Author: News Desk
നൂതന ആശയങ്ങങ്ങൾ കൊണ്ട് ശ്രദ്ധേയരായി KSUM ‘എലിവേറ്റ്ഹെർ’ (ElevateHER) ഫൈനലിസ്റ്റുകൾ. ഹഡിൽ ഗ്ലോബൽ 2024ന്റെ ഭാഗമായിവനിതകളുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പുകൾക്കായാണ് ‘എലിവേറ്റ്ഹെർ-ഇൻവെസ്റ്റ്മെൻറ് പാത്ത് വേ ഫോർ വിമൻ ഫൗണ്ടേഴ്സ്’ എന്ന പരിപാടി സംഘടിപ്പിച്ചത്. തങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിച്ച് അഞ്ച് വനിതാ സംരംഭകരാണ് എലിവേറ്റ്ഹെർ ഫൈനലിസ്റ്റുകളായത്. ഡബ്ല്യുആർഡിഎച്ച്ആർഡി ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് (WRDHRD Technologies) സ്ഥാപക കുഹു കൃഷ്ണ, റെവാഗോ (Rewago) സ്ഥാപകയും സിഇഒയുമായ ജൂലിയാന ബിജു, സ്യൂ (suee_brand) സഹസ്ഥാപക കൃഷ്ണ കരപ്പത്ത്, കിച്ച് നാച്ചുറൽ കുക്ക് വെയർ പ്രൈവറ്റ് ലിമിറ്റഡ് ((Kitch Natural) സ്ഥാപകയും സിഇഒയുമായ പ്രിയ ദീപക്, ബ്രെഡ്ക്രംബ്സ് എഐ (Breadcrumbs AI) സഹസ്ഥാപകയും സിഇഒയുമായ ചന്ദന എസ് എന്നിവരാണ് അഞ്ച് ഫൈനലിസ്റ്റുകൾ. സ്ത്രീകൾ നയിക്കുന്ന ഒൻപത് സ്റ്റാർട്ടപ്പുകൾക്കായി നടത്തിയ ഹൈബ്രിഡ് നിക്ഷേപ സന്നദ്ധത പരിപാടിയിലൂടെയാണ് കെഎസ്‌യുഎം അഞ്ച് സ്റ്റാർട്ടപ്പുകളെ ഫൈനലിലേക്ക് തിരഞ്ഞെടുത്തത്. ഇവർക്ക് ഹഡിൽ ഗ്ലോബൽ 2024 വിമൻ സോൺ വിഭാഗത്തിൽ നടന്ന ‘ഓപ്പൺ പിച്ച്’ സെഷനിൽ…
സവിശേഷ ഫീച്ചറുകളുമായി ജർമൻ ആഢംബര കാർ ഔഡിയുടെ Q7 മോഡൽ. സ്‌പോർട്ടി ഡയനാമിക്‌സും കാഴ്ചയിലും പെർഫോമൻസിലും പ്രകടമായ മാറ്റവുമായാണ് ഔഡി പുതിയ ക്യു7 ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്. ആകർഷകമായ ഡിസൈൻ അപ്‌ഡേറ്റിലൂടെയും അത്യാധുനിക സാങ്കേതികവിദ്യയിലൂടെയും പുതിയ ക്യു 7 ഇന്ത്യൻ ആഢംബര SUV വിഭാഗത്തിൽ ശ്രദ്ധേയമാകുകയാണ്. 88.66 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഔഡി പുതിയ Q7 പുറത്തിറക്കിയിരിക്കുന്നത്. അതിശയിപ്പിക്കുന്ന എക്സ്റ്റീരിയർ ആണ് പുതിയ ഔഡി Q7ൽ നൽകിയിരിക്കുന്നത്. മുൻവശത്തും പിൻഭാഗത്തും പുതിയ 2 ഡി വളയങ്ങളുണ്ട്. പുതിയ സിംഗിൾ-ഫ്രെയിം ഗ്രിൽ, ഡ്രോപ്ലെറ്റ് ഇൻലേ ഡിസൈൻ തുടങ്ങിയവ എക്സ്റ്റീരിയറിനെ വേറിട്ട് നിർത്തുന്നു. പുതിയ എയർ ഇൻടേക്കും ബമ്പർ ഡിസൈനും കാറിനെ കൂടുതൽ ആകർഷകമാക്കുന്നു. പെർഫോമൻസിലും പുതിയ Q7 പുലിക്കുട്ടിയാണ്. 3.0 ലിറ്റർ V6 TFSI എഞ്ചിൻ 340hp പവറും 500nm ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തമാണ്. 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും വാഹനത്തിനുണ്ട്. 5.6 സെക്കൻ്റുകൾക്കുള്ളിൽ Q7ന് 100 കിലോമീറ്റർ വേഗം കൈവരിക്കാനാകും.…
പാർട്ട് ടൈം ട്യൂട്ടർ എന്ന നിലയിൽ നിന്നും ആയിരം കോടിയുടെ കമ്പനി നിർമിച്ച സംരംഭകനാണ് എഡ് ടെക് കമ്പനി സൈലം (Xylem) സ്ഥാപകൻ അനന്തു. ഇപ്പോൾ അതുത്ത വർഷത്തോടെ ഐപിഒ പ്രവേശനത്തിന് ഒരുങ്ങുകയാണ് സൈലം. സംരംഭകയാത്രയെക്കുറിച്ചും വളർച്ചയെക്കുറിച്ചും ഹഡിൽ ഗ്ലോബൽ വേദിയിൽ ചാനൽ അയാമുമായി മനസ്സ് തുറക്കുകയാണ് അനന്തു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് പഠനത്തിനു ശേഷമാണ് അനന്തു എഡ് ടെക് ലോകത്തേക്ക് എത്തുന്നത്. എംബിബിഎസ് പഠനകാലത്ത് തന്നെ അനന്തു നീറ്റ് കോച്ചിങ് ക്ലാസ്സുകൾ ആരംഭിച്ചിരുന്നു. പിന്നീടാണ് സൈലം എന്ന ആശയത്തിലേക്ക് എത്തുന്നത്. ഹൗസ് സർജൻസി പൂർത്തിയാക്കുന്നതിനു മുൻപേ അനന്തു സൈലവുമായി മുന്നോട്ടു പോയി. ആദ്യഘട്ടത്തിലേ ഉണ്ടായിരുന്ന ടീച്ചിങ് പാടവമായിരുന്നു അനന്തുവിന്റെ കൈമുതൽ. വിദ്യാഭ്യാസ മേഖല വൻ മാറ്റങ്ങളിലൂടെ കടന്നു പോകുകയാണ്. സൈലത്തിന്റെ വളർച്ചയും പെട്ടെന്നായിരുന്നു. ഫിസിക്സ് വാലയുടെ 500 കോടിയുടെ ഫണ്ടിങ് ആണ് സൈലത്തിന് ഏറ്റവും പ്രധാനം. ഫണ്ടിങ് എന്ന പ്രോസസ് ആദ്യം സൈലസിന്റെ പദ്ധതിയിൽ ഉണ്ടായിരുന്നില്ലെന്ന് പറയുന്നു…
അമേരിക്കൻ നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോണിന്റെ (Blackstone) പിന്തുണയുള്ള ക്വാളിറ്റി കെയർ ഹോസ്പിറ്റൽസുമായി ലയനം പ്രഖ്യാപിച്ച് മലയാളിയായ ഡോ. ആസാദ് മൂപ്പൻ നയിക്കുന്ന ആശുപത്രി ശൃംഖല ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ. ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ (Aster DM Quality Care) എന്നായിരിക്കും ലയനനാനന്തരം ആശുപത്രികളുടെ പേര്. ആസ്റ്റർ ഡിഎം, കെയർ ഹോസ്പിറ്റലുകൾ, കിംസ് ഹെൽത്ത്, എവർ കെയർ എന്നിവയാണ് ഇതിനു കീഴിൽ വരിക. ലയനശേഷം ഡോ. ആസാദ് മൂപ്പൻ ആസ്റ്റർ ഡിഎം ക്വാളിറ്റി കെയറിന്റെ എക്സിക്യൂട്ടിവ് ചെയർമാനാകും. പുതിയ ആശുപത്രി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മൂന്ന് ആശുപത്രി ശൃംഖലകളിൽ ഒന്നായി മാറുമന്നും അധികൃതർ അറിയിച്ചു. നിലവിൽ കേരളത്തിലെ കിംസ് ആശുപത്രികൾ ക്വാളിറ്റി കെയറിനു കീഴിലാണ്. ഷെയർ സ്വാപ്പിങ് വഴിയാണ് ആസ്റ്റർ-കെയർ ലയനം. യുഎസ് കമ്പനി ബ്ലാക്സ്റ്റോണിന് ഇപ്പോൾ ക്വാളിറ്റി കെയറിൽ 73 ശതമാനം ഓഹരിയുണ്ട്. ലയനത്തിനു ശേഷം ആസ്റ്റർ ഡിഎം ക്വാളിറ്റി കെയറിന് 27നഗരങ്ങളിൽ 38 ആശുപത്രികളുണ്ടാകും. ആസ്റ്റർ…
ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് വേറിട്ട് നിൽക്കുകയാണ് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ മുൻ ഭാര്യയും നോവലിസ്റ്റുമായ മക്കെൻസി സ്കോട്ട്. ലോകത്തെ ഏറ്റവും ധനികയായ സ്ത്രീ ആയി അറിയപ്പെട്ടിരുന്ന മക്കെൻസി തന്റെ സമ്പത്തിന്റെ പകുതിയോളമാണ് ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നൽകിയത്. ആമസോണിലെ ആദ്യകാലം മുതൽക്ക് കമ്പനിക്കൊപ്പമുള്ള ആളായിരുന്നു മക്കെൻസി. ആമസോണിന്റെ വളർച്ചയുടെ ഓരോ പടവിലും മക്കെൻസിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ആമസോൺ ഉടമ ജെഫ് ബെസോസുമായി വേർപിരിഞ്ഞപ്പോൾ ലഭിച്ച ജീവനാംശമാണ് മക്കെൻസിക്ക് കൂറ്റൻ ആസ്തി സമ്മാനിച്ചത്. 253600 കോടി രൂപയുടെ ആമസോൺ ഷെയർ ആണ് വേർപിരിയലിന്റെ സമയത്ത് മക്കെൻസിക്ക് ലഭിച്ചത്. എന്നാൽ ഇപ്പോഴും കമ്പനിയുടെ 75 ശതമാനം ഓഹരി ജെഫ് ബെസോസിന്റെ പക്കൽ തന്നെയാണ്. 2019ലാണ് ജീവനാംശ തുകയുടെ പകുതിയിലധികം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് മക്കെൻസി പ്രഖ്യാപിച്ചത്. തുടർന്ന് യീൽഡി ഗിവിംഗ് എന്ന തന്റെ സംഘടന വഴിയാണ് 1600ലധികം എൻജിഒകൾക്ക് മക്കെൻസി 119522 കോടി രൂപം ദാനം ചെയ്തത്. കാലിഫോർണിയയിൽ ജനിച്ച മക്കെൻസി ചെറുപ്പം മുതൽ എഴുത്ത് ലോകത്തും…
2005ൽ ഫണീന്ദ്ര സമ എന്നൊരാൾ ദീപാവലിക്ക് ഹൈദരാബാദിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കി, നടന്നില്ല. ബസ് ഉടമകളും ട്രാവൽ ഏജന്റുമാരും തമ്മിലുള്ള വലിയ ആശയവിനിമയ കുഴപ്പങ്ങൾ അന്ന് ഫണീന്ദ്ര മനസ്സിലാക്കി. അങ്ങനെയാണ് 2006ൽ സുഹൃത്തുക്കളായ സുധാകർ പശുപുനൂരി, ചരൺ പത്മരാജു എന്നിവർ ചേർന്ന് redBus ബസ് ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോം ആരംഭിക്കുന്നത്. 25% വാർഷിക വളർച്ചയോടെ ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും വലിയ ബസ് ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോം ആണ് റെഡ് ബസ്. എളുപ്പത്തിൽ ബസ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ആളുകളെ സഹായിക്കുകയാണ് റെഡ് ബസ്സിന്റെ ലക്ഷ്യം. വിവിധ സംസ്ഥാനങ്ങളിലെ ഗതാഗത വകുപ്പുകളുമായും ഗൂഗിൾ മാപ്സ്, ആമസോൺ ഇന്ത്യ പോലുള്ള ടെക് കമ്പനികളുമായും റെഡ് ബസ് ചേർന്ന് പ്രവർത്തിക്കുന്നു. 2013ൽ സൗത്ത് ആഫ്രിക്കൻ കമ്പനിയായ Ibibo റെഡ് ബസ് ഏറ്റെടുത്തത് 780 കോടി രൂപയ്ക്കാണ്. ഇന്ത്യൻ സ്റ്റാർട്ടപ്പ് ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ ഏറ്റെടുപ്പ് ആയിരുന്നു ഇത്. Discover the inspiring journey…
കെഎസ്‌യുഎമ്മിൻ്റേയും ഡിഫൻസ് റിസർച്ച് ഡെവലപ്മെൻറ് ഓർഗനൈസേഷന്റേയും (DRDO) സഹകരണത്തോടെ സ്ഥാപിക്കുന്നകേരള ഡിഫൻസ് ഇന്നൊവേഷൻ സോണിനായുള്ള (K-DIZ) ധാരണാ പത്രം ഒപ്പുവെച്ചു. പ്രതിരോധ മേഖലയിലെ നവീന ആശയങ്ങളും സഹകരണവും സാധ്യമാക്കുകയാണ് തിരുവനന്തപുരത്ത് ആരംഭിക്കുന്ന കേരള ഡിഫൻസ് ഇന്നൊവേഷൻ സോണിന്റെ ലക്ഷ്യം. ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്, ഐടി, ഇലക്ട്രോണിക്സ് വകുപ്പ് സെക്രട്ടറി രത്തൻ യു. ഖേൽക്കർ എന്നിവരുടെ സാന്നിധ്യത്തിലാണ് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക, ടിഡിഎഫ്, ഡിആർഡിഒ അഡീഷണൽ ഡയറക്ടർ റാം പ്രകാശ്, ടെക്നോപാർക്ക് സിഇഒ (റിട്ട) കേണൽ സഞ്ജീവ് നായർ എന്നിവർ ധാരണാപത്രം കൈമാറിയത്. കേരള സ്റ്റാർട്ട് അപ്പ് മിഷൻറെ ആഭിമുഖ്യത്തിൽ നടക്കുന്ന ഹഡിൽ ഗ്ലോബലിൻറെ ആറാം പതിപ്പിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ധാരണാപത്രം കൈമാറിയത്. കേരളത്തിൽ നിന്നുളള സ്റ്റാർട്ടപ്പുകൾക്ക് പ്രതിരോധ എയ്റോസ്പേയ്സ് മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താനും സേനയുമായി ബന്ധം ദൃഢമാക്കാനും കെ-ഡിഐഇസഡ് വഴിയൊരുക്കുമെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ആഗോളതലത്തിലുള്ള മുന്നേറ്റത്തിന് അനുയോജ്യമായ സാങ്കേതിക നവീകരണത്തിന് സായുധസേന സജ്ജമാണെന്നും അതിനുള്ള…
ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം അനിശ്ചിതത്വത്തിൽ തുടരുകയാണെങ്കിലും ട്രംപിന്റെ രണ്ടാം വരവോടെ കളി മാറുമെന്ന് ഉറപ്പാണ്. അതേസമയം ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയും വളർച്ചയുടെ പാതയിലാണ്. മഹീന്ദ്ര, ടാറ്റ തുടങ്ങിയ ഇന്ത്യൻ ഇലക്ട്രിക് വാഹന നിർമാതാക്കൾ നിരവധി പുതിയ ഇലക്ട്രിക് വാഹനങ്ങളുമായി കളം നിറയുകയാണ്. ഇവരോടൊപ്പം ജെഎസ്ഡബ്യുവിനു കീഴിൽ എംജി മോട്ടേർസും ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ പ്രധാന സാന്നിദ്ധ്യമാണ്. ഇങ്ങനെ ഇന്ത്യൻ വാഹനവിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വൻ ഡിമാൻഡ് ഉണ്ടാക്കാൻ ഈ കമ്പനികൾക്ക് കഴിഞ്ഞു. ഈ സാഹചര്യത്തിൽ ടെസ്ല ഇന്ത്യയിലേക്ക് വരികയാണെങ്കിൽ ഇ-വാഹന വിപണിയിലെ മത്സരം ചൂടുപിടിക്കുമെന്ന് മാത്രമല്ല രാജ്യത്ത് ഇ-വാഹനങ്ങൾക്കുള്ള പ്രിയം മുതലെടുക്കാനും കമ്പനിക്ക് സാധിക്കും. 497 മില്യൺ ഡോളറിന്റെ വമ്പൻ ഇലക്ട്രിക് വാഹന നിക്ഷേപത്തിനാണ് മുൻപ് ടെസ്ല ഇന്ത്യയിൽ പദ്ധതിയിട്ടത്. എന്നാൽ ഇറക്കുമതി നയത്തിലെ ചില അസ്വാരസ്യങ്ങൾ കാരണം ഇത് മുടങ്ങുകയായിരുന്നു. തുടർന്ന് ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക് തന്റെ ഇന്ത്യ സന്ദർശനം വേണ്ടെന്ന് വെച്ചിരുന്നു. നിയുക്ത യുഎസ്…
വിഴിഞ്ഞം തുറമുഖത്തിന്റെ നാലാം ഘട്ട നിർമാണം 2028ൽ പൂർത്തിയാകുന്നതോടെ പതിനായിരം കോടി രൂപയുടെ നിക്ഷേപം തുറമുഖം വഴി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിഴിഞ്ഞം ഇൻറർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) എംഡി ഡോ. ദിവ്യ എസ് അയ്യർ. കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) കോവളത്ത് സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബൽ ഫെസ്റ്റിൽ ‘വിഴിഞ്ഞം തുറമുഖവും സാമ്പത്തിക സാധ്യതകളും’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. ദിവ്യയ്ക്കൊപ്പം അദാനി വിഴിഞ്ഞം പോർട്ട് സിഇഒ പ്രദീപ് ജയരാമൻ, സിസ്ട്രോം ടെക്നോളജീസ് എംഡി അനിൽ രാജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഡിസിഎസ്എംഎടി ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഡോ. ജയശങ്കർ പ്രസാദ് മോഡറേറ്ററായി. ഓഖി ചുഴലിക്കാറ്റ്, 2019ലെ പ്രളയം, കോവിഡ് തുടങ്ങിയ ദുരന്തങ്ങളും വെല്ലുവിളികളും അതിജീവിച്ചാണ് വിഴിഞ്ഞം തുറമുഖം ഇന്നത്തെ സ്ഥിതിയിൽ എത്തിയത്. പ്രതികൂലാവസ്ഥ കൊണ്ടുള്ള കാലതാമസത്തിന് ശേഷവും തുറമുഖത്തിന് വികസനവേഗം കൈവരിക്കാനായി. രണ്ടും മൂന്നും നാലും ഘട്ട നിർമാണം പൂർത്തിയാകുന്നതോടെ ഒരേ സമയം അഞ്ച് മദർഷിപ്പുകൾ അടുപ്പിക്കാൻ കഴിയുന്ന…
ചന്ദ്രയാൻ മൂന്നിന്റെ വിജയം ഇന്ത്യയെ ആഗോള ബഹിരാകാശ മേഖലയിൽ ശക്തരാക്കിയിരിക്കുകയാണ്. ഭാവിയിൽ ചൊവ്വ പര്യവേക്ഷണമാണ് ഇന്ത്യയുടെ പ്രധാന ചുവടുവെപ്പായി മാറാൻ പോകുന്നത്. സാങ്കേതിക വിജയത്തിലുപരി ചിലവ് കുറച്ച് കൂടുതൽ സാമ്പത്തിക നേട്ടമുള്ള പ്രൊജക്റ്റുകൾ ചെയ്യാനായി എന്നതാണ് ചന്ദ്രയാൻ മൂന്നിന്റെ സവിശേഷത. തദ്ദേശീയമായ ഉത്പന്നങ്ങൾ ഉപയോഗിച്ചുള്ള ചന്ദ്രയാന്റെ നിർമാണവും എടുത്ത് പറയേണ്ടതാണ്. ഇതെല്ലാം ബഹിരാകാശ രംഗത്ത് ഇന്ത്യയെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉയർത്തുന്നു. ഭാവിയിലെ പ്രവർത്തനങ്ങൾക്കും ഇവ ഏറെ പ്രചോദനകരമാണ്. പറയുന്നത് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ്. സോമനാഥ്. കോവളത്ത് നടക്കുന്ന ഹഡിൽ ഗ്ലോബൽ 2024-നെത്തിയതായിരുന്നു ഡോ. എസ്. സോമനാഥ്. ചാനൽ അയാം ഡോട്ട് കോം ഫൗണ്ടർ നിഷ കൃഷ്ണനുമായി സംസാരിക്കവേ ബഹിരാകാശ രംഗത്തെ പുത്തൻ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട് അദ്ദേഹം രാജ്യത്തിന്റെ നയം വ്യക്തമാക്കി. സ്പേസ് സ്റ്റാർട്ടപ്പുകൾക്ക് ഇന്ത്യയിൽ വലിയ സാധ്യതകളാണ് വരാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. റോക്കറ്റ് നിർമാണം മുതൽ അപ്ലിക്കേഷനുകളിൽ വരെ ആ സാധ്യതകൾ പരന്നുകിടക്കുന്നു. അപ്ലേക്കേഷൻ മേഖലയിലാണ് കൂടുതൽ ബിസിനസ് സാധ്യതകൾ…