Author: News Desk
ലോകത്തിലെ ഏറ്റവും വലിയ മത സമ്മേളനമായ മഹാകുംഭമേളയ്ക്ക് ഉത്തർപ്രദേശിലെ പ്രയാഗിൽ ആരംഭമായിരിക്കുകയാണ്. ഫെബ്രുവരി 26 വരെ നീളുന്ന മഹാകുംഭമേളയിൽ ഇത്തവണ 40 കോടിയിലേറെ ഭക്തർ പങ്കാളികളാകും എന്നാണ് കണക്ക്. ഇതിലൂടെ ഉത്തർ പ്രദേശ് സർക്കാർ 2 ലക്ഷം കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 4000 ഹെക്ടറിലുള്ള മഹാകുംഭ് എന്ന താത്കാലിക നഗരത്തിലാണ് 12 വർഷത്തിൽ ഒരിക്കൽ നടത്തുന്ന മഹാകുംഭമേള നടക്കുന്നത്. കുംഭമേളയിലെത്തുന്ന ഓരോരുത്തരും അയ്യായിരം രൂപ വെച്ച് ചിലവാക്കിയാൽത്തന്നെ 40 കോടി ആളുകൾ എത്തുമ്പോൾ വരുമാനം 2 ലക്ഷം കോടിയോളം ആകും. എന്നാൽ ന്യൂസ് ഏജൻസിയായ ഇന്തോ ഏഷ്യൻ ന്യൂസ് സർവീസ് കണക്ക് പ്രകാരം കുംഭമേളയിലെത്തുന്ന ഒരു ഭക്തൻ പതിനായിരും രൂപയോളം താമസത്തിനും ഭക്ഷണത്തിനുമായി ചിലവാക്കേണ്ടി വരും. ഇങ്ങനെ വരുമ്പോൾ 2 ലക്ഷം കോടി എന്ന വരുമാനം ഇരട്ടിയെങ്കിലും ആകാൻ ഇടയുണ്ട്. കുംഭമേളയ്ക്കായി ഒരുക്കിയ താൽക്കാലിക നഗരത്തിൽ നിന്നുള്ള വരുമാനവും വലുതാണ്. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേർസ് കണക്ക് പ്രകാരം…
സംസ്ഥാനത്തിന്‍റെ ഐടി വികസനത്തിന് കുടുതല്‍ കരുത്തേകാന്‍ ടെക്നോപാര്‍ക്കില്‍ പുതിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ഒരുങ്ങുന്നു. ബിസിനസ് ക്ലാസ് ഹോട്ടല്‍, പ്രീമിയം ഐടി സ്പെയ്സ് എന്നിവയോടു കൂടിയ പുതിയ സെന്‍റര്‍ ടെക്നോപാര്‍ക്കിന്റെ ലോകോത്തര സ്വീകാര്യത വർധിപ്പിക്കും. ബ്രിഗേഡ് ഗ്രൂപ്പ് ആണ് വേൾഡ് ട്രേഡ് സെന്റർ ഒരുക്കുക . പുതിയ സെന്‍റര്‍ ടെക്നോപാര്‍ക്കിന്റെ നിലവിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് കുതിപ്പേകും.ബ്രിഗേഡ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ ബ്രിഗേഡ് സ്ക്വയര്‍ ടെക്നോപാര്‍ക്ക് ഫേസ്-1ല്‍ പൂര്‍ത്തിയാവുകയാണ്. പുതിയ വേള്‍ഡ് ട്രെയ്ഡ് സെന്ററും സജ്ജമാകുന്നതോടെ ലോകോത്തരനിലവാരം ഉറപ്പുതരുന്ന ഐടി ഹബ്ബായി കേരളം അംഗീകരിക്കപ്പെടും. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ടെക്നോപാർക്ക് സിഇഒ കേണല്‍(റിട്ട) സഞ്ജീവ് നായരും ബ്രിഗേഡ് ഗ്രൂപ്പ് സിഒഒ ഹൃഷികേശ് നായരും ഒപ്പുവച്ചു. ബ്രിഗേഡ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ എം ആർ ജയ്ശങ്കർ ചടങ്ങിൽ സന്നിഹിതനായിരുന്നു. ബിസിനസ് ക്ലാസ് ഹോട്ടല്‍, പ്രീമിയം ഐടി സ്പെയ്സ് എന്നിവയോടു കൂടിയ കൂടുതല്‍ ഗ്രേഡ് എ ഓഫീസുകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ നിരവധി ഐ…
നിലവിലെ ഇന്ത്യൻ ചെസ്സ് ലോകത്തെ അതികായരാണ് ലോക ചാംപ്യൻ ഡി. ഗുകേഷും ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദയും. ചെസ്സിൽ മാത്രമല്ല സമ്പത്തിന്റെ കാര്യത്തിലും ഇവർ മുൻപന്തിയിലുണ്ട്. നിലവിലെ ലോക ചെസ്സ് ചാംപ്യനായ ഡി. ഗുകേഷ് ചെസ്സ് കളിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാംപ്യൻ കൂടിയാണ്. ലോക ചെസ് ചാംപ്യൻ ആയതോടെ ഗുകേഷിന്റെ ആസ്തി 2.4 മില്യൺ ഡോളറായി (ഏകദേശം 20 കോടി രൂപ) വർധിച്ചു. 2006 മെയ് 29ന് ജനിച്ച ഗുകേഷ് 17ാം വയസ്സിൽ 2750 FIDE റേറ്റിങ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു. ഏഴാമത്തെ വയസ്സിലാണ് ഗുകേഷ് പ്രൊഫഷനൽ ചെസ്സ് രംഗത്തേക്ക് എത്തുന്നത്. 12ാം വയസ്സിൽ ഗ്രാൻഡ്മാസ്റ്ററായ അദ്ദേഹം ഈ നേട്ടത്തിലെത്തുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ വ്യക്തി കൂടിയാണ്. 2005 ഓഗസ്റ്റ് പത്തിന് ജനിച്ച് രമേശ് പ്രഗ്നാനന്ദ എന്ന പ്രാഗും പ്രായം കുറഞ്ഞ ചെസ്സ് ഗ്രാൻഡ് മാസ്റ്റർമാരിൽ ഒരാളാണ്. 2024 സെപ്റ്റംബറിലെ കണക്കനുസരിച്ച് അന്താരാഷ്ട്ര…
ആഴ്ചയിൽ 90 ദിവസം ജോലിസമയവും ജീവനക്കാരോട് ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നതും സംബന്ധിച്ച L&T എംഡി എസ്.എൻ. സുബ്രഹ്മണ്യൻ വാക്കുകൾ വളച്ചൊടിച്ച് ഉപയോഗിക്കുകയായിരുന്നു എന്ന് കമ്പനി വിശദീകരണം. L&T കമ്പനി എച്ച്ആർ ഹെഡ് സോനിക മുരളീധരൻ ആണ് വിശദീകരണവുമായി രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തെറ്റായ രീതിയിൽ പ്രചരിക്കുന്ന വീഡിയോ എടുത്ത സദസ്സിൽ താൻ ഉണ്ടായിരുന്നു എന്നും സുബ്രഹ്മണ്യൻ പറഞ്ഞ ചില കാര്യങ്ങൾ മാത്രം അടർത്തിയെടുത്ത് തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു എന്നും കമ്പനി പ്രതിനിധി ലിങ്ക്ഡ് ഇൻ പോസ്റ്റിൽ വിശദീകരിച്ചു. L&T എംഡിയും ചെയർമാനുമായ എസ്.എൻ. സുബ്രഹ്മണ്യൻ്റെ വാക്കുകൾ ഇത്തരത്തിൽ വളച്ചൊടിച്ച് ഉപയോഗിച്ച് അദ്ദേഹത്തിനെതിരെ വൻ വിമർശനം ഉയർന്നതിൽ സങ്കടമുണ്ട്. ഇപ്പോൾ അദ്ദേഹത്തിന് എതിരെ വരുന്നത് അനാവശ്യമായ വിമർശനങ്ങളാണ്. ഞായറാഴ്ചകളിൽ ജോലി ചെയ്യാനോ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യാനോ അദ്ദേഹം ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല-സോനിക പറഞ്ഞു. അദ്ദേഹം യദൃച്ഛയാ പറഞ്ഞ കാര്യങ്ങൾ ദുർവ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും അത് പിന്നീട് അദ്ദേഹം പറഞ്ഞവയുമായി ഒട്ടും ബന്ധമില്ലാത്ത…
കൊച്ചിനഗരത്തില്‍ പെർമിറ്റില്ലാത്ത ഓട്ടോറിക്ഷകൾക്കു പൂട്ട് വീഴുന്നു. മതിയായ അനുമതി രേഖകളോടെ 3000 ഹരിത ഓട്ടോകള്‍ കൊച്ചി നഗരത്തിൽ സർവീസിനിറങ്ങുന്നു . യൂണിഫോമിൽ നെയിം പ്ലേറ്റുമായാകും ഓട്ടോ ഡ്രൈവർമാർ യാത്രക്കാരെ കൊച്ചിയിൽ സ്വീകരിക്കുക. രണ്ടായിരം ഇലക്‌ട്രിക് ഓട്ടോകള്‍ക്കും സി.എൻ.ജി./എല്‍.പി.ജി./എല്‍.എൻ.ജി. തുടങ്ങിയ വിഭാഗത്തിലുള്ള ആയിരം ഓട്ടോറിക്ഷകള്‍ക്കുമുള്ള പെർമിറ്റ് അപേക്ഷകള്‍ സ്വീകരിച്ചു ഉടൻ വിതരണം ചെയ്‌യും. സിറ്റിയിലോടുന്ന വാഹനമാണെന്ന് തിരിച്ചറിയാൻ ഹരിത ഓട്ടോകള്‍ക്ക് ഹരിത നിറം നല്‍കും. കൂടാതെ ഓട്ടോഡ്രൈവറുടെ പേര് തിരിച്ചറിയാൻ പോക്കറ്റിനുമുകളില്‍ നെയിംപ്ലേറ്റ് വെയ്ക്കും. മൂവായിരം ഹരിത ഓട്ടോറിക്ഷകളുടെ സിറ്റി പെർമിറ്റുകളുടെ വിഹിതവും തരംതിരിച്ചു കഴിഞ്ഞു . കൊച്ചി മെട്രോ റെയിലിന് പത്തുശതമാനം ഓട്ടോ പെർമിറ്റ് അനുവദിക്കും. മെട്രോ അധികൃതർക്ക് ഇലക്‌ട്രിക് ഓട്ടോകള്‍ക്ക് മാത്രമാണ് പെർമിറ്റ്. ജനറല്‍ വിഭാഗത്തിലെ അപേക്ഷകർക്ക് 65 ശതമാനവും എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെട്ടവർക്ക് 10 ശതമാനവും രജിസ്റ്റർ ചെയ്ത സൊസൈറ്റികള്‍ക്ക് 15 ശതമാനവും ഹരിത പെർമിറ്റുകൾ വകയിരുത്തിയിട്ടുണ്ട്.ഒരു രജിസ്റ്റേർഡ് സൊസൈറ്റി അല്ലെങ്കില്‍ കെ.എം.ആർ.എല്‍. ഒഴികെയുള്ള ഒരു വ്യക്തിക്കും ഒന്നില്‍ കൂടുതല്‍…
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിർമിതിയായ ദുബായിലെ ബുർജ് ഖലീഫ പതിനഞ്ചാം വാർഷികാഘോഷത്തിന്റെ നിറവിലാണ്. 2010 ജനുവരിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട കെട്ടിടം നിരവധി ലോക റെക്കോർഡുകൾ സ്വന്തമാക്കി. 828 മീറ്റർ (2,716.5 അടി) ഉയരവും 163 നിലകളുമുള്ള കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനം ആരംഭിച്ചത് 2004ലാണ്. റിയൽ എസ്‌റ്റേറ്റ് കമ്പനിയായ എമാർ പ്രോപർട്ടീസിന്റെ ഉടമസ്ഥതയിലാണ് ബുർജ് ഖലീഫ. മുഹമ്മദ് കജൂർ അലബ്ബാർ ആണ് എമാർ ഗ്രൂപ്പിന്റെ തലവൻ. 1997ൽ സ്ഥാപിതമായ കമ്പനിയുടെ ആസ്ഥാനം ദുബായിലാണ്. ദുബായ് മാൾ, ദുബായ് ഫൗണ്ടൻ അടക്കമുള്ള നിരവധി വമ്പൻ പ്രൊജക്റ്റുകൾക്ക് പേരു കേട്ട കമ്പനി കൂടിയാണ് എമാർ ഗ്രൂപ്പ്. നിലവിൽ ബുർജ് ഖലീഫയുടെ ഉടമസ്ഥാവകാശവും മറ്റ് മാനേജ്മെന്റ് ചുമതലകളുമെല്ലാം എമാർ ഗ്രൂപ്പിനാണ്. ദുബായ് ഗവൺമെന്റിന്റേയും യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹിയാന്റേയും സാമ്പത്തിക സഹായത്തോടെയാണ് എമാർ പ്രോപ്പർട്ടീസിന്റെ പ്രവർത്തനം. ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് സി ആൻഡ് ടി, ബെൽജിയം കമ്പനി…
2020ലാണ് എയ്റ്റ് ടൈംസ് എയ്റ്റ് ഓൺലൈൻ ചെസ് അക്കാഡമി (Eight Times Eight) അനൗദ്യോഗികമായി ആരംഭിക്കുന്നത്. അന്ന് അക്കാഡമി സ്ഥാപകരെല്ലാം കോളേജ് വിദ്യാർത്ഥികളായിരുന്നു. പിന്നീട് അക്കാഡമി ഔദ്യോഗികമായിത്തന്നെ ആരംഭിച്ചു. അതുൽ കൃഷ്ണയാണ് കമ്പനിയുടെ സിഇഒ. അഭിജിത് മോഹൻ കമ്പനി ഡയക്ടറായി പ്രവർത്തിക്കുന്നു. ഇവരെക്കൂടാതെ അരിജിത് മോഹൻ, ആദേശ് ജോഷി, മനു മണികണ്ഠൻ, ചന്ദർ രാജു എന്നീ സഹസ്ഥാപകർ കൂടി ചേന്നാണ് എയ്റ്റ് ടൈംസ് എയ്റ്റ് സ്ഥാപിച്ചത്. കുട്ടിക്കാലം മുതൽ സുഹൃത്തുക്കളായിരുന്ന ഇവരുടേത് അണ്ടർ 9 ചെസ് കാലം മുതൽക്ക് തുടങ്ങിയ സൗഹൃദമാണ്. സ്കൂൾ തലത്തിൽ ആരംഭിച്ച ചെസ് പോരാട്ടങ്ങൾ പിന്നീട് ഇവരെ ദേശീയ തലത്തിൽ വരെ കൊണ്ടെത്തിച്ചു. ഇങ്ങനെ ഇവരുടെ ജീവിതത്തിലെ വളർച്ചയ്ക്കു പിന്നിൽ ചെസ് ആണ്. അങ്ങനെയുള്ള ചെസിന് എന്തെങ്കിലും തിരിച്ചു നൽകണം എന്ന ആശയത്തിൽ നിന്നാണ് ഇവർ ഇത്തരമൊരു അക്കാഡമി ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങിയത്. കോവിഡ് കാലത്തായിരുന്നു ഇത്. കുട്ടികളിലെ ശ്രദ്ധയില്ലായ്മ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി ചെസ്സിനെ മാറ്റിയെടുക്കുകയാണ്…
ലാസ് വെഗാസിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണികസ് ഷോ 2025ൽ ശ്രദ്ധയാകർഷിച്ച് എഐ റോബോട്ട് ‘ഗേൾഫ്രണ്ട്’ അരിയ. യുഎസ് ടെക്‌നോളജി സ്ഥാപനമായ റിയൽബോട്ടിക്‌സിന്റെ റോബോട്ടാണ് സംസാരത്തിലും കണ്ണുകളുടെ ചലനത്തിലും അടക്കം മനുഷ്യസമാനമായ നിരവധി പ്രവർത്തികളിലൂടെ ശ്രദ്ധയാകർഷിക്കുന്നത്. RFID ടാഗ് എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ആളുകളുടെ മുഖചലനങ്ങൾ മനസ്സിലാക്കാൻ പറ്റുന്ന അരിയ ഉപയോഗിക്കുന്ന ആളുടെ ഇംഗിതം മനസ്സിലാക്കി പ്രവർത്തിക്കും. ഇലക്ട്രോണികസ് ഷോയിൽ അരിയ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി. മനുഷ്യന് കൂട്ടിരുന്ന് ഏകാന്തതയെ ചെറുക്കുകയാണ് അരിയ റോബോട്ടിന്റെ നിർമാണത്തിലൂടെ റിയൽബോട്ടിക്സ് ലക്ഷ്യമിടുന്നത്. സമൂഹത്തിൽ ഇടപഴകേണ്ട രീതി, മാറ്റങ്ങൾ വരുത്താവുന്നതിന്റെ പരിധി എന്നിവയിൽ ഏറ്റവും റിയലിസ്റ്റിക് ആയ രീതിയിലാണ് റോബോട്ടിന്റെ പ്രവർത്തനം. മനുഷ്യനൊപ്പം കൂട്ടാളിയായി പ്രവർത്തിക്കാൻ പ്രത്യേകം രൂപകൽപന ചെയ്ത റോബോട്ട് ആണ് അരിയ. മനുഷ്യസമാന മുഖഭാവങ്ങൾക്ക് പുറമേ ആഴത്തിലുള്ളതും അർത്ഥവത്തായതുമായ ഇടപെടലുകൾ വാഗ്ദാനം ചെയ്യാനും അരിയയ്ക്ക് സാധിക്കും. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ‘എഐ റോബോട്ട് ഗേൾഫ്രണ്ട്’ എന്ന വിളിപ്പേരാണ് അരിയയ്ക്ക് ഇപ്പോൾ ലോകം…
ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയും അർജന്റീന ടീമും ഒക്ടോബർ 25ന് കേരളത്തിലെത്തുമെന്ന് സ്ഥിരീകരണം വന്നിരിക്കുകയാണ്. ഒക്ടോബർ 25 മുതൽ നവംബർ 2 വരെ അർജന്റീന താരം കേരളത്തിൽ ഉണ്ടാകുമെന്ന് സംസ്ഥാന കായിക മന്ത്രി വി. അബ്ദു റഹിമാൻ കഴിഞ്ഞ ദിവസം പറഞ്ഞു. അർജന്റീന ടീം കേരളത്തിൽ രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കുന്നതിനൊപ്പം ആരാധകർക്ക് താരവുമായി സംവദിക്കാനും വേദിയൊരുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഏഷ്യയിലെ പ്രമുഖ ടീമാകും അർജന്റീനയെ നേരിടുക. ഫിഫ റാങ്കിങ്ങിൽ ആദ്യ 50 സ്ഥാനത്തുള്ള ടീമിനെതിരെയാകും മത്സരം. മെസ്സി കേരത്തിലേക്ക് എത്തുന്നതോടെ താരത്തിന്റെ ആസ്തിയെ കുറിച്ചും വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. ഫിനാൻസ് മന്ത്ലി റിപ്പോർട്ട് പ്രകാരം 850 മില്യൺ ഡോളറാണ് ഫുട്ബോൾ ഇതിഹാസത്തിന്റെ നിലവിലെ ആസ്തി. ലോകത്തിലെതന്നെ ഏറ്റവും മികച്ച ഫുട്ബോൾ താരമായി കണക്കാക്കപ്പെടുന്ന മെസ്സി ഏറ്റവും കൂടുതൽ വരുമാനമുള്ള കായിക താരങ്ങളിൽ മുൻപന്തിയിലാണ്. കൗമാരകാലം മുതൽ സ്പാനിഷ് ക്ലബ്ബ് ബാർസലോനയ്ക്ക് വേണ്ടി ബൂട്ട് കെട്ടിയ താരം 2021 വരെ ക്ലബ്ബിൽ തുടർന്നു.…
ഇന്ത്യൻ റെയിൽവേ വികസിപ്പിച്ച 1200 ഹോർസ് പവർ ഹൈഡ്രജൻ ട്രെയിൻ ലോകത്തിലെതന്നെ ഏറ്റവും ശക്തമായ ഹൈഡ്രജൻ ട്രെയിനുകളിൽ ഒന്നാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇത്തരത്തിലുള്ള ട്രെയിൻ എഞ്ചിൻ നിർമിക്കുന്ന ലോകത്തിലെതന്നെ നാല് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ എന്ന് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സാങ്കേതിക രംഗത്തെ നേട്ടങ്ങൾ സമാനതകൾ ഇല്ലാത്തതാണ്. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും സുസ്ഥിര ഗതാഗതത്തിനുമായുള്ള ഇന്ത്യൻ റെയിൽവേയുടെ സുപ്രധാന ചുവടുവെപ്പാണ് ഹൈഡ്രജൻ ഇന്ധന ട്രെയിനുകൾ. ഹൈഡ്രജൻ ഇന്ധനമായുള്ള ട്രെയിനുകൾ പോലെ ട്രക്കുകൾ, ടഗ്ബോട്ട് തുടങ്ങിയവയിലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാനാകും-അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ ജിന്ദ്-സോനിപത്ത് റൂട്ടിൽ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ട്രെയിൻ ട്രയൽ റൺ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഡിസംബറിൽ പരിസ്ഥിതി സൗഹാർദ യാത്രകളുടെ ഭാഗമായുള്ള ഹൈഡ്രജൻ ഇന്ധന ട്രെയിൻ ട്രയൽ റൺ നടത്തിയിരുന്നു. India’s 1200 horsepower hydrogen fuel train, one of the most…