Author: News Desk
കൊളറാഡോ ആസ്ഥാനമായുള്ള ന്യൂമോണ്ട് കോർപ്പറേഷൻ 2022-ൽ 8 ദശലക്ഷം ഔൺസ് അതായത് 226796 കി.ഗ്രാം സ്വർണം ഖനനം ചെയ്തുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഖനന കമ്പനിയായി അറിയപ്പെട്ടു. ന്യൂയോർക്കിൽ, കേണൽ വില്യം ബോയ്‌സ് തോംസൺ 1916-ൽ സ്ഥാപിച്ച ന്യൂമോണ്ട് കമ്പനി തുടക്കത്തിൽ വിവിധ എണ്ണ പോലുള്ളയിൽ നിക്ഷേപം നടത്തുന്ന ഒരു ഹോൾഡിംഗ് കമ്പനിയായിരുന്നു. “ന്യൂമോണ്ട്” എന്ന പേര് ന്യൂയോർക്ക്,മൊണ്ടാന എന്നിവയുടെ ചുരുക്കമാണ്. തോംസൺ തൻ്റെ ജന്മ സ്ഥലമായ മൊണ്ടാനയെ കൂടി ബിസിനസിൽ ഉൾപ്പെടുത്തിയതാണ്. ന്യൂമോണ്ടിൻ്റെ ആദ്യത്തെ സുപ്രധാന സ്വർണ്ണ നിക്ഷേപം, 1917 ൽ ആംഗ്ലോ അമേരിക്കൻ കോർപ്പറേഷൻ ഓഫ് സൗത്ത് ആഫ്രിക്കയിൽ 25 ശതമാനം ഓഹരിയുമായി ആണ് നടന്നത്. 1921 ആയപ്പോഴേക്കും കമ്പനി ന്യൂമോണ്ട് കോർപ്പറേഷനായി പുനഃസ്ഥാപിക്കപ്പെട്ടു. ഇന്ന് നെവാഡ, കൊളറാഡോ, ഒൻ്റാറിയോ, ക്യൂബെക്ക്, മെക്സിക്കോ, ഡൊമിനിക്കൻ റിപ്പബ്ലിക്, ഓസ്‌ട്രേലിയ, ഘാന, അർജൻ്റീന, പെറു, സുരിനാം തുടങ്ങിയ പ്രദേശങ്ങളിൽ ന്യൂമോണ്ട് സ്വർണ്ണ ഖനികളുടെ വിപുലമായ ശൃംഖല പ്രവർത്തിപ്പിക്കുന്നുണ്ട്. സ്വർണ്ണം…
സ്വപ്‌നം സാക്ഷാൽകരിച്ചതിന്റെ ആവേശത്തിലാണ് സംസ്ഥാനത്തെ ഓരോ റബർ കർഷകനും. ഇനി ഒരിക്കലും ആ പഴയ കാലം തിരിച്ചു വരില്ലെന്ന വിലയിരുത്തലുകളെ മറികടന്നുകൊണ്ട് സംസ്ഥാനത്ത് റബര്‍വില റെക്കോഡ് മറികടന്നു. റബര്‍ബോര്‍ഡ് ഇന്ന് (ഓഗസ്റ്റ് 8) പ്രസിദ്ധീകരിച്ച വില 244 രൂപയാണ്. എന്നാല്‍ സംസ്ഥാനത്ത് പലയിടത്തും ചെറുകിട വ്യാപാരികള്‍ 247-249 രൂപയ്ക്കാണ് ചരക്ക് ശേഖരിക്കുന്നത്. റബര്‍ വരവ് കുറഞ്ഞതോടെ ടയര്‍ നിര്‍മാതാക്കള്‍ വിപണിയില്‍ നിന്ന് പരമാവധി ചരക്ക് ശേഖരിക്കാനാണ് താല്പര്യപ്പെടുന്നത്. ഈ പ്രവണത വരും ദിവസങ്ങളില്‍ വില വലിയ തോതില്‍ ഉയര്‍ത്തുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. 2011 ഏപ്രില്‍ അഞ്ചിനായിരുന്നു ഇതിനു മുമ്പ് റബര്‍വില റെക്കോഡ് ഉയരത്തിലെത്തിയത്. അന്ന് 243 രൂപയ്ക്കായിരുന്നു ചെറുകിട വ്യാപാരികള്‍ ചരക്കു ശേഖരിച്ചത്. പിന്നീടൊരിക്കലും ഈ വില വന്നില്ലെന്ന് മാത്രമല്ല വലിയതോതില്‍ താഴേക്ക് പോകുകയും ചെയ്തു. സംസ്ഥാനത്തെ റബര്‍ കര്‍ഷകരില്‍ പലരും തോട്ടങ്ങളില്‍ മറ്റ് കൃഷികള്‍ ആരംഭിച്ചിരുന്നു. ആഗോള തലത്തിലെ ഉത്പാദന കുറവും ടയര്‍ നിര്‍മാണത്തിനായുള്ള റബറിന്റെ ആവശ്യകത വര്‍ധിച്ചതും…
ഏറ്റവും കൂടുതൽ കാലം ബംഗ്ലദേശിന്റെ പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാണു 76 വയസ്സുള്ള ഷെയ്ഖ് ഹസീന. പലപ്പോഴായി 19 വധശ്രമങ്ങള്‍ അതിജീവിച്ച വനിത. എതിരാളികളെ അടിച്ചമർത്തുന്ന നേതാവ് എന്നാണ് ഹസീനയെ അറിയപ്പെടുന്നത്. പക്ഷെ ഈ ഉരുക്കുവനിതയ്ക്ക് ഇപ്പോഴത്തെ പ്രക്ഷോഭത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ബംഗ്ലദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാന്റെയും ബീഗം ഫാസില തുന്നീസയുടെയും മകളാണ് ഹസീന. പഠനകാലത്തുതന്നെ സ്റ്റുഡന്റ്‌സ് ലീഗില്‍ സജീവമായിരുന്നു ഹസീന. അഞ്ചാം പ്രാവശ്യം പ്രധാനമന്ത്രിയായിരിക്കെയാണ് ഹസീന ഷെയ്ഖ്, അഭയം തേടി ചെറിയൊരു ഹെലികോപ്റ്ററിൽ ഇന്ത്യയിലെത്തിയത്. അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ നിന്നാണ് ധാക്കയിൽ നിന്ന് പലായനം ചെയ്ത് ഹസീന ഡൽഹിയിലേക്ക് എത്തിയത്. അന്നുമുതൽ, ഹസീന ഇന്ത്യയിൽ നിന്നും അടുത്തതായി എവിടേക്കാണ് പോകുന്നത് എന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. “ഒരിടത്തും എന്റെ അമ്മ അഭയം അഭ്യർത്ഥിച്ചിട്ടില്ല,അതുകൊണ്ട് തന്നെ യുകെയോ യുഎസോ അമ്മയ്ക്ക് അഭയം കൊടുക്കുന്നതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ലേ എന്ന ചോദ്യം ആരും ചോദിക്കണ്ടാ. ഈ കാലാവധിക്ക് ശേഷം വിരമിക്കാൻ എൻ്റെ അമ്മ പദ്ധതിയിട്ടിരുന്നു. അവർ ബംഗ്ലാദേശിൽ രാഷ്ട്രീയം…
പ്രശസ്ത തമിഴ് സംവിധായകൻ നെൽസൺ ദിലീപ്കുമാറും തമിഴ് സൂപ്പർസ്റ്റാർ ദളപതി വിജയും ഒന്നിച്ച 2022 ൽ പുറത്തിറങ്ങിയ ചിത്രം, ‘ബീസ്റ്റ്’ ആരാധക പ്രതീക്ഷകൾ നിറവേറ്റാൻ സാധിക്കാതെ പോയ ഒന്നായിരുന്നു. നിരൂപകരിൽ നിന്നും ആരാധകരിൽ നിന്നും സമ്മിശ്ര അഭിപ്രായങ്ങൾ ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അടുത്ത വർഷം പുറത്തിറങ്ങിയ നെൽസൺ – രജനികാന്ത് കൂട്ടുകെട്ടിലെ ‘ജയിലർ’ ഇന്ത്യൻ സിനിമയിൽ നെൽസന്റെ പേര് എഴുതി ചേർത്ത സിനിമ ആയിരുന്നു. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നായി ജയിലർ മാറി. ഈ ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിനായി നെൽസൺ ദിലീപ്കുമാർ വീണ്ടും രജനികാന്തുമായി ഒന്നിക്കുന്നു എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ പ്രകാരം, വരാനിരിക്കുന്ന ഈ പുതിയ പ്രോജക്റ്റിനായി ഡയറക്ടറായ നെൽസണ് 60 കോടി രൂപ പ്രതിഫലമായി ലഭിക്കും. ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല ഇതുവരെയും. വാർത്തകൾ സത്യമായാൽ നെൽസന്റെ കരിയറിലെ ഏറ്റവും ഉയർന്ന പ്രതിഫലം ആയിരിക്കും ലഭിക്കാൻ പോകുന്നത്. കൂടാതെ, മോഹൻലാൽ,…
റോഡുകളുടെ കാര്യത്തിൽ, ഏറ്റവും ഉയർന്ന നിലവാരമുള്ള റോഡുകളുള്ള രാജ്യമെന്ന പേരൊന്നും നമ്മുടെ ഇന്ത്യക്കില്ല. എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിൽ റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം റോഡുകളുടെ വികസനത്തിനായി വിശ്രമമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ ഫലമായി രാജ്യത്തുടനീളമുള്ള മനോഹരവും അതിശയകരവുമായ ചില റോഡുകൾ സൃഷ്ടിക്കാൻ കേന്ദ്രത്തിനു കഴിഞ്ഞിട്ടുണ്ട്. അത്തരത്തിൽ ഇന്ത്യയിലെ ഏറ്റവും മനോഹരവും മനംമയക്കുന്നതുമായ 15 ഹൈവേകളും റോഡുകളും ഏതൊക്കെ ആണെന്ന് നോക്കാം. 1) തിരുനെൽവേലി – കന്യാകുമാരി ഹൈവേ പ്രകൃതിരമണീയമായ ഒരു റോഡ് എന്ന് തിരുനെൽവേലി – കന്യാകുമാരി ഹൈവേയെ (NH44) വിശേഷിപ്പിക്കാം. ഈ മനോഹരമായ നാലുവരി ഹൈവേ പച്ചപ്പ്, ചെറിയ ഗ്രാമങ്ങൾ, വിശാലമായ നെൽവയലുകൾ എന്നിവയിലൂടെ മനോഹരമായ ഡ്രൈവ് പ്രദാനം ചെയ്യുന്നുണ്ട്. ഈ റോഡിലൂടെ വാഹനമോടിക്കുന്ന ഏതൊരു വ്യക്തിക്കും പശ്ചിമഘട്ടത്തിൻ്റെ ഒരു നേർക്കാഴ്ച ലഭിക്കും. 2) മറവാന്തെ ബീച്ച് റോഡ് ഈ പട്ടികയിൽ അടുത്തത് മറവാന്തെ ബീച്ച് റോഡാണ് (NH66). ഈ പ്രത്യേക റോഡ്…
ഇന്ത്യയിലെ ഏറ്റവും വലിയ ധനികനും റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചെയർമാനുമായ മുകേഷ് അംബാനിയുടെ ഇളയ മകൻ ആണ് അനന്ത് അംബാനി. 1995 ഏപ്രിൽ 10 ന് ജനിച്ച അനന്ത് കുടുംബ ബിസിനസിനുള്ളിൽ നിന്നുകൊണ്ട് തന്നെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ തയ്യാറായ ആളാണ്. കമ്പനിയുടെ പ്രവർത്തനങ്ങളിൽ, പ്രത്യേകിച്ച് ഊർജമേഖലയിലെ അദ്ദേഹത്തിൻ്റെ ഇടപെടൽ, റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ഭാവി തലമുറയിലെ ഏറ്റവും നല്ല ബിസിനസ്സുകാരിൽ ഒരാളായി അദ്ദേഹത്തെ പ്രതിഷ്ഠിച്ചു. പ്രതിവർഷം 4.2 കോടി രൂപയാണ് അനന്ത് അംബാനിക്ക് റിലയൻസിൽ നിന്നും പ്രതിഫലമായി ലഭിക്കുന്നത്. അദ്ദേഹത്തിൻ്റെ മൂത്ത സഹോദരി ഇഷ അംബാനിയ്ക്കും ഇതിനു സമാനമായ ശമ്പളമുണ്ട്. വിവിധ റിപ്പോർട്ടുകൾ പ്രകാരം, 2024-ലെ കണക്കനുസരിച്ച് അനന്ത് അംബാനിയുടെ ആസ്തി ഏകദേശം 40 ബില്യൺ ഡോളർ അതായത് ഏകദേശം 3,35,770 കോടി (3 ലക്ഷം കോടി) രൂപ ആണെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളിൽ ഒരാളിന് അനന്ത് അംബാനിയും. പെട്രോകെമിക്കൽസ്, ഓയിൽ ആൻഡ് ഗ്യാസ്, ടെലികമ്മ്യൂണിക്കേഷൻ, റീട്ടെയിൽ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ…
ഇലക്ട്രോണിക്ക് ഹബ്ബായി മാറാൻ ഒരുങ്ങുന്ന കേരളത്തിന് വളരെ വലിയ രീതിയിലുള്ള ഒരു മുതൽകൂട്ടാവാൻ ഒരുങ്ങുകയാണ് പത്തനംതിട്ട സ്വദേശിയും എന്നാൽ ഇപ്പോൾ കൊച്ചിയിൽ സ്ഥിര താമസക്കാരനായ ഉണ്ണികൃഷ്ണന്റെ സംരംഭമായ എക്സാൾട്ടൻ സിസ്റ്റംസ്. കേരള സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഇലക്ട്രോണിക്ക് അസംബ്ലിങ്ങിൽ ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇലക്ട്രോണിക് ഘടകങ്ങളുടെ കൂട്ടിച്ചേർക്കലുകളിൽ സ്വയം പര്യാപ്തത ആർജ്ജിക്കുക എന്നതാണ് ഉണ്ണികൃഷ്ണൻ എക്സാൾട്ടൻ കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ഒരു ഇലക്ട്രോണിക്ക് ഉപകരണം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് ഈ അസംബ്ലിങ് തന്നെയാണ്. അതിനെ തന്റെ പ്രോഡക്ട് ആക്കി മാറ്റിയ ആശയത്തെ കുറിച്ച് ഉണ്ണി കൃഷ്ണൻ ചാനൽ ഐ ആമിനോട് സംസാരിക്കുകയാണ്. എക്സാൾട്ടൻ ടെക്നോളജിസ് അതീവ താല്പര്യത്തോടെ നമ്മൾ ഒരു പ്രോഡക്റ്റ് ഡെവലപ്പ് ചെയ്യുക എന്ന് പറയുമ്പോൾ, അത് ഇലക്ട്രോണിക്സ് ഉപകരണം ആണെങ്കിൽ അതിൽ വരുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട് ബോർഡുകൾ അസംബിൾ ചെയ്യുന്നതാണ്. വളരെ വലിയ ചിലവാണ് ഇത്തരത്തിൽ അസംബിൾ…
കേരളത്തിൽ നിന്ന് 5 വർഷംകൊണ്ട് കേന്ദ്രസർക്കാർ പിരിച്ച റോഡ് ടോൾ 1620 കോടി രൂപ വരും. 2019-20 മുതൽ 2023-24 വരെയുള്ള കാലത്തെ കണക്കാണിത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ അറിയിച്ചതാണിത്. വി.ശിവദാസൻ എംപിക്കാണ് മന്ത്രി നിതിൻ ഗഡ്കരി കണക്കുകൾ നൽകിയത് . ദേശീയപാതയിൽ അടുത്തിടെ തുറന്നു കൊടുത്ത തലശ്ശേരി–മാഹി ബൈപാസിലെ ടോൾപ്ലാസയിൽനിന്നു ഇതുവരെ പിരിച്ചത് 1.33 കോടി രൂപയാണ്. 5 വർഷംകൊണ്ടു കേരളത്തിലെ ടോൾപ്ലാസകളിൽനിന്ന് പിരിച്ചതിൽ ഏറ്റവും കൂടുതൽ പാലിയേക്കര ടോൾപ്ലാസയിൽ നിന്നാണ് . 689.38 കോടി രൂപ. പാമ്പംപള്ളം വാളയാർ ടോൾപ്ലാസ പിരിവിൽ രണ്ടാമതാണ്. ഇവിടെ നിന്നും 393.72 കോടി രൂപ ലഭിച്ചു. പന്നിയങ്കര ടോൾപ്ലാസ വഴി 316.67 കോടി രൂപ, കുമ്പളം ടോൾപ്ലാസയിൽ നിന്നും 79.2 കോടി രൂപ , പൊന്നാരിമംഗലം ടോൾപ്ലാസയിൽ നിന്നും 88.47 കോടി രൂപ, കുരീപ്പുഴ ടോൾപ്ലാസ വഴി 14.75കോടി , തിരുവല്ലം ടോൾപ്ലാസയിൽ നിന്നും 37.38…
എസ്ബിഐ, ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, എച്ച്ഡിഎഫ്സി എന്നിങ്ങിനെ നിരവധി ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർ ആണ് നമ്മളിൽ പലരും. പല ആവശ്യങ്ങൾക്കായി ഇന്നത്തെ കാലത്ത് ഒരാൾ നിരവധി ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ആനുകൂല്യങ്ങൾ ലഭിക്കാൻ ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കുന്നത് പ്രധാനമാണ്. എന്നാൽ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഒരാൾക്ക് ഉണ്ടെങ്കിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിഴ ചുമത്തുമെന്നുള്ള വാർത്ത ഈ അടുത്ത് സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിച്ചിരുന്നു. ഇതോടെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉള്ള ഉടമകൾ പരിഭ്രാന്തരായിരുന്നു. എന്നാൽ ഈ വാർത്തയ്ക്ക് പിന്നിലെ വാസ്തവം പ്രസ് ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ പിഐബി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ സത്യാവസ്ഥ പരിശോധിച്ച് പിഐബി അതിൻ്റെ ഔദ്യോഗിക ട്വിറ്ററിൽ ഇതിനെ കുറിച്ച് പോസ്റ്റ് ഇട്ടിട്ടുണ്ട്. പിഐബി പറയുന്നത് പ്രകാരം, ആർബിഐ അത്തരം മാർഗനിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഇത്തരം വ്യാജ സന്ദേശങ്ങളെ കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. നിലവിൽ ഉപഭോക്താക്കൾക്ക് ഒന്നിലധികം അക്കൗണ്ടുകൾ സൂക്ഷിക്കാൻ…
2023-ൽ കേരളത്തിൽ 98 മനുഷ്യമരണങ്ങൾ ആണ് വന്യമൃഗങ്ങളുടെ ശല്യം കാരണം ഉണ്ടായത്. വർദ്ധിച്ചുവരുന്ന ഈ സംഘർഷത്തിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ, മൃഗങ്ങൾ മനുഷ്യവാസസ്ഥലങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും നുഴഞ്ഞുകയറുന്നത് തടയാൻ കൃത്രിമബുദ്ധി ഉപയോഗിക്കുന്ന നൂതന സംവിധാനവുമായി എത്തിയിരിക്കുകയാണ് കേരളത്തിലെ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ. കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ എ.ഐ.യുടെ സഹായത്തോടെ തുരത്താനൊരുങ്ങുകയാണ് വിദ്യാര്‍ഥികളായ ശിവാനി ശിവകുമാറും എ. ജയസൂര്യയും. എറണാകുളത്തെ കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ എ ജയസൂര്യയും ശിവാനി ശിവകുമാറും ആണ് പടക്കം പൊട്ടിക്കുന്നതും വൈദ്യുത വേലി ഉപയോഗിച്ച് മൃഗങ്ങളെ തുരത്തുന്നതും ആയ മനുഷ്യത്വരഹിതമായ രീതി അവസാനിപ്പിക്കാൻ ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. പടക്കത്തിനു പകരം അള്‍ട്രാ ശബ്ദതരംഗങ്ങളും തീക്ക് പകരം സ്ട്രോബ് ലൈറ്റുകളും ഉപയോഗിച്ചാണ് വന്യമൃഗങ്ങളെ പേടിപ്പിക്കുന്നത്. ഇഞ്ചി, വിനാഗിരി, വെളുത്തുള്ളി, മുട്ടത്തോട് എന്നിവകൊണ്ടുള്ള ഓര്‍ഗാനിക് റിപ്പല്ലന്റും ഇവരുടെ ‘ആയുധപ്പുര’യിലുണ്ട്. ഇത് സ്പ്രിങ്ഗ്‌ളര്‍ വഴി കൃഷിസ്ഥലത്തെ അന്തരീക്ഷത്തില്‍ പടര്‍ത്തി മൃഗങ്ങളെ ഓടിക്കും. എസ്.എം.എസ്., അലാറം എന്നിവ വഴി ഫോണിലുടെ…