Author: News Desk

ബെംഗളൂരുവിലെ ബി.ഇ.എം.എല്‍. ലിമിറ്റഡില്‍ (B.E.M.L.) ഐ.ടി. ഐ. ട്രെയിനി, ഓഫീസ് അസിസ്റ്റന്റ് ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 100 ഒഴിവുണ്ട്. ഐ.ടി.ഐ. ട്രെയിനി: ഒഴിവ്- 54 (ഫിറ്റര്‍- 7, ടര്‍ണര്‍- 11, മെഷിനിസ്റ്റ്- 10, ഇലക്ട്രീഷ്യന്‍- 8, വെല്‍ഡര്‍- 18) യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ 60 ശതമാനം മാര്‍ക്കോടെയുള്ള ഐ.ടി.ഐ., നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.ഓഫീസ് അസിസ്റ്റന്റ് ട്രെയിനി: ഒഴിവ്- 46. യോഗ്യത: കൊമേഴ്സ്യല്‍ പ്രാക്ടീസില്‍ ഫുള്‍ടൈം ബിരുദം/ ഡിപ്ലോമ. അല്ലെങ്കില്‍ സെക്രട്ടേറിയല്‍ പ്രാക്ടീസില്‍ ഡിപ്ലോമ. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. 32 വയസ്സാണ് രണ്ട് തസ്തികകളിലെയും ഉയര്‍ന്ന പ്രായപരിധി. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.ഒരുവര്‍ഷമാണ് പരിശീലനം.തുടര്‍ന്നുള്ള ഒരുവര്‍ഷം കരാര്‍ നിയമനമായിരിക്കും. ഈ കാലയളവ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 16,900- 60,650 രൂപ ശമ്പള സ്‌കെയിലില്‍ നിയമനം ലഭിക്കുന്നതാണ്. കംപ്യൂട്ടറധിഷ്ഠിത പരീക്ഷ/ ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷാഫീസ്: 200 രൂപ (ഭിന്നശേഷി/എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് ഫീസ് ബാധകമല്ല). ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന…

Read More

പുത്തൻ നടുവക്കാട്ട് ചെന്താമരാക്ഷ മേനോൻ എന്ന പിഎൻസി മേനോന്റെ യാത്ര നിരവധി പ്രതികൂല സാഹചര്യങ്ങളുടെ മേൽ നിശ്ചയദാർഢ്യത്തിലൂടെ നടത്തിയ വിജയത്തിൻ്റെ തെളിവാണ്. പാലക്കാട് ജില്ലയിൽ ജനിച്ച മേനോൻ തൻ്റെ കർഷകനായ പിതാവിൻ്റെ മരണശേഷം ജീവിതത്തിൽ ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടു. വെറും 50 രൂപയുമായി അദ്ദേഹം ആരംഭിച്ച യാത്ര ആത്യന്തികമായി 10,000 കോടി രൂപ വിലമതിക്കുന്ന ഒരു റിയൽ എസ്റ്റേറ്റ് സാമ്രാജ്യത്തിൽ എത്തി നിൽക്കുകയാണ്. മേനോന്റെ പത്താം വയസ്സിൽ ആയിരുന്നു അച്ഛന്റെ മരണം. സുഖമില്ലാത്ത മുത്തച്ഛനെയും അമ്മയെയും നോക്കേണ്ടി വരുന്നതിനാൽ വിദ്യാഭ്യാസത്തിലേക്കുള്ള മേനോൻ്റെ പാത ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. എത്രയൊക്കെ ആത്മാർത്ഥമായി ശ്രമിച്ചിട്ടും, പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അദ്ദേഹത്തിന് പഠനം ഉപേക്ഷിക്കേണ്ടി വന്നു. 1990-കളിൽ ബിൽഡിംഗ്, റിയൽ എസ്റ്റേറ്റ് മേഖലകളുടെ വളർച്ചാ സാധ്യതകൾ തിരിച്ചറിഞ്ഞതാണ് മേനോൻ്റെ ജീവിതത്തിൽ വഴിത്തിരിവായത്. 1995-ൽ അദ്ദേഹം ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനിയായ ശോഭ ഡെവലപ്പേഴ്‌സ് സ്ഥാപിച്ചു. കൂടാതെ, മിഡിൽ ഈസ്റ്റിലെ കമ്പനിയുടെ…

Read More

നേതൃനിരയിൽ മാറ്റങ്ങൾ കൊണ്ടുവരികയാണ് ആപ്പിൾ. ചീഫ് ഫിനാൻഷ്യൽ ഓഫീസർ (CFO) ലൂക്കാ മേസ്‌ട്രിയെ മാറ്റുന്നതായി കഴിഞ്ഞ ദിവസം കമ്പനി പ്രഖ്യാപിച്ചിരുന്നു. 2024 ഡിസംബർ 31-ഓടെ മേസ്‌ട്രി ജോലിയിൽ നിന്ന് പടിയിറങ്ങും. 2014 മുതൽ സിഎഫ്ഒ ആയിരുന്ന മേസ്‌ത്രി, ഇൻഫർമേഷൻ ടെക്‌നോളജിയുടെയും സെക്യൂരിറ്റി വിഭാഗങ്ങളുടെ ചുമതലയില്‍ തുടരും. ആപ്പിളിൻ്റെ ഫിനാൻഷ്യൽ പ്ലാനിംഗ് ആൻഡ് അനാലിസിസ് വൈസ് പ്രസിഡൻ്റായ കെവൻ പരേഖാണ് കമ്പനിയുടെ തലപ്പത്തേക്ക് എത്തുന്നത്. 1972 ൽ ജനിച്ച ഇന്ത്യൻ വംശജനായ കെവൻ പരേഖ് മിഷിഗൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ സയൻസ് ബിരുദവും ലോകത്തെ ഏറ്റവും മികച്ച ബിസിനസ് സ്‌കൂളുകളിലൊന്നായ ചിക്കാഗോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട്. ആപ്പിളിൽ ചേരുന്നതിന് മുമ്പ്, പരേഖ് തോംസൺ റോയിട്ടേഴ്‌സിലും ജനറൽ മോട്ടോഴ്‌സിലും വിവിധ വിഭാഗങ്ങലുടെ ചുമതല വഹിച്ചിട്ടുണ്ട്. ഫിനാൻസ് വൈസ് പ്രസിഡൻ്റ്, കോർപ്പറേറ്റ് ട്രഷർ തുടങ്ങിയ ചുമതലയാണ് തോംസൺ റോയിട്ടേഴ്‌സിൽ വഹിച്ച ചുമതലകൾ. ജനറൽ മോട്ടോഴ്‌സിൽ ന്യൂയോർക്കിലെ ബിസിനസ് ഡെവലപ്‌മെൻ്റ് ഡയറക്‌ടറും യൂറോപ്പിലെ സൂറിച്ചിലെ…

Read More

ഓഗസ്റ്റ് മാസം മുഴുവൻ ബിഗ് ടിക്കറ്റിന്റെ ദിവസേനെയുള്ള ഇലക്ട്രോണിക് ഡ്രോ വഴി വിജയികൾ നേടുന്നത് AED 50,000 ( 11 ലക്ഷം) വീതം. വിജയികളിൽ ഇന്ത്യ, ജോർദാൻ, പാകിസ്ഥാൻ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരുണ്ട്. മലയാളിയായ ഫാസില നിഷാദ്, ഖത്തറിൽ ഇംഗ്ലീഷ് അധ്യാപികയാണ്. അഞ്ച് വർഷമായി ഭർത്താവിനൊപ്പം ബിഗ് ടിക്കറ്റെടുക്കുന്നുണ്ട്. വിജയി ആണെന്നറിഞ്ഞപ്പോൾ തനിക്ക് ആദ്യം ഞെട്ടലായിരുന്നു എന്ന് 29 വയസ്സുകാരിയായ ഫാസില പറയുന്നു. ഇ-മെയിലും വെബ്സൈറ്റും പരിശോധിച്ചാണ് വാർത്ത വസ്തുതയാണെന്ന് തിരിച്ചറിഞ്ഞത്. സെപ്റ്റംബർ മൂന്നിന് ഇതിലും വലിയ സമ്മാനം നേടാനാകുമെന്നാണ് ഫാസിലയുടെ പ്രതീക്ഷ. ക്യാഷ് പ്രൈസ് നാട്ടിലെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന വീട് പണിക്ക് ഉപയോഗിക്കാനാണ് ഫാസീലയുടെ തീരുമാനം. “അഞ്ച് വർഷം മുമ്പ് എൻ്റെ ഭർത്താവിൽ നിന്ന് ബിഗ് ടിക്കറ്റിനെക്കുറിച്ച് ഞാൻ മനസ്സിലാക്കിയത്, അതിനുശേഷം ഞങ്ങൾ മിക്കവാറും എല്ലാ മാസവും ടിക്കറ്റ് വാങ്ങുന്നുണ്ടായിരുന്നു. എൻ്റെ വിജയത്തെക്കുറിച്ചുള്ള വാർത്ത ലഭിച്ചപ്പോൾ, ഞാൻ ഞെട്ടിപ്പോയിരുന്നു. ഒപ്പം ആദ്യം ഞാനത് വിശ്വസിച്ചില്ല. ഇമെയിലും വെബ്‌സൈറ്റും പരിശോധിച്ചതിന് ശേഷമാണ് ഞാൻ…

Read More

കേരളത്തിന്‍റെ മൂന്നാം വന്ദേ ഭാരതായി സർവീസ് നടത്തുമെന്ന് പ്രതീക്ഷിച്ച എറണാകുളം – ബെംഗളൂരു സ്പെഷ്യൽ വന്ദേ ഭാരത് ഓട്ടം നിർത്തി. റൂട്ടിൽ താൽക്കാലികമായി ഓടിച്ചിരുന്ന സെമി ഹൈസ്പീഡ് ട്രെയിനിന് മികച്ച പ്രതികരണം ലഭിച്ചതോടെ സർവീസ് സ്ഥിരപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ സ്പെഷ്യൽ സർവീസ് നീട്ടിയുള്ള വിജ്ഞാപനം റെയിൽവേ ഇതുവരെയും ഇറക്കിയിട്ടില്ല. ഇതോടെ എറണാകുളം – ബെംഗളൂരു റൂട്ടിലെ വന്ദേ ഭാരത് സർവീസ് അവസാനിച്ചിരിക്കുകയാണ്. പക്ഷേ സമയക്രമത്തിൽ മാറ്റം വരുത്തിയാൽ ട്രെയിൻ തുടർന്നും ഓടിയേക്കും. ഓണം അവധി ദിവസങ്ങൾ വരുന്നതിനാൽ വന്ദേ ഭാരത് സ്പെഷ്യൽ സർവീസ് നീട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അവധി ദിനങ്ങളിലെ സർവീസിന് ടിക്കറ്റുകൾ നേരത്തെ ബുക്കായിരുന്നതും എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് സ്ഥിരപ്പെടുത്തുമെന്ന പ്രതീക്ഷ വർധിച്ചിച്ചു. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള സർവീസിന്‍റെ സമയം മാറ്റം ഉൾപ്പെടെയുള്ള നിർദേശങ്ങൾ ദക്ഷിണ റെയിൽവേ മുന്നോട്ട് വെച്ചതും യാത്രക്കാർക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു. എന്നാൽ സർവീസ് നീട്ടിയുള്ള വിജ്ഞാപനം ഇല്ലാതായതോടെ ഓഗസ്റ്റ് 26ന് ശേഷം ട്രെയിൻ സർവീസ്…

Read More

ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (International Cricket Council-ഐസിസി) ചെയര്‍മാനായി ജയ് ഷാ (Jay Shah) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ജയ് ഷാ 2024 ഡിസംബര്‍ ഒന്നിന് പുതിയ ചുമതല ഏറ്റെടുക്കും. ഐസിസി ഭരണസമിതിയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഷാ നേരത്തേ തന്നെ അറിയപ്പെട്ടിരുന്നു. നിലവില്‍ ബിസിസിഐ സെക്രട്ടറിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ കൂടിയായ ജയ് ഷാ. ഐസിസിയുടെ തലപ്പത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് ഷാ. ജഗ്മോഹന്‍ ഡാല്‍മിയ, ശരദ് പവാര്‍, എന്‍ ശ്രീനിവാസന്‍, ശശാങ്ക് മനോഹര്‍ എന്നിവര്‍ ഈ സ്ഥാനം വഹിച്ചിട്ടുണ്ട്. ഈ ചുമതല ഏറ്റെടുക്കുമ്പോൾ അദ്ദേഹത്തിന് ലഭിക്കാൻ പോകുന്ന പ്രതിഫലത്തെ കുറിച്ചാണ് കൂടുതൽ ചർച്ചകളും നടക്കുന്നത്. ബിസിസിഐ സെക്രട്ടറി എന്ന നിലയിൽ ജയ് ഷായ്ക്ക് നിലവിൽ ഒരു സാധാരണ മാസ ശമ്പളം ലഭിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, ട്രഷറർ എന്നിവർക്കും നിലവിൽ മാസശമ്പളമായി ഒന്നും ലഭിക്കുന്നില്ല. അലവൻസുകളിലൂടെയും റീഇംബേഴ്‌സ്‌മെൻ്റുകളിലൂടെയും ഉള്ള…

Read More

പാലക്കാട് ഉള്‍പ്പെടെ പുതിയ 12 ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ പ്രഖ്യാപിച്ചു. കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. പാലക്കാട് ജില്ലയിൽ ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്നതിന് 3806 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്‌. വ്യവസായ ഇടനാഴിയുമായി ബന്ധിപ്പിച്ചാണ് പുതിയ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങുക. മൂന്ന് റെയില്‍വേ ഇടനാഴികള്‍ക്കും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ആകെ 28,602 കോടി രൂപയുടെ പദ്ധതികളാണ് അംഗീകരിച്ചത്‌. പാലക്കാട് നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയായിരിക്കും ഇതിനായി ഭൂമി കണ്ടെത്തുക. 1710 ഏക്കര്‍ ഭൂമിയിലാണ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സാധ്യമാക്കുക. 8729 കോടിയുടെ നിക്ഷേപവും 51,000 പേര്‍ക്ക് തൊഴിലുമാണ് പ്രതീക്ഷിക്കുന്നത്. റബ്ബര്‍, പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍, ഔഷധനിര്‍മ്മാണത്തിനായുള്ള രാസവസ്തുക്കള്‍, സസ്യോത്പന്നങ്ങള്‍, ഫാബ്രിക്കേറ്റഡ് മെറ്റല്‍ ഉത്പന്നങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ഹൈടെക് വ്യവസായം എന്നീ മേഖലകള്‍ക്കാണ് വ്യവസായ സ്മാര്‍ട്ട് സിറ്റി പ്രാധാന്യം നല്‍കുക. ടൂറിസത്തിനുള്ള സാധ്യതയും പാലക്കാടിന്റെ പ്രത്യേകതയാണ്. റോഡ്, റെയില്‍, വ്യോമ ഗതാഗതമാര്‍ഗങ്ങളും കൊച്ചി…

Read More

കഴിഞ്ഞ കുറച്ചു നാളുകളായി പ്രവാസികൾ അനുഭവിക്കുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട് കുതിച്ചുയരുന്ന കെട്ടിടവാടക ആണ്. വിവിധ ഏരിയകളിലായി 5 മുതൽ 30 ശതമാനം വരെ വാടക ആണ് യുഎഇയിൽ വർധിച്ചത്. നഗര, ഗ്രാമ വ്യത്യാസമില്ലാതെ വിപണി വിലയുടെ നിശ്ചിത ശതമാനം വാടക വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയതോടെ ആണ് കെട്ടിട ഉടമകൾ വാടക കൂട്ടിയത്. വാടക കരാർ പുതുക്കുന്നതോടെ വർധന നടപ്പിലാക്കുമെന്ന് താമസക്കാർക്ക് നിർദേശം നൽകുകയായിരുന്നു. ഒപ്പം ഷെയറിങ് പാടില്ലെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. അബുദാബി റിയൽ എസ്റ്റേറ്റ് സെന്റർ പുറത്തുവിട്ട വാടക സൂചിക പ്രകാരം നിശ്ചിത ഏരിയകളിൽ പരമാവധി 30% വരെ വർധിപ്പിക്കാനാണ് അനുമതി. ഓരോ പ്രദേശത്തെയും വിപണി മൂല്യത്തെക്കാൾ വളരെ കുറഞ്ഞ വാടക ഈടാക്കുന്ന പ്രദേശത്ത് പുതുതായി ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുന്നവർ വൻതുക നൽകേണ്ടിവരും. ഇനി വിപണി മൂല്യത്തെക്കാൾ കൂടുതൽ വാടക ഈടാക്കുന്ന പ്രദേശങ്ങളിലെ താമസക്കാർക്ക് കെട്ടിട ഉടമയുമായി ചർച്ച നടത്തി വാടക കുറയ്ക്കാനും ആവശ്യപ്പെടാനാകും. ദുബായിൽ റിയൽ…

Read More

കായല്‍സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്കിടയില്‍ ജലഗതാഗതവകുപ്പിന്റെ വാട്ടര്‍ ടാക്‌സി സര്‍വീസ് ഹിറ്റാകുന്നു. പരീക്ഷണാര്‍ത്ഥം തുടങ്ങിയ വാട്ടര്‍ ടാക്സിയില്‍ ഉല്ലാസ യാത്രയ്‌ക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്.സ്വകാര്യ ഏജന്‍സികള്‍ ഒരാള്‍ക്ക് 200 മുതല്‍ 250രൂപ വരെ ഈടാക്കുമ്പോള്‍ 100 രൂപയാണ് ജലഗതാഗത വകുപ്പിന്റെ വാട്ടര്‍ ടാക്‌സിയിലെ നിരക്ക്. പാതിരാമണലിലെ ഉള്‍കാഴ്ച്ചകള്‍ കാണാനും അവസരം ഒരുക്കിയാണ് യാത്ര. ഒരു തവണ 10 മുതല്‍ 15 പേരെ വരെ വഹിക്കുന്നതാണ് വാട്ടര്‍ ടാക്‌സി. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ മുഹമ്മ സ്റ്റേഷനില്‍ നിന്നും എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 5 മണി വരെയാണ് സര്‍വീസ്. രാജ്യത്തെ ആദ്യ വാട്ടര്‍ ടാക്‌സി സംവിധാനമാണ് ആലപ്പുഴയില്‍ ആരംഭിച്ചത്. വാട്ടര്‍ ടാക്‌സി സംവിധാനത്തെക്കുറിച്ച് അഞ്ചു വര്‍ഷമായി രാജ്യത്ത് പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ശ്രദ്ധേയ മുന്നേറ്റം നടത്തിയത് കേരളം ആയിരുന്നു. പ്രത്യേക രൂപകല്‍പ്പനയിലുള്ള അതിവേഗ കാറ്റാമറന്‍ ഡീസല്‍ എന്‍ജിന്‍ ഫെെബര്‍ ബോട്ടുകളാണു വാട്ടര്‍ ടാക്‌സിയായി പ്രവര്‍ത്തിക്കുന്നത്. സുരക്ഷയ്ക്ക് അതീവ പ്രാധാന്യം…

Read More

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി പണം നേടാൻ ശ്രമിച്ച സോഷ്യല്‍ മീഡിയ ഹാൻഡിലിനെതിരെ ഡല്‍ഹി പോലീസില്‍ പരാതി നല്‍കി സുപ്രീംകോടതി. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച സ്ക്രീൻഷോട്ട് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് നടപടി. സുപ്രീംകോടതിയുടെ സുരക്ഷാവിഭാഗം ചീഫ് ജസ്റ്റിസിന്റെ പരാതി പരിഗണിക്കുകയും സൈബർ ക്രൈം ഡിപ്പാർട്ട്മെന്റില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. സമൂഹ മാധ്യമായ എക്സിലൂടെയാണ് ചീഫ് ജസ്റ്റിസിന്റെ പേരിലുണ്ടാക്കിയ അക്കൗണ്ടില്‍ നിന്ന് സന്ദേശം പോയത്. കൈലാഷ് മേഖ്‌വാള്‍ എന്ന വ്യക്തിക്കാണ് സന്ദേശം ലഭിച്ചത്. ‘ഞാന്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ്. കൊളീജിയത്തിന്റെ അടിയന്തിരയോഗമുണ്ട്. ഇവിടെ കൊണോട്ട്പ്ലേസില്‍ കുടുങ്ങിപ്പോയി. ടാക്സിക്ക് കൊടുക്കാന്‍ 500 രൂപ അയച്ചുതരാമോ?. കോടതിയില്‍ തിരിച്ചെത്തിയാല്‍ ഉടനെ മടക്കിതരാം. ‘- ഇതായിരുന്നു കൈലാഷിന് ലഭിച്ച സന്ദേശം. സുപ്രീംകോടതിയില്‍ എത്തിയശേഷം പണം തിരികെ നല്‍കാമെന്നും സന്ദേശത്തില്‍ പറയുന്നു. കൂടുതല്‍ ആധികാരികത തോന്നിപ്പിക്കുന്നതിനായി “sent from iPad” എന്നുകൂടി സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. A social…

Read More