Author: News Desk
നിങ്ങളുടെ ഇ-പാൻ കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന് സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് അടുത്തിടെ ഒരു ഇമെയിൽ ലഭിച്ചിട്ടുണ്ടോ? ഇത്തരം ഇമെയിലുകൾ വഞ്ചനാപരമാണെന്നും അതിൽ വീഴരുതെന്നും മുന്നറിയിപ്പുമായി കേന്ദ്ര സർക്കാറിനു കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB). ആദായനികുതി വകുപ്പിൽ നിന്നുള്ളത് എന്ന വ്യാജേനയാണ് ഇമെയിലുകൾ വരിക. ഉപയോക്താക്കളെ അവരുടെ ഇ-പാൻ കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ പ്രേരിപ്പിക്കുന്ന ഫിഷിംഗ് തട്ടിപ്പാണിതെന്ന് പിഐബി കണ്ടെത്തി. പാൻ 2.0 മുതലാക്കിസൈബർ കുറ്റവാളികൾസർക്കാരിൻ്റെ പുതിയ പാൻ 2.0 പ്രോജക്റ്റിനെ മുതലാക്കിയാണ് ഉപഭോക്താക്കളെ കബളിപ്പിക്കാൻ സൈബർ കുറ്റവാളികൾ വ്യാജ ഇമെയിലുകൾ ഉപയോഗിക്കുന്നത്. പിഐബി ഫാക്റ്റ് ചെക്ക് അടുത്തിടെ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച പോസ്റ്റിലാണ് ഈ ഫിഷിംഗ് തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്. ഇ-പാൻ കാർഡ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുന്ന ഇമെയിൽ വ്യാജ ഇമെയിൽ ആണെന്നുംസെൻസിറ്റീവ് വിവരങ്ങളോ സാമ്പത്തിക കാര്യങ്ങളോ ആവശ്യപ്പെടുന്ന ലിങ്കുകൾ, കോളുകൾ, ടെക്‌സ്‌റ്റുകൾ, ഇമെയിലുകൾ എന്നിവയ്ക്ക് ഒരിക്കലും മറുപടി നൽകരുതെന്നും കുറിപ്പിൽ പിഐബി മുന്നറിയിപ്പ് നൽകി. ചെയ്യേണ്ടത്ആദായനികുതി വകുപ്പിൻ്റെ പേരിൽ…
ഇന്ത്യയിലെ മുൻനിര കാർ നിർമാതാക്കളിൽ ഒന്നാണ് ടാറ്റ മോട്ടോർസ്. കരുത്തുറ്റ കാറുകൾ എന്നതാണ് ടാറ്റയുടെ ഏറ്റവും വലിയ സെല്ലിങ് പോയിന്റ്. അത് കൊണ്ട് തന്നെ ടാറ്റ കാറുകളുടെ ബിൽഡ് ക്വാളിറ്റി സമൂഹമാധ്യമങ്ങളിൽ എന്നും ചർച്ചാവിഷയമാണ്. പ്രശസ്തരായ സെലിബ്രിറ്റികളും കോടീശ്വരന്മാരും വരെ ടാറ്റ കാറുകൾ വാങ്ങുന്നതിന് കാരണവും ഈ ബിൽഡ് ക്വാലിറ്റിയാണ്. ടാറ്റ കാർ സ്വന്തമാക്കിയിട്ടുള്ള ഇന്ത്യൻ കോടീശ്വരൻമാർ ആരെല്ലാമാണ് എന്ന് നോക്കാം. ശ്രീധർ വെമ്പുസോഹോ കോർപ്പറേഷൻ സിഇഒയും കോടീശ്വരനായ വ്യവസായിയുമായ ശ്രീധർ വെമ്പുവാണ് ലിസ്റ്റിൽ പ്രധാനി. മറ്റ് ശതകോടീശ്വരന്മാരിൽ നിന്നും വ്യത്യസ്തമായ ജീവിതശൈലിയാണ് ശ്രീധറിന്റേത്. ടാറ്റ നെക്‌സോൺ ഇവിയും രണ്ട് ഇലക്ട്രിക് ഓട്ടോറിക്ഷകളുമാണ് ശ്രീധർ തന്റെ യാത്രകൾക്ക് ഉപയോഗിക്കാറ്. നെക്സോണിന്റെ ഇവി മാക്സ് വേരിയന്റാണ് ശ്രീധറിന്റെ പക്കലുള്ളത്. രാജേഷ് ഹിരാനന്ദാനിടാറ്റ നാനോ കാറാണ് കോടീശ്രനായ രാജേഷ് ഹിരാനന്ദാനിയുടെ ഗാരേജിൽ വ്യത്യസ്തമാകുന്നത്. ചുവന്ന ടാറ്റ നാനോയിൽ അദ്ദേഹം നിരവധി അവസരങ്ങളിൽ യാത്ര ചെയ്യുന്നതായി കണ്ടിട്ടുണ്ട്. ജിയോ കൺവെൻഷൻ സെൻ്ററിൽ ഈ ചെറിയ ഹാച്ച്ബാക്കിൽ…
ഗ്ലാമറിനും താരപദവിക്കുമൊപ്പം സമ്പത്തിന്റെ കൂടി കേന്ദ്രമാണ് ബോളിവുഡ്. എന്നാൽ ബോളിവുഡിൽ ഒരു ബില്യൺ ഡോളറിലധികം ആസ്തിയുള്ള ഒറ്റ വ്യക്തിയേ ഉള്ളൂ. അത് നിർമാതാവായ റോണി സ്ക്രൂവാലയാണ്. ഫോർബ്സ് പട്ടിക പ്രകാരം 1.55 ബില്യൺ ഡോളർ (13000 കോടി രൂപ) ആണ് അദ്ദേഹത്തിന്റെ ആസ്തി. മുംബൈയിൽ ജനിച്ച സ്ക്രൂവാല സിനിമാ നിർമാണത്തിനു പുറമേ സംരംഭകൻ എന്ന നിലയിലും പ്രശസ്തനാണ്. 1970ൽ ചെറു സംരംഭത്തിലൂടെ സംരംഭകയാത്ര തുടങ്ങിയ അദ്ദേഹം 1981ൽ സിനിമാ നിർമാണത്തിലേക്ക് കടന്നതോടെ വെച്ചടി വെച്ചടി കയറ്റമായി. ഇന്ത്യയിൽ കേബിൾ ടിവി വിപ്ലവം ആരംഭിച്ച ഘട്ടത്തിൽത്തന്നെ ആ രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം 1990ൽ യുടിവി കമ്യൂണിക്കേഷൻസ് ആരംഭിച്ചു. തുടക്കത്തിൽ ടിവി പ്രൊഡക്ഷൻ രംഗത്ത് മാത്രം നിലയുറപ്പിച്ച യുടിവി പിന്നീട് സിനിമാ നിർമാണ രംഗത്തേക്കും കടന്നു. സ്വദേശ്, ജോധാ അക്ബർ, ഫാഷൻ, ബർഫി തുടങ്ങി നിരവധി ചിത്രങ്ങൾ നിർമിച്ചത് യുടിവിയാണ്. 2012ൽ സ്ക്രൂവാല യുടിവിയിലെ തന്റെ ഓഹരികൾ 100 കോടി ഡോളറിന് വാൾട്ട് ഡിസ്നിക്ക്…
മഹീന്ദ്ര ചെയർപേർസൺ ആനന്ദ് മഹീന്ദ്രയ്ക്ക് കേരളത്തിൽ വന്നുകാണാൻ ആഗ്രഹമുള്ള ഇഷ്ട സഞ്ചാര കേന്ദ്രമാണ് കോട്ടയം ജില്ലയിലെ മലരിക്കൽ. ടൂറിസം ഭൂപടത്തിൽ വേണ്ടത്ര ശ്രദ്ധ കിട്ടാതെപോയ ഇടം കൂടിയാണ് ഈ മനോഹര ഗ്രാമം. ഇവിടെനിന്നും നിരവധി സഹപാഠികൾ തനിക്കുണ്ടായിട്ടും ഈ മനോഹര സ്ഥലം സന്ദർശിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് ആനന്ദ് മഹീന്ദ്ര അടുത്തിടെ പറഞ്ഞിരുന്നു. നീലത്താമര , നക്ഷത്രത്താമര, ചുവന്ന വെള്ളത്താമര എന്നിങ്ങനെ പൊതുവെ അറിയപ്പെടുന്ന നിംഫിയ സ്റ്റെല്ലാറ്റ എന്ന പൂക്കൾക്ക് പ്രശസ്തമാണ് മലരിക്കൽ . കേരളത്തിലെ ഏറ്റവും മനോഹരമായ പ്രകൃതിദൃശ്യങ്ങളിലൊന്നായി ആഘോഷിക്കപ്പെടുന്ന വിശാലമായ വേമ്പനാട് കായലുമായി ബന്ധപ്പെട്ട ഭാഗമാണ് ഈ ശാന്തമായ ഗ്രാമം. ആനന്ദ് മഹീന്ദ്ര തമിഴ്‌നാട്ടിലെ നീലഗിരി മലനിരകളിലെ ഹിൽസ്റ്റേഷനായ ലവ്‌ഡെയ്‌ലിലെ ലോറൻസ് സ്‌കൂളിൽ നിന്നാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അദ്ദേഹം മലരിക്കലിനെക്കുറിച്ച് പരാമർശിച്ചത് നെറ്റിസൺസിനിടയിൽ സ്ഥലത്തെക്കുറിച്ച് കൂടുതലറിയാൻ താത്പര്യമുണ്ടാക്കിയിരിക്കുകയാണ്. കേരളത്തിൽ അധികം അറിയപ്പെടാത്ത സഞ്ചാര കേന്ദ്രമായ മലരിക്കൽ പ്രകൃതി സൗന്ദര്യവും സാംസ്കാരിക സമൃദ്ധിയും ഇഴചേർന്ന ഇടമാണ്. “പൂക്കളുടെ നാട്” എന്നതിൽ…
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന ഉറപ്പുമായി ടാറ്റ ഗ്രൂപ്പ്. ബാറ്ററി, സെമി-കണ്ടക്ടർ, ഇലക്ട്രിക് വാഹനങ്ങൾ, സോളാർ തുടങ്ങിയ മേഖലകളിലാണ് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള നിർമാണ കേന്ദ്രങ്ങളിൽ നിന്നാണ് ഈ ജോലികൾ ലഭ്യമാക്കുകയെന്ന് ചന്ദ്രശേഖരൻ ടാറ്റ ജീവനക്കാർക്കുള്ള തൻ്റെ വാർഷിക കത്തിൽ പറഞ്ഞു. റീട്ടെയിൽ, ടെക് സേവനങ്ങൾ, എയർലൈനുകൾ, ഹോസ്പിറ്റാലിറ്റി എന്നിവയ്ക്ക് പുറമേയുള്ള മേഖലകളിലാണ് ഇത്രയും തൊഴിലവസരം ലഭ്യമാക്കുക. ഗുജറാത്തിലെ സെമി-കണ്ടക്ടർ പ്ലാന്റ്, അസമിലെ സെമി-കണ്ടക്ടർ അസംബ്ലി യൂണിറ്റ് എന്നിവയുൾപ്പെടെ ഏഴിലധികം പുതിയ നിർമാണ കേന്ദ്രങ്ങൾ തൊഴിലവസരങ്ങൾക്ക് പ്രധാന നാഴികക്കല്ലാകുമെന്ന് ചന്ദ്രശേഖരൻ വ്യക്തമാക്കി. ഗുജറാത്തിലെ ധോലേരയിൽ ഇന്ത്യയിലെ ആദ്യ സെമി-കണ്ടക്ടർ ഫാബും അസമിലെ പുതിയ സെമി-കണ്ടക്ടർ OSAT പ്ലാൻ്റും ഉൾപ്പെടെ 2024-ൽ നിരവധി പുതിയ നിർമാണ പ്ലാൻ്റുകളുടെ തറക്കല്ലിടലും നിർമാണവുമാണ് ടാറ്റ ആരംഭിച്ചിട്ടുള്ളത്. കർണാടകയിലെ നരസപുരയിൽ ഇലക്ട്രോണിക്സ് അസംബ്ലി പ്ലാന്റ്, ബെംഗളൂരുവിൽ പുതിയ MRO സൗകര്യങ്ങൾ, തമിഴ്നാട്ടിലെ പനപാക്കത്ത്…
വീടുകളിലെ സൗകര്യങ്ങളില്ലാത്ത അടുക്കളകൾ നവീകരിച്ച് നൽകുന്ന ഈസി കിച്ചൺ പദ്ധതി നടപ്പാക്കാൻ തീരുമാനമെടുത്ത് സംസ്ഥാന സർക്കാർ. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെയാണ് പദ്ധതി നടപ്പാക്കുക. പദ്ധതിപ്രകാരം ഒരു അടുക്കള നവീകരിക്കുന്നതിനായി നഗരസഭ, ഗ്രാമപഞ്ചായത്തുകൾക്ക് 75000 രൂപ വരെ ചിലവാക്കാം. പദ്ധതിയുടെ മുൻഗണനാ പട്ടിക തയ്യാറാക്കേണ്ടതും തദ്ദേശ സ്ഥാപനങ്ങളാണ്. നിശ്ചിത വരുമാന പരിധിയിലുള്ളവരുടെ നിശ്ചിത വിസ്തീർണമുള്ള അടുക്കളകൾ നവീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ പണം അനുവദിക്കും. പദ്ധതിക്ക് ആവശ്യമായ പണം തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് ലഭ്യത അനുസരിച്ച് മാറ്റിവെയ്ക്കാം. അടുക്കളയിൽ നിലവിലുള്ള തറയ്ക്ക് പകരം കോൺക്രീറ്റ് ചെയ്ത് സെറാമിക് ടൈൽ പാകൽ, ഗ്രാനൈറ്റ് ഉപയോഗിച്ച് കിച്ചൻ സ്ലാബ് സജ്ജമാക്കൽ, എംഡിഎഫ് ഉപയോഗിച്ചുള്ള കബോർഡ് നിർമാണം, പ്ലാസ്റ്ററിംഗ്, കിച്ചൻ സിങ്ക് സ്ഥാപിക്കൽ, 200 ലിറ്റർ വാട്ടർ ടാങ്ക് സ്ഥാപിക്കൽ, പ്ലംമ്പിങ് ജോലികൾ, പെയിന്റിംഗ്, സോക്ക് പിറ്റ് നിർമാണം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ചെയ്യാം. വൈദ്യുതി പ്രവർത്തിയുമായി ബന്ധപ്പെട്ട് 6000 രൂപ വരേയും ഈസി കിച്ചൺ പദ്ധതിയിൽ…
മഹാരാഷ്ട്രയിൽ 13000 രൂപ മാത്രം ശമ്പളമുള്ള യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് 21 കോടി രൂപ തട്ടിയെടുത്ത സംഭവം കഴിഞ്ഞ ദിവസം വാർത്തകളിൽ വന്നിരുന്നു. ഈ പണം ഉപയോഗിച്ച് ഇയാൾ കാമുകിക്ക് സമ്മാനമായി നൽകിയത് 4 ബിഎച്ച്കെ ഫ്ലാറ്റും കോടികൾ വില വരുന്ന കാറുകളുമായിരുന്നു. മഹാരാഷ്ട്ര ഗവൺമെന്റ് ഉടമസ്ഥതയിലുള്ള സ്പോർട്സ് കോംപ്ലക്സിൽ താൽക്കാലിക കംപ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ഹർഷൽ കുമാർ എന്ന 23കാരനാണ് തട്ടിപ്പ് നടത്തിയത്. ഇയാൾ തട്ടിപ്പ് നടത്തിയ രീതിയാകട്ടെ പൊലീസിനെപ്പോലും അമ്പരിപ്പിക്കുന്നതാണ്. ജൂലൈ മുതൽ ഡിസംബർ ആദ്യവാരം വരെയുള്ള കാലയളവിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. സ്പോർട്സ് കോംപ്ലക്സിന്റെ പഴയ ലെറ്റർ ഹെഡ് ഉപയോഗിച്ച് ഇയാളാദ്യം ബാങ്കിന് ഇ-മെയിൽ അയച്ചു. തുടർന്ന് സ്ഥാപനത്തിന്റെ ഇ-മെയിൽ വിലാസത്തിൽ മാറ്റമുണ്ടെന്ന് പറഞ്ഞ് ഇയാൾ രണ്ടാമതും ഒരു ഇ-മെയിൽ വിലാസം കൂടി കൊടുത്തു. ഈ കൊടുത്ത വിലാസമാകട്ടെ ഇയാൾ സ്വന്തമായുണ്ടാക്കിയ ഇ-മെയിൽ ഐഡിയായിരുന്നു. യഥാർത്ഥ അഡ്രസിൽ നിന്നും ഒരു അക്ഷരത്തിന്റെ…
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഉന്നതനായ വ്യക്തിത്വമായിരുന്നു ഡോ. മൻമോഹൻ സിംഗ്. 2004 മുതൽ 2009 വരെയും 2009 മുതൽ 2014 വരെയും രണ്ടുതവണ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിൻ്റെ ഭരണകാലം രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. പ്രധാനമന്ത്രിപദത്തിൽ എത്തുന്നതിനു മുൻപ് നരസിംഹ റാവു മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നു മൻമോഹൻ. ഇന്ത്യയെ മാറ്റിമറിച്ച സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിൽ ധനമന്ത്രിയായിരിക്കെ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. 2018ൽ മൻമോഹൻ സിംഗ് രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതിലെ സത്യവാങ്മൂലം പ്രകാരം അദ്ദേഹത്തിന്റെ ആകെ ആസ്തി 15.77 കോടി രൂപയാണ്. ഡൽഹിയിലും ചണ്ഡീഗഡിലും മൻമോഹൻ സിംഗിന് ഫ്ലാറ്റുകൾ ഉണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 11 വർഷം മുൻപ് 7.27 കോടി രൂപയായിരുന്നു ഈ ഫ്ലാറ്റുകളുടെ മൂല്യം. 90 ലക്ഷം രൂപയായിരിന്നു അദ്ദേഹത്തിന്റെ 2018-19 വർഷത്തെ മൊത്തം വരുമാനം. ഇതിനുപുറമേ ബാങ്ക് നിക്ഷേപങ്ങളും അദ്ദേഹത്തിന്റെ ആസ്തിയിൽപ്പെടുന്നു. 2013ൽ എസ്ബിഐ അക്കൗണ്ടിൽ ആകെ 3.46 കോടി രൂപ നിക്ഷേപം ഉണ്ടായിരുന്നു. മൻമോഹൻ സിംഗിന്…
ഇന്ത്യൻ വ്യവസായ ലോകത്തെ പ്രമുഖ നാമമാണ് പങ്കജ് ഓസ്വാളിൻ്റേത്. വൈവിധ്യമാർന്ന ബിസിനസ് കൂട്ടായ്മയാണ് അദ്ദേഹത്തിന്റെ ഓസ്വാൾ ഗ്രൂപ്പ്. സുസ്ഥിരതയിലും നൂതന ബിസിനസ് സമ്പ്രദായങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് ആഗോളതലത്തിൽ പേരുകേട്ട സ്ഥാപനമാണിത്. ലോകത്തിലെതന്നെ ഏറ്റവും വില കൂടിയ ആഢംബര വീടുകളിൽ ഒന്നാണ് ജയ്സ്വാളിനുള്ളത്. 1650 കോടിയാണ് അദ്ദേഹത്തിന്റെ ആഢംബര ഭവനത്തിന്റെ വില. 2023ലാണ് പങ്കജും ഭാര്യ രാധികയയും ചേർന്ന് സ്വിറ്റ്സർലാൻഡിൽ 200 മില്യൺ ഡോളർ (1650 കോടി രൂപ) വില വരുന്ന കൊട്ടാര സദൃശമായവില്ല വാരി എന്ന വീട് വാങ്ങിയത്. 40000 സ്ക്വയർ മീറ്ററിലാണ് വില്ല വാരി സ്ഥിതി ചെയ്യുന്നത്. ഇരുവരുടേയും മക്കളായ വസുന്ധരയുടേയും റിധിയുടേയും പേരിന്റെ ആദ്യ അക്ഷരങ്ങൾ വെച്ചാണ് ഇവർ വീടിന് പേരിട്ടത്. ലോകപ്രശസ്ത ഇന്റീരിയർ ഡിസൈനർ ജെഫ്രി വൈൽക്സ് ആണ് വില്ല വാരിയുടെ അകത്തളങ്ങൾ മോടിപിടിപ്പിച്ചത്. ലീല, ഒബ്രോയ് തുടങ്ങിയ ഹോട്ടൽ ഗ്രൂപ്പുകളുടെ ഇന്റീരിയർ ചെയ്തും പ്രശസ്തനായ ഡിസൈനറാണ് ജെഫ്രി. ജിം, സ്പാ, വെൽനെസ് വിങ് തുടങ്ങിയ…
ടിവിഎസ് ഗ്രൂപ്പിലെ ലക്ഷ്മി വേണു ഇന്ത്യൻ സംരംഭക ലോകത്ത് തന്റേതായി ഇടം പിടിച്ചു കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് കുടുംബങ്ങളിൽ ഒന്നിൽ ജനിച്ച ലക്ഷ്മി സംരംഭകത്വത്തിൽ നേതൃപാടവം കൊണ്ടും നൂതനരീതികൾ കൊണ്ടുമാണ് ശ്രദ്ധേയയായത്. 2010ൽ സുന്ദരം ക്ലേടൺ ലിമിറ്റഡ് (SCL) എംഡി ആയതോടെയാണ് ലക്ഷ്മി ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ടിവിഎസ് ഗ്രൂപ്പിന് കീഴിലെ ഓട്ടോമൊബൈൽ നിർമാണ വിഭാഗമായ SCL സ്ഥാപിച്ചത് ലക്ഷ്മിയുടെ മുതുമുത്തച്ഛനായ ടി.വി. സുന്ദരം അയ്യങ്കാറാണ്. SCLന്റെ തലപ്പത്ത് എത്തിയത് മുതൽ കമ്പനിയെ ആഗോള വ്യാപന ശേഷിയുള്ളതാക്കി മാറ്റാൻ ലക്ഷ്മിക്കായി. അമേരിക്കയിലെ യേൽ സർവകലാശാലയിൽ നിന്നും ഇക്കണോമിക്സ് ബിരുദം പൂർത്തിയാക്കിയ ലക്ഷ്മി വാർവിക് സർവകലാശാലയിൽ നിന്നും എഞ്ചിനീയറിങ് മാനേജ്മെന്റിൽ ഡോക്ടറേറ്റും നേടി. വിദേശപഠനം ബിസിനസ് സ്ട്രാറ്റജി, കോർപറേറ്റ് അഫേഴ്സ്, പ്രൊഡക്റ്റ് ഡിസൈൻ, വിൽപന തുടങ്ങിയ രംഗങ്ങളിൽ SCLനെ ഉയർത്തിക്കൊണ്ടുവരാൻ ലക്ഷ്മിയെ സഹായിച്ചു. SCLന് പുറമേ TAFE Motors ഡെപ്യൂട്ടി മാനേജറും ടിവിഎസ് ഗ്രൂപ്പ് ബോർഡ് അംഗവുമാണ് ലക്ഷ്മി. ടിവിഎസ്…