Author: News Desk

ബോളിവുഡ് താരങ്ങളുടെ ആസ്തിയും അവർ മക്കൾക്ക് നൽകുന്ന സമ്മാനങ്ങളും പുതുമയല്ല. അവരിൽ ചിലരെങ്കിലും ആ സമ്മാനവും സമ്പാദ്യവും പതിന്മടങ്ങായി ഇരട്ടിപ്പിച്ച് ശ്രദ്ധ നേടാറുണ്ട്. അത്തരത്തിലൊരു താരപുത്രനാണ് ഹൃത്വിക് റോഷൻ. പിതാവും സംവിധായകനും നടനും നിർമാതാവുമായ രാകേഷ് റോഷന്റെ നിഴലിൽ ഒതുങ്ങിയ ജീവിതവും കരിയറുമല്ല ഹൃത്വിക്കിന്റേത്. മറിച്ച് പിതാവിന്റെ സമ്പാദ്യവും സ്വന്തം സിനിമാ സമ്പാദ്യവും ചേർത്ത് ബിസിനസ് സംരംഭത്തിനിറങ്ങി വിജയം കൊയ്ത കഥയാണ് ഹൃത്വിക് എന്ന താരപുത്രന്റേത്. 3100 കോടി രൂപയാണ് ഹൃത്വിക്കിന്റെ നിലവിലെ ആസ്തി. സൽമാൻ ഖാനേയും സെയ്ഫ് അലി ഖാനേയും രൺബീർ കപൂറിനേയുമെല്ലാം ഹൃത്വിക് സമ്പത്തിൽ ബഹുദൂരം പിന്നിലാക്കുന്നു. രാം ചരൺ, ജൂനിയർ എൻടിആർ, ആലിയ ഭട്ട് തുടങ്ങിയ മറ്റ് പ്രശസ്തരായ താര സന്തതികളുമായി താരതമ്യം ചെയ്യുമ്പോൾ ഹൃത്വിക് റോഷൻ സമ്പത്തിന്റെ കാര്യത്തിൽ ബഹുദൂരം മുന്നിലാണ്. ഹൃത്വിക് റോഷന്റെ സമ്പാദ്യ സ്രോതസ്സ് സിനിമാഭിനയം മാത്രമല്ല. വിവിധ ബിസിനസ് നിക്ഷേപങ്ങളാണ് അദ്ദേഹത്തിന്റെ സമ്പത്തിന്റെ പ്രധാന ഉറവിടം. ഹൃത്വിക് സ്ഥാപിച്ച എച്ച്ആർഎക്‌സ് (HRX)…

Read More

ഗാർമെന്റ് ഫാക്ടറിയിലെ ജോലിക്കാരൻ എന്ന നിലയിൽ നിന്നും സിനിമയിലേക്കുള്ള തന്റെ മാറ്റത്തെക്കുറിച്ച് വാചാലനായി തമിഴ് സൂപ്പർതാരം സൂര്യ. സൂര്യയുടെ പിതാവ് പളനി സ്വാമി തമിഴ് ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിരുന്നു. എന്നാൽ അക്കാലത്ത് പോലും സിനിമ തന്റെ സ്വപ്നങ്ങളിൽ ഉണ്ടായിരുന്നില്ലെന്ന് സൂര്യ പറയുന്നു. സിനിമയിലെത്തുന്നതിനു മുൻപ് 750 രൂപ മാസ ശമ്പളത്തിലാണ് സൂര്യ ഗാർമെന്റ് ഫാക്ടറിയിൽ ജോലിക്ക് കയറിയത്. മൂന്ന് വർഷത്തോളം അവിടെ ജോലി ചെയ്ത താൻ ആകസ്മികമായാണ് സിനിമയിലെത്തിയതെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. വീട്ടിൽ ചില ചെറിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. നടനായിരുന്നെങ്കിലും അച്ഛന് വരുമാനം കുറവായിരുന്നു. ആയിടയ്ക്ക് അച്ഛനറിയാതെ അമ്മ 25000 രൂപ ലോണെടുത്തു. ആ കടം വീട്ടാൻ വേണ്ടിയാണ് സൂര്യ സിനിമയിലെത്തുന്നത്. സിനിമയ്ക്ക് മുൻപുള്ള കാലത്ത് സ്വന്തമായി ഒരു ഗാർമെൻ്റ് ഫാക്ടറി ആരംഭിക്കുകയായിരുന്നു സൂര്യയുടെ ലക്ഷ്യം. അച്ഛൻ അതിനായി കുറച്ച് പണം മുടക്കാമെന്നും ഏറ്റിരുന്നതാണ്. പക്ഷേ ആദ്യത്തെ അഭിനയയ അവസരം ഇതെല്ലാം മാറ്റിമറിച്ചു.…

Read More

രത്തൻ ടാറ്റയുടെ വിയോഗത്തിനു പിന്നാലെ അദ്ദേഹത്തിന്റെ അർധസഹോദരൻ നോയൽ ടാറ്റ ടാറ്റ ട്രസ്റ്റിന്റെ തലപ്പത്തെത്തിയിരുന്നു. ടാറ്റ ട്രസ്റ്റിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട നോയലിന് എന്നാൽ ടാറ്റ ഗ്രൂപ്പിന്റെ സുപ്രധാന വിഭാഗമായ ടാറ്റാ സൺസിന്റെ തലവനാകാൻ കഴിയില്ല. ടാറ്റ ഗ്രൂപ്പ് 2022ൽ കൊണ്ടുവന്ന പ്രത്യേക നിയമമാണ് ഇതിന് കാരണം. ടാറ്റ ഗ്രൂപ്പിന്റെ പ്രധാന ഓഹരികൾ ടാറ്റ സൺസിന്റെ പക്കലാണ്. ടാറ്റ സൺസിനും ടാറ്റ ഗ്രൂപ്പിനും ഒരേ ചെയർമാൻ വരരുത് എന്നാണ് 2022ൽ രത്തൻ ടാറ്റയുടെ തീരുമാനപ്രകാരം ടാറ്റ നിയമം കൊണ്ടുവന്നത്. വ്യക്തി താത്പര്യങ്ങൾ ഗ്രൂപ്പിനെ നശിപ്പിക്കാതിരിക്കാനായാണ് രത്തൻ ഇത്തരമൊരു നിയമം കൊണ്ടുവന്നത്. അതിനാൽ നിലവിൽ ട്രസ്റ്റ് ചെയർമാനായ നോയലിന് ടാറ്റ സൺസ് ചെയർമാൻ ആകാനാകില്ല. എന്നാൽ ടാറ്റ ട്രസ്റ്റിന്റെ 66 ശതമാനം ഓഹരികൾ ടാറ്റ ട്രസ്റ്റിന്റെ പക്കൽ ആയതിനാൽ നോയലിനെ ഇത് അത്ര ബാധിക്കില്ല. നേരിട്ട് ടാറ്റ സൺസിനെ നിയന്ത്രിക്കാനുള്ള അർഹത മാത്രമേ നോയലിനു നഷ്ടമാകുകയുള്ളൂ. 2013ലും സമാന അനുഭവം നോയലിന് ഉണ്ടായിട്ടുണ്ട്. അന്ന്…

Read More

ഇന്ത്യയുടെ യശ്ശസ്സുയർത്തുകയാണ് മെയ്ക്ക് ഇൻ ഇന്ത്യ വിമാനമായ തേജസ്. കഴിഞ്ഞ ദിവസം ഇന്ത്യൻ ആർമി-നേവി-എയർ ഫോഴ്സ് തുടങ്ങിയവയുടെ വൈസ് ചീഫുമാർ ഇന്ത്യയുടെ തദ്ദേശീയ വിമാനം പറത്തിയിരുന്നു. ഇന്ത്യൻ എയർ ഫോഴ്സിന്റെ തരംഗ് ശക്തി 2024 പരിശീലനപ്പറക്കലിന്റെ ഭാഗമായായിരുന്നു ഇത്. തേജസ് വിമാനത്തെ തരംഗ് ശക്തിയിൽ ഉൾപ്പെടുത്തിയത് തദ്ദേശീയ പ്ലാറ്റ്ഫോമുകൾക്ക് ഇന്ത്യയുടെ പ്രതിരോധ സന്നാഹങ്ങൾ ആധുനീകരിക്കുന്നതിലുള്ള സ്ഥാനം അടയാളപ്പെടുത്തുന്നു. ഒപ്പം വ്യോമയാന രംഗത്ത് മെയ്ക്ക് ഇൻ ഇന്ത്യയുടെ പ്രാധാന്യവും ഇത് വെളിപ്പെടുത്തുന്നു. ഇന്ത്യ തദ്ദേശീയമായി നിർമിച്ച യുദ്ധ വിമാനമാണ് എച്ച്എഎൽ തേജസ്. ഡിആർഡിയുടെ കീഴിലുള്ള എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസി രൂപകൽപന ചെയ്ത ലഘു വിമാനത്തിന്റെ നിർമാണം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡാണ്. 2015ലാണ് തേജസ് യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്. എച്ച്എഎൽ വികസിപ്പിച്ച രണ്ടാമത്തെ സൂപ്പർസോണിക് വിമാനമാണ് തേജസ്. എയ്റോ ഇന്ത്യ 2023ൽ തേജസിന് 50000 കോടി രൂപയുടെ കയറ്റുമതി ഓർഡർ ലഭിച്ചിരുന്നു. 2023ന് മുൻപ് തേജസ് വിമാനങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ…

Read More

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ തന്നെ പാർട്ടിയിലെ എംപിമാർ. 28ന് മുമ്പ് ട്രൂഡോ രാജിവയ്‌ക്കണമെന്നാണ് 24 ലിബറൽ പാർട്ടി എംപിമാർ അന്ത്യശാസനം നൽകിയിരിക്കുന്നത്. ഭരണപരാജയം വിശദീകരിക്കുന്ന കത്തും എംപിമാർ ട്രൂഡോയ്ക്ക് കൈമാറി. പ്രധാനമന്ത്രിപദത്തിൽ ഒമ്പത്‌ വർഷം പിന്നിട്ട ട്രൂഡോ രാജിവെയ്ക്കണമെന്നും ഇനി മത്സരിക്കരുതെന്നുമാണ് പ്രധാന ആവശ്യം. ജനപ്രീതി നഷ്ടമായ ട്രൂഡോ പിൻമാറണമെന്നും എങ്കിൽ മാത്രമേ പാർട്ടിക്ക് വരുന്ന തിരഞ്ഞെടുപ്പിൽ വിജയസാധ്യത ഉണ്ടാവുകയുള്ളൂ എന്നുമാണ് എംപിമാരുടെ നിലപാട്. അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ തിരഞ്ഞെടുപ്പിൽനിന്ന്‌ പിന്മാറിയപ്പോൾ ഡെമോക്രാറ്റിക്‌ പാർട്ടിക്ക്‌ ലഭിച്ചതുപോലുള്ള സ്വീകാര്യത ട്രൂഡോയുടെ രാജിയോടെ ലിബറൽ പാർട്ടിക്ക് ലഭിക്കുമെന്നും എംപിമാർ പറയുന്നു. എന്നാൽ മന്ത്രിസഭായോഗം ട്രൂഡോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. അടുത്ത വർഷം ഒക്ടോബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ട്രൂഡോയുടെ നേതൃത്വത്തിൽത്തന്നെ ലിബറൽ പാർട്ടി മത്സരിക്കുമെന്ന് മന്ത്രിസഭാ യോഗം വിശദീകരിച്ചു. കാനഡയിൽ കഴിഞ്ഞ 100 വർഷത്തിനിടെ തുടർച്ചയായി നാല് തവണ വിജയിച്ച പ്രധാനമന്ത്രിയാണ് ട്രൂഡോ. 2013 മുതൽ അദ്ദേഹം ലിബറൽ പാർട്ടിയെ…

Read More

ബഹിരാകാശ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കായി 1000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം. ഫണ്ട് നാൽപ്പതോളം സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കും. ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ മേഖലയുടെ വളർച്ചയും ആഭ്യന്തര ബഹിരാകാശ കമ്പനികളെ നിലനിർത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഫണ്ടിന്റെ ശരാശരി വാർഷിക വിന്യാസം 150-250 കോടി രൂപയാണെന്നും ഫണ്ട് വിന്യാസ കാലയളവ് പ്രവർത്തനം ആരംഭിച്ച് അഞ്ച് വർഷം വരെ നീണ്ടുനിൽക്കുമെന്നും കേന്ദ്രം അറിയിച്ചു. പദ്ധതിക്കായി  2025-26 സാമ്പത്തിക വർഷത്തിൽ 150 കോടി രൂപയുടെ ഫണ്ട് കേന്ദ്രം കണക്കാക്കിയിട്ടുണ്ട്. തുടർന്നുള്ള മൂന്ന് വർഷങ്ങളിൽ 250 കോടി രൂപയും അവസാന വർഷത്തിൽ 100 കോടി രൂപയും അനുവദിക്കും. ബഹിരാകാശ വ്യവസായത്തിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെൻ്റർ (In-Space) ആണ് ഫണ്ട് കൈകാര്യം ചെയ്യുക. കമ്പനിയുടെ ഘട്ടം, വളർച്ച, ദേശീയ ബഹിരാകാശ ശേഷികളിൽ അതിൻ്റെ സാധ്യതകൾ എന്നിവ ആശ്രയിച്ച് 10 മുതൽ 60 കോടി രൂപ വരെ…

Read More

ടൂറിസത്തിൽ നൂതന സാങ്കേതിക പദ്ധതിയുമായി സംസ്ഥാന ടൂറിസം വകുപ്പ്. ഇതിനായി ടൂറിസം എച്ച്ആർ വികസന വിഭാഗം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (KIITS) ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയുമായി (DUK) ധാരണയിലെത്തി. കിറ്റ്‌സിൻ്റെ പ്രവർത്തനങ്ങൾ ആഗോള നിലവാരത്തിൽ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പദ്ധതി. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകത്തിനൊപ്പം വിദ്യാർത്ഥികൾ, വ്യവസായ പ്രൊഫഷണലുകൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെ സജ്ജരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. KIITS ചെയർമാൻ കൂടിയായ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഡിയുകെ വൈസ് ചാൻസലർ സജി ഗോപിനാഥുമായി കൂടിക്കാഴ്ച നടത്തി.ഡിയുകെ കാമ്പസിൽ പുതിയ അക്കാദമിക് ബ്ലോക്ക് തുറക്കും. പദ്ധതിയിലെ പുതിയ കോഴ്‌സുകൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ), സൈബർ സുരക്ഷ, ഡാറ്റ അനലിറ്റിക്‌സ്, ഡിജിറ്റൽ, സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, മാനേജ്‌മെൻ്റ് സിസ്റ്റങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരിക്കും. പദ്ധതിയുടെ ഭാഗമായി KITTS വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ്-ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കും. കോഴ്സ് പൂർത്തിയാക്കുന്നതോടെ നിരവധി തൊഴിൽ അവസരങ്ങൾ ലഭ്യമാകും. ഭാവിയിൽ കിറ്റ്‌സിൽ വിവിധ…

Read More

വ്യവസായപ്രമുഖനും ഇന്ത്യൻ വാഹനവിപണിയെ മാറ്റിമറിച്ച ദീർഘദർശിയുമായിരുന്നു രത്തൻ ടാറ്റ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടാറ്റ മോട്ടോർസ് 1998ൽ ഇറക്കിയ ഇൻഡിക്കയാണ് ആദ്യത്തെ പൂർണ ഇന്ത്യൻ നിർമിത കാർ. 2008ൽ ടാറ്റ നാനോയിലൂടെ കാറുകളോടുള്ള അദ്ദേഹത്തിന്റെ താത്പര്യവും ഇന്ത്യക്കാർക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ നൽകാവുന്ന കാർ എന്ന സ്വപ്നവും യാഥാർത്ഥ്യമായി. ഇന്ന് വാഹന സുരക്ഷയിൽ ടാറ്റ മോട്ടോഴ്‌സ് ഇന്ത്യൻ വാഹന വിപണിയിൽ ഒന്നാമത് നിൽക്കുന്നു. രത്തൻ ടാറ്റയുടെ കാർ ശേഖരത്തിലുള്ള വാഹനങ്ങളും അതിൽ അദ്ദേഹത്തിന് പ്രിയപ്പെട്ടവ ഏതെല്ലാമായിരുന്നു എന്നും നോക്കാം. നിരവധി വില കൂടിയ കാറുകൾ രത്തൻ ടാറ്റയുടെ പക്കലുണ്ടായിരുന്നു. എന്നാൽ ആ ശേഖരത്തിൽ അദ്ദേഹം ഏറ്റവു വില മതിച്ച വാഹനം ടാറ്റ നാനോ ആയിരുന്നു. ഒരു ലക്ഷം രൂപ വില വരുന്ന വാഹനം ഇപ്പോൾ ടാറ്റ ഇറക്കുന്നില്ല. ടാറ്റ നാനോയ്ക്കൊപ്പം ടാറ്റ ഇൻഡിക്കയും അദ്ദേഹം തന്റെ ശേഖരത്തിൽ ഹൃദയത്തോട് ചേർത്ത് സൂക്ഷിച്ചു. 2023 ൽ ടാറ്റ ഇൻഡിക്കയുടെ 25ാം വാർഷികവേളയിൽ ആദ്യ ഇന്ത്യൻ…

Read More

ഇന്ത്യയിലെ ഏറ്റവും വില കൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. 1000 കോടിയുടെ ബോയിങ് 737 മാക്സ് 9 വിമാനമാണ് രാജ്യത്തെ ഏറ്റവും  വലിയ സമ്പന്നനായ അംബാനിയുടെ യാത്രകൾക്ക് പകിട്ടേകുക. നിലവിൽ ഏതൊരു ഇന്ത്യൻ വ്യവസായിയുടേയും ഉടമസ്ഥതയിലുള്ള ഏറ്റവും ചെലവേറിയ സ്വകാര്യ ജെറ്റ് വിമാനമാണിത്. ബോയിങ് 737 മാക്സ് 9 സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് മുകേഷ് അംബാനി. ഇതോടെ മുകേഷ് അംബാനിയുടെ ശേഖരത്തിലെ പ്രൈവറ്റ് ജെറ്റുകളുടെ എണ്ണം പത്തായി.   കസ്റ്റമൈസേഷൻ ഓപ്ഷൻ പ്രകാരം നിരവധി മുഖം മിനുക്കലും പരീക്ഷണ പറക്കലും നടത്തിയ ശേഷമാണ് വിമാനം ഇന്ത്യയിലേക്കെത്തിച്ചത്. സ്വിറ്റ്സർലാൻഡിലെ ബാസലിൽ നിന്നാണ് വിമാനം ഡൽഹിയിലെത്തിച്ചത്. ബാസൽ, ജനീവ, ലണ്ടൺ, ലൂട്ടണ വിമാനത്താവളത്തിലേക്കാണ് പരീക്ഷണപ്പറക്കൽ നടത്തിയത്. ഒൻപത് മണിക്കൂർ കൊണ്ട് 6234 കിലോമീറ്റർ ദൂരമാണ് വിമാനം സഞ്ചരിച്ചത്. 118.5 മില്യൺ ഡോളറാണ് വിമാനത്തിൻറെ അടിസ്ഥാന വില. മോടി പിടിപ്പിക്കൽ അടക്കം വില 1000 കോടിക്ക് മുകളിൽ…

Read More

എസി കോച്ചും വമ്പൻ സൗകര്യങ്ങളോടും കൂടി വേഗത്തിലോടുന്ന എത്രയോ പുതിയ ട്രെയിനുകളാണ് ഇന്ത്യയിലുള്ളത്. എന്നാൽ വൃത്തിയുടെ കാര്യം വരുമ്പോൾ ഇന്ത്യൻ റെയിൽവേ എന്നു കേട്ടാൽ ഇന്നും മൂക്ക് പൊത്തി നെറ്റിചുളിക്കുന്നവർ തന്നെയാണ് നമ്മളിൽ പലരും. അത്തരക്കാർക്ക് മൂക്ക് പൊത്തി നെറ്റി ചുളിക്കാൻ ഒരു കാരണം കൂടി കിട്ടിയിരിക്കുകയാണ് ഇപ്പോൾ. കമ്പിളിപ്പുതപ്പാണ് ആ കാരണം. ഇന്ത്യയിലെ ഒട്ടുമിക്ക ട്രെയിനുകളിലേയും എസി കോച്ചുകളിൽ പുതപ്പും തലയണയും വിരിപ്പും നൽകാറുണ്ട്. എന്നാൽ ഇതെല്ലാം അലക്കിയതാണോ, വൃത്തിയുള്ളതാണോ എന്നെല്ലാം എങ്ങനെ അറിയും? അതറിയാൻ കൂടിയാണ് വിവരാവകാശ നിയമം. ഈയിടെ ഇന്ത്യൻ എക്സ്പ്രസ് പത്രം വിവരാവകാശ നിയമപ്രകാരം നടത്തിയ അപേക്ഷയിൽ ഉപയോഗിക്കുന്ന പുതപ്പുകൾ എത്ര തവണ കഴുകാറുണ്ട് എന്ന ചോദ്യം ഉന്നയിച്ചു. വൃത്തി ലേശം കൂടിപ്പോയോ ചേട്ടാ എന്ന മട്ടിൽ മാസത്തിൽ ഒരു തവണ എന്ന ഉത്തരമാണ് റെയിൽവേ നൽകിയത്. ഉന്തും തള്ളുമില്ലാതെ അത്യാവശ്യം വൃത്തിയിലും വെടിപ്പിലും ഒപ്പം സുരക്ഷിതമായും യാത്ര ചെയ്യാം എന്നു കരുതിയാണ് പലരും കൂടിയ…

Read More