Author: News Desk
‘പിങ്ക് വിപ്ലവത്തിന്’ വഴിയൊരുക്കി ശ്രദ്ധേയമായ നാഴികക്കല്ല് കൈവരിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ). മെട്രോ ജീവനക്കാരിൽ പകുതിയും സ്ത്രീകളാണെന്ന് കെഎംആർഎൽ പ്രതിനിധി പറഞ്ഞു. ആകെയുള്ള 1,467 ജീവനക്കാരിൽ പകുതിയോളം സ്ത്രീകളാണ്. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിലും മുന്നിലുള്ള കെഎംആർഎൽ ഉൾക്കൊള്ളലിന്റെയും സ്വീകാര്യതയുടെയും സംസ്കാരം വളർത്തിയെടുക്കുന്നതിലൂടെ മികച്ച ചുവടുവയ്പ്പാണ് നടത്തിയിട്ടുള്ളതെന്ന് കെഎംആർഎൽ പ്രതിനിധി പറഞ്ഞു. ആകെ 723 വനിതാ ജീവനക്കാരിൽ 20 ശതമാനം ഉന്നത തസ്തികകളും സ്ത്രീകൾ വഹിക്കുന്നു. 247 പേരടങ്ങുന്ന സുരക്ഷാ സംഘത്തിൽ 71 പേർ സ്ത്രീകളാണ്. 60 ട്രെയിൻ ഓപ്പറേറ്റർമാരിൽ 47% പേരും മെട്രോ ട്രെയിനുകൾ സമർത്ഥമായി പൈലറ്റ് ചെയ്യുന്ന സ്ത്രീകളാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സ്ത്രീ സൗഹൃദ സ്ഥാപനങ്ങളിലൊന്ന് എന്ന നിലയിൽ എല്ലാ തലങ്ങളിലും സ്ത്രീകളെ ശാക്തീകരിക്കുന്നതിന് കെഎംആർഎൽ പ്രതിജ്ഞാബദ്ധരാണ്-പ്രതിനിധി കൂട്ടിച്ചേർത്തു. Kochi Metro Rail Limited (KMRL) celebrates its ‘Pink Revolution’ with 50% women employees, empowering women in senior roles…
ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) രണ്ട് പുതിയ ലോഞ്ച്പാഡുകൾ കൂടി വികസിപ്പിക്കാൻ ഒരുങ്ങുകയാണെന്ന്ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലും തമിഴ്‌നാട്ടിലെ കുലശേഖരപട്ടണത്തുമാണ് പുതിയ ലോഞ്ച്പാഡുകൾ നിർമ്മിക്കുക. രണ്ട് വർഷത്തിനുള്ളിൽ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതികൾ ഐഎസ്ആർഒയുടെ വളരുന്ന വിക്ഷേപണ ശക്തിയെ പിന്തുണയ്ക്കുകയും ഇന്ത്യയുടെ ബഹിരാകാശ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്ന സൗകര്യങ്ങളായിരിക്കുമെന്ന് വി. നാരായണൻ പറഞ്ഞു. 2028ൽ വിക്ഷേപിക്കാൻ പദ്ധതിയിട്ടിരിക്കുന്ന സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ 4നെക്കുറിച്ചും നാരായണൻ വിശദീകരണം നടത്തി. ചന്ദ്രയാൻ 4ന്റെ മുൻഗാമിയായ 4000 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാൻ 3ൽ നിന്നും വ്യത്യസ്തമായി 9,200 കിലോഗ്രാം ഭാരമാകും ചന്ദ്രയാൻ 4ന് ഉണ്ടാകുക. ബഹിരാകാശത്ത് ഡോക്ക് ചെയ്യുന്ന രണ്ട് മൊഡ്യൂളുകളും ഇതിൽ ഉൾപ്പെടുന്നു. ചന്ദ്രനിൽ ഇറങ്ങി സാമ്പിളുകൾ ശേഖരിക്കുകയാണ് ചന്ദ്രയാൻ 4ന്റെ പ്രാഥമിക ലക്ഷ്യം. ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ശ്രമങ്ങളിൽ സുപ്രധാന കുതിച്ചുചാട്ടമാണ് ചന്ദ്രയാൻ 4ലൂടെ സാധ്യമാകുക-അദ്ദേഹം പറഞ്ഞു. ISRO plans two new launchpads in Andhra Pradesh and…
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചു. ഇതോടെ അദാനി ഗ്രൂപ്പിന് കടലിലെ തുടർ നിർമാണ – വികസന പ്രവർത്തനങ്ങൾ ആരംഭിക്കാം. 202 കപ്പലുകളെത്തി വിഴിഞ്ഞം തുറമുഖം വഴിയുള്ള കണ്ടെയ്‌നർനീക്കം നാലു ലക്ഷം ടി.ഇ.യു. പിന്നിട്ടതിനു പിന്നാലെ ജേഡ് സർവീസിന്റെ ഭാഗമായി എന്ന അംഗീകാരം കൂടി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ തേടിയെത്തിയിരിക്കുന്നു. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക വൻകരകളെ ബന്ധിപ്പിച്ചുള്ള ചരക്കുനീക്കം നടത്തുന്ന മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ എം.എസ്.സി. മിയ ജേഡ് സർവീസിന്റെ ഭാഗമായി വിഴിഞ്ഞത്തേക്ക് ചരക്കുമായെത്തിയതോടെയാണ് ഈ നേട്ടം . ലോകത്തെ വമ്പൻ മദർഷിപ്പുകളിലൊന്നായ എം.എസ്.സി. മിയ ഞായറാഴ്ച പുലർച്ചെയാണ് തുറമുഖത്ത് അടുത്തത്. മലയാളിയായ ക്യാപ്റ്റൻ നിർമ്മൽ സക്കറിയയാണ് മിയയെ ബർത്തിലടുപ്പിച്ചത്. 2000 കണ്ടെയ്നർ വിഴിഞ്ഞത്തിറക്കുന്ന മിയ 2000 കണ്ടെയ്നർ കയറ്റി പോർട്ടുഗലിലേക്ക് യാത്രയാകും. തൊട്ടു പിന്നാലെ വിഴിഞ്ഞത്തു ബർത്ത് ചെയ്യുവാൻ എം എസ് സിയുടെ തന്നെ മിർജാം കപ്പൽ പുറംകടലിലെത്തും.…
ഇന്ത്യയിലെ തന്നെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ സംയോജിത ആരോഗ്യ സംരക്ഷണ സേവന ദാതാക്കളിൽ ഒന്നാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ലിമിറ്റഡ് (Aster DM Healthcare limited). മലയാളിയായ ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആശുപത്രി ശൃംഖലയായ ആസ്റ്റർ അടുത്തിടെ ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡുമായി ലയിച്ചിരുന്നു. ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് (Aster DM Quality Care limited) എന്നാണ് ലയന ശേഷം ആശുപത്രി ശൃംഖല അറിയപ്പെടുന്നത്. ലയനത്തോടെ വരുമാനത്തിന്റേയും ബെഡ് കപ്പാസിറ്റിയുടേയും കാര്യത്തിൽ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച 3 ആശുപത്രി ശൃംഖലകളിൽ ഒന്നായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് മാറും. സ്ഥാപനത്തിന് സ്വകാര്യ ഇക്വിറ്റി നിക്ഷേപകരുടെ വൻ പിന്തുണയാണുള്ളത്. ഇത് സ്കെയിൽ, വൈവിധ്യവൽക്കരണം, മെച്ചപ്പെട്ട സാമ്പത്തിക മെട്രിക്സ്, സിനർജികൾ, വളർച്ചാ സാധ്യത എന്നിവയ്ക്ക് കരുത്ത് പകരും. പ്രമുഖ സ്വകാര്യ ഇക്വിറ്റി നിക്ഷേപകരായ ബ്ലാക്ക്സ്റ്റോണും ടിപിജിയും പിന്തുണ നൽകുന്ന സ്ഥാപനമാണ് ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡ്.…
ഇന്ത്യയിൽ ഏറ്റവുമധികം സമ്പത്തുള്ള മൂന്നാമത്തെ വ്യക്തിയായി രോഷ്നി നാടാർ മൽഹോത്ര. രോഷ്നിയുടെ പിതാവ് ശിവ് നാടാരുടെ ഉടമസ്ഥതയിലുള്ള എച്ച്സിഎൽ ഗ്രൂപ്പിന്റെ (HCL Group) 47 ശതമാനം പങ്കാളിത്തം അദ്ദേഹം മകൾക്ക് നൽകിയതിനു പിന്നാലെയാണ് രോഷ്നി സമ്പത്തിൽ വൻ മുന്നേറ്റം നടത്തിയത്. ബ്ലൂംബെർഗ് ബില്യണേർസ് റിപ്പോർട്ട് അനുസരിച്ച് എച്ച്സിഎല്ലിൽ ഏറ്റവുമധികം ഓഹരിയുള്ള രോഷ്നി മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും പിന്നിലായി സമ്പത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. നേരത്തെ പിന്തുടർച്ച പദ്ധതിയുടെ ഭാഗമായി പ്രൊമോട്ടർ ഗ്രൂപ്പുകളായ എച്ച്‌സിഎൽ കോർപറേഷന്റേയും വാമ ഡൽഹിയുടേയും 47 ശതമാനം ഓഹരികൾ ശിവ് നാടാർ മകൾ രോഷ്‌നി നാടാർ മൽഹോത്രയ്ക്ക് ഇഷ്ടദാനമായി കൈമാറുകയായിരുന്നു. ഇഷ്ടദാനം പൂർത്തിയാകുന്നതോടെ എച്ച്‌സിഎൽ കോർപ്പ്, വാമ എന്നിവയുടെ സമ്പൂർണ അധികാരം രോഷ്നിക്ക് ആകും. ഇതോടൊപ്പം എച്ച്സിഎൽ ഇൻഫോസിസ്റ്റംസ്, എച്ച്സിഎൽടെക്ക് എന്നിവയിലും ഏറ്റവുമധികം ഓഹരികൾ രോഷ്നിക്ക് കൈവന്നിരിക്കുകയാണ്. ശിവ് നാടാർ ഫൗണ്ടേഷൻ വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് എച്ച്സിഎൽടെക്ക് ചെയർപേർസണാണ് രോഷ്നി നാടാർ. ഇതോടൊപ്പം കമ്പനിയുടെ സിഎസ്ആർ…
മൂന്നു കോടി രൂപയുടെ സീഡ് ഫണ്ടിങ് നേടി കൊച്ചി ആസ്ഥാനമായുള്ള വിമൺസ് ഹെൽത്ത് സ്റ്റാർട്ടപ്പ് ഫെമിസേഫ് (Femisafe). ജെയിൻ യൂനിവേർസിറ്റി, കേരള ഏയ്ഞ്ചൽ നെറ്റ് വർക്ക് എന്നീ നിക്ഷേപകർ ഉൾപ്പെടുന്ന ഫണ്ടിങ് റൗണ്ടിലാണ് സ്ത്രീകളിൽ ആരോഗ്യവും ശുചിത്വവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഫെമിസേഫ് ഫണ്ടിങ് നേടിയത്. സപ്ലൈ ചെയിൻ, പ്രൊഡക്റ്റ് ഡെവലപ്മെന്റ് എന്നീ മേഖലകൾ കൂടുതൽ ശക്തമാക്കാൻ ഫണ്ടിങ് ഉപയോഗിക്കുമെന്നും ഫെംടെക് അഥവാ ഫീമെയിൽ ടെക്നോളജി രംഗത്ത് വ്യാപനം സാധ്യമാക്കുമെന്നും ഫെമിസേഫ് പ്രതിനിധികൾ അറിയിച്ചു. ആർത്തവം, ലൈംഗിക ആരോഗ്യം എന്നിവയെക്കുറിച്ചുള്ള തെറ്റിധാരണ മാറ്റി സ്ത്രീജീവിതം കൂടുതൽ സൗകര്യപ്രദമാക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കുകയാണ് ഫെമിസേഫിന്റെ ലക്ഷ്യം. ഫണ്ടിങ്ങിലൂടെ ക്യൂകൊമേർസ് രംഗത്ത് സാന്നിദ്ധ്യം വിപുലപ്പെടുത്തി വിപണി പ്രാതിനിധ്യം വിപുലീകരിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. കാഞ്ഞങ്ങാട് സ്വദേശിയായ നസീഫ് നാസർ, ഭാര്യ നൗറീൻ ആയിഷ എന്നിവർ ചേർന്ന് 2021ലാണ് ഫെമിസേഫ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ആർത്തവ കപ്പുകൾ ഓൺലൈലിലൂടെ ലഭ്യമാക്കിയായിരുന്നു കമ്പനിയുടെ പ്രവർത്തനം. നിലവിൽ സ്ത്രീകൾക്കുള്ള ഗ്രൂമിങ് പ്രൊഡക്റ്റ്സ്, ഇന്റിമേറ്റ് കെയർ…
സംസ്ഥാനത്തിന് അർഹതയുള്ള 12000 കോടി രൂപ ഈ മാസം കടമെടുക്കാൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് കേരളം. മാർച്ച് 12ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ഉന്നയിക്കുമെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. സാമ്പത്തിക വർഷത്തിന്റെ അവസാനമായ മാർച്ചിൽ ഈ തുക കിട്ടിയില്ലെങ്കിൽ കേരളം ചിലവുകൾ നേരിടാനാകാതെ പ്രതിസന്ധിയിലാകും എന്നാണ് റിപ്പോർട്ട്. ഇതിനായി അനുമതി നേടാൻ സംസ്ഥാന ധനവകുപ്പ് പ്രതിനിധികൾ ഡൽഹിയിലും ചർച്ച നടത്തുന്നുണ്ട്. വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങൾക്കായി 6250 കോടി രൂപ, പങ്കാളിത്ത പെൻഷൻനുമായി ബന്ധപ്പെട്ട് 6000 കോടി രൂപ എന്നിങ്ങനെ കേരളത്തിന് കടമെടുക്കാൻ അർഹതയുണ്ട് എന്നാണ് സംസ്ഥാനത്തിന്റെ വാദം. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഇത്തരത്തിൽ വായ്പ അനുവദിച്ചിരുന്നു. കഴിഞ്ഞ തവണ സുപ്രീം കോടത് നിർദേശപ്രകാരമാണ് കേരളത്തിന് കടമെടുപ്പിന്റെ അവസാനഘടുവായ 13500 കോടി രൂപ അനുവദിച്ചത്. ഇത്തവണയും കേന്ദ്രം ഇത് വൈകിപ്പിക്കുന്നതായി കേരളം പരാതി ഉന്നയിക്കുന്നു. തുക എത്രയും വേഗം അനുവദിച്ചില്ലെങ്കിൽ ഉപകാരപ്പെടില്ല എന്ന് കേരളം ചൂണ്ടിക്കാട്ടുന്നു. …
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി 6250 കോടി രൂപയുടെ നിക്ഷേപത്തിന് അന്താരാഷ്ട്ര കമ്പനികൾ. തിരുവനന്തപുരത്ത് ജനുവരിയിൽ നടന്ന വിഴിഞ്ഞം കോൺക്ലേവിൽ ഉയർന്ന നിക്ഷേപ വാഗ്ദാനങ്ങൾ കഴിഞ്ഞ മാസം കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരളയിലാണ് താൽപര്യപത്രമായി (EOI) മാറിയത്. 50 കോടി മുതൽ 5000 കോടി വരെയുള്ള നിക്ഷേപങ്ങൾക്കായി 12 കമ്പനികളാണ് താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ദുബായ് ആസ്ഥാനമായുള്ള ഷറഫ് ഗ്രൂപ്പിന്റെ 5000 കോടി രൂപയുടെ പദ്ധതിയാണ് ഇവയിൽ പ്രധാനം. ഇൻലാൻഡ് കണ്ടെയ്നർ ടെർമിനൽ നിർമാണമാണ് ഷറഫ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ആവശ്യമായ ഭൂമി ഗവൺമെന്റ് നൽകുന്നതിന് അനുസരിച്ച് പദ്ധതിയുടെ നിർമാണ പ്രവർത്തനം ആരംഭിക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോകളിൽ ഒന്ന് നിലവിൽ ഷറഫ് ഗ്രൂപ്പ് ഡൽഹിയിൽ പ്രവർത്തിപ്പിക്കുന്നുണ്ട്. 110 ഏക്കറിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വിഴിഞ്ഞത്ത് രണ്ട് മുതൽ അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തികരിക്കാനാണ് ലക്ഷ്യം. International companies plan to invest ₹6,250 crore in the Vizhinjam…
അനന്ത് അംബാനിയുടേയും രാധിക മർച്ചന്റിന്റേയും മാസങ്ങൾ നീണ്ട വിവാഹ ആഘോഷ ചിത്രീകരണത്തിന് ശേഷം ആറു മാസത്തെ ഇടവേള എടുത്തതായി പ്രമുഖ വെഡ്ഢിങ് ഫോട്ടോഗ്രാഫർ ജോസഫ് രാധിക്. ഇന്ത്യാ ടുഡേ കോൺക്ലേവിൽ ‘ദി വെഡ്ഡിംഗ് ഫോട്ടോഗ്രാഫർ’ എന്ന സെഷനിൽ സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. അത്രയ്ക്കും അവിശ്വസനീയമായ ആഢംബരങ്ങൾക്കാണ് താൻ വിവാഹാഘോഷ ചിത്രീകരണ വേളയിൽ സാക്ഷിയായതെന്നും അതിൽ നിന്നും കരകയറാനാണ് ആറു മാസത്തോളം ഇടവേള എടുക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനുശേഷം ഏതെങ്കിലും വിവാഹത്തിൽ പങ്കെടുക്കുന്നത് കൾച്ചർ ഷോക്ക് ആയിരുന്നേനെ. ‘വിവാഹം’ എന്ന പദത്തിന്റെ തന്നെ അർത്ഥം മാറുന്നതായി തോന്നി, അത്രയ്ക്ക് അവിശ്വസനീമായ അനുഭവമായിരുന്നു അത്. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ അംബാനി വിവാഹത്തിന്റെ ഹൃദ്യമായ കാഴ്ച ചിത്രങ്ങളായും വീഡിയോകളായും ഏവരിലും എത്തി. എന്നാൽ ആരും കാണാത്തതും പുറത്തുവിടാത്തതുമായ ഫോട്ടോകളുടെ ശേഖരം ഇപ്പോഴും കൈവശമുണ്ടെന്നും ജോസഫ് വ്യക്തമാക്കി. Renowned photographer Joseph Radhik took a six-month break after capturing Anant Ambani and…
ചായ നമ്മൾ എല്ലാവരും കുടിക്കുന്നതാണ്. സാധാരണക്കാർ ഉപയോഗിക്കുന്ന തേയില മുതൽ ലക്ഷങ്ങൾ വില വരുന്ന തേയിലകൾ വരെ ലോകത്തുണ്ട്. ചായയോടുള്ള ആസക്തി പോലെത്തന്നെ ചായ കപ്പും ടീപോട്ടുമെല്ലാം അതിസമ്പന്നർക്ക് സമ്പത്ത് വെളിപ്പെടുത്താനുള്ള മാർഗങ്ങളാണ്. അത്തരത്തിൽ വൻ വില കൊടുക്കേണ്ടി വരുന്ന ഒരു ടീ പോട്ടാണ് ദി ഈഗോയിസ്റ്റ് (The Egoist). 2016 മുതൽ ലോകത്തിലെ ഏറ്റവും വില കൂടിയ ടീ പോട്ട് എന്ന ലോക റെക്കോർഡ് ഈഗോയിസ്റ്റിന്റെ പേരിലാണ്. യുകെയിലെ എൻ സേത്തിയ ഫൗണ്ടേഷനാണ് (N Sethia Foundation) ഈ മിന്നും ടീ പോട്ടിന്റെ ഉടമകൾ. ഇറ്റാലിയൻ ജ്വല്ലറി ഡിസൈനറായ ഫുൾവിയോ സ്കാവിയയാണ് ഈഗോയിസ്റ്റ് ഡിസൈൻ ചെയ്തത്. ലോകത്തിലെതന്നെ ഏറ്റവും വില കൂടിയ ലോഹങ്ങളായ സ്വർണവും വെള്ളിയും ഉപയോഗിച്ചാണ് ഈഗോയിസ്റ്റിന്റെ നിർമാണം. ഈഗോയിസ്റ്റ് മൊത്തത്തിൽ 1658 വജ്രങ്ങൾ വെച്ച് പൊതിഞ്ഞിട്ടുമുണ്ട്. ഇതിനു പുറമേ ടീ പോട്ടിന്റെ അടപ്പിൽ 386 മാണിക്യ കല്ലുകളുമുണ്ട്. ഏകദേശം 26 കോടി രൂപയാണ് ($3,000,000) ഈഗോയിസ്റ്റിന്റെ വില. …