Author: News Desk

ജയപരാജയങ്ങൾ വന്നും പോയും ഇരുന്ന സിനിമാ ജീവിതമാണ് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റേത്. സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. തൊണ്ണൂറുകളിൽ അമിതാഭ് ബച്ചൻ നേരിട്ട കടുത്ത പ്രതിസന്ധിയായിരുന്നു നിർമാണ കമ്പനിയായ എബിസിഎല്ലിന്റെ പരാജയം. അന്ന് 90 കോടി കടക്കാരനായ അമിതാഭിനെ സഹായിക്കാൻ വിദേശപഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു എന്ന് ഓർത്തെടുക്കുകയാണ് മകനും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചൻ. നിത്യവൃത്തിക്ക് പോലും പിതാവ് ബുദ്ധിമുട്ടിയിരുന്നുവെന്നും യുട്യൂബർ രൺവീർ അലഹബാദിയക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അഭിഷേക് അന്ന് ബോസ്റ്റൺ സർവകലാശാലയിൽ പഠിക്കുകയായിരുന്നു. അമിതാഭിന്റെ മോശം അവസ്ഥയോടെ പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. പിതാവ് ഒരു നേരത്തെ ഭക്ഷണത്തിന് പോലും കഷ്ടപ്പെടുമ്പോൾ തനിക്ക് ബോസ്റ്റണിൽ പഠനം തുടരാൻ കഴിയുമായിരുന്നില്ല എന്ന് അഭിഷേക് പറഞ്ഞു. സ്റ്റാഫിന്റെ കൈയിൽനിന്ന് വരെ പണം കടം വാങ്ങിയാണ് അന്ന് ഭക്ഷണത്തിനുള്ള വക കണ്ടെത്തിയിരുന്നതെന്നും അഭിഷേക് ഓർത്തു. ആ സമയം പിതാവിനൊപ്പം നിൽക്കേണ്ടത് തന്റെ കടമയാണെന്ന് താൻ തിരിച്ചറിഞ്ഞു…

Read More

ആഘോഷ സീസണിൽ നാട്ടിൽ പോകാൻ ടിക്കറ്റ് എടുത്തു. പക്ഷേ, ട്രെയിൻ പുറപ്പെടാറായിട്ടും അത് വെയിറ്റിങ് ലിസ്റ്റിൽത്തന്നെ. എന്ത് ചെയ്യും? ഈ അവസ്ഥ മറികടക്കാനാണ് ഐആർടിസിയുടെ വികൽപ്പ് സ്കീം. വെയ്റ്റിങ് ലിസ്റ്റിൽ ആയിപ്പോയ ടിക്കറ്റുകൾ അതേ റൂട്ടിലുള്ള മറ്റൊരു ട്രെയിനിലേക്ക് മാറ്റി സീറ്റ് ലഭ്യമാക്കുന്ന സംവിധാനമാണിത്. ഇതിനായി പ്രത്യേക ചാർജ് നൽകേണ്ടതില്ല. എന്നാൽ വികൽപ്പ് സ്കീം തിരഞ്ഞെടുത്താൽ മറ്റൊരു ട്രെയിനിൽ ടിക്കറ്റ് ഉറപ്പായി എന്ന് അർത്ഥമില്ല. മറിച്ച് പരമാവധി സാധ്യത കൂടുന്നു എന്നേയുള്ളൂ. ബുക്ക് ചെയ്യുന്ന സമയത്ത് വികൽപ്പ് സ്കീം ഉപയോഗിച്ച് ബുക്ക് ചെയ്യുകയാണെങ്കിൽ ആദ്യം ബുക്ക് ചെയ്യാൻ ശ്രമിച്ച ട്രെയിനിന് 12 മണിക്കൂർ ഇടവേളയിലുള്ള ഏതു ട്രെയിനിലേക്കും മാറാവുന്നതാണ്. ഏതെങ്കിലും സീറ്റ് ലഭ്യമാകുകയാണെങ്കിൽ ഓട്ടാമോറ്റിക്ക് ആയി ടിക്കറ്റ് കൺഫേം ആകും. എന്നാൽ ഇങ്ങനെ ടിക്കറ്റ് കൺഫേം ആയാൽ ആദ്യം ബുക്ക് ചെയ്ത് ട്രെയിനിൽ യാത്ര ചെയ്യാനാകില്ല. പകരമുള്ള ട്രെയിനിൽ ടിക്കറ്റ് ഉറപ്പായതിനു ശേഷം ക്യാൻസൽ ചെയ്യുകയാണെങ്കിൽ സാധാരണ ക്യാൻസൽ ചാർജുകൾ ഈടാക്കും.…

Read More

ആഗോള ടെക് സർവീസ് കൺസൾട്ടിങ് സ്ഥാപനമായ ഇൻഫോസിസിൽ നിരവധി ജോലി ഒഴിവുകൾ. 1400 തസ്തികകളിലേക്കും 34 ഫ്രഷേർസിനുമായി ഇൻഫോസിസ് അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളിൽ പരിജ്ഞാനമുള്ള പ്രൊഫഷനലുകൾക്കും ഇപ്പോൾ പഠിച്ചിറങ്ങിയവർക്കും ജോലിക്ക് അപേക്ഷിക്കാം. ഫ്രഷേർസിനായി ഫിനാൻസ് അസോസിയേറ്റ്, ജാന ഡെവലപ്പർ, പവർ പ്രോഗ്രാമർ, എഐ സെക്യൂരിറ്റി ഓഫീസർ, ഐഡന്റിറ്റി ആൻഡ് ആക്സസ് മാനേജ്മെന്റ്, എസ്എപി, കൺസൾട്ടിങ്ങ് തുടങ്ങിയ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. നിരവധി ആനുകൂല്യങ്ങളോടെ കരിയർ ആരംഭിക്കാനുള്ള അവസരമാണ് ഇൻഫോസിസിന്റെ എൻട്രി ലെവൽ പ്രോഗ്രാമുകൾ നൽകുന്നത്. വിവിധ മേഖലകളിൽ പരിജ്ഞാനമുള്ള പ്രൊഫഷനലുകൾക്കും ഇൻഫോസിസിൽ 1400ഓളം ഒഴിവ് വരുന്ന ജോലികൾക്ക് അപേക്ഷിക്കാം. സോഫ്റ്റ് വെയർ ഡെവലപ്മെന്റ്, എഞ്ചിനീയറിങ്, പ്രൊജക്റ്റ് മാനേജ്മെന്റ്, കൺസൾട്ടിങ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവ്. ഇൻഫോസിസ് കരിയർ പേജിലോ ലിൻക്ഡ് ഇൻ വഴിയോ അപേക്ഷകൾ അയക്കാം.

Read More

ദീപാവലി അടുത്തു വരുമ്പോൾ മധുരവും ചോക്ലേറ്റുകളും ജനപ്രിയമാകും. ആഘോഷങ്ങളിൽ ഏറ്റവുമധികം സമ്മാനമായി നൽകപ്പെടുന്ന ഒന്നാണ് കാഡ്ബറി ചോക്ലേറ്റുകൾ. എന്നാൽ കാഡ്‌ബറി ചോക്ലേറ്റുകളിൽ ബീഫിൻെറ അംശം അടങ്ങിയിട്ടുണ്ട് എന്ന സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇതിലെ നിജസ്ഥിതി അറിയാം. ഒരു ഗ്രാഫിക് പോസ്റ്റർ ആണ് കാഡ്‌ബറി ‍‌‍ഡയറി ഉത്പന്നങ്ങളിൽ ബീഫ് അടങ്ങിയിട്ടുള്ളതിനാൽ അത് ഹിന്ദുക്കൾ കഴിക്കരുതെന്ന തരത്തിൽ പ്രചരിക്കുന്നത്. ഉൽപ്പന്നങ്ങളെല്ലാം ഹലാൽ സർട്ടിഫൈഡ് ആണെന്നും അവയിൽ ബീഫ് അടങ്ങിയിട്ടുണ്ടെന്നും കമ്പനി തന്നെ പറയുന്നതായാണ് പോസ്റ്റിലെ വാദം. വൈറൽ പോസ്റ്ററിലെ +03 9676 2530 എന്ന നമ്പറിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അത് കാഡ്ബറി ഓസ്ട്രേലിയയുടെ നമ്പർ ആണെന്ന് വ്യക്തമായി. ഓസ്ട്രേലിയയിൽ ഇറക്കുന്ന കാഡ്ബറീസിന്റെ വിവരങ്ങളാണ് പോസ്റ്ററിൽ ഉള്ളത്. എന്നാൽ ഇന്ത്യയിൽ ഇറങ്ങുന്ന കാഡ്ബറീസ് ഇതിന് വിഭിന്നമാണെന്ന് കമ്പനി അറിയിച്ചു. പൂർണമായും സസ്യ ഘടകങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യയിൽ കാഡ്ബറീസ് നിർമിക്കുന്നത്. പാക്കറ്റുകൾക്ക് പുറത്തെ വലിയ പച്ച കുത്ത് ഇത് സൂചിപ്പിക്കുന്നതാണ്. കമ്പനിയുടെ പ്രതിച്ഛായ തകർക്കുന്ന ഇത്തരം പോസ്റ്റുകൾ…

Read More

സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ആരോഗ്യ പദ്ധതിയുമായി റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി.അർബുദ ബാധിതരായ 50000 സ്ത്രീകൾക്ക് സൗജന്യ പരിശോധനയും ചികിത്സയും പദ്ധതി വാഗ്ദാനം ചെയ്യുന്നു. ഹൃദ്രോഗമുള്ള 50000 കുട്ടികൾക്കും പരിശോധനയും ചികിത്സയും സൗജന്യമായി നൽകും. കൗമാരക്കാരായ 10000 പെൺകുട്ടികൾക്ക് സൗജന്യ ഗർഭാശയ കാൻസർ വാക്സിനേഷനും നൽകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് അറിയിച്ചു. മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ പത്താം വാർഷിക ആഘോഷവേളയിലാണ് പ്രഖ്യാപനം. നിത അംബാനിയുടെ റിലയൻസ് ഫൗണ്ടേഷനാണ് ആശുപത്രി നിയന്ത്രിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ അഞ്ഞൂറിലധികം അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തിയ ആശുപത്രി 24 മണിക്കൂറിനിടെ ആറ് അവയവങ്ങൾ മാറ്റിവെച്ച് റെക്കോർഡ് സൃഷ്ടിച്ചിട്ടുമുണ്ട്. മുംബൈക്കാരുടെ ജനകീയ ആശുപത്രിയായാണ് റിലയൻസ് ഹോസ്പിറ്റൽ അറിയപ്പെടുന്നത്. 1925ൽ സാമൂഹിക പ്രവർത്തകൻ ഗോർദ്ധൻദാസ് ഭഗവാൻദാസ് നരോത്തംദാസ് സ്ഥാപിച്ച ആശുപത്രി 2006ൽ റിലയൻസ് ഫൗണ്ടേഷൻ ഏറ്റെടുത്തു. തുടർന്ന് 2014ൽ ആശുപത്രി നവീകരിച്ചു. Nita Ambani announces the Health Seva Plan at the 10th…

Read More

കൊറോണ ഇടിത്തീ പോലെ വീണ സമയത്ത് ഒന്നര കോടി കടവുമായി ദുബായിലേക്ക് നാട് വിട്ടു പോകേണ്ടി വന്ന ഒരു ചെറുപ്പക്കാരൻ. ദുബായിൽ ട്രേഡിങ് രംഗത്തേക്ക് കടന്ന അദ്ദേഹം എത്തിപ്പിടിച്ചത് 300 കോടിയുടെ ബിസിനസ്. പറഞ്ഞു വരുന്നത് മുഹമ്മദ് ഇർഷാദ് എന്ന കോഴിക്കോട്ടുകാരനെക്കുറിച്ചാണ്. നാട്ടിൽ തിരിച്ചെത്തിയ ഇർഷാദ് ഐജി ഗ്രൂപ്പ് എന്ന പേരിൽ കോഴിക്കോട് ഒരു ട്രേഡിങ് പഠനകേന്ദ്രം ആരംഭിച്ചു. ചുരുങ്ങിയ കാലം കൊണ്ട് ആയിരത്തിലധികം പേരെ കൈപിടിച്ച് നടത്തിയിരിക്കുകയാണ് ഐജി ഗ്രൂപ്പിന്റെ TRADEXELLENCE എന്ന സ്ഥാപനം. സ്റ്റോക് ട്രേഡിങ്ങിൽ ടൈംസ് ഓഫ് ഇന്ത്യയുടെ അവാർഡ് നേടിയ കേരളത്തിൽ നിന്നുള്ള ഏക സ്ഥാപനം കൂടിയാണ് TRADEXELLENCE.  ട്രേഡിങ്ങിനെ മികച്ച പ്രോഫിറ്റ് ഷെയറിങ്ങിലേക്കും വെൽത്ത് മാനേജ്മെന്റിലേക്കും എത്തിക്കാനായതാണ് ഐജി ഗ്രൂപ്പിനെ ഈ നേട്ടത്തിലെത്തിച്ചതെന്ന് മുഹമ്മദ് ഇർഷാദ് പറയുന്നു. ട്രേഡിങ് സൈക്കോളജിട്രേഡിങ് സൈക്കോളജി എന്ന നവീന ആശയമാണ് IG Group ഇൻസ്റ്റിറ്റ്യൂട്ടിനെ ഡിജിറ്റൽ അസറ്റ്സ് സ്കൂൾ മേഖലയിൽ വ്യത്യസ്തമാക്കുന്നത്. കേരളത്തിൽ ആദ്യമായി ട്രേഡിങ് സൈക്കോളജി എന്ന…

Read More

സംസ്ഥാനത്ത് വർധിച്ചുവരുന്ന വ്യാജ ഡോക്ടർമാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി. ട്രാവൻകൂർ കൊച്ചിൻ ലിറ്റററി സയൻ്റിഫിക് ആൻഡ് ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ടിന് കീഴിലുള്ള പെറ്റീഷനർ, ജനറൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ആണ് ഹർജി നൽകിയത്. ആവശ്യമായ മെഡിക്കൽ യോഗ്യതകളോ ലൈസൻസുകളോ ഇല്ലാതെ പ്രാക്ടീസ് ചെയ്യുന്ന വ്യാജ ഡോക്ടർമാരുടെ എണ്ണം വർധിക്കുകയാണെന്നും ഇത് നിരവധി ചികിത്സാ പിഴവുകളും മരണങ്ങൾക്കും കാരണമാകുന്നുവെന്നും ഹർജിയിൽ പറയുന്നു. വ്യാജ മെഡിക്കൽ പ്രാക്‌ടീഷണർമാരുടെ എണ്ണം വർധിക്കുന്നതുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നിട്ടും എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുന്നത് കുറവാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വിദേശത്ത് പഠിച്ച് ദേശീയ പരീക്ഷാ ബോർഡ് നടത്തുന്ന ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയിൽ വിജയിക്കാത്തവർ ക്ലിനിക്കുകളിൽ പ്രാക്ടീസ് ചെയ്യുകയോ സ്വന്തമായി ക്ലിനിക്കുകൾ സ്ഥാപിക്കുകയോ ചെയ്യുന്നതായും ആക്ഷേപമുണ്ട്. ഡോക്ടർമാരുടെ രജിസ്‌ട്രേഷൻ പരിശോധിക്കുന്നതിനുള്ള ഫലപ്രദമായ സംവിധാനം നടപ്പാക്കാൻ സർക്കാർ നിഷ്‌ക്രിയത്വം കാണിക്കുന്നത് ആർട്ടിക്കിൾ 21ലെ ആരോഗ്യത്തിനുള്ള അവകാശം, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം എന്നിവയുടെ ലംഘനമാണെന്ന്…

Read More

കണ്ടന്റ് ക്രിയേറ്റർമാർക്ക് സന്തോഷവാർത്തയുമായി യൂട്യൂബ്. വീഡിയോകൾക്കൊപ്പം ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യാനും അവ ആരെങ്കിലും വാങ്ങിയാൽ കമ്മീഷൻ ലഭിക്കാനുമുള്ള ഷോപ്പിംഗ് സംവിധാനം യൂട്യൂബ് ഇന്ത്യയിൽ അവതരിപ്പിച്ചു. യൂട്യൂബ് ഷോപ്പിങ് എന്ന പുതിയ ഫീച്ചറിലൂടെയാണ് അധികവരുമാനം ഉണ്ടാക്കാനുള്ള അവസരം ഒരുങ്ങുന്നത്. പതിനായിരത്തിൽ കൂടുതൽ സബ്സ്ക്രൈബർമാരുള്ള ചാനലുകൾക്ക് ഫീച്ചർ ഉപയോഗപ്പെടുത്താം. യുഎസ്സിലും സൗത്ത് കൊറിയയിലും യൂട്യൂബ് നിലവിൽ ഈ ഷോപ്പിംഗ് സംവിധാനം നടപ്പിലാക്കുന്നുണ്ട്. ഫ്ലിപ്കാർട്ട്, മിന്ത്ര എന്നിവരാണ് ഓൺലൈൻ ഷോപ്പിങ്ങിൽ യൂട്യൂബിന്റെ ഇന്ത്യയിലെ പങ്കാളികൾ. വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ കാഴ്ചക്കാർക്ക് ലിങ്ക് തുറന്നു ഉൽപ്പന്നങ്ങൾ വാങ്ങിയാൽ ക്രിയേറ്റർമാർക്ക് കമ്മീഷൻ ലഭിക്കും. ക്രിയേറ്റേർസിന്റെ വരുമാനം വർധിപ്പിക്കുകയും കാഴ്ചക്കാർക്ക് വിശ്വസ്തരായ ക്രിയേറ്റേഴ്സിൽ നിന്ന് റെക്കമെൻഡേഷൻ എത്തിക്കുകയുമാണ് യൂട്യൂബ് ലക്ഷ്യമാക്കുന്നത്. ഫീച്ചർ ലഭ്യമാക്കാനായി കണ്ടന്റ് ക്രിയേറ്റർമാർ പ്രത്യേക റജിസ്ട്രേഷൻ നടത്തണം. എന്റോൾ ചെയ്യപ്പെട്ടതിനു ശേഷം പുതിയ വീഡിയോകൾക്കൊപ്പം പഴയ വീഡിയോകളിലും പ്രൊഡക്റ്റുകൾ ടാഗ് ചെയ്യാനാകും. YouTube has launched its Shopping affiliate program in India, allowing creators to…

Read More

ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ആപ്പിൾ എത്തുമ്പോൾ ചോദ്യങ്ങൾ ഏറെയായിരുന്നു. ഐഫോൺ നിർമ്മാണത്തിൽ ചൈനയെ മറി കടക്കാൻ ഇന്ത്യയ്ക്ക് ആകുമോ എന്ന്? എന്നാൽ കണക്കുകൾ പറയുന്നത് അതാണ്. 2024 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ Apple ഇന്ത്യയിൽ $14 ബില്ല്യൺ മൂല്യമുള്ള iPhone അസംബിൾ ചെയ്ത് കഴിഞ്ഞു. ഇന്ത്യ കയറ്റുമതി ചെയ്തത് ഏകദേശം 10 ബില്ല്യൺ ഡോളർ വിലയുള്ള ഐഫോണുകളും. ഈ വർഷം, ഇന്ത്യയിൽ നിർമ്മിച്ച 6 ബില്ല്യൺ ഡോളർ വരെ മൂല്യമുള്ള ഐഫോണുകൾ മുഴുവനും കയറ്റുമതി ചെയ്തതായി രേഖപ്പെടുത്തുന്നു. കേന്ദ്രം നൽകിയ സബ്‌സിഡികൾ iPhone 16 Pro, Pro Max മോഡലുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ ആപ്പിളിന് സഹായകമായി. മികച്ച ക്യാമറകളും ടൈറ്റാനിയം ബോഡികളും ഉൾപ്പെട്ടിരിക്കുന്നതായി കമ്പനി വ്യക്തമാക്കി.ആപ്പിൾ സപ്ലേഴ്സ് ആയ ചെന്നൈയിലെ Foxconn, Pegatron, Tata Electronics എന്നീ മൂന്ന് കമ്പനികൾ ആണ് Apple-ന്റെ iPhone-കൾ അസംബിൾ ചെയ്യുന്നത്. രാജ്യത്തിന്റെ സാങ്കേതിക കഴിവും,തൊഴിലാളികളുടെ പ്രാഗൽഭ്യവും പ്രയോജനപ്പെടുത്തി ഐഫോൺ നിർമ്മാണത്തിൽ ചൈനയുടെ ആശ്രയത്വം…

Read More

വിഴിഞ്ഞം-നാവായിക്കുളം നിർദിഷ്ട ഔട്ടർ റിങ് റോഡിനുള്ള (NH 866) സ്ഥലമെടുപ്പ് വേഗത്തിലാക്കി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. ദേശീയപാതയ്ക്ക് അരികിലെ കെട്ടിടങ്ങളുടെ പഴക്കമനുസരിച്ചുള്ള പഠനത്തിനായി വിവിധ സംഘടനകളുമായി കൂടിക്കാഴ്ച നടന്നു. ഈ മാസത്തോടെ കെട്ടിടങ്ങൾ സംബന്ധിച്ച കാര്യങ്ങൾ പൂർത്തിയാക്കി നവംബറോടെ ഏറ്റെടുക്കൽ ആരംഭിക്കാനാണ് നീക്കം. ഹൈവേ നിർമാണം 2025ഓടെ ആരംഭിക്കും എന്ന് NHAI അധികൃതർ അറിയിച്ചു. ദേശീയപാതയ്ക്കായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ നഷ്ടപരിഹാരത്തുക സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകും. നിലവിലെ നിയമനടപടികളും കെട്ടിടത്തിന്റെ പഴക്കവും അനുസരിച്ചാണ് നഷ്ടപരിഹാരം നിശ്ചയിക്കുക. ഈ വർഷം തന്നെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കും. ഓഗസ്റ്റിൽ 4767 കോടി രൂപയാണ് ദേശീയ പാത 866നായി കേന്ദ്രം അനുവദിച്ചത്. ഇത് സ്ഥലമെടുപ്പ് നടപടി വേഗത്തിലാക്കും. സ്ഥലമെടുപ്പിനായി ദേശീയ പാതാ അതോറിറ്റി പ്രത്യേക ടീമിനേയും നിയമിച്ചിട്ടുണ്ട്. വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയുള്ള 63 കിലോമീറ്റർ റോഡാണ് പദ്ധതിയിലുള്ളത്. നിലവിൽ പതിനൊന്ന് ഇടങ്ങളിലായി 40 ശതമാനം പ്രാരംഭ സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. സ്ഥലമെടുപ്പ്…

Read More