻ്റേണൽ ട്രേഡ് (DPIIT) അംഗീകരിച്ച 1.59 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളോടെ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാണ് ഇന്ത്യ. ആഗോളതലത്തിൽ നവീകരണത്തേയും സംരംഭകത്വത്തേയും പുനർനിർവചിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ 100 യൂണിക്കോണുകളും അടങ്ങുന്നു. ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി-എൻസിആർ തുടങ്ങിയ പ്രധാന ഹബ്ബുകൾക്കൊപ്പം ചെറുനഗരങ്ങളും രാജ്യത്തിൻ്റെ സംരംഭകത്വ മുന്നേറ്റത്തിനും പരിവർത്തനത്തിനും സംഭാവന നൽകി. ഫിൻടെക്, എഡ്‌ടെക്, ഹെൽത്ത്-ടെക്, ഇ-കൊമേഴ്‌സ് എന്നിവയിലെ സ്റ്റാർട്ടപ്പുകൾ…