Author: News Desk

2024 ജൂലൈ 3, 4 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ‘ഗ്ലോബൽ ഇന്ത്യ എഐ ഉച്ചകോടി’യിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ഉത്തരവാദിത്ത വികസനത്തിനുള്ള സാധ്യതകൾ ഇന്ത്യാ ഗവൺമെൻ്റ് വീണ്ടും ഉറപ്പിക്കാൻ ഒരുങ്ങുകയാണ്. ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം സംഘടിപ്പിക്കുന്ന ഉച്ചകോടി ആഗോള സഹകരണവും അറിവിന്റെ മേഖലയിൽ ഉള്ള കൂടുതൽ ആശയ വിനിമയവും ആണ് പ്രോത്സാഹിപ്പിക്കുന്നത്. ഇത് എഐ  സാങ്കേതികവിദ്യകളോടുള്ള ഇന്ത്യയുടെ താല്പര്യം ആണ് പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നത്. ശാസ്ത്രം, വ്യവസായം, സിവിൽ സൊസൈറ്റി, ഗവൺമെൻ്റുകൾ, അന്താരാഷ്ട്ര സംഘടനകൾ, അക്കാദമികൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ എഐ വിദഗ്ധർക്കുള്ള ഒരു സുപ്രധാന വേദിയായിരിക്കും ഈ ഉച്ചകോടി. നിർണായക എഐ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും സ്ഥിതിവിവരക്കണക്കുകൾ പങ്കിടാനും എഐ മൂലം ഉണ്ടാകുന്ന വെല്ലുവിളികളും അവസരങ്ങളും തുറന്നു സംസാരിക്കുവാനും ചർച്ച ചെയ്യാനും ഈ വേദിയെ ഇവർ ഉപയോഗിക്കും. ഉച്ചകോടിയുടെ പ്രാധാന്യം: പങ്കെടുക്കുന്നവരിൽ ലോകമെമ്പാടുമുള്ള പ്രശസ്ത എഐ  പ്രൊഫഷണലുകളും പോളിസി മേക്കർമാരും ഉൾപ്പെടും.സെഷനുകൾ ഏറ്റവും പുതിയ എഐ മുന്നേറ്റങ്ങളിലും…

Read More

രാജ്യത്തെ മികച്ച  50 വനിതാ സാമൂഹിക പ്രവർത്തകരെയും  സാമൂഹിക സംരംഭകരെയും ശാക്തീകരിക്കാൻ ലക്ഷ്യമിട്ട് വുമൺ ലീഡേഴ്‌സ് ഇന്ത്യ ഫെല്ലോഷിപ്പ് 2024-25 പ്രോഗ്രാം. സ്‌ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം  മുൻനിർത്തി റിലയൻസ് ഫൗണ്ടേഷനും വൈറ്റൽ വോയ്‌സ് ഗ്ലോബൽ പാർട്‌ണർഷിപ്പും നൽകുന്ന വുമൺ ലീഡേഴ്‌സ് ഇന്ത്യ ഫെല്ലോഷിപ്പ് 2024-25-ന് അപേക്ഷകൾ ക്ഷണിച്ചു. റിലയൻസ് ഫൗണ്ടേഷനും വൈറ്റൽ വോയ്‌സും ചേർന്ന് 2022-23 ൽ സാമൂഹിക പ്രവർത്തകരായ വനിതാ നേതാക്കളെ പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ആദ്യ വിമൻ ലീഡേഴ്‌സ് ഇന്ത്യ ഫെല്ലോഷിപ്പ് വിജയം ആയിരുന്നു. ഈ വിജയത്തിന് ശേഷമാണ് റിലയൻസ് ഫൗണ്ടേഷനും വൈറ്റൽ വോയ്‌സും ഇക്കൊല്ലത്തെ ഫെല്ലോഷിപ്പിനു വനിതാ നേതാക്കളെ തേടുന്നത് .  പ്രഗത്ഭരായ വനിതാ നേതാക്കൾക്ക് നേതൃത്വ ശേഷി വർദ്ധിപ്പിക്കുന്നതിലൂടെ സ്ത്രീകളുടെ വികസനത്തിൽ നിന്ന് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിലേക്ക് എന്ന രീതിയിൽ കാഴ്ചപ്പാട് ശക്തിപ്പെടുത്തുകയാണ് ഈ ഫെല്ലോഷിപ്പിലൂടെ ലക്ഷ്യമിടുന്നത്. സാമൂഹിക സംരംഭങ്ങളടക്കം സ്വന്തം കമ്മ്യൂണിറ്റികൾക്കുള്ളിൽ ശ്രദ്ധേയമായ  മാറ്റത്തിനായി ശ്രമിച്ച  ഇന്ത്യയിലുടനീളമുള്ള  മികച്ച  50 വനിതാ നേതാക്കളെ തുടർ ശാക്തീകരിക്കാൻ…

Read More

വിഴിഞ്ഞം തുറമുഖം ആദ്യഘട്ടം വരുന്ന ഓണക്കാലത്തു പൂർണ പ്രവർത്തനക്ഷമാകാൻ ഒരുങ്ങുകയാണ്. തുറമുഖം പ്രവർത്തനസജ്ജമാകുന്നതിനു മുൻപുള്ള ട്രയൽറൺ ജൂലായ് രണ്ടാംവാരം നടക്കും. കണ്ടെയ്നർ നിറച്ച ചരക്കുകപ്പൽ തുറമുഖത്ത് എത്തിക്കാനുള്ള തയ്യാറെടുപ്പുകൾ അന്തിമഘട്ടത്തിലാണ്. തുറമുഖ യാർഡിലേക്ക് കണ്ടെയ്നർ ഇറക്കിവെച്ചായിരിക്കും ട്രയൽ നടത്തുക. അദാനി തുറമുഖ കമ്പനിയുടെ മുന്ദ്ര തുറമുഖത്തുനിന്ന് മദർഷിപ്പിലെത്തുന്ന ചരക്ക് വിഴിഞ്ഞം തുറമുഖത്തു ഇറക്കിയാകും പരീക്ഷണം. ഈ ചരക്ക് ചെറിയ കപ്പലുകളെത്തിച്ച് തിരികേ കയറ്റി ട്രാൻസ്ഷിപ്മെന്റും പരീക്ഷിക്കും. ഇതിനുമുന്നോടിയായി നിലവിൽ വലിയ ബാർജുകളിൽ ചരക്കു കയറ്റാത്ത കണ്ടെയ്നറുകൾ തുറമുഖത്ത് എത്തിച്ച് പരീക്ഷണം നടത്തുന്നുണ്ട്. ട്രയൽ റണ്ണിന്റെ ഭാഗമായി തുടർച്ചയായി ഇത്തരത്തിൽ ചരക്കുകപ്പലുകൾ തുറമുഖത്തേക്ക് എത്തിക്കും. അതിനു ശേഷമായിരിക്കും ഔദ്യോഗികമായി തുറമുഖത്തിന്റെ വാണിജ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുക. ഡിസംബറിൽ തുറമുഖം കമ്മിഷനിങ് ചെയ്യാനാകുമെന്നാണ് നേരത്തേ അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചിരുന്നത്. എന്നാൽ ഓണത്തിന് വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി പ്രവർത്തനസജ്ജമാക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര ഷിപ്പിങ് കമ്പനികളുമായി വാണിജ്യ ഇടപാടുകളെക്കുറിച്ച് അദാനി…

Read More

വിദേശജോലി മതിയാക്കി തമിഴ്നാട്ടിൽ കൃഷിയിൽ മുതൽ മുടക്കിയ മലയാളിയുവസംരംഭകൻ വർക്കി ജോർജ് പൊട്ടൻ കുളത്തിന്റെ മെഗാ ഫ്രൂട്ട് പാർക്ക് വിജയമാകുന്നു. കമ്പം ഉത്തമപാളയത്തെ വർക്കിയുടെ കൃഷിയിടത്തിൽ  നിന്നും ഉത്പാദിപ്പിക്കുന്ന  പഴവർഗങ്ങളും, പച്ചക്കറിയും വൻതോതിൽ  കയറ്റിയയക്കുന്നുണ്ട് . 25 ഏക്കറിൽ പച്ചക്കറിയും, അൽഫോൺസോ, ഹിമപസന്ത് എന്നീ മാവിനങ്ങൾ, സീഡ് ലെസ് മുന്തിരിയും, മാതളവും, മേയർ ലെമണും, സപ്പോട്ടയും, അവ്ക്കാഡോയുമൊക്കെ വൻതോതിൽ ഉൽപാദിക്കുന്ന മെഗാ ഫ്രൂട്ട് പാർക്ക് ആണ് കമ്പം ഉത്തമപാളയത്തെ സൺബ്ലൂം ഫാം. ഇവിടെനിന്നുള്ള പഴങ്ങൾ ഗ്രേഡ് ചെയ്തു പാക്കറ്റുകളിലാക്കി കൊച്ചിയിലെയും ബെംഗളൂരുവിലെയും സൂപ്പർ മാർക്കറ്റുകളില്‍ എത്തിക്കുന്നു. വിദേശജോലി മതിയാക്കി നാട്ടിൽ കൃഷി ആരംഭിച്ച യുവസംരംഭകൻ വർക്കി, തന്റെ കാർഷിക സംരംഭത്തെ ഇപ്പോൾ വിജയത്തിലെത്തിച്ചിരിക്കുകയാണ്. അമേരിക്കയിലെ പ്രശസ്തമായ ടെക്സസ് ഇൻസ്ട്രമെന്റ്സിലെ ജോലി മതിയാക്കി കോട്ടയം കാഞ്ഞിരപ്പള്ളിയിലേക്ക്  തിരിച്ചെത്തിയ വർക്കി തമിഴ്നാട്ടിലെ കുടുംബസ്വത്ത് ഏറ്റെടുത്ത് പഴവർഗക്കൃഷി ചെയ്യുകയായിരുന്നു. കൂടുതൽ ഭൂമി വാങ്ങാൻ സാധിക്കുമെന്നതു മാത്രമല്ല തമിഴ്നാടിനെ കർഷകസൗഹൃദമാക്കുന്നത്. വേണ്ടത്ര വെള്ളം ലഭ്യമല്ലെന്നതായിരുന്നു മുന്‍പ് അവിടെ…

Read More

ശതകോടീശ്വരൻ അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹ ഒരുക്കങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറയെ. വിവാഹ തീയതി അടുക്കും തോറും ആഡംബര ഒരുക്കങ്ങളും കൂടി കൂടി വരികയാണ്. ജൂലൈ 12 ആം തീയതി ആണ് ഈ വിവാഹം. വിവാഹ ക്ഷണക്കത്ത് ഉൾപ്പെടെ ലക്ഷങ്ങളും കോടികളും ചെലവഴിച്ചാണ് ഈ വിവാഹം നടത്താൻ പോകുന്നത് ഇതിനിടയിൽ ഇന്ത്യയിൽ ഇതുവരെ നടന്ന വിവാഹങ്ങളിൽ ഏറ്റവും ആഡംബരം നിറഞ്ഞതും ഏറ്റവും ചെലവേറിയതുമായ വിവാഹം ഏതാണ് എന്നൊരു ചർച്ച ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയെ. റിപ്പോർട്ടുകൾ പ്രകാരം അംബാനിയുടെ മക്കൾ ആയ ഇഷ അംബാനിയുടെയോ മകൻ ആകാശ് അംബാനിയുടെയോ വിവാഹം അല്ല ഇന്ത്യ കണ്ട ഏറ്റവും ചെലവേറിയ വിവാഹം എന്നാണ്. ഖനന വ്യവസായിയും മുൻ കർണാടക മന്ത്രിയുമായ ജി ജനാർദ്ദന റെഡ്ഡിയുടെ മകളായ ബ്രാഹ്മണി റെഡ്ഡിയും ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി വിക്രം ദേവ റെഡ്ഡിയുടെ മകൻ രാജീവ് റെഡ്ഡിയും തമ്മിലുള്ള വിവാഹം ആണ് ഇക്കൂട്ടത്തിൽ ഒന്ന്. ആഡംബര…

Read More

ടെക്നോളജി പുതിയ കാലത്തെ തൊഴിലിടങ്ങളെ നയിക്കുമ്പോൾ പ്രൊഡക്ട് മാർക്കറ്റിംഗും ബ്രാൻഡിങ്ങും പിന്തുടരേണ്ട മാർഗങ്ങളും, ഒരു പ്രൊഡക്ട് കസ്റ്റമറിലേക്ക് എത്തണമെങ്കിൽ സ്വീകരിക്കേണ്ട ഡിജിറ്റൽ മാർക്കറ്റിഗ് നിർദ്ദേശങ്ങളും പങ്കുവെച്ച്  മൈക്രോസോഫ്റ്റ് മാർക്കറ്റിങ് ലീഡർ വേദനാരായണൻ വേദാന്തം. കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ  സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫൗണ്ടേഴ്സ് മീറ്റിൽ സംസാരിക്കുക ആയിരുന്നു വേദനാരായണൻ. കേരളത്തിലെ സ്റ്റാർട്ടപ്പ് സ്ഥാപകരുടെ സംരംഭമായ ഫൗണ്ടേഴ്‌സ് മീറ്റിന്റെ ഇരുപതാമത് എഡിഷനാണ് കൊച്ചിയിൽ നടന്നത്. ചാനൽ ഐ ആം സിഇഒയും ഫൗണ്ടറുമായ നിഷ കൃഷ്ണൻ മോഡറേറ്റർ ആയ പരിപാടിയിൽ ഗ്രോ കോംസ്‌ കോ ഫൗണ്ടറും സിഇഒയുമായ ജോർജ് കുര്യൻ കണ്ണന്താനം, സിനിമ താരവും കോർപ്പറേറ്റ് ഗിഫ്റ്റ് സംരംഭത്തിന്റെ ഉടമയുമായ അഞ്ജലി നായർ എന്നിവർ സംരഭകരുമായി സംവദിച്ചു. സംരംഭം തുടങ്ങി വിജയിച്ചവർ തങ്ങൾ കടന്നു വന്ന വഴികളെ കുറിച്ചും നേരിടേണ്ടി വന്ന തിരിച്ചടികളെ കുറിച്ചും വിജയത്തിലേക്ക് നയിച്ച ദൃഢനിശ്ചയത്തെ കുറിച്ചും അനുഭവങ്ങൾ പങ്കുവെച്ചത് സംരംഭകർക്ക് പ്രചോദനം പകരുന്നത് ആയിരുന്നു.  സ്റ്റാർട്ടപ്പ് സംരംഭകർക്കിടയിൽ…

Read More

കൊച്ചിയുടെ ടൂറിസം മേഖലയിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു സ്ഥലമാണ് ഫോർട്ട് കൊച്ചിയും വില്ലിങ്ടണ്‍ ഐലൻഡും. ടൂറിസം വികസനവും കൂടുതൽ ആഭ്യന്തര അന്താരാഷ്ട്ര സഞ്ചാരികളെ ആകർഷിക്കുവാനും വേണ്ടി വില്ലിങ്ടണ്‍ ഐലന്‍ഡില്‍ 500 കോടി രൂപയുടെ ടൗണ്‍ഷിപ്പ് ഒരുങ്ങാൻ പോകുകയാണ്. കൊച്ചിയുടെ മുഖച്ഛായതന്നെ മാറ്റുന്ന രീതിയില്‍ മനുഷ്യനിര്‍മിത ദ്വീപായ വില്ലിങ്ടണ്‍ ഐലന്‍ഡില്‍ ഷോപ്പിങ്മാളും മള്‍ട്ടിപ്ലക്‌സും മറ്റു വ്യാപാര സ്ഥാപനങ്ങളും അടങ്ങുന്നതാണ് ഈ ടൗൺഷിപ്പ്. ഏകദേശം 150 ഏക്കറാണ് ബിഒടി പാലത്തിനടുത്തായി (അലക്സാണ്ടര്‍ പറമ്പിത്തറ പാലം മുതല്‍ പഴയ ബ്രിഡ്ജ് വരെ) കൊച്ചി തുറമുഖ അതോറിറ്റിക്കുള്ളത്. ഇത് ദേശീയപാത 966 ബി.യുടെ അടുത്തായാണ് വരുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ 15 ഏക്കറിലാണ് ഈ ടൗൺഷിപ്പ് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. ഹൈലൈറ്റ് ഗ്രൂപ്പ്, ഇവിടെ ഷോപ്പിങ് മാള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. മള്‍ട്ടിപ്ലക്സ് തീയറ്ററുകൾ അടക്കമുള്ള സംവിധാനങ്ങൾ ആണ് ഇവിടെ ഒരുങ്ങുന്നത്. ചെറിയ ഐസ്‌ക്രീം കട മുതല്‍ വന്‍കിട വ്യാപാര ശൃംഖലകള്‍ വരെ ഈ പദ്ധതിയില്‍ ഉള്‍പ്പെടും. കൊച്ചി…

Read More

‘പ്രായത്തേക്കാൾ കവിഞ്ഞ ബുദ്ധിയുണ്ട്’ എന്നൊക്കെ ചില ചെറിയ കുട്ടികളെ നോക്കി പലരും പറഞ്ഞു കേൾക്കാറുണ്ട്. അത് അക്ഷരാർത്ഥത്തിൽ ശരി വയ്ക്കും പോലെ ഉള്ള ഒരാൾ ആണ് അക്രിത് പ്രാൺ ജസ്വാൾ എന്ന ഹിമാചൽ സ്വദേശി. അസാമാന്യ ബുദ്ധി ഉള്ളവരും സൂപ്പർ ഹീറോസും സിനിമകളിലും പുസ്തകങ്ങളിലും മാത്രമല്ല ജീവിതത്തിലും ഉണ്ടെന്നു തെളിയിച്ച ആളാണ് ഈ ചെറുപ്പക്കാരൻ. 7 വയസ്സിൽ ശസ്ത്രക്രിയ നടത്തി “ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശസ്ത്രക്രിയാ വിദഗ്ധൻ” എന്ന വിശേഷണം നേടിക്കൊണ്ടാണ് അക്രിത് ഇത് തെളിയിച്ചത്. 10 മാസം പ്രായമുള്ളപ്പോൾ തന്നെ നന്നായി നടക്കാനും സംസാരിക്കാനും അക്രിതിന് സാധിച്ചിരുന്നു. മറ്റുള്ള കുട്ടികൾക്ക് സാധിക്കാത്ത വിധം ഈ അസാധാരണമായ പെരുമാറ്റങ്ങൾ അന്നേ മതപൈതാക്കൾ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. രണ്ട് വയസ്സായപ്പോഴേക്കും അക്രിത് എഴുത്തും വായനയും തുടങ്ങി.  5 വയസ്സുള്ളപ്പോൾ ഇംഗ്ലീഷ് ക്‌ളാസിക്ക് നോവലുകൾ വായിച്ച അക്രിത്, ഏഴാം വയസ്സിൽ മറ്റ് 7 വയസ്സുള്ള കുട്ടികൾ അടിസ്ഥാന ഗണിതവും സയൻസും പഠിക്കുവാൻ തന്നെ കഷ്ടപ്പെടുമ്പോൾ…

Read More

തമിഴ് സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരുന്നത് തമിഴ് സിനിമയിൽ 2024 ൽ ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ഉണ്ടാവുന്നതും, 100 കോടി ക്ലബിലേക് ഒരു സിനിമ ഇടം പിടിക്കുന്നത് കാണുവാനും ആയിരുന്നു. കാത്തിരുപ്പ് അവസാനിപ്പിച്ചുകൊണ്ട്, തമിഴ് സിനിമാ ഇൻഡസ്‌ട്രിക്ക് 2024 ൽ ആദ്യ 100 കോടി ക്ലബ് സിനിമ ലഭിച്ചിരിക്കുകയാണ്. 2024 ലെ ഈ ബഹുമതി സ്വന്തമാക്കാൻ സിനിമ വ്യവസായം ആറ് മാസത്തെ സമയമാണ് എടുത്തത്. ഈ നേട്ടം സ്വന്തമാക്കിയത് മക്കൾ സെൽവൻ വിജയ സേതുപതിയും. വിജയ് സേതുപതി നായകനായ മഹാരാജ എന്ന ചിത്രമാണ് ലോകമെമ്പാടുമുള്ള ബോക്സോഫീസിൽ 100 കോടി എന്ന ബഹുമതി നേടിയത്. സിനിമ റിലീസായി വെറും 15 ദിവസത്തിനുള്ളിൽ ആണ് ഈ നേട്ടം കൈവരിച്ചത് എന്നതും ശ്രദ്ധേയമാണ്. കൽക്കി 2898 എഡിയുടെ റിലീസ് കാരണം, മഹാരാജയുടെ റിലീസ് സെന്‍ററുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ആഭ്യന്തര കളക്ഷനില്‍ 1 കോടിക്ക് അടുത്ത് പടം ഇപ്പോഴും നേടുന്നുണ്ട്. ചിത്രം ഇന്ത്യൻ ബോക്‌സ് ഓഫീസിൽ മൊത്തം…

Read More

ട്വന്‍റി 20 ലോകകപ്പ് നേടിയ ടീം ഇന്ത്യൻ കളിക്കാർക്ക് ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചതിന് പിന്നാലെ ഓരോ കളിക്കാർക്കും കിട്ടുന്ന കോടികളുടെ കണക്കെടുപ്പിലാണ് ആരാധകർ. ടീമിന് 125 കോടി രൂപയാണ് ബിസിസിഐ പ്രഖ്യാപിച്ച സമ്മാനത്തുക. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം ട്വിറ്ററിലൂടെ ‌അറിയിച്ചത്. ഐസിസി  T20 കപ്പ് നേടിയ ടീം കളിക്കാർക്ക് 125 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ആയിരുന്നു ജയ് ഷാ കുറിച്ചത്. ടൂർണമെന്‍റിലുടനീളം ടീം അസാധാരണമായ കഴിവും നിശ്ചയദാർഢ്യവും കായികക്ഷമതയും പ്രകടിപ്പിച്ചു. എല്ലാ കളിക്കാർക്കും പരിശീലകർക്കും അഭിനന്ദനങ്ങളെന്നും അദ്ദേഹം പറഞ്ഞു.    BCCI പ്രഖ്യാപിച്ച 125 കോടി ഫൈനൽ കളിച്ചവർക്കും റിസർവ്വിലിരുന്നവർക്കുമായി വീതിച്ചു നൽകും. ടീമിലുണ്ടായിരുന്ന എല്ലാവർക്കും 5 കോടി വീതം ലഭിക്കും, റിസർവ്വിലുണ്ടായിരുന്നവർക്കും സപ്പോർട്ട് സ്റ്റാഫിനും 1 കോടി വീതമാകും കിട്ടുക. വിജയത്തിൽ പങ്കാളിയായി ഫീൽഡിലുണ്ടായിരുന്നവർക്കും ഫീൽഡിന് പുറത്തുണ്ടായിരുന്നവർക്കും അർഹമായ പാരിതോഷികമാണ് BCCI വക്താവ് പറഞ്ഞു. കോച്ച് രാഹുൽ ദ്രാവിഡ്, സപ്പോർട്ട് സ്റ്റാഫിലുൾപ്പെടുന്ന…

Read More