Author: News Desk
രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരുടെ ആർആർആറിനെ മറികടന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഹിറ്റായി അല്ലു അർജുന്റെ പുഷ്പ 2. പത്ത് ദിവസം കൊണ്ട് തന്നെ കെജിഎഫ് 2, ബാഹുബലി 2 അടക്കമുള്ള ചിത്രങ്ങളുടെ രാജ്യത്തെ കലക്ഷൻ റെക്കോർഡിന് വെല്ലുവിളിയായാണ് പുഷ്പ ടൂവിന്റെ ബോക്സോഫീസിലെ തേരോട്ടം. പുഷ്പ ത്രീയുടെ വരവും ഉണ്ടാകും എന്ന് പ്രഖ്യാപിച്ചതോടെ അല്ലു അർജുന്റെ താരമൂല്യം പാൻ ഇന്ത്യൻ തലത്തിലും ഉയർന്നിരിക്കുകയാണ്. ബാഹുബലിയുടെ വമ്പൻ വിജയത്തിനും ആദിപുരുഷ്, സലാർ, കൽക്കി 2898 ഏഡി തുടങ്ങിയ ചിത്രങ്ങളിലൂടെയും പ്രഭാസ് പാൻ ഇന്ത്യൻ സ്റ്റാറായി മാറിയിരുന്നു. എന്നാൽ പുഷ്പ ടൂവിന്റെ വമ്പൻ ബോക്സോഫീസ് മുന്നേറ്റത്തോടെ പാൻ ഇന്ത്യൻ തലത്തിൽ പ്രഭാസിനൊപ്പം മത്സരിക്കുകയാണ് അല്ലു അർജുൻ. റിലീസിന്റെ ആദ്യ ദിവസം മുതൽത്തന്നെ പുഷ്പ 2 വൻ ബോക്സോഫീസ് മുന്നേറ്റമാണ് സൃഷ്ടിക്കുന്നത്. പത്ത് ദിവസം പിന്നിടുമ്പോൾ 1400ലധികം കോടിയാണ് ചിത്രത്തിന്റെ ആഗോള കലക്ഷൻ. ഇന്ത്യയിൽ മാത്രം ചിത്രം 824.5 കോടി നേടി.…
പ്രമുഖ ഇന്ത്യൻ ഇലക്ട്രോണിക്സ് നിർമാതാക്കളായ ഡിക്സൺ ടെക്നോളജീസും (Dixon Tchnologies) ആഗോള സ്മാർട്ഫോൺ ഭീമൻമാരും ചൈനീസ് കമ്പനിയുമായ വിവോയും (VIVO) സംയുക്ത നിർമാണ സംരംഭത്തിന്. ഡിക്സണ് 51 ശതമനവും വിവോ ഇന്ത്യയ്ക്ക് 49 ശതമാനവും പങ്കാളിത്തമാണ് സംയുക്ത സംരംഭത്തിൽ ഉണ്ടാകുക. ഐക്കോണിക്ക് ഗ്ലോബൽ ബ്രാൻഡായ വിവോ ഇന്ത്യയുമായി പങ്കാളികളാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഡിക്സൺ ടെക്നോളജീസ് പ്രതിനിധി പറഞ്ഞു. വിവയുമായുള്ള പങ്കാളിത്തം ഇന്ത്യയിലെ ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ രംഗത്ത് ശക്തമായ ചുവടുറപ്പിക്കാൻ ഡിക്‌സണെ സഹായിക്കും. സംയുക്ത സംരംഭത്തിന് പുറത്ത് തങ്ങളുടെ സ്വാതന്ത്ര്യം നിലനിർത്തിക്കൊണ്ട് ഇരു കമ്പനികളും പ്രവർത്തിക്കും. ഇരു കമ്പനികളുടേയും തന്ത്രപരമായ താൽപര്യങ്ങൾ കാത്തുസൂക്ഷിക്കാൻ ഇത് സഹായിക്കും. വിദേശ നിയമം സംബന്ധിച്ച രാജ്യത്തിന്റെ നിയമങ്ങൾക്ക് അനിസരിച്ചായിരിക്കും സഹകരിച്ചുള്ള പ്രവർത്തനം. ഗുണനിലവാരം, എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം എന്നിവയുടെ പ്രധാന മൂല്യങ്ങൾ പങ്കിടുന്ന മികച്ച പങ്കാളികളായാണ് ഡിക്സൺ വിവോയെ കാണുന്നതെന്നും പ്രതിനിധി വ്യക്തമാക്കി. സമ്പന്നമായ പ്രാദേശിക മാനേജ്മെൻ്റ് അനുഭവവും മികച്ച പ്രൊഫഷണൽ നിർമാണ വൈദഗ്ധ്യവുമാണ് ഡിക്സണെ പങ്കാളികളാക്കാൻ കാരണമെന്ന്…
കോട്ടയത്തിന് ആവേശമായി പുതിയ ലുലു മാൾ. കോട്ടയം മണിപ്പുഴയിൽ കഴിഞ്ഞ ദിവസമാണ് പുതിയ ലുലു മാൾ തുറന്നത്. മധ്യകേരളത്തിന്റെ ഗ്ലോബൽ ഷോപ്പിങ്ങ് ഹബ്ബായി മാറുകയാണ് കോട്ടയം ലുലുവിന്റെ ലക്ഷ്യം. കോട്ടയത്തിന്റെ വികസനത്തിനും ആധുനിക വത്കരണത്തിനും മാൾ പ്രധാന പങ്ക് വഹിക്കും. അത് കൊണ്ടാണ് മധ്യകേരളത്തിനുള്ള ക്രിസ്തുമസ് പുതുവർഷ സമ്മാനമെന്ന് പുതിയ ലുലുവിനെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വിശേഷിപ്പിച്ചത്. കോട്ടയം ലുലുവിലൂടെ രണ്ടായിരം പേർക്ക് പുതുതായി തൊഴിൽ ലഭിക്കും എന്നതും എടുത്തു പറയേണ്ടതാണ്. പ്രധാനപ്പെട്ട മാളോ ഷോപ്പിംഗ് കോംപ്ലക്‌സോ ഇല്ലാതിരുന്നിടത്തേക്കാണ് വമ്പൻ മാളുമായി ലുലു ഗ്രൂപ്പ് എത്തിയത്. അത് കൊണ്ട് തന്നെ ജനങ്ങൾ ലുലുവിനെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. കോട്ടയത്തിനൊപ്പം പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളെക്കൂടി ലക്ഷ്യമിട്ടാണ് പുതിയ ലുലു മാൾ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. തിരുവനന്തപുരം കൊച്ചി ലുലു മാളുകളുടെ മിനി പതിപ്പാണ് കോട്ടയത്തേത്. ലോകോത്തര നിലവാരമുള്ള 1.4 ലക്ഷം സ്ക്വയർ ഫീറ്റിലുള്ള ഹൈപ്പർമാർക്കറ്റാണ് മിനി മാളിലെ പ്രധാന സവിശേഷത.…
വീട്ടിൽ വെച്ചിരിക്കുന്ന സ്വർണ്ണത്തിന് മാസമാസം നിങ്ങൾക്ക് കാശ് കിട്ടുന്ന ഒരു പദ്ധതിയുണ്ടെന്ന് അറിയാമോ? അതുപോലെ രോഗം വന്ന് ആശുപത്രിയിൽ അഡ്മിറ്റാകുന്ന സാഹചര്യം വന്നാൽ വാർഡിൽ കിടന്നാൽ 1000 രൂപയും ICU അഡ്മിറ്റായാൽ 2000 രൂപയും കുറഞ്ഞത് കിട്ടുമെന്ന് അറിയാമോ? ഓരോ ദിവസവും വില കൂടുന്ന സ്വർണ്ണ വില നമ്മളെ പരിഭ്രാന്തരാക്കുന്നില്ലേ? കാരണം നാളെ ഒരു കല്യാണത്തിനോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി വന്നാൽ എങ്ങനെ വാങ്ങും? അതിന് ഇന്നേ വാങ്ങി വെക്കാൻ കഴിയും വിധം ലോൺ കിട്ടുമെന്ന് അറിയാമോ? കേന്ദ്ര സഹകരണ മന്ത്രാലത്തിന്റെ ലൈസൻസോടെ പ്രവർത്തിക്കുന്ന വിന്നേഴ്സ് റോയൽ വർഷ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അംഗങ്ങൾക്കാണ് ജീവിതത്തിലെ സാമ്പത്തിക ആവശ്യങ്ങൾ പിരിമുറുക്കങ്ങളോ, അല്ലലോ ഇല്ലാതെ പരിഹരിക്കാൻ പദ്ധതികളുള്ളത്. പൊതുജനത്തിന് അവരുടെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങനെ ചിട്ടയായി മുൻഗണന നിശ്ചയിച്ച് ചെയ്യാനാകും എന്ന് വിശദീകരിക്കുകയാണ് വിന്നേഴ്സ് റോയൽ വർഷ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി (Winners Royal Varsha Credit Co Operative Society…
തബലയെന്ന സംഗീതോപകരണത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയ അതുല്യ പ്രതിഭയെയാണ് സാക്കിർ ഹുസൈന്റെ വിടവാങ്ങലിലൂടെ നഷ്ടമാകുന്നത്. ആദ്യ കൺസേർട്ടിനു വെറും അഞ്ച് രൂപ മാത്രമായിരുന്നു സാക്കിർ ഹുസൈന് പ്രതിഫലം ലഭിച്ചത്. എന്നാൽ പിന്നീട് അത് പത്ത് ലക്ഷം രൂപ വരെയായി. സമ്പന്നമായ സംഗീത സപര്യ സാക്കിറിന്റെ സമ്പത്തിലും അങ്ങനെ പ്രധാന പങ്ക് വഹിച്ചു. ഒരു മില്യൺ ഡോളർ ആയിരുന്നു അദ്ദേഹത്തിന്റെ ആസ്തി. 1951 മാർച്ച് 9ന് മഹാരാഷ്ട്രയിൽ ഇതിഹാസ സംഗീതകാരൻ ഉസ്താദ് അല്ലാ രഖാ ഖാന്റെ മകനായി ജനനം. പിതാവിന്റെ പാതയിൽ തബലവാദനം ആരംഭിച്ച സാക്കിർ ഇന്ത്യയുടെ ക്ലാസ്സിക്കൽ സംഗീത പാരമ്പര്യം ലോകത്തിനു മുൻപിലെത്തിച്ചു. ഏഴാമത്തെ വയസ്സിൽ തബലവാദനം ആരംഭിച്ച അദ്ദേഹം 12 വയസ്സാകുമ്പോഴേക്കും ഇന്ത്യ മുഴുവൻ കച്ചേരികൾ നടത്താൻ ആരംഭിച്ചു. സംഗീതത്തിനൊപ്പം പഠനവും മുൻപോട്ടു കൊണ്ടു പോയ അദ്ദേഹം പ്രശസ്തമായ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്നും ബിരുദം നേടി. ആറ് പതിറ്റാണ്ട് നീണ്ടുനിന്ന കരിയറിൽ അഞ്ച് ഗ്രാമി അവാർഡുകൾ അടക്കം നിരവധി…
മനഃസമാധാനമായി ഒരു ക്രിസ്മസ് കാലം ആഘോഷിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് കേരളത്തിലെ വിപണി വില. ക്രിസ്മസ് അടുത്തതോടെ സംസ്ഥാനത്തെ പച്ചക്കറി-ആവശ്യസാധന വിപണിയിൽ പല ഇനങ്ങൾക്കും ഓണക്കാലത്തേക്കാൾ പൊള്ളുന്ന വിലയാണ്. ശബരിമല സീസണിനൊപ്പം തമിഴ്നാട്ടിൽ ഫെയ്ഞ്ചൽ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ഉണ്ടായതാണ് ഇപ്പോഴത്തെ പച്ചക്കറി വിലവർധനയ്ക്കു കാരണമായി കച്ചവടക്കാർ പറയുന്നത്. തമിഴ്നാട് ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞിരുന്നു. തമിഴ്നാട്ടിൽ ദിവസങ്ങൾക്കു മുമ്പ് വീണ്ടും തുടങ്ങിയ മഴ കനത്തതോടെ പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും വില പിന്നെയും ഉയരുകയാണ്. ക്രിസ്മസ് ദിവസം അടുക്കുന്നതോടെ ചിക്കൻ, മട്ടൻ, ബീഫ് തുടങ്ങിയ മാംസ ഉത്പന്നങ്ങൾക്കും വില ഉയരുമെന്നുറപ്പാണ്. മുരിങ്ങക്കായ, ബീൻസ്, കാരറ്റ്, തക്കാളി തുടങ്ങിയവയുടെ വില കുതിച്ചുയർന്നു. വെളുത്തുള്ളി, സവാള എന്നിവയുടെ വില ഉയർന്നുതന്നെ തുടരുകയാണ്. വെളുത്തുള്ളിയുടെ വില മാസങ്ങളായി കുറയാതെ കിലോക്ക് 360–400 രൂപ എന്ന നിലയിൽ തുടരുകയാണ്. നാളികേരവില ഉയർന്നു തന്നെ നിൽക്കുന്നതോടെ വെളിച്ചെണ്ണ വില ലിറ്ററിന് 325 രൂപ കടന്നു. ഒരു…
റെയിൽപ്പാതയുടേയും യാത്രക്കാരുടേയും സുരക്ഷയ്ക്ക് ഇന്റഗ്രേറ്റഡ് ട്രാക് മോണിറ്ററിങ് സംവിധാനവുമായി (ITMS) റെയിൽവേ.റെയിൽവേ ആധുനികവത്കരണത്തിന്റെ ഭാഗമായുള്ള സംവിധാനം ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലാണ് ആദ്യം സ്ഥാപിച്ചത്. നൂതന സാങ്കേതികവിദ്യയിലൂടെ ITMS ട്രാക് മെയിന്റനൻസും സുരക്ഷയും ഉറപ്പാക്കും. മണിക്കൂറിൽ 200 കിലോമീറ്റർ വരെയുള്ള ട്രാക്കുകളിലെ സുരക്ഷാ പ്രശ്നങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന സംവിധാനമാണ് ITMS. ലേസർ സെൻസർ, ഹൈസ്പീഡ് ക്യാമറ, ആക്സലറോമീറ്റർ, ജിപിഎസ് തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുക. റെയിൽവേ ട്രാക്ക് മാനേജ്മെന്റ് സിസ്റ്റവുമായി (TMS) സംയോജിപ്പിച്ച് ഐടിഎംഎസ് പാതയിലെ പ്രശ്നങ്ങളെക്കുറിച്ച് എസ്എംഎസ്സുകളും ഇമെയിലും അയക്കും. ഐടിഎംഎസ് വാഹനങ്ങൾക്കായി ഇന്ത്യൻ റെയിൽവേ 180 കോടി രൂപയാണ് നിക്ഷേപിക്കാൻ ഒരുങ്ങുന്നത്. രാജ്യത്തെ 17 റെയിൽവേ സോണുകളിലും ഐടിഎംഎസ് വാഹനങ്ങൾ ലഭ്യമാക്കും. നിലവിൽ ഏഴ് ഐടിഎംഎസ് വാഹനങ്ങൾ പ്രവർത്തനസജ്ജമാണ്. സമീപഭാവിയിൽത്തന്നെ പത്തെണ്ണം കൂടി സജ്ജമാക്കും. Indian Railways introduces the Intelligent Track Monitoring System (ITMS) for real-time, contactless monitoring of track…
‘യാത്രിയോം കൃപയാ ധ്യാൻ ദീജിയേ…’ എന്നാരംഭിക്കുന്ന സ്ത്രീശബ്ദത്തിലുള്ള റെയിൽവേ അനൗൺസ്മെന്റ് ഇന്ത്യൻ റെയിൽവേയുടെ തന്നെ പര്യായമായിക്കഴിഞ്ഞു. 1980കളിൽ സരളാ ചൗധരിയിലൂടെ പരിചിതമായ ശബ്ദം പിന്നീട് ഡിജിറ്റൽ ഫോർമാറ്റിലാക്കി. ഡിജിറ്റലാക്കിയ റെയിൽവേ അനൗൺസ്മെന്റിലെ ‘സ്ത്രീ ശബ്ദത്തിന്റെ’ ഉടമ സ്ത്രീയല്ല, പുരുഷനാണ്-ശ്രാവൺ അഡോഡ് എന്ന മഹാരാഷ്ട്രക്കാരൻ. യാദൃശ്ചികമായാണ് ശ്രാവൺ ഇന്ത്യൻ റെയിൽവേയുടെ ‘ശബ്ദമാകുന്നത്.’ റെയിൽവേയിൽ സ്വകാര്യ ജീവനക്കാരനായാണ് ശ്രാവൺ പ്രവേശിച്ചത്. ജോലിക്കിടയിൽ സംഭവിച്ച ഒരു സാങ്കേതിക തകരാറാണ് ശ്രാവണിന്റെ ജീവിതം മാറ്റിയത്. സാങ്കേതിക തകരാർ കാരണം അനൗൺസ്മെന്റ് മുടങ്ങിയ ഘട്ടത്തിൽ ശ്രാവണിനോട് മാന്വൽ അനൗൺസ്മെന്റ് നടത്താൻ ആവശ്യപ്പെട്ടു. അപ്രതീക്ഷിതമായി ലഭിച്ച ഈ അവസരം കുട്ടിക്കാലം മുതൽ ട്രെയിൻ അനൗൺസ്‌മെൻ്റുകളിൽ ആകൃഷ്ടനായിരുന്ന ശ്രാവണിന് ആവേശമായി. വനിതാ അനൗൺസർ സരള ചൗധരിയുടെ ശബ്ദം അനുകരിച്ച് അനൗൺസ്മെന്റ് നടത്തി നോക്കിയ ശ്രാവണിന്റെ ശബ്ദം വൻ ഹിറ്റായി. ഇതിനെത്തുടർന്ന് ഡിജിറ്റലായി മിക്സ് ചെയ്ത ശ്രാവണിന്റെ വോയ്സ് റെക്കോർഡിങ്ങുകൾ രാജ്യമെങ്ങുമുള്ള റെയിൽവേ സ്റ്റേഷനുകളിലെ അനൗൺസ്മെന്റിന്റെ ഭാഗമായി. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ്…
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ് സബ് 4 മീറ്റർ എസ്‌യുവിയായ ടാറ്റ നെക്‌സോൺ. പെട്രോൾ, ഡീസൽ, ഇലക്‌ട്രിക്, സിഎൻജി വേരിയന്റുകളിൽ ഇന്ത്യയിൽ ലഭ്യമായ ഏക വാഹനം കൂടിയാണിത്. 2024 സെപ്റ്റംബറിലാണ് ടാറ്റ മോട്ടോർസ് നെക്‌സോൺ സിഎൻജി പുറത്തിറക്കിയത്. ടർബോചാർജ്ഡ് സിഎൻജി എഞ്ചിനിൽ വരുന്ന രാജ്യത്തെ ആദ്യ സബ് 4 മീറ്റർ എസ്‌യുവിയാണ് നെക്സോൺ സിഎൻജി. സ്മാർട് (O), സ്മാർട്+, സ്മാർട് +S, പ്യുവർ, പ്യുവർ S, ക്രിയേറ്റീവ്, ക്രിയേറ്റീവ്+, ഫിയർലെസ് +S എന്നിങ്ങനെ എട്ട് വേരിയൻ്റുകളിൽ നെക്സോൺ സിഎൻജി ലഭ്യമാണ്. മഹീന്ദ്ര XUV 3X0ന് ശേഷം ഈ സെഗ്‌മെൻ്റിൽ പനോരമിക് സൺറൂഫുമായി എത്തുന്ന വാഹനം എന്ന സവിശേഷതയും നെക്സോൺ സിഎൻജിക്കുണ്ട്. ആറ് എയർബാഗുകൾ, ഇഎസ്പി, എൽഇഡി ഹെഡ്‌ലാമ്പുകളും ഡിആർഎല്ലുകളും, എൽഇഡി ടെയിൽലൈറ്റുകൾ, രണ്ട് സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഹിൽ ഹോൾഡ് നിയന്ത്രണം, ഓട്ടോ ഡിമ്മിംഗ് IRVM തുടങ്ങി നിരവധി സവിശേഷതകളാണ് ഈ വാഹനത്തിന് ടാറ്റ നൽകിയിട്ടുള്ളത്. ‘iCNG’ ബാഡ്ജിംഗ്…
ബോളിവുഡ് സൗന്ദര്യറാണി ഐശ്വര്യ റായിക്ക് പാകിസ്ഥാനിൽ നിന്നും ഒരു അപര. ഇസ്ലാമാബാദിൽ നിന്നുള്ള സംരംഭക കൻവാൽ ചീമയുടെ ചിത്രങ്ങളാണ് ഐശ്വര്യയുമായുള്ള രൂപസാദൃശ്യത്തിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഐശ്വര്യ റായിയുടെ ഫോട്ടോകളുമായി താരതമ്യപ്പെടുത്തി നിരവധി പേരാണ് കൻവാൾ ചീമയുടെ ചിത്രങ്ങൾ ഷെയർ ചെയ്യുന്നത്. മുൻപ് ഐടി ഉപകരണ നിർമാതാക്കളായ Cisco സിസ്റ്റംസിൽ ജോലി ചെയ്തിരുന്ന കൻവാൽ പിന്നീട് ഇംപാക്റ്റ് മീറ്റർ എന്ന സ്വന്തം എൻജിഒ ആരംഭിക്കുകയായിരുന്നു. തലാസീമിയ ക്യാംപെയിനും യുവാക്കൾക്ക് വേണ്ടിയുള്ള നിരവധി ക്യാംപെയ്നുകളുമായി സജീവമാണ് കൻവാലിന്റെ ഇംപാക്റ്റ് മീറ്റർ എന്ന എൻജിഒ. സമൂഹമാധ്യമങ്ങളിൽ അവർ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങൾ കണ്ടാണ് ബോളിവുഡ് സുന്ദരിയുമായി കൻവാലിന് വലിയ സാദൃശ്യമുണ്ട് എന്ന് നെറ്റിസൺസ് തിരിച്ചറിഞ്ഞത്. കൻവാളിന്റെ മുഖത്തെ ഫീച്ചേർസും പ്രത്യേകിച്ച് വശ്യമായ കണ്ണും ഐശ്വര്യയുടേതിന് സമാനമാണ് എന്നാണ് നെറ്റിസൺസിന്റെ അഭിപ്രായം. ഇസ്ലാമാബാദിൽ ജനിച്ച കൻവാൽ വളർന്നത് സൗദി അറേബ്യയിലെ റിയാദിലാണ്. റിയാദിലെ അമേരിക്കൻ ബ്രിട്ടീഷ് സ്കൂളിൽ നിന്നാണ് കൻവാൾ…