Author: News Desk
പുഷ്പ ടൂവിന്റെ വമ്പൻ ബോക്സോഫീസ് വിജയത്തിന്റെ ആഘോഷത്തിലാണ് അല്ലു അർജുൻ ആരാധകർ. ആദ്യ ദിവസം തന്നെ 282 കോടി രൂപയുടെ കലക്ഷനാണ് ചിത്രം നേടിയത്. ജവാൻ, ബാഹുബലി 2 തുടങ്ങിയ ചിത്രങ്ങളുടെ റെക്കോർഡാണ് ചിത്രം പഴങ്കഥയാക്കിയത്. ചിത്രത്തിൽ അഭിനയിക്കാൻ അല്ലു 460 കോടി രൂപ പ്രതിഫലം വാങ്ങിയിരുന്നു. ഇങ്ങനെ താരമൂല്യം കുതിച്ചുയർന്ന് കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ അല്ലു അർജുൻ കടന്ന് പോകുമ്പോഴും അദ്ദേഹത്തിന്റെ ഭാര്യ സ്നേഹ റെഡ്ഢി സ്വന്തം സംരംഭക വഴി തെളിച്ച് വേറിട്ട് നിൽക്കുന്നു. താരപത്നി എന്നതിലുപരി മികച്ച സംരംഭകയും, വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവർത്തകയുമാണ് സ്നേഹ. 2011ലായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹശേഷവും അല്ലുവിന്റെ താരപരിവേഷം സ്നേഹയെ ബാധിച്ചില്ല. മറിച്ച് സ്വന്തം കരിയറും ബിസിനസ്സും കുടംബകാര്യങ്ങളുമായി സ്നേഹ മുൻപോട്ട് പോയി. ഹൈദരാബാദിലെ പ്രശസ്തമായ SCIENT ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി (SIT) എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സ്ഥാപകനാണ് സ്നേഹയുടെ പിതാവ് ചന്ദ്രശേഖര റെഡ്ഢി. ചെറുപ്പംതൊട്ടേ വിദ്യാഭ്യാസത്തിൽ മികവ് പുലർത്തിയ സ്നേഹ ഓക്റിഡ്ജ് ഇന്റനാഷണൽ…
പത്താം ക്ലാസ് പാസ്സായ സ്ത്രീകൾക്ക് മാസം 7000 രൂപവരെ വരുമാനം കിട്ടുന്ന ബീമാ ശക്തി സ്കീമിനെക്കുറിച്ച് അറിയാമോ? എൽഐസി (LIC), സ്ത്രീകൾക്കായി നടപ്പാക്കുന്ന ഈ ഇൻഷ്വറൻസ് ഏജന്റ്സ് പദ്ധതി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 2 ലക്ഷം LIC വനിതാ ഏജന്റുമാരെ സൃഷ്ടിക്കാനാണ് ബീമാ ശക്തി ലക്ഷ്യമിടുന്നത്. 18നും 70നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ഗ്രാമീണ സ്ത്രീകൾക്ക് സാമ്പത്തിക സാക്ഷരതയും സമ്പാദ്യശീലവും വളർത്താൻ പദ്ധതി സഹായിക്കും. എൽഐസി സ്കീമുകൾ പരിചയപ്പെടുത്തുന്നതിൽ മൂന്ന് വർഷത്തെ പരിശീലനം നൽകും. ഈ പരിശീലന കാലയളവിൽ ആദ്യവർഷം മാസം 7000 രൂപ വീതവും, രണ്ടാം വർഷം മാസം 6000 രൂപ വീതവും മൂന്നാം വർഷം മാസാമാസം 5000 രൂപയും സ്റ്റൈപ്പന്റ് നൽകും. ഗ്രാമീണരായ വനിതകൾക്ക് വരുമാനവും സാമ്പത്തിക ബോധവും നൽകാനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.യോഗ്യരായവർക്ക് LIC India എന്ന എൽഐസി-യുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ കയറി അപേക്ഷ…
മനുഷ്യനെ കഴുകിയുണക്കുന്ന അത്യാധുനിക ‘ഹ്യൂമൻ വാഷിങ് മെഷീനുമായി’ ജപ്പാൻ. ജാപ്പനീസ് കമ്പനിയായ സയൻസ് കമ്പനിയാണ് ഹ്യൂമൻ വാഷിംഗ് മെഷീൻ (Mirai Ningen Sentakuki) എന്ന സ്പായ്ക്ക് സമാനമായ യന്ത്രവുമായി എത്തിയിരിക്കുന്നത്. നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന മെഷീൻ 15 മിനിറ്റ് കൊണ്ട് മനുഷ്യരെ കഴുകി ഉണക്കും. വാട്ടർജെറ്റുകളും മൈക്രോസ്കോപ്പിക്ക് എയർ ബബിളും ഉപയോഗിച്ചാണ് യന്ത്രം ഹ്യൂമൻ വാഷിങ് പ്രവർത്തിക്കുക. നിർമിത ബുദ്ധിയുടെ സഹായത്തോടെ ഉപയോഗിക്കുന്ന ആളുടെ ശാരീരിക പ്രത്യേകതകൾ മനസ്സിലാക്കി യന്ത്രം വാഷ് സൈക്കിൾ ക്രമീകരിക്കും. യന്ത്രത്തിലെ സെൻസറുകൾ ഉപയോഗിക്കുന്ന ആളുടെ ജീവശാസ്ത്രപരമായ വിവരങ്ങൾ ശേഖരിച്ച് പ്രവർത്തിക്കും. ഇത് കൂടാതെ മെഷീനിലെ താപനില, വെള്ളത്തിൻറെ സമ്മർദം തുടങ്ങിയവ ക്രമീകരിക്കും. മാനസിക സമ്മർദം അടക്കമുള്ള കാര്യങ്ങൾ അളക്കാൻ യന്ത്രത്തിലെ സെൻസറുകൾക്ക് കഴിയും എന്ന് ഗവേഷകർ അവകാശപ്പെടുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ച് ഉപയോഗിക്കുന്ന ആളുടെ മനോനില അനുസരിച്ചുള്ള വീഡിയോ സൗകര്യം വരെ മെഷീനിലുണ്ട്. അടുത്ത വർഷം നടക്കുന്ന ഒസാക്ക എക്സ്പോയിൽ യന്ത്രത്തിന്റെ വിപണിയിലിറക്കുന്ന മോഡൽ…
ഏറ്റവും കൂടുതൽ പണം വാരുന്ന കായിക മേഖലയാണ് ഫുട്ബോൾ. അതുകൊണ്ടുതന്നെ ഫുട്ബോൾ താരങ്ങളുടെ പ്രതിഫലവും ആഢംബരജീവിതവും ആരാധകർ ആഘോഷമാക്കും. അത്തരത്തിൽ ആരാധകർ ആഘോഷമാക്കിയ വാർത്തയാണ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുതിയ പ്രൈവറ്റ് ജെറ്റിന്റെ വാർത്ത. ഗൾഫ് സ്ട്രീം 650 എന്ന കസ്റ്റമൈസ്ഡ് ജെറ്റിന്റെ വില 73 മില്യൺ ഡോളറാണ്. ജെറ്റിന്റെ മെയിന്റനൻസ് ചാർജും വൻ തുക വരും. നിലവിൽ ലോകത്തിലെതന്നെ ഏറ്റവും പ്രതിഫലം വാങ്ങുന്ന കായിക താരങ്ങളിൽ മുൻപന്തിയിലാണ് റൊണാൾഡോ. സൗദി പ്രൊ ലീഗിൽ അൽ നസറിനു വേണ്ടി കളിക്കുന്ന താരത്തിനന്റെ വാർഷിക വരുമാനം 215 മില്യൺ ഡോളറാണ്. Lamborghini Aventador, Ferrari 599 GTO, Rolls Royce Phantom പോലുള്ള ലോകത്തിലെതന്നെ വില കൂടിയ ആഢംബര വാഹനങ്ങൾ റൊണാൾഡോയുടെ ശേഖരത്തിലുണ്ട്. അക്കൂട്ടത്തിൽ വില കൊണ്ടും ആഢംബരം കൊണ്ട് മുന്നിൽ നിൽക്കുന്നത് അദ്ദേഹത്തിന്റെ പ്രൈവറ്റ് ജെറ്റ് ആണ്. 19 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള പ്രൈവറ്റ് ജെറ്റാണ് ഗൾഫ്സ്ട്രീം G650. 7500…
ഈന്തപ്പഴത്തിൽ നിന്നും നിർമിച്ച ശീതളപാനീയവുമായി സൗദി അറേബ്യയിലെ ‘മിലാഫ് കോള’ കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു.ഡേറ്റ് സിറപ്പ് പോലെ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന നിരവധി ഈന്തപ്പഴ ഉത്പന്നങ്ങൾ ഉണ്ടെങ്കിലും ഈന്തപ്പഴത്തിൽ നിന്നും ലോകത്ത് ആദ്യമായാണ് ഇത്തരമൊരു ശീതളപാനീയം നിർമിക്കുന്നത് എന്നാണ് റിപ്പോർട്ട്. സൗദിയിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ സബ്സിഡിയറിയായ തുറാത്ത് അൽ മദീന ‘റിയാദ് ഡേറ്റ് ഫെസ്റ്റിവലിൽ’ പുറത്തിറക്കിയ സോഫ്റ്റ് ഡ്രിങ്ക് പെപ്സി, കൊക്ക കോള അടക്കമുള്ള വമ്പൻമാർക്ക് വെല്ലുവിളിയാകും എന്നാണ് കരുതപ്പെടുന്നത്. കരിമ്പ്, കോൺ സിറപ്പ് തുടങ്ങിയവയിൽ നിന്നാണ് സാധാരണ കോളകൾ നിർമിക്കുന്നത്. എന്നാൽ മിലാഫ് കോളയിൽ ഇതിനു പകരം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡ്രൈ ഫ്രൂട്ട് ആയി അറിയപ്പെടുന്ന ഈന്തപ്പഴത്തിന്റെ സത്ത് ആണ് ഉപയോഗിക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ സാധാരണ കോളയെ അപേക്ഷിച്ച് മിലാഫിന് ആരോഗ്യഗുണം ഏറും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇങ്ങനെ രുചിയിൽ വിട്ടുവീഴ്ച്ചയില്ലാതെ അനാരോഗ്യകരമായ സോഫ്റ്റ് ഡ്രിങ്കുകൾക്ക് ആരോഗ്യകരമായ ബദൽ എന്ന നിലയിലാണ് മിലാഫ് കോള…
അദാനി ഗ്രൂപ്പുമായി പുതിയ പദ്ധതികൾ ചർച്ച ചെയ്യുന്നതിന് കേരളത്തിന് വിമുഖത ഇല്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. തുറമുഖവുമായി ബന്ധപ്പെട്ട് പ്രത്യേക ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. എല്ലാം വ്യവസ്ഥകൾക്കനുസരിച്ച് മാത്രമേ പ്രവർത്തിക്കൂ. അദാനി ഗ്രൂപ്പിനെതിരെ യുഎസ്സിൽ ഉയർന്ന അഴിമതി ആരോപണത്തെത്തുടർന്ന് പാർലമെന്റിൽ പ്രതിപക്ഷ കക്ഷികൾ ഗ്രൂപ്പിനെതിരെ രംഗത്ത് വന്നതിനു പിന്നാലെയാണ് പി. രാജീവിന്റെ പ്രസ്താവന. അദാനി ഗ്രൂപ്പിന് വിഴിഞ്ഞം പദ്ധതിയിൽ മാത്രം കേരളത്തിൽ വമ്പൻ നിക്ഷേപമാണ് ഉള്ളത്. തുറമുഖ പദ്ധതിയിലൂടെ സംസ്ഥാനത്തിനും ജനങ്ങൾക്കുമുള്ള നേട്ടം കണക്കിലെടുത്ത് ഇത്തരം വിവാദങ്ങളെ ബാധിക്കാത്ത തരത്തിൽ മുന്നോട്ട് പോകുമെന്ന് മന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതിയിൽ അദാനി ഗ്രൂപ്പുമായി അഞ്ച് വർഷത്തേക്ക് കൂടി സഹകരിക്കാൻ കേരളം കരാർ ഒപ്പിട്ടിരുന്നു. പുതിയ പദ്ധതികൾക്കായി കേരളം അദാനി ഗ്രൂപ്പുമായി ഇടപഴകുന്നത് തുടരുമോ എന്ന ചോദ്യത്തിന് അദാനി ഗ്രൂപ്പുമായി ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന മറുപടിയാണ് മന്ത്രി നൽകിയത്. എന്നാൽ വൈദ്യുതി, ജലവിതരണം എന്നിവയിലെ സ്വകാര്യവൽക്കരണം പോലുള്ള മേഖലകൾ…
നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് മഹാരാഷ്ട്ര. ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യവും കോൺഗ്രസിന്റെ മഹാവികാസ് അഘാഡിയും തമ്മിലാണ് മഹാരാഷ്ട്രയിലെ പ്രധാന തിരഞ്ഞെടുപ്പ് പോരാട്ടം. രാഷ്ട്രീയ ചർച്ചകൾക്കൊപ്പം സ്ഥാനാർത്ഥികളുടെ വമ്പൻ ആസ്തിയുടെ പേരിലും മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ശ്രദ്ധിക്കപ്പെടുന്നു. അക്കൂട്ടത്തിൽ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥിയാണ് പരാഗ് ഷാ. നിലവിൽ ബിജെപി എംഎൽഎ കൂടിയായ പരാഗിന്റെ കുടുംബ ആസ്തി 3382 കോടി രൂപയാണെന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറയുന്നു. ഇതിൽ 2179 കോടി ഷായുടെ പേരിലും 1136 കോടി ഭാര്യയുടെ പേരിലുമാണ്. അമ്പത്തഞ്ചുകാരനായ ഷായുടെ സമ്പത്തിന്റെ പ്രധാന ഉറവിടം റിയൽ എസ്റ്റേറ്റും കൺസ്ട്രക്ഷനുമാണ്. മേൻ ഇൻഫ്രാ കൺസ്ട്രക്ഷൻ ലിമിറ്റഡ് എന്ന കമ്പനിയുടെ സ്ഥാപകനായ അദ്ദേഹത്തിന് 2019 തിരഞ്ഞെടുപ്പ് കാലത്ത് 500 കോടിയായിരുന്നു ആസ്തി. അഞ്ച് വർഷം കൊണ്ട് ആറ് മടങ്ങ് വളച്ചയാണ് അദ്ദേഹത്തിന്റെ സമ്പത്തിൽ ഉണ്ടായിട്ടുള്ളത്. എന്നാൽ ഇരുവർക്കും സ്വന്തമായി വാഹനങ്ങളില്ല എന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറയുന്നു. ഷായുടെ പേരിൽ 21,78,98,54,471 രൂപയുടെ സ്ഥാവര ജംഗമ വസ്തുക്കൾക്ക് പുറമേ…
നഗരത്തിനുള്ളിലെ ചരക്കുനീക്കത്തിനായി പുതിയ ഇലക്ട്രിക് ത്രീ-വീലർ കാർട്ടുമായി ഇന്ത്യൻ ഇ-വാഹന നിർമാതാക്കളായ റിലോക്സ്. ചെറുകിട, ഇടത്തരം ബിസിനസുകളുടെ ചരക്കുനീക്കം ആയാസരഹിതമാക്കാനാണ് റിലോക്‌സ് Bijli EV Trio എന്ന പുതിയ ത്രീവീലർ കാർട്ടുമായി എത്തുന്നത്.മുൻപിൽ ഇരുചക്ര വാഹനത്തിനു സമാനമായതും പുറകിൽ രണ്ട് ചക്രങ്ങളും കാർഗോ ഏരിയയും വരുന്ന രൂപകൽപനയാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. മുച്ചക്ര വാഹനങ്ങളായ ഗുഡ്സ് ഓട്ടോ പോലുള്ളവ പോകാത്തിടത്തും നഗര ഗതാഗതത്തിലും വാഹനം ഗുണം ചെയ്യും. 100-120 കിലോമീറ്റർ ആണ് ബിജിലി ട്രിയോയ്ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്ന റേഞ്ച്. 500 കിലോഗ്രാം വരെ ഭാരം വഹിക്കാനുള്ള ശേഷിയുള്ള വാഹനത്തിന്റെ പ്രാരംഭ വില 1.35 ലക്ഷം രൂപ മുതലാണ്. പ്രാദേശിക നികുതി, സബ്‌സിഡി എന്നിവയ്ക്ക് അനുസരിച്ച് വിലയിൽ വ്യത്യാസം വരും. 1200W മോട്ടോർ (60V, IP67 റേറ്റിംഗ്) ആണ് വാഹനത്തിൽ സജ്ജീകരിച്ചിരിച്ചിട്ടുള്ളത്. വേർപെടുത്താവുന്ന തരത്തിലുള്ള 3KW (NMC) ബാറ്ററിയാണ് ബിജിലി ട്രിയോയുടെ സവിശേഷത. ടെലിസ്‌കോപ്പിക് സസ്പെൻഷൻ, വിശാലമായ ബാക്ക് കാർഗോ ഏരിയ എന്നീ…
ഗൾഫ് നാടുകളിലേക്ക് തേൻ മധുരമെത്തിച്ച് കാസർഗോട്ടെ മലയോര ഗ്രാമമായ മുന്നാട്. മുന്നാട് പള്ളത്തിങ്കാലിലെ ശുദ്ധമായ തേൻ സംരംഭം കടൽ കടന്ന് ഖത്തറിൽ വരെ മധുരം പകരാനെത്തിക്കഴിഞ്ഞു. പള്ളത്തിങ്കാൽ തുളുനാട് ഇക്കോ ഗ്രീൻ ഫാമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ഉത്പാദിപ്പിച്ച ശുദ്ധമായ തേനാണ് ഖത്തറിലേക്ക് കയറ്റുമതി ചെയ്‌തത്. മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും ഉടൻ മുന്നാടിന്റെ ഈ തേൻ മധുരം എത്തും. കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെയും നബാർഡിൻ്റെയും എപി ഇഡിഎയും സഹകരണത്തോടെയാണ് മുന്നാട് പള്ളത്തിങ്കാൽ തുളുനാട് ഇക്കോ ഗ്രീൻ ഫാമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ശുദ്ധമായ തേൻ ശേഖരിച്ചു വിപണിയിലെത്തിക്കുന്നത്. സംസ്ഥാന വ്യവസായ വകുപ്പിൻ്റെ മിഷൻ ആയിരം സ്‌കീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന കാസർകോട് നിന്നുള്ള സ്ഥാപനമാണ് ഇത്. തേൻ കർഷകരിൽ നിന്നും നേരിട്ടാണ് കമ്പനി തേൻ ശേഖരിക്കുന്നത്. 5000 പെട്ടി വരെ സജ്ജമാക്കിയ കർഷകർ ഈ സംരംഭത്തിന് തേൻ സ്ഥിരമായി വിതരണം ചെയ്യുന്നു. രണ്ടു വർഷം മികച്ച രീതിയിൽ ഉപയോഗിക്കാമെന്ന…
മുംബൈയിലെ ജൽസ എന്ന വീട് വെറുമൊരു വീടല്ല, നഗത്തിന്റെ ഐക്കോണിക് ഇടം കൂടിയാണ്. ബോളിവുഡ് ഇതിഹാസം സാക്ഷാൽ അമിതാഭ് ബച്ചന്റെ ആഢംബര ബംഗ്ലാവാണ് ജൽസ. ആഘോഷം എന്നാണ് ജൽസ എന്ന ഹിന്ദി വാക്കിന്റെ അർത്ഥം. പേര് പോലെത്തന്നെ ആഘോഷം നിറഞ്ഞതാണ് ഈ ആഢംബര സൗധത്തിന്റെ വിശേഷങ്ങളും. മുംബൈയിലെ അതിസമ്പന്നർ താമസിക്കുന്ന ജുഹുവിലാണ് ജൽസ സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ജുഹു ബീച്ച് ജൽസയ്ക്ക് തൊട്ടടുത്താണ്. മുംബൈ റിയൽ എസ്റ്റേറ്റ് രംഗത്ത് ഏറ്റവും വിലയേറിയ സ്ഥലമാണിത്. നിരവധി പേര് കേട്ട പെയിന്റിങ്ങുകളാണ് ജൽസയിലെ ഏറ്റവു വലിയ സവിശേഷത. ലോകത്തിലെ തന്നെ ഏറ്റവും പേരെടുത്ത കലാകാരൻമാരുടെ കലാസൃഷ്ടികൾകൊണ്ട് സമ്പന്നമാണ് ജൽസ. അമിതാഭിനും ഭാര്യ ജയ ബച്ചനുമൊപ്പം മകൻ അഭിഷേകും ഭാര്യ ഐശ്വര്യ റായിയും കൊച്ചുമകൾ ആരാധ്യയുമെല്ലാം ഇവിടെത്തന്നെയാണ് താമസിക്കുന്നത്. 1982ൽ സത്തേ പെ സട്ട എന്ന ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ നിർമാതാവ് രമേശ് സിപ്പി അമിതാഭിന് സമ്മാനിച്ച ബംഗ്ലാവാണ് ജൽസ. ജൽസയ്ക്കു പുറത്ത് എപ്പോഴും സന്ദർശകരുടെ…