Author: News Desk
ഇന്ത്യയിൽ ഏറ്റവുമധികം സമ്പത്തുള്ള മൂന്നാമത്തെ വ്യക്തിയായി രോഷ്നി നാടാർ മൽഹോത്ര. രോഷ്നിയുടെ പിതാവ് ശിവ് നാടാരുടെ ഉടമസ്ഥതയിലുള്ള എച്ച്സിഎൽ ഗ്രൂപ്പിന്റെ (HCL Group) 47 ശതമാനം പങ്കാളിത്തം അദ്ദേഹം മകൾക്ക് നൽകിയതിനു പിന്നാലെയാണ് രോഷ്നി സമ്പത്തിൽ വൻ മുന്നേറ്റം നടത്തിയത്. ബ്ലൂംബെർഗ് ബില്യണേർസ് റിപ്പോർട്ട് അനുസരിച്ച് എച്ച്സിഎല്ലിൽ ഏറ്റവുമധികം ഓഹരിയുള്ള രോഷ്നി മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും പിന്നിലായി സമ്പത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. നേരത്തെ പിന്തുടർച്ച പദ്ധതിയുടെ ഭാഗമായി പ്രൊമോട്ടർ ഗ്രൂപ്പുകളായ എച്ച്‌സിഎൽ കോർപറേഷന്റേയും വാമ ഡൽഹിയുടേയും 47 ശതമാനം ഓഹരികൾ ശിവ് നാടാർ മകൾ രോഷ്‌നി നാടാർ മൽഹോത്രയ്ക്ക് ഇഷ്ടദാനമായി കൈമാറുകയായിരുന്നു. ഇഷ്ടദാനം പൂർത്തിയാകുന്നതോടെ എച്ച്‌സിഎൽ കോർപ്പ്, വാമ എന്നിവയുടെ സമ്പൂർണ അധികാരം രോഷ്നിക്ക് ആകും. ഇതോടൊപ്പം എച്ച്സിഎൽ ഇൻഫോസിസ്റ്റംസ്, എച്ച്സിഎൽടെക്ക് എന്നിവയിലും ഏറ്റവുമധികം ഓഹരികൾ രോഷ്നിക്ക് കൈവന്നിരിക്കുകയാണ്. ശിവ് നാടാർ ഫൗണ്ടേഷൻ വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് എച്ച്സിഎൽടെക്ക് ചെയർപേർസണാണ് രോഷ്നി നാടാർ. ഇതോടൊപ്പം കമ്പനിയുടെ സിഎസ്ആർ…
മൂന്നു കോടി രൂപയുടെ സീഡ് ഫണ്ടിങ് നേടി കൊച്ചി ആസ്ഥാനമായുള്ള വിമൺസ് ഹെൽത്ത് സ്റ്റാർട്ടപ്പ് ഫെമിസേഫ് (Femisafe). ജെയിൻ യൂനിവേർസിറ്റി, കേരള ഏയ്ഞ്ചൽ നെറ്റ് വർക്ക് എന്നീ നിക്ഷേപകർ ഉൾപ്പെടുന്ന ഫണ്ടിങ് റൗണ്ടിലാണ് സ്ത്രീകളിൽ ആരോഗ്യവും ശുചിത്വവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഫെമിസേഫ് ഫണ്ടിങ് നേടിയത്. സപ്ലൈ ചെയിൻ, പ്രൊഡക്റ്റ് ഡെവലപ്മെന്റ് എന്നീ മേഖലകൾ കൂടുതൽ ശക്തമാക്കാൻ ഫണ്ടിങ് ഉപയോഗിക്കുമെന്നും ഫെംടെക് അഥവാ ഫീമെയിൽ ടെക്നോളജി രംഗത്ത് വ്യാപനം സാധ്യമാക്കുമെന്നും ഫെമിസേഫ് പ്രതിനിധികൾ അറിയിച്ചു. ആർത്തവം, ലൈംഗിക ആരോഗ്യം എന്നിവയെക്കുറിച്ചുള്ള തെറ്റിധാരണ മാറ്റി സ്ത്രീജീവിതം കൂടുതൽ സൗകര്യപ്രദമാക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കുകയാണ് ഫെമിസേഫിന്റെ ലക്ഷ്യം. ഫണ്ടിങ്ങിലൂടെ ക്യൂകൊമേർസ് രംഗത്ത് സാന്നിദ്ധ്യം വിപുലപ്പെടുത്തി വിപണി പ്രാതിനിധ്യം വിപുലീകരിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. കാഞ്ഞങ്ങാട് സ്വദേശിയായ നസീഫ് നാസർ, ഭാര്യ നൗറീൻ ആയിഷ എന്നിവർ ചേർന്ന് 2021ലാണ് ഫെമിസേഫ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ആർത്തവ കപ്പുകൾ ഓൺലൈലിലൂടെ ലഭ്യമാക്കിയായിരുന്നു കമ്പനിയുടെ പ്രവർത്തനം. നിലവിൽ സ്ത്രീകൾക്കുള്ള ഗ്രൂമിങ് പ്രൊഡക്റ്റ്സ്, ഇന്റിമേറ്റ് കെയർ…
സംസ്ഥാനത്തിന് അർഹതയുള്ള 12000 കോടി രൂപ ഈ മാസം കടമെടുക്കാൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് കേരളം. മാർച്ച് 12ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ഉന്നയിക്കുമെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. സാമ്പത്തിക വർഷത്തിന്റെ അവസാനമായ മാർച്ചിൽ ഈ തുക കിട്ടിയില്ലെങ്കിൽ കേരളം ചിലവുകൾ നേരിടാനാകാതെ പ്രതിസന്ധിയിലാകും എന്നാണ് റിപ്പോർട്ട്. ഇതിനായി അനുമതി നേടാൻ സംസ്ഥാന ധനവകുപ്പ് പ്രതിനിധികൾ ഡൽഹിയിലും ചർച്ച നടത്തുന്നുണ്ട്. വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങൾക്കായി 6250 കോടി രൂപ, പങ്കാളിത്ത പെൻഷൻനുമായി ബന്ധപ്പെട്ട് 6000 കോടി രൂപ എന്നിങ്ങനെ കേരളത്തിന് കടമെടുക്കാൻ അർഹതയുണ്ട് എന്നാണ് സംസ്ഥാനത്തിന്റെ വാദം. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഇത്തരത്തിൽ വായ്പ അനുവദിച്ചിരുന്നു. കഴിഞ്ഞ തവണ സുപ്രീം കോടത് നിർദേശപ്രകാരമാണ് കേരളത്തിന് കടമെടുപ്പിന്റെ അവസാനഘടുവായ 13500 കോടി രൂപ അനുവദിച്ചത്. ഇത്തവണയും കേന്ദ്രം ഇത് വൈകിപ്പിക്കുന്നതായി കേരളം പരാതി ഉന്നയിക്കുന്നു. തുക എത്രയും വേഗം അനുവദിച്ചില്ലെങ്കിൽ ഉപകാരപ്പെടില്ല എന്ന് കേരളം ചൂണ്ടിക്കാട്ടുന്നു. …
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി 6250 കോടി രൂപയുടെ നിക്ഷേപത്തിന് അന്താരാഷ്ട്ര കമ്പനികൾ. തിരുവനന്തപുരത്ത് ജനുവരിയിൽ നടന്ന വിഴിഞ്ഞം കോൺക്ലേവിൽ ഉയർന്ന നിക്ഷേപ വാഗ്ദാനങ്ങൾ കഴിഞ്ഞ മാസം കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരളയിലാണ് താൽപര്യപത്രമായി (EOI) മാറിയത്. 50 കോടി മുതൽ 5000 കോടി വരെയുള്ള നിക്ഷേപങ്ങൾക്കായി 12 കമ്പനികളാണ് താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ദുബായ് ആസ്ഥാനമായുള്ള ഷറഫ് ഗ്രൂപ്പിന്റെ 5000 കോടി രൂപയുടെ പദ്ധതിയാണ് ഇവയിൽ പ്രധാനം. ഇൻലാൻഡ് കണ്ടെയ്നർ ടെർമിനൽ നിർമാണമാണ് ഷറഫ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ആവശ്യമായ ഭൂമി ഗവൺമെന്റ് നൽകുന്നതിന് അനുസരിച്ച് പദ്ധതിയുടെ നിർമാണ പ്രവർത്തനം ആരംഭിക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോകളിൽ ഒന്ന് നിലവിൽ ഷറഫ് ഗ്രൂപ്പ് ഡൽഹിയിൽ പ്രവർത്തിപ്പിക്കുന്നുണ്ട്. 110 ഏക്കറിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വിഴിഞ്ഞത്ത് രണ്ട് മുതൽ അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തികരിക്കാനാണ് ലക്ഷ്യം. International companies plan to invest ₹6,250 crore in the Vizhinjam…
അനന്ത് അംബാനിയുടേയും രാധിക മർച്ചന്റിന്റേയും മാസങ്ങൾ നീണ്ട വിവാഹ ആഘോഷ ചിത്രീകരണത്തിന് ശേഷം ആറു മാസത്തെ ഇടവേള എടുത്തതായി പ്രമുഖ വെഡ്ഢിങ് ഫോട്ടോഗ്രാഫർ ജോസഫ് രാധിക്. ഇന്ത്യാ ടുഡേ കോൺക്ലേവിൽ ‘ദി വെഡ്ഡിംഗ് ഫോട്ടോഗ്രാഫർ’ എന്ന സെഷനിൽ സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. അത്രയ്ക്കും അവിശ്വസനീയമായ ആഢംബരങ്ങൾക്കാണ് താൻ വിവാഹാഘോഷ ചിത്രീകരണ വേളയിൽ സാക്ഷിയായതെന്നും അതിൽ നിന്നും കരകയറാനാണ് ആറു മാസത്തോളം ഇടവേള എടുക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനുശേഷം ഏതെങ്കിലും വിവാഹത്തിൽ പങ്കെടുക്കുന്നത് കൾച്ചർ ഷോക്ക് ആയിരുന്നേനെ. ‘വിവാഹം’ എന്ന പദത്തിന്റെ തന്നെ അർത്ഥം മാറുന്നതായി തോന്നി, അത്രയ്ക്ക് അവിശ്വസനീമായ അനുഭവമായിരുന്നു അത്. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ അംബാനി വിവാഹത്തിന്റെ ഹൃദ്യമായ കാഴ്ച ചിത്രങ്ങളായും വീഡിയോകളായും ഏവരിലും എത്തി. എന്നാൽ ആരും കാണാത്തതും പുറത്തുവിടാത്തതുമായ ഫോട്ടോകളുടെ ശേഖരം ഇപ്പോഴും കൈവശമുണ്ടെന്നും ജോസഫ് വ്യക്തമാക്കി. Renowned photographer Joseph Radhik took a six-month break after capturing Anant Ambani and…
ചായ നമ്മൾ എല്ലാവരും കുടിക്കുന്നതാണ്. സാധാരണക്കാർ ഉപയോഗിക്കുന്ന തേയില മുതൽ ലക്ഷങ്ങൾ വില വരുന്ന തേയിലകൾ വരെ ലോകത്തുണ്ട്. ചായയോടുള്ള ആസക്തി പോലെത്തന്നെ ചായ കപ്പും ടീപോട്ടുമെല്ലാം അതിസമ്പന്നർക്ക് സമ്പത്ത് വെളിപ്പെടുത്താനുള്ള മാർഗങ്ങളാണ്. അത്തരത്തിൽ വൻ വില കൊടുക്കേണ്ടി വരുന്ന ഒരു ടീ പോട്ടാണ് ദി ഈഗോയിസ്റ്റ് (The Egoist). 2016 മുതൽ ലോകത്തിലെ ഏറ്റവും വില കൂടിയ ടീ പോട്ട് എന്ന ലോക റെക്കോർഡ് ഈഗോയിസ്റ്റിന്റെ പേരിലാണ്. യുകെയിലെ എൻ സേത്തിയ ഫൗണ്ടേഷനാണ് (N Sethia Foundation) ഈ മിന്നും ടീ പോട്ടിന്റെ ഉടമകൾ. ഇറ്റാലിയൻ ജ്വല്ലറി ഡിസൈനറായ ഫുൾവിയോ സ്കാവിയയാണ് ഈഗോയിസ്റ്റ് ഡിസൈൻ ചെയ്തത്. ലോകത്തിലെതന്നെ ഏറ്റവും വില കൂടിയ ലോഹങ്ങളായ സ്വർണവും വെള്ളിയും ഉപയോഗിച്ചാണ് ഈഗോയിസ്റ്റിന്റെ നിർമാണം. ഈഗോയിസ്റ്റ് മൊത്തത്തിൽ 1658 വജ്രങ്ങൾ വെച്ച് പൊതിഞ്ഞിട്ടുമുണ്ട്. ഇതിനു പുറമേ ടീ പോട്ടിന്റെ അടപ്പിൽ 386 മാണിക്യ കല്ലുകളുമുണ്ട്. ഏകദേശം 26 കോടി രൂപയാണ് ($3,000,000) ഈഗോയിസ്റ്റിന്റെ വില. …
ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യയും പ്രശസ്ത ഗായിക ശിവശ്രീ സ്കന്ദപ്രസാദുമായുള്ള വിവാഹം കഴിഞ്ഞ ദിവസം നടന്നിരുന്നു. വിവാഹ വാർത്തയോടെ യുവ എംപിയുടെ ആസ്തി സംബന്ധിച്ച വാർത്തകളും ശ്രദ്ധ നേടുകയാണ്. കർണാടകയിലെ ബെംഗളൂരു സൗത്ത് മണ്ഡലത്തിൽ നിന്നും ബിജെപിയെ പ്രതിനിധീകരിച്ചാണ് 2024 തിരഞ്ഞെടുപ്പിൽ തേജസ്വി പാർലമെന്റിലെത്തിയത്. മ്യൂച്വൽ ഫണ്ടുകളിലും ഇക്വിറ്റികളിലുമാണ് തേജസ്വിയുടെ പ്രധാന നിക്ഷേപങ്ങൾ. 2024 പൊതുതിരഞ്ഞെടുപ്പിനിടെ സൂര്യ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം അദ്ദേഹത്തിന് 4.10 കോടി രൂപയുടെ മൂല്യമുള്ള ജംഗമ ആസ്തികളാണ് ഉള്ളത്. ഈ ആസ്തികളിൽ ചിലത് നിക്ഷേപങ്ങൾ, ബോണ്ടുകൾ, ഡിബഞ്ചറുകൾ, ഓഹരികൾ, കമ്പനികളിലെ യൂണിറ്റുകൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിങ്ങനെയാണ്. ഐടിആറിൽ കാണിച്ചിരിക്കുന്നത് അനുസരിച്ച് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അദ്ദേഹത്തിന്റെ ആകെ വരുമാനം 270.5% വർദ്ധിച്ചു എന്നതും ശ്രദ്ധേയമാണ്. Discover Tejasvi Surya’s financial journey, including his ₹4.10 crore asset portfolio, stock investments, and mutual fund strategy for long-term growth.
തൊഴിലിടങ്ങളിൽ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും വനിതാ സംരംഭകരെ പിന്തുണയ്ക്കുന്നതിനുമായി നിരവധി പദ്ധതികളും നിയമങ്ങളുമാണ് കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്നത്. വനിതാ ജീവനക്കാർക്ക് സുരക്ഷിതവും വിവേചനരഹിതവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള സംരംഭങ്ങളെ പരിപോഷിപ്പിക്കുന്നതിലും ഇവ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ കമ്പനീസ് ആക്റ്റ് 2013 കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ലിംഗസമത്വ അന്തരീക്ഷം ഉറപ്പാക്കാൻ പ്രത്യേകം രൂപകൽപന ചെയ്തിട്ടുള്ള വ്യവസ്ഥകൾ അടങ്ങുന്നതാണ്. 100 കോടി രൂപയോ അതിൽ കൂടുതലോ പെയ്ഡ് അപ്പ് ഷെയർ ക്യാപിറ്റലോ അല്ലെങ്കിൽ 300 കോടി രൂപയോ അതിൽ കൂടുതലോ വിറ്റുവരവോ ഉള്ള ലിസ്റ്റഡ് കമ്പനികളും മറ്റ് പൊതു കമ്പനികളും അവരുടെ ബോർഡുകളിൽ കുറഞ്ഞത് ഒരു വനിതാ ഡയറക്ടറെ നിയമിക്കണമെന്ന വ്യവസ്ഥയാണ് ഇതിൽ പ്രധാനം. ഇതിനു പുറമേ കമ്പനികൾ അവരുടെ ബോർഡ് വാർഷിക റിപ്പോർട്ടിൽ സാമ്പത്തിക പ്രസ്താവനയോടൊപ്പം സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനം (തടയൽ, നിരോധനം, പരിഹാരം) നിയമം പാലിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്നതായ പ്രസ്താവനയും ഉൾപ്പെടുത്തണം. വനിതാ സംരംഭകരെ ശാക്തീകരിക്കുന്നതിനായി സാമ്പത്തിക സഹായം, പരിശീലനം തുടങ്ങിയവ…
അതിസമ്പന്നരുടെ എണ്ണത്തിന് പേരുകേട്ട രാജ്യമാണ് അമേരിക്ക. ആ അതിസമ്പന്നരിൽ നിരവധി ഇന്ത്യൻ വംശജരുമുണ്ട്. യുഎസ്സിലെ ഏറ്റവും സമ്പന്നരായ ഇന്ത്യൻ വംശജർ ആരെല്ലാമാണ് എന്ന് നോക്കാം. ജയ് ചൗധരി11.2 ബില്യൺ ഡോളർ ആസ്തിയുമായി സീസ്കെയിലർ (Zscaler) സിഇഒ ജയ് ചൗധരിയാണ് യുഎസ്സിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ. സെക്യൂർ ഐടി (SecureIT), കോർ ഹാർബർ (CoreHarbor), സൈഫർ ട്രസ്റ്റ് (CipherTrust) എന്നു തുടങ്ങി നിരവധി ടെക് കമ്പനികളുടെ സ്ഥാപകനാണ് അറുപത്താറുകാരനായ ജയ്. വിനോദ് ഗോസ്ലടെക് കമ്പനി സൺ മൈക്രോസിസ്റ്റംസ്, വെഞ്ച്വർ ക്യാപിറ്റൽ സംരംഭം ഖോസ്ല വെഞ്ച്വേർസ് തുടങ്ങിയവയുടെ സ്ഥാപകനാണ് വിനോദ് ഗോസ്ല. 8.3 ബില്യൺ ഡോളർ ആസ്തിയുമായി യുഎസ്സിലെ ഏറ്റവും സമ്പന്നനായ ഇന്ത്യൻ വംശജരിൽ രണ്ടാമതാണ് വിനോദ്. രാകേഷ് ഗാങ്വാൽ5.8 ബില്യൺ ഡോളർ ആസ്തിയുമായി എയർലൈൻ ഇതിഹാസം രാകേഷ് ഗാങ്വാൽ യുഎസ്സിലെ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരിൽ മൂന്നാമതുണ്ട്. ഇൻഡിഗോയുടെ പാരന്റ് കമ്പനിയായ ഇന്റർ ഗ്ലോബ് ഏവിയേഷനിലെ പങ്കാളിത്തമാണ് രാകേഷിന്റെ വമ്പൻ ആസ്തിക്കു പിന്നിൽ. റോമേഷ്…
പാചകത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവെച്ച് തൈറോകെയർ സ്ഥാപകൻ ഡോ. എ. വേലുമണി. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലാണ് അദ്ദേഹം പാചകത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. രണ്ടു തരം ആളുകളാണ് ലോകത്തുള്ളത്-ഒന്ന്, പാചകം ചെയ്യാൻ പഠിക്കുന്നവരും, രണ്ട്, അത് സമയനഷ്ടമായി കരുതുന്നവരും- അദ്ദേഹം പറഞ്ഞു. പാചക വൈദഗ്ദ്ധ്യം ഉള്ളവർ സന്തോഷകരമായ ദാമ്പത്യ ജീവിതം ആസ്വദിക്കുന്നു. അതേസമയം പാചകം അറിയാത്തവർ എത്ര സമ്പാദ്യം ഉള്ളവരാണെങ്കിലും വിവാഹശേഷം ബന്ധങ്ങൾ നിലനിർത്തുന്നതിൽ ബുദ്ധിമുട്ടാം. ഭക്ഷണം ഹൃദയത്തിലേക്ക് നേരിട്ടുള്ള വഴിയാണ്. അതുകൊണ്ടുതന്നെ കുട്ടികളെ പാചകം പഠിപ്പിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണെന്നും വേലുമണി കൂട്ടിച്ചേർത്തു. തന്റെ അന്തരിച്ച പത്നിയേയും സ്മരിച്ചിരിക്കുന്ന പോസ്റ്റിനൊപ്പം അദ്ദേഹം കുടുംബചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. Dr. A. Velumani shares insights on cooking’s role in strengthening relationships and warns about ego’s impact on marriages, careers, and businesses.