Author: News Desk
സ്വയം നിർമ്മിത വിജയഗാഥകൾ എക്കാലത്തും എല്ലാവർക്കും പ്രചോദനാത്മകമായ കഥകളാണ്. 2000 കോടി രൂപ മൂല്യമുള്ള ഡിടിഡിസിയുടെ സ്ഥാപകനും ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സുഭാഷിഷ് ചക്രവർത്തിയുടെ കഥ അത്തരത്തിലുള്ള ഒരു വിജയഗാഥ ആണ്. കൊൽക്കത്തയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് സുഭാഷിഷ് ചക്രവർത്തി ജനിച്ചത്. രാമകൃഷ്ണ മിഷൻ റസിഡൻഷ്യൽ കോളേജിൽ നിന്നും അദ്ദേഹം രസതന്ത്രം പഠിച്ചു. കോളേജിൽ പഠിക്കുമ്പോൾ തന്നെ പീർലെസ് എന്ന വലിയ ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്തിരുന്നു. 1981-ൽ കമ്പനി തങ്ങളുടെ ഇൻഷുറൻസ് ബിസിനസ്സ് വൈവിധ്യവൽക്കരിക്കാനും വിപുലീകരിക്കാനുമായി അവർ സുഭാഷിഷിനെ ബാംഗ്ലൂരിലേക്ക് അയച്ചു. 1987-ൽ അദ്ദേഹം ഇൻഷുറൻസ് കമ്പനി ഉപേക്ഷിച്ച് ഒരു കെമിക്കൽ ഡിസ്ട്രിബ്യൂഷൻ ബിസിനസ്സ് സ്ഥാപിച്ചു. എന്നാൽ തപാൽ സേവന പ്രശ്‌നങ്ങൾ കാരണം ഇത് പരാജയപ്പെട്ടു. അവിടെ നിന്നും തപാൽ സേവനങ്ങളും ഉപഭോക്താക്കളും തമ്മിലുള്ള ആ വലിയ വിടവ് സുഭാഷിഷ് കണ്ടെത്തി. ഇതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ സുപ്രധാന പോയിൻ്റ്. 1990 ജൂലൈ 26-ന് അദ്ദേഹം തൻ്റെ കൊറിയർ കമ്പനിയായ DTDC ആരംഭിച്ചു. DTDC എന്നാൽ Desk…
ലോകത്തിലെ ഏറ്റവും വലിയ ടെക് മേളയായ ദുബായ് ജൈടെക്‌സിൽ ഷാർക്ക് ടാങ്ക് മാതൃകയിൽ പുതുസംരംഭകർക്ക് നിക്ഷേപ അവസരം ഒരുക്കി മലയാളി സംരംഭകരുടെ ആഗോള സ്റ്റാർട്ടപ്പ് കൂട്ടായ്മയായ വൺട്രപ്രണർ (Onetrepreneur). ജൈടെക്‌സിൽ പങ്കെടുത്ത ആയിരകണക്കിന് സ്റ്റാർട്ടപ്പുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പത്ത് സംരംഭകർക്കാണ് 10 ലക്ഷം രൂപ മുതൽ 2 കോടി രൂപ വരെ നിക്ഷേപം നേടാനാവുന്ന പിച്ചിങ് അവസരം ഒരുക്കിയത്. പങ്കെടുത്ത പത്ത് സ്റ്റാർട്ടപ്പുകൾക്ക് ഇൻവെസ്റ്റ്മെന്റ് ചർച്ചകൾക്ക് ക്ഷണം ലഭിച്ചതായി വൺട്രപ്രണർ പ്രതിനിധി അറിയിച്ചു. ഒക്ടോബർ 16ന് നടന്ന ഓപ്പൺ പിച്ചിൽ തിരഞ്ഞെടുക്കപ്പെട്ട 12 സ്റ്റാർട്ടപ് സംരംഭകർ ജൈടെക്‌സിലെ ഏറ്റവും വലിയ ഫണ്ടിങ് ഷോയിൽ ആശയം അവതരിപ്പിച്ചു. മേളയിൽ പങ്കെടുത്ത ആയിരക്കണക്കിന് സംരംഭകരിൽ നിന്നാണ് സി.ലൈവ് എന്ന കേരള സ്റ്റാർട്ടപ്പ് ഉൾപ്പെടെ 12 പേരെ ഓപ്പൺ പിച്ചിന് തിരഞ്ഞെടുത്തതെന്ന് വൺട്രപ്രണർ സഹസ്ഥാപകൻ ജിമ്മി ജെയിംസ് പറഞ്ഞു. ജൈടെക്സിലെ പിച്ചിങ് പരിപാടിക്കു ശേഷം നിരവധി നിക്ഷേപകർ സമാനരീതിയിൽ പരിപാടി അവതരിപ്പിക്കാൻ സമീപിക്കുന്നുണ്ട്. ഇത് പരിഗണിച്ച്…
ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ സന്ദർശനത്തെ പ്രതീക്ഷയോടെ കണ്ട് പാകിസ്താനും ക്രിക്കറ്റ് ആരാധകരും. ഇസ്ലാമാബാദിൽ നടന്ന ഷാങ്ഹായി സഹകരണ യോഗത്തിൽ പങ്കെടുത്ത ജയശങ്കർ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫുമൊത്ത് അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു. തുടർന്ന് പാക് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്. പാകിസ്താനുമായി പ്രത്യേക ചർച്ചയ്ക്ക് ഇന്ത്യ തയ്യാറായില്ലെങ്കിലും സന്ദർശനം പാകിസ്താനിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിനെ വരെ അനുകൂലമായി ബാധിക്കും എന്ന പ്രതീക്ഷയിലാണ് പാകിസ്താൻ. 2015ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ വിദേശകാര്യ മന്ത്രി പാകിസ്താൻ സന്ദർശിക്കുന്നത്. ഇത് കൊണ്ട് തന്നെ ജയശങ്കറിന്റെ സദർശനം വലിയ വാർത്താ പ്രാധാന്യം നേടി. പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാറുമായി ഷാങ്ഹായി സഹകരണ യോഗത്തിൽ ജയശങ്കർ നേരിട്ട് സംസാരിച്ചു. ക്രിക്കറ്റ് നയതന്ത്രംഇന്ത്യയും പാകിസ്താനും കാലാകാലങ്ങളായി തുടർന്നു പോരുന്ന രീതിയാണ് ക്രിക്കറ്റ് നയതന്ത്രം. 1987ൽ പാക് പ്രസിഡന്റ് സിയാവുൽ ഹഖ് ടെസ്റ്റ് മത്സരം കാണാൻ ഇന്ത്യിലെത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ്…
കൊച്ചിയുടെ വാണിജ്യപ്പെരുമ ഉയർത്തുന്ന എറണാകുളം മാർക്കറ്റ് സമുച്ചയം നവംബറിൽ തുറക്കുമെന്ന് മേയർ എം. അനിൽകുമാർ. നൂറ് വർഷത്തിലധികം പഴക്കമുണ്ടായിരുന്ന ജീർണിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കിയാണ് ആധുനികസൗകര്യങ്ങളോടെ പുതിയ സമുച്ചയം പൂർത്തിയാക്കിയത്. സ്മാർട്ട് സിറ്റി പദ്ധതിയിൽ പെടുന്ന എറണാകുളം മാർക്കറ്റിന്റെ പെയിന്റിങ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയായി. 2022ലാണ് സിഎസ്‌എംഎല്ലിന്റെ നേതൃത്വത്തിൽ നിർമാണം തുടങ്ങിയ സമുച്ചയത്തിന്റെ നിർമാണച്ചെലവ് 75 കോടിയാണ്. രണ്ട് ലക്ഷം ചതുരശ്രയടി വിസ്‌തീർണത്തിലുള്ള സമുച്ചയം പൂർണമായും കൊച്ചി നഗരസഭയുടെ ഉടമസ്ഥതയിലായിരിക്കും. ബേസ്‌മെന്റ്, ഗ്രൗണ്ട്, ഒന്ന്, രണ്ട് എന്നിങ്ങനെ മൂന്ന് നിലകളാണ് സമുച്ചയത്തിലുള്ളത്. ബേസ്‌മെന്റിൽ 88 കാറുകൾ പാർക്ക് ചെയ്യാം. പ്രതിദിനം 100 കിലോലിറ്റർ ശേഷിയുള്ള സിവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വിവിധ ആവശ്യങ്ങൾക്കായി ജലസംഭരണികൾ എന്നിവയുമുണ്ട്. 72 കോടിയാണ് നിർമാണച്ചെലവ്. താഴെനിലയിൽ 183ഉം ഒന്നാം നിലയിൽ 92ഉം അടക്കം 275 കടമുറികളാണ് സമുച്ചയത്തിൽ ഉള്ളത്. 50 മുതൽ 150 ചതുരശ്രയടി വരെയാണ് വിസ്‌തീർണം. പച്ചക്കറി, പഴവർഗങ്ങൾ, പലചരക്കുകൾ, മുട്ട, മീൻ, സ്‌റ്റേഷനറി തുടങ്ങിയ വിവിധ…
പത്ത് പുതിയ പ്രീമിയം സൂപ്പർഫാസ്റ്റ് ഏസി ബസ്സുകൾ നിരത്തിലിറക്കി കെഎസ്ആർടിസി. ടാറ്റ മോട്ടോർസ് നിർമിച്ച 39.8 ലക്ഷം രൂപ വില വരുന്ന ബിഎസ്6 ബസ്സുകളാണ് വന്നിരിക്കുന്നത്. നാൽപ്പത് സീറ്റുള്ള ബസ്സിൽ എഐ, ഫ്രീ വൈഫൈ, ചാർജിങ് പോർട്ടുകൾ തുടങ്ങിയ നിരവധി അത്യാധുനിക സൗകര്യങ്ങളുണ്ട്. ഇതിന് പുറമേ പുഷ് ബാക്ക് സീറ്റുകൾ, റീഡിങ് ലാമ്പ്, ബോട്ടിൽ ഹോൾഡർ, സ്ലൈഡിങ് വിൻഡോകൾ, സൈഡ് കർട്ടനുകൾ, എല്ലാ സീറ്റുകളിലും സീറ്റ് ബൈൽറ്റുകൾ എന്നിവയും ലഭ്യമാണ്. സിസി ടിവി ക്യാമറകൾ ഘടിപ്പിച്ച ബസ്സിൽ മ്യൂസിക് സിസ്റ്റം, ടെലിവിഷൻ എന്നിവയും ഉണ്ട്. ബസ് യാത്രകൾ കൂടുതൽ മെച്ചപ്പെടുത്താനും സുരക്ഷിതമാക്കാനുമായാണ് കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസുകൾ നിരത്തിലിറക്കുന്നത്. ആദ്യ ഘട്ടത്തിലുള്ള 10 ബസുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. മറ്റ് ബസ് സർവീസുകളില്ലാത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനവും വൈഫൈ സൗകര്യവുമാണ് സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസുകളുടെ സവിശേഷത. ഒരു ജിബി സൗജന്യ വൈഫൈയ്ക്ക് പുറമേ വീണ്ടും ചെറിയ തുക നൽകി…
2027ഓടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിക്കുന്നതിന് 1300 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച് അദാനി എയർപോർട്ട് ഹോൾഡിംഗ്‌സ് ലിമിറ്റഡ് (AAHL). വിമാനത്താവളത്തിലെ സൗകര്യങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് “പ്രൊജക്റ്റ് അനന്ത” എന്ന വമ്പൻ പദ്ധതി എത്തുന്നത്. വികസനത്തിന്റെ ഭാഗമായി പുതിയ ടെർമിനൽ നിർമിക്കും. ചാക്കയിലെ നിലവിലെ രണ്ടാം ടെർമിനലിനോടുചേർന്നാണ് പുതിയ ടെർമിനൽ നിർമിക്കുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളുടെ രൂപകല്പന മാതൃകയാക്കിയുള്ള വാസ്തുവിദ്യയാണ് പുതിയ ടെർമിനലിന്റെ സവിശേഷത. ക്ഷേത്രങ്ങൾക്കൊപ്പം കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തേയും പ്രതിഫലിപ്പിക്കുന്നതാകും ഡിസൈൻ. നിലവിൽ 45000 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള വിമാനത്താവളം വർഷത്തിൽ 32 ലക്ഷം യാത്രക്കാരെയാണ് സ്വീകരിക്കുന്നത്. വികസനത്തോടെ വിമാനത്താവളം 165000 സ്ക്വയർ മീറ്ററായി വിപുലീകരിക്കും. ഇതോടെ പ്രതിവർഷം 1.2 കോടി യാത്രക്കാരെ സ്വീകരിക്കാവുന്ന സജ്ജീകരണങ്ങൾ ഒരുങ്ങും. പദ്ധതി പൂർത്തിയാകുന്നതോടെ ഫ്ലൈറ്റ് ബേകളുടെ എണ്ണം എട്ടിൽ നിന്ന് 19 ആയി ഉയരും. വികസന പദ്ധതികളുടെ നിർമ്മാണം ഈ വർഷം ആരംഭിക്കും. 2027ഓടെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ആധുനിക…
ഇന്ത്യ-കാനഡ നയതന്ത്ര തർക്കം ദീർഘകാല നിക്ഷേപത്തെ ബാധിക്കില്ലെന്ന് സാമ്പത്തിക വിദഗ്ധർ. ഖലിസ്താൻ തീവ്രവാദി നേതാവ് ഹർദീപ് സിംങ് നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയ്ക്കെതിരെ നടത്തിയ പ്രസ്താവനയാണ് നയതന്ത്ര തർക്കത്തിലേക്ക് നയിച്ചത്. ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളൽ വരുത്താൻ ആഗ്രഹിക്കുന്നില്ല എന്ന് ട്രൂഡോ കഴിഞ്ഞ ദിവസം പറഞ്ഞത് ആശ്വാസമായെങ്കിലും നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ട് എന്ന് അദ്ദേഹം ആവർത്തിച്ചത് പ്രശ്നം വീണ്ടും വഷളാക്കുകയായിരുന്നു. നയതന്ത്ര പ്രശ്നങ്ങൾ ഇരു രാജ്യങ്ങളിലേയും ദീർഘകാല നിക്ഷേപങ്ങളെ ബാധിക്കില്ലെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. പുതിയ നിക്ഷേപങ്ങളെ നയതന്ത്ര തർക്കം പ്രതികൂലമായി ബാധിക്കാം. എന്നാൽ കനേഡിയൻ പെൻഷൻ ഫണ്ട്സ് ( CPPIB), സ്വകാര്യ നിക്ഷേപങ്ങൾ തുടങ്ങിയ നിക്ഷേപങ്ങൾ നടത്തിയവരെ പ്രശ്നം ബാധിക്കില്ലെന്നാണ് വിദഗ്ധാഭിപ്രായം. ഇൻഫ്രാസ്ട്രക്ചർ-എനർജി-റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റുകളിൽ അടക്കം ആകർഷകമായ ദീർഘകാല റിട്ടേൺ ഉറപ്പുവരുത്തുന്ന നിരവധി നിക്ഷേപങ്ങളാണ് ഇരുരാജ്യങ്ങളിലും നിലവിലുള്ളത്. സ്വകാര്യ ഇന്ത്യൻ കമ്പനികളുടെ പ്രധാന നിക്ഷേപ കേന്ദ്രമാണ് കാനഡ. ഇൻഫ്രാസ്ട്രക്ചർ-എനർജി മേഖലകളിലാണ് ഈ…
വെള്ളിത്തിരയിലെ പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിക്കുന്നതിനു പുറമേ, ബോളിവുഡ് നടൻ സൽമാൻ ഖാൻ മികച്ച ബിസിനസ് സാമ്രാജ്യത്തിന്റെ അധിപൻ കൂടിയാണ്. പ്രൊഡക്ഷൻ ഹൗസ് മുതൽ നിരവധി സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം വരെ നീളുന്നതാണ് സൽമാന്റെ ബിസിനസ് സംരംഭങ്ങൾ. കോടികളാണ് ഈ ബിസിനസുകളിലൂടെ സൽമാൻ സമ്പാദിക്കുന്നത്. രാജ്യത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന സൽമാൻ ഖാൻ്റെ ആസ്തി 2,900 കോടി രൂപയാണ്. സിനിമയിൽ നിന്നുള്ള പ്രതിഫലത്തിനു പുറമേയാണ് സൽമാന്റെ ബിസിനസ് സമ്പാദ്യങ്ങൾ. സൽമാൻ ഖാൻ ഫിലിംസ്2011 മുതൽ അദ്ദേഹം സൽമാൻ ഖാൻ ഫിലിംസ് എന്ന സ്വന്തം പ്രൊഡക്ഷൻ ഹൗസ് സ്ഥാപിച്ചു സ്വയം സിനിമകൾ നിർമ്മിച്ചു വിതരണം ചെയ്യുന്നു. ദേശീയ അവാർഡ് നേടിയ ചില്ലർ പാർട്ടി എന്ന ചിത്രം സൽമാൻ ഖാൻ ഫിലിംസ് നിർമിച്ചതാണ്. ബീംഗ് ഹ്യൂമൻ2007ൽ അദ്ദേഹം ആരംഭിച്ച ചാരിറ്റി ഫൗണ്ടേഷന്റെ അതേ പേരാണ് അദ്ദേഹം തന്റെ ഫാഷൻ ശൃംഖലയ്ക്കും നൽകിയത്. 2012ൽ ആരംഭിച്ച ഈ ഫാഷൻ ശൃംഖല ഇന്ന് രാജ്യത്തിനകത്തും…
ഗുജറാത്തിലെ ജംനഗർ നവാനഗർ രാജവംശത്തിലെ അടുത്ത കിരീടാവകാശിയായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജയ് ജഡേജയെ പ്രഖ്യാപിച്ചിരുന്നു. നിലവിലെ മഹാരാജാവ് ശത്രുശല്യസിൻഹജി ദിഗ്വിജയ് സിൻഹജിയാണ് തന്റെ മരുമകൻ കൂടിയായ ജഡേജയെ അടുത്ത ‘ജാം സാഹിബ്’ ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പാതി മലയാളിയായ ജഡേജയുടെ അമ്മ ഷാൻ ആലപ്പുഴക്കാരിയാണ്. കഴിഞ്‍ഞ ജൂണിലാണ് ഷാൻ അന്തരിച്ചത്. ജദേജയുടെ വസതിയെക്കുറിച്ചും ആസ്തിയെക്കുറിച്ചും അറിയാം. ജാംനഗറിലെ രാജകീയ വസതിയിലാണ് ജഡേജയും കുടുംബവും താമസിക്കുന്നത്. പരമ്പരാഗത വാസ്തുവിദ്യയുടെയും ആധുനിക സൗകര്യങ്ങളുടെയും അമ്പരിപ്പിക്കുന്ന സമന്വയമാണ് ഈ കൊട്ടാരം. ഇമ്പോട്ടഡ് ഫർണിച്ചറുകളുള്ള വിശാലമായ സ്വീകരണമുറിയും, വിശാലമായ വിസ്താരമുള്ള നടുമുറ്റവും പ്രത്യേക രീതിയിൽ രൂപകൽപ്പന ചെയ്ത പുസ്തകഷെൽഫും ക്ലാസിക് വുഡൻ ഫ്ലോറിംഗും പൂന്തോട്ടവുമെല്ലാം വസതിയെ മനോഹരമാക്കുന്നു. ജഡേജ ഇടയ്ക്ക് ഇൻസ്റ്റഗ്രാമിൽ പങ്കിടുന്നതൊഴിച്ചാൽ വസതിയുടെ ചിത്രങ്ങൾ അധികം ലഭ്യമല്ല. കിരീടധാരണം നടക്കുന്നതോടെ ജഡേജയുടെ ആസ്തി 1450 കോടിയോളം ആകും. അങ്ങനെ വന്നാൽ സമ്പത്തിന്റെ കാര്യത്തിൽ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയേയും ജഡേജ കടത്തിവെട്ടും. കോഹ്ലിയുടെ…
പാരിസ് മോട്ടോർ ഷോയിൽ കൗതുകമുണർത്തി ബബിൾ ഇവി എന്ന കുഞ്ഞൻ കാറുകൾ. ഇസെറ്റ എന്ന ഇറ്റാലിയൻ മിനി കാറിന്റെ മാതൃകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച മൈക്രോലിനോ ഇവി ആദ്യമായി വന്നത് 2016ലെ ജനീവ മോട്ടോർ ഷോയിലാണ്. അതേ മോഡലിന്റെ ടൂറിസ്റ്റ് കാർ എന്ന ആശയവും നിലവിലുണ്ടായിരുന്നു. അതാണ് ഇപ്പോൾ പാരിസ് മോട്ടോർ ഷോയിലൂടെ മൈക്രോ മൊബിലിറ്റി സിസ്റ്റംസ് എന്ന സ്വിസ്സ് കമ്പനി യാഥാർത്ഥ്യമായിരിക്കുന്നത്. സ്പിയാജിന , ക്ലാസ്സിക് എന്നീ രണ്ട് വിഭാഗങ്ങളാണ് പ്രദർശനത്തിനുള്ളത്. ജനത്തിരക്കേറിയ നഗരങ്ങളിലെ യാത്രാമാർഗം എന്ന നിലയിൽ മൈക്രോ കാറുകളുടെ പ്രാധാന്യം വർധിച്ചു വരികയാണ്. അത്തരം മൈക്രോ കാറുകളുടെ ഏറ്റവും ക്യൂട്ടസ്റ്റ് ഓപ്ഷനാണ് ബബിൾ ഇവി. 1950 കളിലും 60 കളിലും ബിഎംഡബ്ല്യു നിർമ്മിച്ച ഐക്കണിക് ഇസെറ്റയെപ്പോലെ, മൈക്രോലിനോയ്ക്കും ഒരു വാതിൽ മാത്രമേ ഉള്ളൂ. മൈക്രോലീനയുടെ ഇലക്ട്രിക് പതിപ്പാണ് ഇപ്പോൾ പ്രദർശനത്തിനെത്തിയിരിക്കുന്നത്. വാഹനത്തിന്റെ റെട്രോ മോഡേൺ പതിപ്പുകളും സ്പെഷ്യൽ എഡിഷനുകളും പ്രദശനത്തിനുണ്ട്. ചെറുപ്പക്കാരായ ഡ്രൈവർമാരെയും അവധിക്കാല കേന്ദ്രങ്ങളിലേക്കും…