Author: News Desk

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മിഷനിങ്ങിന് ഒരുങ്ങുകയാണ്. ചരക്കുനീക്കത്തിനൊപ്പം ഒട്ടേറെ പ്രാദേശിക ജോലിസാധ്യതകൾ കൂടിയാണ് തുറമുഖത്തിലൂടെ സാധ്യമാകുക. നിലവിൽ വിഴിഞ്ഞം തുറമുഖത്ത് വിവിധവിഭാഗങ്ങളിൽ നിന്നായി 511 പേർക്ക്‌ സ്ഥിരം ജോലി നൽകിയിട്ടുണ്ട്. ഇതിൽ 280 പേർ വിഴിഞ്ഞത്തെ മത്സ്യബന്ധന കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ഷിപ്പ് പയലറ്റിങ്, കണ്ടെയ്നർ മാനേജ്മെന്റ്, യന്ത്രനിയന്ത്രണം തുടങ്ങിയ മേഖലകളിലാണ് ഇവർ ജോലി ചെയ്യുന്നത്. ചെറു വള്ളങ്ങളിലും ബോട്ടുകളിലും കടലിൽ പോയി ഉപജീവനം നടത്തിയിരുന്ന ഇവർ ഇപ്പോൾ സ്ഥിര വരുമാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ്. കപ്പൽ ജോലികളിൽ മത്സ്യതൊഴിലാളികൾ വളരെ പെട്ടെന്ന് തന്നെ പ്രാവീണ്യം നേടിയതായി അധികൃതർ അറിയിച്ചു. ട്രയൽ റണ്ണിനോട് അനുബന്ധിച്ച് 29 കപ്പലുകളിൽ ഈ ജീവനക്കാർ പ്രവർത്തിച്ചു. പോർട്ട് പ്രവർത്തനങ്ങളിലെ പ്രധാന ഘടകങ്ങളും ഇവർ മനസ്സിലാക്കി. വിഴിഞ്ഞം മേഖലയിലെ സ്ത്രീകളും പോർട്ടിന്റെ വിവിധ മേഖലകളിൽ ചെയ്യുന്നുണ്ട്. അഡ്മിനിസ്ട്രേഷൻ, സിഎസ്ആർ, സുരക്ഷാ മേഖലകളിൽ ഇവരുടെ സാന്നിധ്യമുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ നേരിട്ട് 650 പേർക്കും അല്ലാതെ 5000 പേർക്കും തൊഴിൽ ലഭിക്കുമെന്നാണ്…

Read More

റിലയൻസ് ഉടമസ്ഥതയിലുള്ള വിയാകോം 18 ഉമായുള്ള ഡിസ്നി സ്റ്റാറിൻ്റെ ലയനത്തിന് പിന്നാലെ ഡിസ്നിയിൽ നിന്നും രാജി വെച്ച് കെ. മാധവൻ. നിലവിൽ ഡിസ്നി സ്റ്റാർ കൺട്രി മാനേജറും ഡിസ്നി സ്റ്റാർ പ്രസിഡൻ്റുമാണ് മാധവൻ. അദ്ദേഹത്തിനൊപ്പം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഇന്ത്യ മേധാവിയും മലയാളിയുമായ സജിത്ത് ശിവനന്ദനും രാജിവെച്ചെന്നാണ് വിവരം. ഇന്ത്യൻ ദൃശ്യമാധ്യമ രംഗത്ത് നിർണായക സ്വാധീനം ചെലുത്തിയ വ്യക്തികളിലൊരാളാണ് കോഴിക്കോട് സ്വദേശിയായ കെ. മാധവൻ. ഏഷ്യാനെറ്റ് എംഡി എന്ന നിലയിലാണ് മലയാളികൾക്ക് അദ്ദേഹം സുപരിചിതനായത്. 1999ൽ ഏഷ്യാനെറ്റിൽ ഡയറക്ടറായി ജോലിയിൽ പ്രവേശിച്ച മാധവൻ 2000 മുതൽ 2008 വരെ ചാനൽ എംഡിയും സിഇഒയുമായിരുന്നു. ഏഷ്യാനെറ്റിനെ സ്റ്റാർ ഗ്രൂപ്പ് ഏറ്റെടുത്തതോടെ സ്റ്റാറിന് കീഴിലെ ചാനലുകളുടെ ദക്ഷിണമേഖലാ മേധാവിയായി മാധവൻ മാറി. സ്റ്റാർ ഗ്രൂപ്പ് ചാനലുകളും ഹോട്ട് സ്റ്റാർ എന്ന ഒടിടി പ്ലാറ്റ്ഫോമും വലിയ വളർച്ചയാണ് മാധവന് കീഴിൽ നേടിയത്. സ്റ്റാറിന് കീഴിലെ എൻ്റർടെയ്ൻമെൻ്റ്, സ്പോർട്സ് ചാനലുകൾക്കൊപ്പം സ്റ്റുഡിയോ, ഷോ ബിസിനസ്, ഹോട്ട്സ്റ്റാർ തുടങ്ങിയവയുടെ…

Read More

പുതിയ ലോഗോ പുറത്തിറക്കി ബിഎസ്എൻഎൽ. പഴയ ലോഗോയിൽ നിന്നും ഏതാനും വ്യത്യാസങ്ങളുമായാണ് പുതിയ ലോഗോ. ഓറഞ്ച് നിറത്തിലുള്ള പുതിയ ലോഗോയിൽ ‘കണക്ടിങ് ഇന്ത്യ’ എന്ന പഴയ ടാഗ്‌ലൈനിനു പകരം ‘കണക്ടിങ് ഭാരത്’ എന്നാണുള്ളത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് പുതിയ ലോഗോ പുറത്തിറക്കിയത്. രാജ്യവ്യാപകമായി 4ജി നെറ്റ്‌വർക്ക് ലോഞ്ചിന് മുന്നോടിയായുള്ള നിരവധി പദ്ധതികളും മന്ത്രി പരിചയപ്പെടുത്തി. എയർടെൽ, ജിയോ, വിഐ തുടങ്ങിയ മുൻനിര കമ്പനികൾ നിരക്കുകൾ വർധിപ്പിച്ചതിനു പിന്നാലെ ബിഎസ്എൻഎൽ 4ജി നെറ്റ്‌വർക്ക് അതിവേഗം വിപുലീകരിക്കുകയാണ്. നിലവിൽ തെരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രം ലഭ്യമാകുന്ന 4ജി സേവനങ്ങൾ വ്യാപകമാക്കും. ഇതിനുപുറമേ രാജ്യത്ത് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത് വേഗത്തിലാക്കും. ഉപയോക്താക്കൾക്കുള്ള സേവനം മെച്ചപ്പെടുത്താനായി നിരവധി പുതിയ ഫീച്ചറുകൾ ബിഎസ്എൻഎൽ ലക്ഷ്യമിടുന്നു. സ്പാം-ഫ്രീ നെറ്റ്‌വർക്ക് എന്ന അനാവശ്യ മെസേജുകളും, തട്ടിപ്പുസന്ദേശങ്ങളും സ്വയം ഫിൽട്ടർ ചെയ്യുന്ന സംവിധാനമാണ് ഇതിൽ പ്രധാനം. ബിഎസ്എൻഎല്ലിന്റെ കുറഞ്ഞ നിരക്കുകൾ കാരണം വരിക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്.…

Read More

സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്ക് വേണ്ടി സ്റ്റുഡന്റസ് ഒൺലി ടൂർ പാക്കേജുകൾ ഒരുക്കി സൂപ്പർ ഹിറ്റാക്കി  കണ്ണൂർ KSRTC . വിദ്യാർത്ഥികൾക്ക്  കുറഞ്ഞ ചിലവിൽ  ടൂർ പോകാൻ അവസരമൊരുക്കുകയാണ് കണ്ണൂരില്‍  കെഎസ്ആർടിസിയുടെ ബജറ്റ് ടൂർ പാക്കേജുകൾ.  കണ്ണൂരിൽ നിന്ന്  നാല് മലബാര്‍ ജില്ലകളിലേക്കാണ് വിദ്യാര്‍ഥികള്‍ക്കുള്ള ‘സ്‌റ്റുഡന്‍റ്സ് ഒണ്‍ലി’ സ്‌പെഷ്യല്‍ ബജറ്റ് ടൂര്‍ പാക്കേജ് അവതരിപ്പിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ തന്നെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പാക്കേജിനു പുറമേ വയനാട് കോഴിക്കോട് കാസര്‍ഗോഡ് ജില്ലകളിലെ ടൂറിസം സ്പോട്ടുകൾ  ഉള്‍ക്കൊള്ളിച്ച് ആകര്‍ഷകമായ ബജറ്റ് ടൂര്‍ പാക്കേജുകളും കെഎസ്ആര്‍ടിസി നടപ്പാക്കുകയാണ്.  വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേകമായി കണ്ണൂരില്‍ തുടങ്ങിയ ബജറ്റ് ടൂറിസം പാക്കേജുകൾ ഇപ്പോൾ സൂപ്പർ ഹിറ്റാണ്. സ്‌റ്റുഡന്‍റ്സ് ഓണ്‍ലി ബജറ്റ് ടൂര്‍ പാക്കേജ് ഒരു മാസം പിന്നിടുമ്പോള്‍ കണ്ണൂരിൽ നിന്നുള്ള സര്‍വീസുകള്‍ക്ക് സ്കൂളുകളിൽ നിന്നും വലിയ ഡിമാന്‍റാണ്. എല്ലാ ആഴ്‌ചയിലും പാക്കേജ് ഫുള്‍ ആണ്.  സാധാരണ ടൂർ പാക്കേജുകളെക്കാൾ വളരെ കുറഞ്ഞ നിരക്കിലുള്ള പാക്കേജുകളാണ് കെഎസ്ആർടിസിയുടെ ‘സ്‌റ്റുഡന്‍റ്സ്…

Read More

റോഡ് ദൈർഘ്യത്തിൽ അമേരിക്കയ്ക്ക് തൊട്ടു പുറകിൽ ഇടം പിടിച്ച് ഇന്ത്യ. ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ റോഡ് നെറ്റ് വർക്ക് ഉള്ള രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഒന്നാമതുള്ള യുഎസ്സിൽ 6.6 മില്ല്യൺ കിലോമീറ്റർ റോഡുകളും ഇന്ത്യയിൽ 6.4 മില്ല്യൺ കിലോമീറ്റർ റോഡുകളുമാണ് ഉള്ളത്. മൂന്നാമതുള്ള ചൈനയിൽ 5.2 മില്ല്യൺ ആണ് റോഡുകളുടെ ദൈർഘ്യം. ഇന്റർസ്റ്റേറ്റ് ഹൈവേകൾക്കൊപ്പം സംസ്ഥാന-ദേശീയ പാതകളും ചേരുന്നതാണ് കണക്ക്. ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളാണ് ബാക്കി സ്ഥാനങ്ങളിൽ. ലോകത്തെ ഏറ്റവും വലിയ രാജ്യമായിട്ടും റഷ്യയിലെ റോഡുകളുടെ ദൈർഘ്യം 1.3 മില്ല്യൺ കിലോമീറ്റർ മാത്രമേ ഉള്ളൂ എന്നത് ശ്രദ്ധേയമാണ്. അതേ സമയം ചെറിയ രാജ്യമായിട്ടും 1.2 മില്ല്യൺ റോഡ് ദൈർഘ്യവുമായി ജപ്പാൻ ആറാം സ്ഥാനത്തുണ്ട്. ഫ്രാൻസ്, ക്യാനഡ, ഓസ്ട്രേലിയ, ജർമനി തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ റോഡ് ദൈർഘ്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. ഗോൾഡൺ ക്വാഡ്രിലാറ്ററൽ പോലുള്ള പദ്ധതികൾ യാത്ര സുഗമമാക്കുന്നതിനൊപ്പം ഇന്ത്യയുടെ ഗ്രാമങ്ങളേയും നഗരങ്ങളേയും ഒന്നിപ്പിച്ച് സാമ്പത്തിക വളർച്ചയിലും പ്രധാന…

Read More

ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പ് ആയിരുന്ന ബൈജൂസ് ഇന്ന് കിതപ്പിന്റെ പാതയിലാണ്. നിരവധി നിയമപ്രശ്നങ്ങളിലൂടെയും സാമ്പത്തിക പ്രതിസന്ധികളിലൂടെയുമാണ് എഡ് ടെക് സംരംഭമായ ബൈജൂസ് കടന്നു പോകുന്നത്. 2011ലാണ് ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുൽനാഥും ചേർന്ന് ബൈജൂസ് എന്ന സ്റ്റാർട്ടപ്പ് ആരംഭിച്ചത്. ഹുരൂൺ സമ്പന്ന പട്ടിക പ്രകാരം 4500 കോടി രൂപ ആസ്തിയുണ്ടായിരുന്ന ദിവ്യ ഗോകുൽനാഥ് ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതാ സംരംഭകയായിരുന്നു. 1987ൽ ബെംഗളൂരുവിൽ ജനിച്ച ദിവ്യയുടെ അച്ഛൻ അപ്പോളോ ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റാണ്. അമ്മ ദൂരദർശനിൽ പ്രോഗ്രാമിംഗ് എക്സിക്യൂട്ടീവായിരുന്നു. ആർ.വി കോളേജിൽ നിന്നും ബയോടെക്നോളജിയിൽ ബിടെക് നേടിയ ദിവ്യ തുടർന്ന് വിദേശ പഠനത്തിനായുള്ള ജിആർഇ യോഗ്യതയും സ്വന്തമാക്കി. എന്നാൽ വിദേശ പഠനത്തിന് പോകാതിരുന്ന ദിവ്യ ബൈജു രവീന്ദ്രൻ നടത്തിയ വിദ്യാഭ്യാസ സ്ഥപനത്തിലെത്തി. ആദ്യം ബൈജുവിന്റെ ശിഷ്യയായിരുന്ന ദിവ്യ തുടർന്ന് സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചു. 2011ൽ ഇരുവരും ചേർന്ന് ബൈജൂസ് എന്ന ഓൺലൈൻ ലേണിങ് പ്ലാറ്റ്ഫോം ആരംഭിച്ചു. കമ്പനിയുടെ…

Read More

ഇ-വർക്ക് എന്നതിൽ നിന്നാണ് ഇവോക്ക് എന്ന പേരുണ്ടായത്. ബ്രാൻഡിങ്ങിനോടുള്ള അടങ്ങാത്ത അഭിനിവേശമാണ് എൽദോ ജോയിയെ ഡിജിറ്റൽ ഡിസൈൻ ആനഡ് ഡെവലപ്മെന്റൽ മാർക്കറ്റിങ്ങ് ലോകത്തെത്തിച്ചത്. പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ഇവോക്ക് ഡിജിറ്റൽ സ്പേസിലുള്ള ഡിസൈനിങ്, ഡെവലപ്മെന്റ് (വെബ് പോ‍ർട്ടൽ, ഇ-കൊമേഴ്സ്, വെബ്സൈറ്റ് ഡെവലപ്മെന്റ്), ഡിജിറ്റൽ മാർക്കറ്റിങ് തുടങ്ങിയവയിൽ പുതിയ വഴികൾ തുറക്കുന്നു. കോർപറേറ്റ് ജോലി വിട്ട് തുടക്കംഇവോക്ക് ആരംഭിക്കുന്നതിനു മുൻപ് എൽദോ സോഫ്റ്റ് വെയർ ഡെവലപ്പർ ആയിരുന്നു. സാംസങ്ങിന്റെ സോഫ്റ്റ് വെയർ ഓപ്പറേഷൻസ് ചെയ്യുന്ന സിസോ എന്ന കോർപറേറ്റ് കമ്പനിയിൽ സീനിയർ സോഫ്റ്റ് വെയർ ഡെവലപ്പർ എന്ന വലിയ പദവി വിട്ടാണ് എൽദോ ബ്രാൻഡിങ് ലോകത്തേക്ക് ഇറങ്ങിയത്. സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ, ഡിസിപ്ലിൻഡ് സിസ്റ്റം, ഹൈറാർക്കി സിസ്റ്റം തുടങ്ങിയവയിൽ എൽദോ കോർപറേറ്റുകളെ മാതൃകയാക്കുന്നു.   തുടക്കം കടുപ്പംഏതൊരു ബിസിനസ്സിനേയും പോലെത്തന്നെ ഇവോക്കിന്റേയും ആദ്യ മൂന്ന് മാസങ്ങൾ കടുപ്പം നിറഞ്ഞതായിരുന്നു. മാ‍ർക്കറ്റിനെക്കുറിച്ച് അത്ര ധാരണയുണ്ടായിരുന്നില്ല. യുഎസ്-യൂറോപ്പ് ആയിരുന്നു ടാർജറ്റ് ചെയ്ത മാർക്കറ്റ്. ആ…

Read More

സാധാരണക്കാർക്കും താങ്ങാനാവുന്ന ആഡംബരം എന്നാണ് ഈ  ‘0484 എയ്റോ ലോഞ്ചിനെ’ നെടുമ്പാശേരി വിമാനത്താവള അധികൃതർ വിശേഷിപ്പിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ എയ്റോ ലോഞ്ച് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 2ൽ പ്രവർത്തനമാരംഭിച്ചതോടെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. വിമാനയാത്രക്കാർക്കും സന്ദർശകർക്കും ഉപയോഗിക്കാനായി  സ്യൂട്ടുകൾ അടക്കം 41 മുറികൾ അടങ്ങിയതാണ് ‘0484 എയ്റോ ലോഞ്ച്’. രാജ്യത്തെ തന്നെ ഏറ്റവും വലിയ എയ്റോ ലോ‍ഞ്ചാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേത്. വിമാനത്താവളത്തിനുള്ളിൽ  സെക്യൂരിറ്റി ഹോൾഡ് ഏരിയക്ക് പുറത്ത് ആഭ്യന്തര – അന്താരാഷ്ട്ര ടെർമിനലുകൾക്ക് സമീപത്തായാണ് ലോഞ്ച് ഒരുക്കിയിട്ടുള്ളത്. വിമാനത്താവളത്തിന് അകത്തു തന്നെയാണെങ്കിലും അതീവസുരക്ഷാ മേഖലയ്ക്ക് പുറത്തായതിനാൽ വിമാന യാത്രികർക്കും പുറത്തു നിന്നുള്ളവർക്കും ലോഞ്ച് ഉപയോഗിക്കാൻ സാധിക്കും.  3 സ്യൂട്ടുകൾ അടക്കം 41 മുറികൾ . 50,000 ചതുരശ്ര അടി വിസ്താരത്തിലുള്ള ലോഞ്ചിൽ 37 മുറികൾ, 4 സ്യൂട്ടുകൾ, 3 ബോർഡ്റൂമുകൾ, 2 കോൺഫൻസ് ഹാളുകൾ, കോ-വർക്കിങ് സ്പേസ്, ജിം, സ്പാ, ലൈബ്രറി എന്നിവയാണുള്ളത്. 6, 12,…

Read More

പരിസ്ഥിതി സൗഹാർദ യാത്രകൾ ലക്ഷ്യം വെച്ച് ഒരു ലക്ഷം ഇലക്ട്രിക് ബസ്സുകൾ ഇറക്കാനൊരുങ്ങി കേന്ദ്ര ഗവൺമെന്റ്. ഭാരത് അർബൻ മെഗാ ബസ് മിഷൻ എന്ന പദ്ധതി അഞ്ച് വർഷം കൊണ്ടാണ് പൂർത്തിയാക്കുക. 1.75 ലക്ഷം കോടി രൂപയാണ് ചിലവ്. ഇലക്ട്രിക് ബസ്സുകൾക്കൊപ്പം അവ ഓടാൻ ആവശ്യമായ സംഗതികളും പദ്ധതിയിൽ വരും. ഇതിനു പുറമേ 5000 കിലോമീറ്റർ സൈക്കിൾ ട്രാക്കും നി‌ർമിക്കും. 2025ൽ ആരംഭിക്കുന്ന പദ്ധതി പൊതുജനങ്ങളെ പബ്ലിക് വാഹനങ്ങൾ കൂടുതൽ ഉപയോഗിക്കാൻ പ്രേരിപ്പിക്കും. നിലവിൽ 60 ശതമാനമുള്ള പബ്ലിക് വാഹനങ്ങൾ പദ്ധതി വരുന്നതോടെ 80 ശതമാനമാകും. ഇതോടൊപ്പം ഇന്ധനം ആവശ്യമില്ലാത്ത വാഹനങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കും. വിദേശ രാജ്യങ്ങളിലെ പോലെ ആളുകൾ കൂടുതൽ സൈക്ലിങ്ങിലേക്ക് തിരിയണം എന്ന് ഗവൺമെന്റ് ആഗ്രഹിക്കുന്നു. ഇത്നായി സൈക്കിൾ ട്രാക്കുകൾക്ക് പുറമേ ബൈക്ക് റെന്റലുകളും ആരംഭിക്കും. ചെറുദൂര യാത്രകളിൽ കൂടുതൽ സൈക്കിൾ ആക്കാനാണ് നീക്കം. 1.75 ലക്ഷം കോടിയിൽ 80000 കോടി ബസ് ഓപ്പറേഷനും 45000 കോടി അറ്റകുറ്റപ്പണികൾക്കും…

Read More

ഗൾഫ് മേഖലയിലെ വിപുലീകരണത്തിനായി നൂറ് കോടി ദിർഹം സമാഹരിക്കാൻ ഒരുങ്ങി ഭീമ ജ്വല്ലേഴ്സ്. മൂന്ന് വർഷത്തിനുള്ളിൽ ഗൾഫ് മേഖലയിലടക്കം 18 പുതിയ ഷോറൂമുകൾ തുറക്കുമെന്നും ചെയർമാൻ ബി. ഗോവിന്ദൻ പറഞ്ഞു. ജിസിസിയിലെയും ആഗോളതലത്തിലേയും നിക്ഷേപകരിൽ നിന്നാണ് പണം സമാഹരിക്കുക. ഭീമ ആദ്യമായാണ് ഇത്തരത്തിൽ ഫണ്ട് സമാഹരിക്കുന്നത്. നൂറ് വർഷം പാരമ്പര്യമുള്ള ജ്വല്ലറിയാണ് ഭീമ.ആലപ്പുഴയിൽ 1925ൽ ആരംഭിച്ച ഭീമ ജ്വല്ലേഴ്സിന് ഇന്ത്യയിലും യുഎഇയിലും വമ്പൻ സാന്നിധ്യമുണ്ട്. ഇന്ത്യയിൽ അറുപതും യുഎഇയിൽ നാല് ഔട്ലെറ്റുകളുമാണ് ഭീമയ്ക്ക് നിലവിലുള്ളത്. നിക്ഷേപകരുടെ കൂടുതൽ പങ്കാളിത്തം ആഗ്രഹിക്കുന്നതായും ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്കൊത്ത് മുന്നോട്ട് പോകുമെന്നും ചെയർമാൻ അറിയിച്ചു. ജിസിസി വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഭീമ 6000 ചതുരശ്ര അടിയുള്ള ഓഫീസ് ദുബായിൽ തുറന്നു. തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ, ഏരീസ് ചെയർമാൻ സോഹൻ റോയ് തുടങ്ങിയവർ പങ്കെടുത്തു. Bhima Jewellers is set to raise AED 100 crore to fund its expansion in the Gulf,…

Read More