Author: News Desk
ഇന്ത്യൻ ലോജിസ്റ്റിക്സ് വ്യവസായ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാൻ രാജ്യത്തെ ആദ്യ ‘റോഡ് ട്രെയിൻ’ സംവിധാനം ആരംഭിച്ചു. ലോജിസ്റ്റിക്സ്, വിതരണ ശൃംഖല കമ്പനിയായ ഡൽഹിവെരി (Delhivery) ലിമിറ്റഡുമായി ചേർന്ന് വോൾവോ ട്രക്ക്സ് (Volvo Trucks) ആണ് ഇന്ത്യയിലെ ആദ്യത്തെ ‘റോഡ് ട്രെയിൻ’ സംവിധാനം ആരംഭിച്ചിരിക്കുന്നത്. കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്ഗരി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. രാജ്യത്തുടനീളമുള്ള ദീർഘദൂര ഗതാഗതത്തിൽ കാര്യക്ഷമതയും ഉൽപ്പാദനക്ഷമതയും ഗണ്യമായി വർദ്ധിപ്പിക്കുകയാണ് റോഡ് ട്രെയിനിലൂടെ ലക്ഷ്യമിടുന്നത്. ലാൻഡ് ട്രെയിൻ അല്ലെങ്കിൽ ലോംഗ് കോമ്പിനേഷൻ വെഹിക്കിൾ (LCV) എന്നും അറിയപ്പെടുന്ന റോഡ് ട്രെയിൻ, സിംഗിൾ ട്രെയിലർ-സെമി ട്രെയിലറുകൾ എന്നിവയേക്കാൾ കാര്യക്ഷമമായി റോഡിലൂടെ ചരക്ക് നീക്കാൻ ഉപയോഗിക്കുന്നു. ഒന്നിലധികം ട്രെയിലറുകളെ സംയോജിപ്പിക്കുന്ന ‘റോഡ് ട്രെയിൻ’ സംവിധാനത്തിന് 25.25 മീറ്റർ മുതൽ നീളം വരും. ഇത് ചരക്ക് ശേഷിയിൽ ഗണ്യമായ വർദ്ധനവ് വാഗ്ദാനം ചെയ്യുന്നു. Volvo FM 420 4×2 ട്രാക്ടർ യൂണിറ്റിനെ 24 അടി കണ്ടെയ്നറൈസ്ഡ് ഇന്റർമീഡിയറ്റ് ട്രെയിലറും 44 അടി…
കഴിഞ്ഞ ദിവസം സമാപിച്ച ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലൂടെ ഇന്ത്യയിലേയും വിദേശത്തേയും 374 കമ്പനികളിൽ നിന്നായി കേരളത്തിന് 1,52,905.67 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചിരിക്കുന്നത്. 66 കമ്പനികൾ 500 കോടി രൂപയ്ക്കു മുകളിൽ സംസ്ഥാനത്ത് നിക്ഷേപം നടത്തും. 24 ഐടി കമ്പനികൾ കേരളത്തിൽ പ്രവർത്തനം വിപുലീകരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ 8500 കോടി രൂപയുടെ നിക്ഷേപവും 60,000 തൊഴിലവസരവുമാണ് സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുക. ഇൻവെസ്റ്റ് കേരളയുടെ ഭാഗമായി സംസ്ഥാനത്തേക്ക് എത്തുന്ന പ്രധാന നിക്ഷേപങ്ങൾ പരിശോധിക്കാം. ലോകോത്തര ലോജിസ്റ്റിക്സ്-ഷിപ്പിംഗ് കമ്പനിയായ ദുബായിലെ ഷറഫ് ഗ്രൂപ്പ് കേരളത്തിൽ 5000 കോടി രൂപയുടെ നിക്ഷേപം നടത്തും. കേരളത്തിൽ രണ്ടിടത്തായാണ് പുതിയ നിക്ഷേപ പദ്ധതികൾ നടപ്പാക്കുന്നതെന്ന് ഷറഫ് ഗ്രൂപ്പ് വൈസ് ചെയർമാൻ മേജർ ജനറൽ (റിട്ട.) ഷറഫുദ്ദീൻ ഷറഫ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട താത്പര്യപത്രം സർക്കാരിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. യുഎഇ-ഇന്ത്യ ബിസിനസ് കൗൺസിലിൻറെ ചെയർമാൻ കൂടിയാണ് ഷറഫുദ്ദീൻ ഷറഫ്. നൂറ് ടണ്ണിൽ താഴെ കേവുഭാരമുള്ള യാനങ്ങൾ…
കേരളത്തിൽ വൻ പദ്ധതിക്കൊരുങ്ങി ടാറ്റ. കൊച്ചിയിൽ ബോട്ട് നിർമാണശാല ആരംഭിക്കുന്നതിനാണ് ടാറ്റാ എൻറർപ്രൈസസിനു കീഴിലുള്ള ആർട്സൺ എൻജിനീയറിംഗും (Artson Engineering Ltd) സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ മലബാർ സിമൻറ്സും ധാരണാപത്രം ഒപ്പു വെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ സമാപിച്ച ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിലാണ് നിർണായക കരാർ. രാജ്യത്ത് ഇന്ന് ഏറ്റവും സാധ്യതയുള്ളതും ലാഭകരവുമായ മേഖലയാണ് കപ്പൽ നിർമാണമെന്ന് ആർട്സൺ എൻജിനീയറിംഗ് സിഇഒ ശശാങ്ക് ഝാ ചൂണ്ടിക്കാട്ടി. ഒരു രൂപ മുടക്കിയാൽ എട്ടു രൂപ തിരികെ ലഭിക്കും. 500 കോടി രൂപ ചിലവിൽ നൂറ് ടണ്ണിൽ താഴെ കേവുഭാരമുള്ള യാനങ്ങൾ നിർമിക്കുന്നതിനുള്ള കേന്ദ്രമാണ് കൊച്ചിയിൽ വരിക. പ്രധാനമന്ത്രിയുടെ ഗതിശക്തി പദ്ധതി വഴി ഉൾനാടൻ ജലഗതാഗതത്തിന് വൻ സാധ്യതകളാണ് ഉണ്ടാകുന്നത്. ഇതിനായി ചെറുയാനങ്ങൾക്കുള്ള ഡിമാൻഡ് വർധിക്കാൻ പോവുകയാണ്. ഈ സാധ്യതയാണ് ആർട്സൺ ഉപയോഗപ്പെടുത്തുകയെന്നും ഝാ പറഞ്ഞു. Tata’s Artson Engineering and Malabar Cements to set up a ₹500…
നിക്ഷേപകർക്ക് ധൈര്യം കൊടുക്കാൻ ഇൻവെസ്റ്റ് കേരളയിലൂടെ സാധിച്ചതായി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്. ഇൻവെസ്റ്റ് കേരള നിക്ഷേപ ഉച്ചകോടിയിൽ ചാനൽ അയാം ഡോട്ട് കോം ഫൗണ്ടർ നിഷ കൃഷ്ണനോട് സംസാരിക്കവേ, പോസിറ്റീവ് ആയി കേരളത്തെ കാണാനും കേരളത്തിൽ വിവിധ വ്യവസായങ്ങൾ കൊണ്ടു വരുന്നതിനു കുറേക്കൂടി ധൈര്യവും താത്പര്യവും ഉണ്ടാകാൻ സാധിച്ചതുമാണ് ഇൻവെസ്റ്റ് കേരളയുടെ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപ പ്രതീക്ഷകൾ ഏറെ ഉയർന്നിരിക്കുന്നു. അതിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഇൻവെസ്റ്റ് കേരളയിലൂടെ നടന്നു. വമ്പിച്ച ജനപങ്കാളിത്തവും മാധ്യമങ്ങളുടെ ഗണ്യമായ പിന്തുണയും ഉച്ചകോടിക്ക് ലഭിച്ചു. ഇനി ഇതെല്ലാം യാഥാർത്ഥ്യമാക്കി മാറ്റാൻ ഇതിനേക്കാൾ കൂടുതൽ ശ്രമം വേണ്ടിയിരിക്കുന്നു. ശാസ്ത്രീയമായ തയ്യാറെടുപ്പുകളും അതിനനസരിച്ചുള്ള പ്രവർത്തനങ്ങളും ഇനിയും മുന്നോട്ടും അനിവാര്യമാണ്. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ ഉടൻതന്നെ ആരംഭിക്കും. കൂട്ടായ യത്നത്തിന്റെ ഫലമാണ് ഇൻവെസ്റ്റ് കേരളയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സംരംഭക അനുകൂല അന്തരീക്ഷമാണ് ഇൻവെസ്റ്റ് കേരളയിലൂടെ ചർച്ച ചെയ്യപ്പെട്ടത്. അതിന്റെ മാറ്റങ്ങൾ തീർച്ചയായും കേരളത്തിനുണ്ടാകും. വിദേശരാജ്യങ്ങളുടെ…
സംസ്ഥാന സർക്കാർ കൊച്ചിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ നിക്ഷേപകർ ഒപ്പിട്ട ഓരോ താത്പര്യപത്രവും യാഥാർത്ഥ്യമാക്കാൻ സമയബന്ധിത പരിപാടിക്ക് സർക്കാർ രൂപം നൽകി. താത്പര്യപത്രങ്ങളുടെ വിശകലനം രണ്ടാഴ്ചയ്ക്കുള്ളിൽ നടത്തുമെന്നും വ്യവസായ മന്ത്രി പി. രാജീവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിവിധ വകുപ്പുകളെ കോർത്തിണക്കി പദ്ധതികളുടെ അനുമതി വേഗത്തിലാക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ അവലോകന സമിതി രൂപീകരിക്കും. ഇൻവെസ്റ്റ് കേരളയിൽ ലഭിച്ച താത്പര്യപത്രങ്ങളിൽ അമ്പത് കോടിയ്ക്ക് മുകളിലുള്ള സംരംഭങ്ങളുടെ തുടർപ്രവർത്തനങ്ങൾ കെഎസ്ഐഡിസി വഴി നടപ്പാക്കും. അമ്പത് കോടിയിൽ താഴെയുള്ള (എംഎസ്എംഇ) നിക്ഷേപ താത്പര്യപത്രങ്ങളുടെ തുടർപ്രവർത്തനങ്ങൾ വ്യവസായവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം വഴിയാണ് നടപ്പാക്കുന്നത്. ഐടി മേഖലയുടെ താത്പര്യപത്രങ്ങൾ ഐടി വകുപ്പ് തന്നെ കൈകാര്യം ചെയ്യും. അമ്പത് കോടിക്ക് മുകളിലുള്ള പദ്ധതികളുടെ നടത്തിപ്പിനായി കെഎസ്ഐഡിസി പ്രത്യേക സംഘത്തെ നിയമിക്കും. സമാനസ്വഭാവമുള്ള വ്യവസായ നിർദ്ദേശങ്ങളെ ഏഴ് മേഖലകളായി കോർത്തിണക്കി മാനേജർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻറെ ചുമതലയിൽ ഏഴ് സംഘങ്ങൾക്ക് രൂപം നൽകും. ഓരോ മേഖലയിലെയും…
സംസ്ഥാനത്തെക്കുറിച്ചുള്ള ധാരണ തിരുത്താൻ കൊച്ചിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലൂടെ സാധിച്ചെന്ന് കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (KSIDC) എംഡി ഹരികിഷോർ ഐഎഎസ്. ഇൻവെസ്റ്റ് കേരള വേദിയിൽ ചാനൽ അയാമുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ഐഡിസിയെ സംബന്ധിച്ച് ഇത് വെറുമൊരു ഇവന്റ് അല്ല, കേരളത്തിലെ സംരംഭക അന്തരീക്ഷം ലോകത്തിനു മുൻപിൽ തുറന്നു കാണിക്കാനുള്ള അവസരമായിരുന്നു. സംസ്ഥാനത്തിന്റെ വ്യവസായത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറ്റാൻ ഇതിലൂടെ സാധിച്ചു. ടൂറിസം മുതൽ മാരിടൈം വരെയുള്ള ഓരോ മേഖലയുടേയും വികസനത്തിന് മികച്ച ഇക്കോസിസ്റ്റം ഉണ്ട്. കേരളത്തിന്റെ ഈ കരുത്ത് പുറത്തുകാണിച്ച് അത് വഴി നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുകയാണ് ഇൻവെസ്റ്റ് കേരളയിലൂടെ ലക്ഷ്യമിട്ടത്. അതൊരു വിജയമാണ് എന്ന് വിലയിരുത്തുന്നതിൽ സന്തോഷമുണ്ടെന്ന് ഹരികിഷോർ പറഞ്ഞു. കേരളത്തിനു യോജിച്ച തരത്തിലുള്ള നിക്ഷേപങ്ങൾ മാത്രമേ സ്വീകരിക്കൂ. അത്തരം പരിശോധനകളിലേക്ക് KSIDC കടക്കും. ആ സോർട്ടിങ് ആണ് ആദ്യ പടി. അതിനു ശേഷം ഓരോ സെക്ടറിനുമുള്ള നിക്ഷേപങ്ങൾക്കായി പ്രത്യേക ടീമിനെ നിയോഗിക്കും. ഓരോ…
സാധാരണയായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) പോലെയുള്ള ഇടങ്ങളിൽ ജെഇഇ, ജെഎഎം സ്കോറുകൾ പരിഗണിച്ചാണ് പ്രവേശനം നൽകാറുള്ളത്. എന്നാൽ ഈ എൻട്രൻസ് സ്കോറുകൾ ആവശ്യമില്ലാത്ത ചില കോഴ്സുകളും ഐഐടികളിലുണ്ട്. അത്തരത്തിലുള്ള ചില കോഴ്സുകൾ പരിശോധിക്കാം. കോഴ്സുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് അതാത് സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾ സന്ദർശിക്കാം. 1. ഐഐടി മദ്രാസ്, ബിഎസ് സി ഡാറ്റ സയൻസ്പത്താം ക്ലാസ് തരത്തിലെ മാത്തമാറ്റിക്സ് പരിജ്ഞാനം ഉള്ളവർക്ക് ഐഐടി മദ്രാസിലെ ബിഎസ് സി ഡാറ്റ സയൻസിന് നേരിട്ട് അപേക്ഷിക്കാം. എന്നുവെച്ചാൽ ഈ കോഴ്സിന് ജെഇഇ സ്കോർ ആവശ്യമില്ല. എന്നാൽ കോഴ്സിന് എൻ റോൾ ചെയ്ത് ഒരു മാസത്തിനു ശേഷം ഐഐടി മദ്രാസ് ഒരു ക്വാളിഫയർ പരീക്ഷ നടത്തും. അത് പാസ്സാകാൻ കുറച്ചു പണിയാണ്. 2020ൽ 30000 പേർ പരീക്ഷ എഴുതിയതിൽ 8000 പേർ മാത്രമാണ് ഇത് പാസ്സായത്. 2. ഐഐടി കാൺപൂർ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾപൈതൺ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഡീപ് ലേണിങ്…
2024ലെ ഐസിസി ടെസ്റ്റ് ക്രിക്കറ്റർ, ഐസിസി ക്രിക്കറ്റർ ഓഫ് ഇയർ പുരസ്കാരങ്ങൾ നേടി വാർത്തകളിൽ നിറയുകയാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. ആസ്തിയുടെ കാര്യത്തിലും ബുമ്ര മുൻപന്തിയിലാണ്. ദേശീയമാധ്യമമായ ഇന്ത്യ.കോമിന്റെ കണക്ക് അനുസരിച്ച് 62 കോടി രൂപയാണ് ബുമ്രയുടെ ആസ്തി. ബിസിസിഐ കോൺട്രാക്റ്റ്, മാച്ച് ഫീസ്, പരസ്യ വരുമാനം, ഐപിഎൽ എന്നിവയിലൂടെയാണ് താരം വമ്പൻ സമ്പാദ്യം ഉണ്ടാക്കിയത്. ബിസിസിഐ കരാറിൽ നിലവിൽ എ പ്ലസ് കാറ്റഗറിിലുള്ള ബുമ്രയ്ക്ക് വർഷത്തിൽ ഏഴ് കോടി രൂപ കരാർ വരുമാനമായി ലഭിക്കുന്നു. ഇതിനു പുറമേ മാച്ച് ഫീയായി ടെസ്റ്റ് മത്സരത്തിന് 15 ലക്ഷം രൂപ, ഏകദിനത്തിന് ഏഴ് ലക്ഷം, ടി20യ്ക്ക് മൂന്ന് ലക്ഷം എന്നിങ്ങനെയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. മുംബൈയിലും അഹമ്മദാബാദിലും ബുമ്രയ്ക്ക് ആഢംബര വീടുകളുണ്ട്. ഏകദേശം അഞ്ച് കോടിയോളം രൂപയാണ് ഇവയുടെ മൂല്യം. വാഹനപ്രേമി കൂടിയായ ബുമ്രയുടെ പക്കൽ നിസാൻ സ്പോർട്സ് കാറായ ഗോഡ്സില, മെർസിഡേഴ്സ് മേബാക്ക് എസ് 560, വെലാർ എസ് യു…
ബിരിയാണി എന്നു കേൾക്കുമ്പോൾ മിക്കവരുടേയും മനസ്സിൽ ആദ്യം ഓടിയെത്തുന്ന പേരുകളിലൊന്നാണ് ഹൈദരാബാദ് ബിരിയാണി. എന്നാൽ ഏതാണ്ട് അതേ പ്രൗഢിയും രുചിപ്പെരുമയുമുള്ള മറ്റൊരു ബിരിയാണി കൂടി ഇതേ പ്രദേശത്തു നിന്നുണ്ട്-കല്യാണി ബിരിയാണി. ഇന്നും ഹൈദരാബാദിലെ ചെറിയ കടകളിലും മറ്റും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഈ ബിരിയാണി അറിയപ്പെടുന്നത് പാവങ്ങളുടെ ഹൈദരാബാദി ബിരിയാണി എന്നാണ്. മിക്ക കടകളിലും ഈ ബിരിയാണി 50 രൂപയ്ക്ക് താഴെ വിലയിൽ ലഭ്യമാണ്. കല്യാണി ബിരിയാണിയുടെ ചരിത്രം തേടി പോകുമ്പോൾ അത് പതിനെട്ടാം നൂറ്റാണ്ടിൽ ഹൈദരാബാദിലേക്ക് കുടിയേറിയ ബിദറിലെ കല്യാണി നവാബുമാരുടെ അടുത്തെത്തിച്ചേരും. കല്യാണി നവാബുമാർ ആതിഥ്യമര്യാദയ്ക്ക് പേരുകേട്ടവരായിരുന്നു. ഹൈദരാബാദിലേക്ക് എത്തുന്നവരെ ആ നവാബുമാർ കല്യാണി ബിരിയാണി വിളമ്പി സ്വാഗതം ചെയ്തു. സ്വാതന്ത്ര്യാനന്തരം നവാബുമാരുടെ കൊട്ടാര പാചകക്കാർ നഗരത്തിൽ കല്യാണി ബിരിയാണി റെസ്റ്റോറന്റുകൾ ആരംഭിച്ചു. സാധാരണക്കാർക്ക് പ്രാപ്യമായ രീതിയിലായിരുന്നു അവർ ബിരിയാണി ഉണ്ടാക്കിയത്. ഹൈദരാബാദി ദം ബിരിയാണിയിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് കല്യാണി ബിരിയാണിയുടെ പാചകം. പോത്തിറച്ചിയാണ് സാധാരണയായി ഈ…
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ആത്മീയതയ്ക്കും കുംഭമേളയ്ക്കും പ്രശസ്തമാണ്. ഇതോടൊപ്പം നിരവധി ചരിത്ര സ്മാരകങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും പ്രയാഗ്‌രാജിലുണ്ട്. അക്കൂട്ടത്തിലെ പ്രധാന ചരിത്ര സ്മാരകമാണ് ആനന്ദ് ഭവൻ. മോത്തിലാൽ നെഹ്‌റുവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭവനമാണിത്. 1900ലാണ് അദ്ദേഹം ആനന്ദ് ഭവൻ വാങ്ങുന്നത്. ആനന്ദ് ഭവന് സ്വരാജ് ഭവൻ എന്നും പേരുണ്ട്. നെഹ്റു കുടുംബത്തിന്റെ പാരമ്പര്യ സ്വത്തായ കെട്ടിടം ഇന്ന് ഒരു മ്യൂസിയമായി നിലനിർത്തിയിരിക്കുകയാണ്. നെഹ്‌റു കുടുംബം ഉപയോഗിച്ചിരുന്ന വസ്തുക്കൾക്കും പഴയ ചിത്രങ്ങൾക്കും പുറമേ ഗാന്ധിജി ഉപയോഗിച്ചിരുന്ന ചർക്കയടക്കമുള്ള അപൂർവ വസ്തുക്കളും മ്യൂസിയത്തിലെ പ്രധാന ആകർഷണങ്ങളാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നിരവധി സമരങ്ങൾക്കും പോരാട്ടങ്ങൾക്കും കാരണമായിത്തീർന്ന ചർച്ചകൾക്ക് തുടക്കം കുറിച്ച ഇടം എന്ന നിലയിലാണ് ആനന്ദ് ഭവൻറെ ചരിത്രപ്രാധാന്യം. അക്കാലത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രധാന സംഗമസ്ഥാനമായിരുന്നു ആനന്ദ് ഭവൻ. 1930ൽ മോത്തിലാൽ നെഹ്റു ആനന്ദ് ഭവൻ കോൺഗ്രസിന് എഴുതിക്കൊടുത്തു. അതിനുശേഷമാണ് സ്വരാജ് ഭവൻ എന്നു പേരു മാറ്റിയത്. ഗാന്ധിയും പട്ടേലും സുഭാഷ് ചന്ദ്ര…