Author: News Desk
മാറ്റത്തിന്റെ പാതയിലാണ് ഇന്ത്യൻ റെയിൽവേ. വേഗതയിലും സൗകര്യങ്ങളിലും മാത്രമല്ല ഇന്ധനത്തിന്റെ കാര്യത്തിലും ഈ മാറ്റം പ്രകടമാണ്. ഡീസൽ ഇന്ധനത്തിൽ നിന്നും അതിവേഗം ഇലക്ട്രിക്കിലേക്കുള്ള മാറ്റത്തിലാണ് റെയിൽവേ. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകൾ ആ മാറ്റത്തിന്റെ തെളിവാണ്. എന്നാൽ ഇലക്ട്രിക് ട്രെയിനുകളിൽ എത്ര വൈദ്യുതി ചിലവാകും എന്ന് എപ്പോഴേങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇന്ത്യ.കോമിന്റെ റിപ്പോർട്ട് അനുസരിച്ച് ഒരു കിലോമീറ്റർ ഓടണമെങ്കിൽ ഇലക്ട്രിക് ട്രെയിനിന് ശരാശരി 20 യൂണിറ്റ് വൈദ്യുതി വേണം. അജ്മീർ റെയിൽവേ ഡിവിഷനിൽ ഓടുന്ന ഇലക്ട്രിക് ട്രെയിനിന്റെ കറന്റ് ചിലവാണ് മാധ്യമങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. ഒരു യൂണിറ്റിന് ആറ് രൂപ അൻപത് പൈസ വെച്ചാണ് ഇന്ത്യൻ റെയിൽവേ കറന്റ് ചാർജ് ഇനത്തിൽ ചിലവാക്കുന്നത്. ഈ കണക്ക് വെച്ച് നോക്കുമ്പോൾ ഒരു കിലോമീറ്റർ ഇലക്ട്രിക് ട്രെയിൻ ഓടാൻ 130 രൂപ ചിലവുണ്ട്. എന്നാൽ ഡീസൽ ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ ചിലവ് പകുതി പോലും വരില്ല. ഒരു കിലോമീറ്റർ ദൂരം പിന്നിടാൻ ഡീസൽ ഇന്ധന ട്രെയിനിന്…
ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ അഭിവൃദ്ധി പ്രാപിക്കുകയാണ്. നൂറിലധികം യൂണിക്കോണുകളും കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപങ്ങളും ഉൾക്കൊള്ളുന്നതാണ് ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം. എന്നാൽ സമീപകാലങ്ങളിലായി ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ഏറെയും അവയുടെ ആസ്ഥാനം സിംഗപ്പൂരിലേക്കും ദുബായിലേക്കും മാറ്റുകയാണ്. ഇന്ത്യയിൽ പ്രവർത്തനം തുടരുമ്പോഴും ആസ്ഥാനം വിദേശത്തേക്ക് മാറ്റാനുള്ള തീരുമാനം ഇന്ത്യയുടെ ബിസിനസ് അന്തരീക്ഷത്തിലെ വെല്ലുവിളികളുടെ സൂചനയാണ് എന്നാണ് റിപ്പോർട്ട്. നികുതി ആനുകൂല്യങ്ങൾ, നിക്ഷേപകർക്കുള്ള മുൻഗണന, ഐപി പരിരക്ഷ, അന്താരാഷ്ട്ര വിപണി പ്രവേശനം തുടങ്ങിയ കാര്യങ്ങളും ആസ്ഥാന മാറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവിൽ വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട് ആണ് ഇത്തരത്തിൽ ആസ്ഥാനം മാറ്റിയ പ്രധാന കമ്പനി. ഇന്ത്യൻ കമ്പനിയായിരുന്ന ഫ്ലിപ്കാർട്ട് വാൾമാർട്ട് ഏറ്റെടുത്തതോടെയാണ് ആസ്ഥാനം സിംഗപ്പൂരിലേക്ക് മാറ്റിയത്. മറ്റൊരു ഇന്ത്യൻ സ്റ്റാർട്ടപ്പായ ഫോൺപേയും ആദ്യം സിംഗപ്പൂരിൽ റജിസ്റ്റർ ചെയ്ത് കമ്പനിയാണ്. എന്നാൽ 2022ൽ കമ്പനി ഇന്ത്യയിലേക്ക് തന്നെ മാറ്റി. ഇന്ത്യയിൽ സ്ഥാപിതമായ വെബ് 3 സ്റ്റാർട്ടപ്പ് പോളിഗോണും (മാറ്റിക് നെറ്റ് വർക്ക്) ഇത്തരത്തിലുള്ള കമ്പനിയാണ്. ദുബായിലേക്കാണ് കമ്പനി ആസ്ഥാനം…
കുടിക്കുന്ന വെള്ളം പോലെ, കുളിക്കുന്ന വെള്ളവും നമ്മുടെ ആരോഗ്യത്തെ ബാധിക്കും. ഈ തിരിച്ചറിവാണ് പ്യൂരിഫിറ്റ് (Purifit). എന്തുകൊണ്ട് കുടിവെള്ളം പോലെ, കുളിവെള്ളം ശുദ്ധമാകണമെന്ന് വ്യക്തമാക്കുകയാണ്, പ്യൂരിഫിറ്റ് സ്ഥാപകൻ അക്ഷയ് രഞ്ജിത് (Akshay Ranjith) ചാനൽ അയാം മൈ ബ്രാൻഡ് മൈ പ്രൈഡിൽ. ഷവർ ടാപ്പ് ഫിൽട്ടറുകളാണ് പ്യൂരിഫിറ്റിന്റെ പ്രധാന ഉത്പന്നം. കുളിക്കാൻ വേണ്ട വെള്ളം ശുദ്ധീകരിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. നേരിട്ട് ടാപ്പിലോ ഷവറിലോ ഘടിപ്പിക്കാവുന്ന രീതിയിലാണ് ഇതിന്റെ നിർമാണം. ഹാർഡ് വാട്ടർ ക്ലോറിൻ, ഹെവി മെറ്റൽ കെമിക്കൽസ് തുടങ്ങിയവ ഫിൽട്ടർ ചെയ്യാൻ ഇതിലൂടെ സാധിക്കും. ആമസോൺ, ഫ്ലിപ്കാർട്ട്, ജിയോമാർട്ട്, ബ്ലിങ്ക്ഇറ്റ്, സെപ്റ്റോ എന്നിവയ്ക്കു പുറമേ https://purifit.in/ എന്ന വെബ്സൈറ്റ് വഴിയും പ്യൂരിഫിറ്റ് ഉത്പന്നങ്ങൾ വാങ്ങാം. കോഴിക്കോട് ആസ്ഥാനമായുള്ള കമ്പനിയാണ് പ്യൂരിഫിറ്റ്. ഓൺലൈൻ ബിസിനസ്സിൽ എംബിഎ എടുത്ത് ബെംഗളൂരുവിൽ ഇന്റേൺഷിപ്പിന്റെ ഭാഗമായി താമസിക്കേണ്ടി വന്നപ്പോഴാണ് വെള്ളത്തിന്റെ ബുദ്ധിമുട്ട് അക്ഷയ് തിരിച്ചറിയുന്നത്. വാട്ടർ ബോട്ടിലും കുടിവെള്ളവും ഉപയോഗിച്ചു കുളിക്കുന്നതായിരുന്നു പലരും ഈ പ്രശ്നത്തിന് കണ്ട ‘പരിഹാരം.’ അതല്ലാതെയുള്ള…
ഇലക്ട്രിക് ത്രീവീലറുകൾക്ക് വേണ്ടി മാത്രമായി പ്രത്യേക ബ്രാൻഡുമായി ബജാജ് ഓട്ടോ ലിമിറ്റഡ്. ബജാജ് ഗോഗോ (Bajaj GoGo) എന്ന പേരിലാണ് കമ്പനി ഇനിമുതൽ ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾ വിപണിയിലെത്തിക്കുക. 251 കിലോമീറ്റർ വരെ സർട്ടിഫൈഡ് റേഞ്ച് സവിശേഷതയുമായാണ് ബജാജ് ഗോഗോ എത്തുന്നത്. P5009, P5012, P7012 എന്നിങ്ങനെ മൂന്ന് പാസഞ്ചർ വേരിയന്റുകളാണ് ഗോഗോയ്ക്ക് ഉള്ളത്. 3,26,797 രൂപ മുതൽ 3,83,004 വരെയാണ് ഇ-ത്രീവീലറുകളുടെ ഡൽഹി എക്സ് ഷോറൂം വില. രാജ്യമെങ്ങുമുള്ള ബജോ ഓട്ടോ ഡീലർമാർ വഴി വാഹനം ബുക്ക് ചെയ്യാവുന്നതാണ്. ടു-സ്പീഡ് ഓട്ടോമേറ്റഡ് ട്രാൻസ്മിഷൻ, ഓട്ടോ ഹസാർഡ്, ആന്റി-റോൾ ഡിറ്റക്ഷൻ, ശക്തമായ എൽഇഡി ലൈറ്റുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവയാണ് ബജാജ് ഗോഗോ ത്രീ-വീലറിന്റെ സവിശേഷതകൾ. പ്രീമിയം മോഡലിൽ പ്രീമിയം ടെക്പാക് എന്ന സവിശേഷ ഫീച്ചറും ഗോഗോയിലുണ്ട്. ഈ മോഡലിൽ റിമോട്ട് ഇമ്മൊബിലൈസേഷൻ, റിവേർസ് അസിസ്റ്റ് തുടങ്ങിയ സ്പെക്സും ഉണ്ട്. ഗോഗോയിലെ 9 kWh മുതൽ 12 kWh വരെയുള്ള ബാറ്ററിക്ക്…
മൾട്ടി കാർഗോ പോർട്ടായി വിഴിഞ്ഞത്തെ വികസിപ്പിക്കുക എന്നതാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ പ്രദീപ് ജയരാമൻ. വിഴിഞ്ഞം കേരളത്തിനും ഇന്ത്യയ്ക്കും മുൻപിൽ അനന്തസാധ്യതകൾ തുറക്കുന്നുവെന്നും ചാനൽ അയാമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ലോകമെങ്ങും നിന്നും ചരക്കുകൾ കയറ്റിയയക്കുന്നവർ വിഴിഞ്ഞം തുറമുഖത്തെ പ്രധാന ഗേറ്റ് വേ ആയി കാണുന്നു. സംസ്ഥാന ഗവൺമെന്റിന്റെ മികച്ച വ്യാവസായിക നയങ്ങൾ കൂടി ചേരുമ്പോൾ ഇത് കേരളത്തിന് ഏറെ ഗുണകരമാകും. ലോജിസ്റ്റിക്സ് പാർക്കുൾപ്പെടെ വിഴിഞ്ഞത്തിന്റെ ഭാഗമായി വരുന്ന വികസനം വളരെ വലുതായിരിക്കും. വിഴിഞ്ഞത്തിന് ഒരുപോലെ കണ്ടെയിനർ, ഡ്രൈ കാർഗോ, ലിക്വിഡ് കാർഗോ തുടങ്ങിയവ കൈകാര്യം ചെയ്യാനാകുന്ന തരത്തിലേക്ക് ഉയർത്താൻ അദാനി പോർട്ട്സ് പ്രതിബദ്ധമായിരിക്കുമെന്നും പ്രദീപ് ജയരാമൻ കൂട്ടിച്ചേർത്തു. വിഴിഞ്ഞത്തിന്റെ ആദ്യ ചുവടുകൾ അതിശയകരമാണ്. അടുത്ത 3-5 വർഷങ്ങൾക്കുള്ളിൽ ഈ മേഖലയിൽ തന്നെ പ്രകടമായ വികസനത്തിനും മാറ്റത്തിനും വിഴിഞ്ഞം തുറമുഖം വഴിതുറക്കും. മികച്ച വ്യാവസായിക മേഖലയായി സംസ്ഥാനത്തെ മാറ്റിയെടുക്കാൻ…
ലോകത്തിലെ ഏറ്റവും നീളം കൂടിയ എൽപിജി പൈപ്പ്‌ലൈനുമായി ഇന്ത്യ. രാജ്യത്തെ പൊതുമേഖലാ എണ്ണശുദ്ധീകരണശാലകൾ നിർമിക്കുന്ന പൈപ്പ്ലൈൻ ജൂണിൽ പൂർണ്ണമായും കമ്മീഷൻ ചെയ്യും. ഇന്ധന ഗതാഗത ചിലവ് ഗണ്യമായി കുറയ്ക്കുന്നതിനും അപകടങ്ങൾ തടയുന്നതിനും വികസനം സഹായകരമാകും. 1.3 ബില്യൺ ഡോളറിന്റെ പദ്ധതി ഇന്ത്യയിലെ എൽപിജി രംഗത്തെ സുപ്രധാന വികസനമാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പൈപ്പ്‌ലൈൻ ഡയറക്ടർ എൻ. സെന്തിൽ കുമാർ പറഞ്ഞു. എൽപിജി ഒരു കൺവെയർ ബെൽറ്റിൽ ഇടുന്നത് പോലെ എളുപ്പമായിരിക്കും പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനായി ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ ചേർന്ന് IHB എന്ന സംയുക്ത സംഘം രൂപീകരിച്ചിരുന്നു. ഗുജറാത്തിലെ കണ്ട്ല മുതൽ യുപിയിലെ ഗോരഖ്പൂർ വരെ 2,800 കിലോമീറ്ററാണ് പൈപ്പ്ലൈനിന്റെ നീളം. പ്രതിവർഷം ഏകദേശം 8.3 ദശലക്ഷം ടൺ എൽപിജി എത്തിക്കാനാകും. ഇത് ഇന്ത്യയുടെ മൊത്തം ഡിമാൻഡിന്റെ 25% ആണ്. ആദ്യ ഘട്ടം മാർച്ചിൽ കമ്മീഷൻ ചെയ്യപ്പെടുമെന്നും ഈ വർഷം മധ്യത്തോടെ പൂർണ്ണമായും…
പാറശ്ശാല ചെങ്കലിലെ സംരംഭക ദമ്പതികൾക്ക് അവരുടെ ഇഷ്ടിക ചൂള സംരംഭം ഇനി തടസ്സമില്ലാതെ തുറന്ന് പ്രവർത്തിപ്പിക്കാം. ട്രേഡ് യൂണിയനുകളുടെ എതിർപ്പും തർക്കവും കാരണം, ചൂള കയറ്റി അയക്കാതെ കുറേനാളായി പ്രതിസന്ധി തുടരുകയായിരുന്നു. ദമ്പതികളായ സംരംഭകർ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെങ്കിലും ട്രേഡ് യൂണിയനുകൾ നിലപാട് മാറ്റാൻ തയ്യാറായിരുന്നില്ല. കോടതി നിലപാട് കടുപ്പിച്ചതോടെ, പുഷ്പ കുമാരിയുടെ സ്ഥാപനം തുറന്നു പ്രവർത്തിപ്പിക്കാൻ എല്ലാ സംരക്ഷണവും നൽകുമെന്ന് പാറശ്ശാല SI വ്യക്തമാക്കി. രണ്ട് ദിവസങ്ങളിലായി കൊച്ചിയില്‍ നടന്ന വ്യവസായ – നിക്ഷേപ ഉച്ചകോടിയുടെ സമാപനത്തിന് പിന്നാലെ ട്രേഡ് യൂണിയന്‍ ഇടപെടലിൽ നിസ്സഹായയായ ഒരു സംരംഭക സ്ത്രീയുടെ സ്ഥാപനം പൂട്ടുന്ന നിലയിലായ വാർത്തയാണ് കേരളത്തെ ഉലച്ചത്.. കൂലി വര്‍ദ്ധനയും മുട്ടാപ്പോക്ക് ന്യായങ്ങളും പറഞ്ഞ് പുറത്ത് നിന്നുള്ള ചുമട്ട് തൊഴിലാളി യൂണിയനുകളാണ് പാറശാല ചെങ്കലില്‍ വനിത വ്യവസായിയുടെ ഇഷ്ടിക ചൂള പൂട്ടിച്ചത്. എകെടി വയര്‍ കട്ട് ബ്രിക്‌സ് നിര്‍മ്മാണ കേന്ദ്രത്തിന്റെ നടത്തിപ്പുക്കാരിയായ വനിതാ സംരംഭകയ്ക്കാണ് സംരംഭക രംഗത്ത്…
ഈ മാസത്തോടെ മെട്രോ ഭൂപടത്തിൽ ഇടംപിടിക്കാൻ സൗത്ത് മുംബൈ. കഴിഞ്ഞ ഒക്ടോബറിലാണ് മുംബൈ നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി അവതരിപ്പിച്ച ഭൂഗർഭ മെട്രോ പദ്ധതി (മെട്രോ 3) നിലവിൽവന്നത്. ആരേ കോളനിക്കും ബികെസിക്കും ഇടയ്ക്കായിരുന്നു ഈ മെട്രോ. ഇപ്പോൾ മെട്രോ 3യുടെ വിപുലീകരണത്തോടെയാണ് ഇത് സൗത്ത് മുംബൈയിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. വർളി പാതയിലെ നിരക്ക് പത്ത് രൂപ മുതൽ അറുപതു രൂപ വരെയാണ്. ഗതാഗതക്കുരുക്കില്ലാതെ കുറഞ്ഞ ചിലവിൽ സഞ്ചരിക്കാം എന്നതാണ് ഭൂഗർഭ മെട്രോയെ ആകർഷകമാക്കുന്നത്. 60 രൂപയ്ക്ക് യാത്രക്കാർക്ക് ലേഡി ജംഷഡ്ജി റോഡ്, ഡോ. ആനി ബസന്റ് റോഡ് എന്നിവയിലൂടെ ഗതാഗതക്കുരുക്ക് ഒഴിവാക്കി സഞ്ചരിക്കാം. ഒപ്പം ധാരാവി, ദാദർ, സിദ്ധിവിനായക്, വർളി തുടങ്ങിയ ഇടങ്ങളിലൂടെയും സഞ്ചരിക്കാൻ സാധിക്കും. റോഡ് ഗതാഗതത്തിന് മികച്ച ബദലായി മാറാൻ ഈ പാതയ്ക്ക് കഴിയുമെന്ന് മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ പറഞ്ഞു. ഭൂഗർഭ പാതയിലേക്ക് എത്തിച്ചേരാനുള്ള ചില പ്രശ്നങ്ങൾ കൂടി പരിഹരിച്ചാൽ മെട്രോ 3 കൂടുതൽ ആകർഷകമാകും…
പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ലാപ്‌ടോപ്പ് പരീക്ഷിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് കേന്ദ്ര റെയിൽവേ, ഇലക്ട്രോണിക്സ്, വിവരസാങ്കേതികവിദ്യ മന്ത്രി അശ്വിനി വൈഷ്ണവ്. വിവിഡിഎൻ (VVDN) ടെക്നോളജീസ് എന്ന കമ്പനിയുടെ ഇന്ത്യൻ നിർമിത ലാപ്ടോപ്പ് പരീക്ഷിക്കുന്ന വീഡിയോയാണ് മന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്. ഹാർഡ്‌വെയർ, മദർബോർഡ്, മെക്കാനിക്കൽസ്, ബോഡി, സോഫ്റ്റ്‌വെയർ എന്നിവ ഇന്ത്യയിൽ നിർമിച്ച ലാപ്ടോപ്പ് അന്താരാഷ്ട്ര നിലവാരം പുലർത്തുന്നതാണെന്ന് കേന്ദ്ര മന്ത്രി പങ്കിട്ട വീഡിയോയിൽ വിവിഡിഎൻ ടെക്‌നോളജീസ് സിഇഒ പുനീത് അഗർവാൾ വ്യക്തമാക്കി. വീഡിയോയിൽ ലാപ്‌ടോപ്പിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം വൈറ്റ്-ലേബലിംഗിനായി ഒഇഎമ്മുകൾക്ക് എൻട്രി ലെവൽ ലാപ്‌ടോപ്പ് സൊല്യൂഷനുകൾ വിവിഡിഎൻ ടെക്നോളജീസ് നൽകുന്നു. വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് 14 ഇഞ്ച് ഡിസ്‌പ്ലേ, ഇന്റൽ സെലിറോൺ പ്രൊസസർ, 256 ജിബി വരെയുള്ള സാട്ട എസ്എസ്ഡി സ്റ്റോറേജ്, 8 ജിബി വരെ റാം, മൈക്രോസോഫ്റ്റ് വിൻഡോസ് 11 ഓപ്പറേറ്റിംഗ് സിസ്റ്റം തുടങ്ങിവയാണ് ലാപ്ടോപ്പിന്റെ സവിശേഷതകൾ. Ashwini Vaishnaw tests VVDN’s Made-in-India laptop,…
യുഎഇ ഗോൾഡൻ വിസ മാതൃകയിൽ ഗോൾഡ് കാർഡ് വിസയുമായി യുഎസ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് നിലവിലുള്ള ഇബി-5 ഇമിഗ്രന്റ് ഇൻവെസ്റ്റർ പ്രോഗ്രാമിന് പകരം യുഎസ് പൗരത്വത്തിന് ഗോൾഡ് കാർഡ് നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പരമ്പരാഗത ഗ്രീൻ കാർഡിന്റെ പരിഷ്കരിച്ച പതിപ്പായ പുതിയ ഗോൾഡ് വിസയ്ക്ക് 5 മില്യൺ ഡോളർ അഥവാ 43.5 കോടി രൂപയാണ് ചിലവ് വരിക. ഗോൾഡ് കാർഡിനായി അപേക്ഷിക്കുന്നവർ സമ്പന്നരും ഒട്ടേറെ പേർക്ക് തൊഴിൽ നൽകുന്നവരും ആയിരിക്കുമെന്ന് ട്രംപ് പറഞ്ഞു. യുഎസ് കുടിയേറ്റ നയത്തിലെ സുപ്രധാന മാറ്റമായാണ് തീരുമാനം വിലയിരുത്തപ്പെടുന്നത്. അതേ സമയം ട്രംപിന്റെ പ്രഖ്യാപനം യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങളിലെ ഉയർന്ന ആസ്തിയുള്ളവരും യുഎസ്സിൽ താമസക്കാരാകാൻ ആഗ്രഹിക്കുന്നവരുമായ വ്യക്തികളെ എങ്ങനെ ബാധിക്കും എന്ന് വിശകലനം ചെയ്യുകയാണ് യുഎഇ മാധ്യമമായ ഖലീജ് ടൈംസ്. 800000 ഡോളർ നിക്ഷേപിച്ച് വിദേശ നിക്ഷേപകർക്ക് ഗ്രീൻ കാർഡ് നേടാൻ അനുവദിച്ചിരുന്ന EB-5 പ്രോഗ്രാം ഇതോടെ പൂർണ്ണമായും നിർത്തലാക്കാൻ ഒരുങ്ങുകയാണ് യുഎസ്. പുതിയ ഗോൾഡ്…