Author: News Desk
ഓട്ടോണമസ് വാഹന രംഗത്ത് സുപ്രധാന ചുവടുവെയ്പ്പുമായി ദുബായ്. ചൈനീസ് കമ്പനിയായ ബെയ്ഡുവിന്റെ സ്വയം നിയന്ത്രിത റൈഡ്-ഹെയ്‌ലിംഗ് സേവനമായ അപ്പോളോ ദുബായിൽ ഉടൻ പരീക്ഷിക്കും. ചൈനയിൽ ഇതിനകം ശ്രദ്ധേയമായ വിജയം നേടിയ പദ്ധതി ദുബായിൽ വരും മാസങ്ങളിൽ 50 വാഹനങ്ങളുമായി ഡാറ്റാ ശേഖരണവും പരീക്ഷണ ഘട്ടവും ആരംഭിക്കും. സ്വയം നിയന്ത്രിത ടാക്സികൾ വൻ തോതിൽ പുറത്തിറക്കുന്നതിനായി കമ്പനി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി (RTA) ധാരണാപത്രത്തിൽ ഒപ്പുവെച്ചു. അടുത്ത വർഷത്തോടെ ഡ്രൈവറില്ലാ ടാക്സികൾ ഔദ്യോഗികമായി സർവീസ് ആരംഭിക്കാനും 2028ഓടെ 1,000 ഓട്ടോണമസ് ടാക്സികളിലേക്ക് വ്യാപിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് ആർടിഎ അധികൃതർ വ്യക്തമാക്കി. ഓട്ടോണമസ് മൊബിലിറ്റി സേവനങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ആർടി 6ന്റെ ഏറ്റവും പുതിയ വേർഷനായ അപ്പോളോ ഗോയാണ് ദുബായിൽ വിന്യസിക്കുക. ഓട്ടോമേഷനിലും സുരക്ഷയിലും ഉയർന്ന നിലവാരം ഉറപ്പാക്കാനായി ഈ വാഹനങ്ങളിൽ 40 സെൻസറുകളും ഡിറ്റക്ടറുകളുമാണ് ഉള്ളത്. 2030ഓടെ ദുബായിലെ മൊത്തം വാഹനങ്ങളുടെ 25 ശതമാനം സ്വയംനിയന്ത്രിത വാഹനങ്ങളാക്കുകയാണ് ലക്ഷ്യം.
നിരവധി പ്രധാന റൂട്ടുകളിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ അവതരിപ്പിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ഡൽഹി-ഹൗറ ഉൾപ്പെടെയുള്ള വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളാണ് എത്തുന്നത്. രാജധാനി എക്സ്പ്രസിനും തുരന്തോ എക്സ്പ്രസിനും ശേഷം ഈ റൂട്ടിലെ മൂന്നാമത്തെ പ്രീമിയം സർവീസാണിത്. ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറി സാങ്കേതികവിദ്യയുടെ ഉപയോഗിച്ച് ബിഇഎംഎൽ വികസിപ്പിച്ചെടുത്ത വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ 2024 സെപ്റ്റംബറിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അനാച്ഛാദനം ചെയ്തിരുന്നു. ഡൽഹിയിൽ നിന്ന് ഹൗറയിലേക്കുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ 15 മണിക്കൂറിനുള്ളിൽ 1449 കിലോമീറ്റർ ദൂരം സഞ്ചരിക്കും. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഓടാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ട്രെയിൻ പ്രവർത്തനം ആരംഭിക്കുന്നതോടെ രാജധാനി, തുരന്തോ എക്‌സ്‌പ്രസുകളെ മറികടന്ന് ഈ റൂട്ടിലെ ഏറ്റവും വേഗതയേറിയ ട്രെയിനായി മാറും. 16 കോച്ചുകളുള്ള ട്രെയിനിന് കാൺപൂർ സെൻട്രൽ, പ്രയാഗ്‌രാജ് ജംഗ്ഷൻ, ഡിഡി ഉപാധ്യായ ജംഗ്ഷൻ, ഗയ ജംഗ്ഷൻ, ധൻബാദ് ജംഗ്ഷൻ, അസൻസോൾ ജംഗ്ഷൻ എന്നിവയുൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പുകളുണ്ട്.…
കഴിഞ്ഞ ദിവസം ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കയ്യൊപ്പ് പതിഞ്ഞ ജേഴ്സി മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന് സമ്മാനമായി ലഭിച്ചിരുന്നു. പ്രിയ താരത്തിന്റെ ജേഴ്സി കയ്യിൽ കിട്ടിയ സന്തോഷം വീഡിയോയും കുറിപ്പുമടക്കം മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടത്. ‘ഡിയർ ലാലേട്ടാ’ എന്നെഴുതി സൈൻ ചെയ്ത ജേഴ്സിയാണ് മെസ്സി മോഹൻലാലിന് സമ്മാനിച്ചിരിക്കുന്നത്. വാർത്ത ഇരു താരങ്ങളുടേയും ആരാധകരെ ആവേശത്തിൽ ആഴ്ത്തിയിരിക്കുകയാണ്. മോഹൻലാലിന്റെ പോസ്റ്റിനു കീഴെ ഇരു ഐക്കണുകളെയും കുറിച്ചുള്ള കമന്റുകൾ നിറയുകയാണ്. ഒരാൾ ഭൂമിയിൽ പിറന്നത് ഫുട്ബോൾ കളിക്കാനാണെങ്കിൽ മറ്റൊരാൾ പിറന്നത് അഭിനയിച്ചു വിസ്മയിപ്പിക്കാനാണ് എന്നാണ് ഒരു ആരാധകൻ കമന്റ് ഇട്ടിരിക്കുന്നത്. LM10 സൈൻസ് ഫോർ A10 എന്നാണ് മെസ്സിയുടെ ജേഴ്സി നമ്പറും മോഹൻലാലിന്റെ ഫാൻസ് വിളിപ്പേരും വെച്ച് ചിലർ കമന്റ് ഇട്ടിരിക്കുന്നത്. രണ്ടു പേരും ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (GOAT) ആണെന്നുള്ള കമന്റും GOAT സൈൻഡ് ജേഴ്സി ടു അനദർ GOAT എന്നു തുടങ്ങിയ കമന്റുകളും പോസ്റ്റിനടിയിൽ നിറയുന്നുണ്ട്.…
ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചന്റെ കുടുംബം വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ്. അദ്ദേഹത്തിന്റെ മകൻ അഭിഷേക് ബച്ചനും മരുമകൾ ഐശ്വര്യ റായിയും എല്ലാം ഇത്തരത്തിൽ തലക്കെട്ടുകളിൽ നിറയാറുണ്ട്. അമിതാഭിന്റെ മകൾ ശ്വേതാ ബച്ചനും ഭർത്താവ് നിഖിൽ നന്ദയും ഇടയ്ക്ക് സെലിബ്രിറ്റി വാർത്തകളുടെ ഭാഗമാകാറുണ്ട്. എന്നാൽ ബോളിവുഡിലും മലയാളത്തിലും അടക്കം നിരവധി വേഷങ്ങൾ ചെയ്ത ബച്ചൻ കുടുംബത്തിലെ മറ്റൊരു അംഗമുണ്ട്- അതാണ് കുനാൽ കപൂർ. അമിതാഭിന്റെ അനുജൻ അജിതാഭ് ബച്ചന്റെ മകളുടെ ഭർത്താവാണ് കുനാൽ കപൂർ. പതിനെട്ട് വർഷത്തോളമായി സിനിമാ രംഗത്തുള്ള കുനാൽ 2016ൽ റിലീസായ ജയരാജ് ചിത്രം വീരത്തിലൂടെയാണ് മലയാളികൾക്കും സുപരിചിതനായത്. 18 വർഷം നീണ്ട കരിയറിൽ ഒരു സോളോ ഹിറ്റ് പോലും കുനാലിന് അവകാശപ്പെടാനില്ലെങ്കിലും താരം സംരംഭക രംഗത്ത് സജീവമാണ്. അതുകൊണ്ട് തന്നെ സിനിമയിലെ താരതമ്യേന നിറം മങ്ങിയ കരിയർ അദ്ദേഹത്തിന്റെ സമ്പാദ്യത്തെ ബാധിച്ചിട്ടില്ല. ലക്ഷ്വറി ഫാഷൻ രംഗത്തുള്ള The Luxury Closet എന്ന കമ്പനിക്ക് പുറമേ ക്രൗഡ്…
പേരിനും പ്രശസ്തിക്കുമൊപ്പം ആഢംബരം കൂടി നിറഞ്ഞതാണ് സെലിബ്രിറ്റി ജീവിതങ്ങൾ. ആഢംബര കാറുകളും വമ്പൻ വീടുകളും മുതൽ കോടിക്കണക്കിന് രൂപയുടെ പ്രൈവറ്റ് ജെറ്റുകൾ വരെ ആ അത്യാഢംബരം നീളുന്നു. ഇത്തരത്തിൽ സ്വന്തമായി പ്രൈവറ്റ് ജെറ്റുകളുള്ള പാൻ-ഇന്ത്യൻ താരങ്ങളെ കുറിച്ച് അറിയാം. രാം ചരൺആർആർആറിലൂടെ പ്രശസ്തനായ രാം ചരണിന് ട്രൂജെറ്റിന്റെ കോടികൾ വിലയുള്ള പ്രൈവറ്റ് ജെറ്റ് സ്വന്തമായുണ്ട്. പ്രൈവറ്റ് ജെറ്റിന്റെ കൃത്യമായ വില ലഭ്യമല്ലെങ്കിലും താരത്തിന്റെ പക്കലുള്ള ഏറ്റവും വിലയേറിയ വസ്തുവാണ് ഈ പ്രൈവറ്റ് ജെറ്റെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഫാമിലി എസ്കർഷൻ, സ്പെഷ്യൽ ഇവന്റ്സ് തുടങ്ങിയവയ്ക്കാണ് താരം പ്രൈവറ്റ് ജെറ്റ് ഉപയോഗിക്കാറുള്ളത്. രജനീകാന്ത്സ്റ്റൈലിൽ മാത്രമല്ല, ആഢംബരത്തിലും മുൻപന്തിയിലാണ് സൂപ്പർ സ്റ്റാർ രജനീകാന്ത്. ലൈഫ് സ്റ്റൈൽ ഏഷ്യ റിപ്പോർട്ട് പ്രകാരം വ്യക്തിപരമായ ആവശ്യങ്ങൾക്കും ജോലി സംബന്ധമായ ആവശ്യങ്ങൾക്കുമായി താരം പ്രൈവറ്റ് ജെറ്റ് ഉപയോഗിക്കുന്നു. നയൻതാരഇന്ത്യയിലെ തന്നെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായ നയൻതാരയ്ക്ക് 200 കോടിയിൽ അധികം രൂപയുടെ ആസ്തിയുണ്ട്.…
മിക്കവാറും എല്ലാ വീടുകളിലും കാണപ്പെടുന്ന ഒരു സാധനമാണ് നെയിൽ കട്ടർ അഥവാ നഖംവെട്ടി. ഏതൊരു ചെറിയ വസ്തുക്കളേയും പോലെത്തന്നെ ഈ വസ്തുവിലേയും അവഗണിക്കപ്പെട്ട ഒരു ഭാഗമുണ്ട്. അതാണ് നെയിൽ കട്ടറിലെ ചെറിയ ദ്വാരം. മിക്ക നെയിൽ കട്ടറുകളിലും അറ്റത്തായി ചെറിയ ദ്വാരം കാണാം. എല്ലാ നെയിൽ കട്ടറുകളിലും ഇങ്ങനെ ദ്വാരം ഉണ്ടാകാൻ ഇടയില്ല എന്നതുകൊണ്ടാണ് മിക്ക എന്ന് പറഞ്ഞത്. എന്തായാലും ദ്വാരം കാണാം. ഇതെന്തിനാണ് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചിന്തിച്ചിട്ട് വല്ല കാര്യവുമുണ്ടോ? കാര്യമുണ്ടെങ്കിലും ഇല്ലെങ്കിലും നെയിൽ കട്ടറിലെ ചെറിയ ദ്വാരം എന്തിനെന്ന് നോക്കാം. നെയിൽ കട്ടർ കൊണ്ടുപോകുന്നത് അഥവാ പോർട്ടബിലിറ്റി എളുപ്പമാക്കാൻ ഈ ദ്വാരം ഉപയോഗിക്കാം. നിങ്ങൾക്കൊരു അപ്രതീക്ഷിത മീറ്റിങ് ഉണ്ടാകുന്നു. നിങ്ങളുടെ നഖമാണെങ്കിൽ ഗുഹാമനുഷ്യരെ പോലെ നീണ്ടിരിക്കുന്നു. എന്തു ചെയ്യും. പോർട്ടബിൾ ആയി ഒരു നെയിൽ കട്ടർ ഉള്ളതിന്റെ ഗുണം അപ്പോൾ മനസ്സിലാകും. അതുകൊണ്ട് കൊണ്ടു നടക്കാൻ എളുപ്പത്തിനാണ് ഈ ദ്വാരം. എങ്ങനെ കൊണ്ടു നടക്കും എന്നതാണ് അടുത്ത…
സ്ഥിര വരുമാന നിക്ഷേപകർക്കായി പുതിയ പ്രതിമാസ വരുമാന പദ്ധതിയുമായി ഇന്ത്യ പോസ്റ്റ്. 2025ലേക്കുള്ള പ്രതിമാസ വരുമാന പദ്ധതിയുടെ (MIS) ഏറ്റവും പുതിയ പതിപ്പാണ് ഇന്ത്യ പോസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ അപ്‌ഡേറ്റോടെ, ജോയിന്റ് അക്കൗണ്ടുകളുടെ പരമാവധി പരിധി 15 ലക്ഷം രൂപയാണ്. അതേസമയം സിംഗിൾ അക്കൗണ്ടുകളുടെ പരമാവധി പരിധി ₹9 ലക്ഷമാണ്. പ്രതിവർഷം 7.4% ആണ് പലിശ നിരക്ക്. ₹9 ലക്ഷം നിക്ഷേപത്തിന് 5 വർഷത്തിനുള്ളിൽ ആകെ ₹3,99,600 പലിശ ലഭിക്കും. ഇത് മൂന്ന് മാസം കൂടുമ്പോൾ ₹18350 ആയി ലഭ്യമാകുന്നതാണ്. മികച്ച പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്യുന്ന പദ്ധതി കുറഞ്ഞ അപകടസാധ്യതയോടെ സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ്. കേന്ദ്ര ഗവൺമെന്റിന്റെ പിന്തുണയോടെ നവീകരിച്ച എംഐഎസ് ആകർഷകമായ വരുമാനവും മെച്ചപ്പെട്ട നിക്ഷേപ പരിധികളും വാഗ്ദാനം ചെയ്യുന്നു. ജോലിയിൽ നിന്നും വിരമിച്ചവർ, വീട്ടമ്മമാർ, യാഥാസ്ഥിതിക നിക്ഷേപകർ തുടങ്ങിയവർക്കുള്ള മികച്ച ഓപ്ഷനാണ് പുതിയ പ്രതിമാസ വരുമാന പദ്ധതി. ഒറ്റത്തവണ നിക്ഷേപത്തിന് ഉറപ്പായ പ്രതിമാസ വരുമാനം നൽകുന്നതിനായി…
2018ൽ സ്ഥാപിതമായ ഓൾ ഇലക്ട്രിക് റൈഡ് ഷെയറിങ് കമ്പനിയാണ് ബ്ലൂസ്മാർട്ട് (BluSmart). ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനി സ്ഥാപിതമായതു മുതൽത്തന്നെ സെലിബ്രിറ്റികൾ അടക്കമുള്ള നിരവധി നിക്ഷേപകരാണ് കമ്പനിയിലേക്ക് ആകർഷിക്കപ്പെട്ടിട്ടുള്ളത്. കമ്പനിയുടെ പ്രാരംഭ ഘട്ടത്തിൽത്തന്നെ ബോളിവുഡ് താരം ദീപിക പദുക്കോൺ ബ്ലൂസ്മാർട്ടിൽ നിക്ഷേപം നടത്തിയിരുന്നു. 2024ൽ ക്രിക്കറ്റ് താരം എം.എസ്. ധോനിയും കമ്പനിയിൽ നിക്ഷേപവുമായി എത്തി. എന്നാലിപ്പോൾ ഫണ്ട് വഴിതിരിച്ചുവിടൽ, ഭരണ വീഴ്ച എന്നിവ ചൂണ്ടിക്കാട്ടി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ കമ്പനിയെ സെക്യൂരിറ്റീസ് മാർക്കറ്റുകളിൽ നിന്ന് സെബി വിലക്കിയിരിക്കുകയാണ്. കമ്പനിയുടെ ക്യാപിറ്റൽ റെയ്സിങ്, സെക്യൂരിറ്റി ട്രേഡിങ്, ക്യാപിറ്റൽ മാർക്കറ്റ് ആക്സസ്, ഇൻവെസ്റ്റർ കോൺഫിഡൻസ് തുടങ്ങിയവയെ സെബി നടപടി പ്രതികൂലമായി ബാധിക്കും. എൻഡിടിവി റിപ്പോർട്ട് അനുസരിച്ച് ബ്ലൂസ്മാർട്ടിന്റെ 25 ശതമാനം പങ്കാളിത്തവും ഉടമ അൻമോൾ സിങ് ജഗ്ഗിയുടെ കൈവശമാണ്. അദ്ദേഹത്തിന്റെ സഹോദരൻ പുനീത് സിങ്ങിന് കമ്പനിയിൽ അഞ്ച് ശതമാനം പങ്കാളിത്തമുണ്ട്. ബജാജ് ഫിൻസെർവ് എംഡി സഞ്ജീവ് ബജാജ്, ഭാരത് പേ സഹസ്ഥാപകൻ അഷ്നീർ ഗ്രോവർ, രജത്…
ലോകത്തെ ഏറ്റവും സമ്പന്നനായ നടൻ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്താൻ സാധ്യതയുള്ളത് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ടോം ക്രൂയിസ്, ഡ്വെയിൻ ജോൺസൺ, ജോണി ഡെപ്പ് തുടങ്ങിയവരുടെ പേരുകൾ ആയിരിക്കാം. എന്നാൽ ഒരൊറ്റ ബ്ലോക്ക് ബസ്റ്റർ പോലും സ്വന്തം പേരിൽ ഇല്ലാത്ത ഒരു നടനാണ് ലോകത്തിലെ ഏറ്റവും സമ്പന്ന നടൻ. ഫോർബ്സ് റിപ്പോർട്ട് പ്രകാരം ഹോളിവുഡ് നടൻ ടയ്ലർ പെരിയാണ് $1.4 ബില്യൺ ആസ്തിയുമായി നിലവിൽ ലോകത്തിലെ ഏറ്റവും സമ്പന്ന നടൻ. 1.1 ബില്യൺ ഡോളർ ആസ്തിയുമായി ജെറി സെൻഫെൽഡ് ആണ് സമ്പന്ന നടൻമാരിൽ രണ്ടാമതുള്ളത്. ടോം ക്രൂയിസ്, ബോളിവുഡ് താരം ഷാരൂഖ് ഖാൻ തുടങ്ങിയവരാണ് മറ്റ് സ്ഥാനങ്ങളിൽ. ടോം ക്രൂയിസിന് 800 മില്യൺ ഡോളറും ഷാരൂഖ് ഖാന് 770 മില്യൺ ഡോളറുമാണ് സമ്പാദ്യം. പട്ടികയിൽ ഇടംപിടിച്ച മറ്റ് സമ്പന്ന നടൻമാരെല്ലാം അതിപ്രശസ്തർ ആയിരിക്കുമ്പോൾ അത്രയൊന്നും പ്രശസ്തനല്ലാത്ത പെരി ഒന്നാമതായി എന്നതാണ് അത്ഭുതം. നിർമാതാവും നാടകകൃത്തും കൂടിയാണ് ടയ്ലർ പെരി.…
കേരളത്തിന്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളിൽ വെഹിക്കിൾ-ടു-ഗ്രിഡ് (V2G) സാങ്കേതികവിദ്യ കൊണ്ടുവരാൻ കെഎസ്ഇബി. ഐഐടി ബോംബെയുമായി സഹകരിച്ചാണ് കെഎസ്ഇബി വികേന്ദ്രീകൃത ഊർജ്ജ സംഭരണമായി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗപ്പെടുത്തുന്ന പൈലറ്റ് പദ്ധതി ആരംഭിക്കുന്നത്. ഇലക്ട്രിക് വെഹിക്കിൾ (EV) ബാറ്ററികൾക്ക് ഗ്രിഡിൽ നിന്നുള്ള വൈദ്യുതി ഉപഭോഗത്തിനു പുറമേ സംഭരിച്ചിരിക്കുന്ന ഊർജ്ജം അതിലേക്ക് തിരികെ ഡിസ്ചാർജ് ചെയ്യാൻ പ്രാപ്തമാക്കുന്ന സംവിധാനമാണ് വെഹിക്കിൾ-ടു-ഗ്രിഡ്. സൗരോർജ്ജത്തെ ആശ്രയിക്കുന്നത് വർദ്ധിച്ചുവരുന്നതിനാൽ ഈ സാങ്കേതികവിദ്യ കൂടുതൽ ശക്തമാകുകയാണ്. വി2ജി സംവിധാനങ്ങൾ ഇവികളെ ഗ്രിഡിലേക്ക് വൈദ്യുതി വലിച്ചെടുക്കാനും വിതരണം ചെയ്യാനും പ്രാപ്തമാക്കുന്നു. പീക്ക് ഡിമാൻഡിൽ ഇവ ബാറ്ററികൾ സംഭരിച്ച ഊർജ്ജം പുറത്തുവിടാൻ അനുവദിക്കുന്നതിലൂടെ നിർണായകമായ സ്ഥിരത നൽകുന്നു. സാധ്യതാ പഠനത്തോടെയാണ് പൈലറ്റ് പദ്ധതി ആരംഭിക്കുന്നത്. തുടർന്ന് വിന്യാസവും ഗ്രിഡ് സംയോജനവും കേരളത്തിന് സ്കെയിലബിൾ മോഡൽ സൃഷ്ടിക്കും. പുനരുപയോഗ ഊർജ്ജത്തിന്റെ ലഭ്യതയെ അഭിസംബോധന ചെയ്യുന്ന സാങ്കേതികവിദ്യ ഗ്രിഡ് സ്ഥിരതയും വർദ്ധിപ്പിക്കും. ഗ്രിഡിലേക്ക് തിരികെ നൽകുന്ന ഊർജ്ജത്തിനുള്ള പ്രീമിയം താരിഫുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക പ്രോത്സാഹനങ്ങൾ, സോളാർ പവർ…