Author: News Desk
ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃകയിൽ മുഖച്ഛായ മാറ്റാൻ കെഎസ്ആർ ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷൻ. 1500 കോടി രൂപയുടെ വമ്പൻ നവീകരണ പ്രവർത്തനങ്ങളാണ് കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ വരുന്നത്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ലോകോത്തര മാതൃകയിലുള്ള റെയിൽവേ സ്റ്റേഷനായി കെഎസ്ആർ മാറും. പദ്ധതിയുടെ വിശദവിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് റെയിൽവേ സഹമന്ത്രി വി. സോമണ്ണ പുറത്തുവിട്ടു. പ്രൊപ്പോസൽ റെയിൽവേ ബോർഡിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. സ്റ്റേഷൻ നവീകരണത്തിനായി 160 ഏക്കർ ഭൂമി ലഭ്യമാണ്. അന്താരാഷ്ട്ര വിമാനത്താവങ്ങളിലുള്ള സൗകര്യങ്ങൾക്ക് സമാനമായ സൗകര്യങ്ങളോട് കൂടിയാകും നിർമാണം. നിർമാണ പ്രവർത്തനങ്ങളോട് അനുബന്ധിച്ച് നിരവധി പ്രദേശവാസികൾക്ക് തൊഴിൽ സാധ്യതയും ഉറപ്പാക്കും. റെയിൽവേ മന്ത്രി അശ്വിനി കുമാർ വൈഷ്ണവുമായുള്ള ചർച്ചയ്ക്ക് ശേഷം പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും സോമണ്ണ പറഞ്ഞു. 2023ൽ യുനെസ്കോ ലോകത്തിലെ ഏറ്റവും മനോഹര വിമാനത്താവളങ്ങളിൽ ഒന്നായി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ തിരഞ്ഞെടുത്തിരുന്നു. അതേ മാതൃകയിലാണ് പുതിയ കെഎസ്ആർ റെയിൽവേ സ്റ്റേഷനും പിന്തുടരുക. KSR Bengaluru…
ഇന്ത്യയിലെ ആദ്യ ഇക്കോ ഫ്രണ്ട്ലി ടൂറിസം ഡെസ്റ്റിനേഷനായ തെന്മല കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്നു. 1999ലാണ് ടൂറിസവും പ്രകൃതിയും ചേർന്ന ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കമായത്. പേര് പോലെത്തന്നെ തേനൊഴുകുന്ന കാഴ്ചകളാണ് പശ്ചിമഘട്ടത്തിലെ തെന്മലയെ വേറിട്ട് നിർത്തുന്നത്. കേരളത്തിലെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് ഇന്ന് ഇവിടം. 25 വർഷം മുൻപ് പരിസ്ഥിതി സംരക്ഷണവുമായി വിനോദ സഞ്ചാരത്തെ ഏകീകരിച്ചാണ് പദ്ധതി ഇന്ത്യയിലെ ഇക്കോ-ടൂറിസത്തിന് മാതൃകയായി. ആദ്യ ഘട്ടത്തിൽത്തന്നെ പദ്ധതിയുടെ ഭാഗമായി ഡീർ പാർക്ക് പോലുള്ള മൃഗ ആവാസ കേന്ദ്രങ്ങൾ സ്ഥാപിച്ചു. കൂടാതെ പരപ്പാർ ഡാമിലെ ബോട്ടിങ്ങും പ്രാരംഭ ഘട്ടത്തിൽത്തന്നെ തുടങ്ങി. നിലവിൽ തെന്മല ഇക്കോടൂറിസം പ്രൊമോഷൻ സൊസൈറ്റിയാണ് തെന്മല ഇക്കോ ടൂറിസത്തിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്. റോക്ക് ക്ലൈംബിങ്, മൗണ്ടേൻ ബൈക്കിങ്, റിവർ റാഫ്റ്റിങ് എന്നിങ്ങനെ നിരവധി സാഹസിക വിനോദങ്ങളും തെന്മലയിൽ സഞ്ചാരികളെ കാത്തിരിക്കുന്നു. നിരവധി പൂന്തോട്ടങ്ങളും ഫൗണ്ടേയ്നുകളും ശിൽപങ്ങളും ടൂറിസം കേന്ദ്രത്തെ മനോഹരമാക്കുന്നു. ബട്ടർ ഫ്ലൈ പാർക്കും അതിമനോഹരമാണ്. ഇതിന്…
ബിസിനസ്സിലും ജീവകാരുണ്യത്തിലും വേറിട്ട മുഖമാകുകയാണ് സൺ ഫാർമസീസിലെ കരിഷ്മ ഷാങ്‌വി. 457000 കോടി ആസ്തിയുള്ള സൺ ഫാർമസീസിന്റെ സിഎസ്ആർ പ്രവർത്തനങ്ങളിലാണ് കരിഷ്മ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സൺ ഫാർമ എംഡി ദിലീപ് ഷാങ്‌വിയുടെ മരുമകളാണ് കരിഷ്മ. ഇന്ത്യൻ ആരോഗ്യമേഖലയിലെ ഏറ്റവും വലിയ സമ്പന്നനാണ് 30.9 ബില്യൺ ഡോളർ ആസ്തിയുള്ള ദിലീപ്. ദിലീപിന്റെ മകൻ ആലോക് ഷാങ്‌വിയാണ് കരിഷ്മയുടെ ഭർത്താവ്. അദ്ദേഹം സൺ ഫാർമയുടെ എക്സികയൂട്ടീവ് ഡയറക്ടർ കൂടിയാണ്. ശാന്തിലാൽ ഷാങ്‌വി എന്ന സന്നദ്ധ സംഘടനയിലൂടെ കരിഷ്മ വിദ്യാഭ്യാസ-ആരോഗ്യ രംഗത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. ഇതിന് പുറമേ സാധാരണക്കാർക്ക് പഠിക്കാനായി ശിഖ അക്കാഡമി എന്ന സ്കൂളിന്റെ സ്ഥാപക കൂടിയാണ് ഇവർ. അശോക യൂനിവേഴ്സിറ്റി ബോർഡ് മെമ്പർ കൂടിയായ കരിഷ്മ നിലവിൽ ബോംബെ ഐഐടിയിൽ പിഎച്ച്ടി പഠനവും നടത്തുന്നു. Explore the impactful work of Karishma Shangvi, a key figure in Sun Pharma’s CSR initiatives and founder of Shikha…
ആലപ്പുഴ ജില്ലയിൽ മോഷണം നടത്തിയ കുറുവ സംഘത്തെ കഴിഞ്ഞ ദിവസം പൊലീസ് കൊച്ചിയിൽവെച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ തമിഴ്നാട്ടിൽ നിന്നുള്ള മോഷണസംഘത്തെ ചൊല്ലി കേരളത്തിൽ വീണ്ടും ഭീതി പടർന്നിരിക്കുകയാണ്. മോഷണത്തിനായി കൊല്ലാൻ പോലും മടിയില്ലാത്ത അക്രമകാരികളാണ് എന്നതിനാലാണ് കുറുവ സംഘത്തിന്റെ സാന്നിദ്ധ്യം പേടിപ്പെടുത്തുന്നത്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്കടുത്തുള്ള തിരുട്ടുഗ്രാമത്തിൽ നിന്നുള്ള ആയുധധാരികളായ മോഷ്ടാക്കളാണ് കുറുവ സംഘം എന്നറിയപ്പെടുന്നത്. തമിഴ് നാട്ടിൽ ഇത് പോലെ നിരവധി കുപ്രസിദ്ധ തിരുട്ടുഗ്രാമങ്ങളുണ്ട്. അവയിൽ ഏറ്റവും അപകടകാരികളാണ് കുറുവ സംഘം. കുറുവ സംഘത്തിൻറെ വരവിൽ ജനം ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. പകൽ സമയത്ത് പഴയ സാധനങ്ങൾ പെറുക്കാനെന്ന വ്യാജേനയും മറ്റും വീടും പരിസരപ്രദേശങ്ങളും വീക്ഷിച്ച് രാത്രി മോഷ്ടിക്കാനെത്തുന്നതാണ് കുറുവ സംഘത്തിൻറെ രീതി. വലിയ സുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ലാത്ത സാധാരണക്കാരുടെ വീടുകളാണ് സംഘം കൂടുതലായി നോട്ടമിടുന്നത്. സിസിടിവി ക്യാമറകൾ കുറുവ സംഘം കാര്യമാക്കാറില്ല. അംഗങ്ങൾ കുറവുള്ള വീടുകളിലാണ് സംഘം കൂടുതലെത്തുന്നത്. വീടുകളുടെ വാതിലുകൾ, പ്രത്യേകിച്ച് പിൻവാതിലിൻറെ സുരക്ഷ…
കേരളത്തിന്റെ സ്വന്തം ബ്രോഡ്ബാന്‍ഡ് കണക്ഷനായ കെ ഫോണില്‍ മിന്നി, ഉപഭോക്താക്കളുടെ എണ്ണത്തില്‍ മുന്നേറി, മലപ്പുറം. സംസ്ഥാനത്ത് ആകെയുള്ള 39878 കെഫോണ്‍ ഹോം കണക്ഷനുകളില്‍ 9472 കണക്ഷനുകള്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ളതാണ്. 4237 കണക്ഷനുകളുമായി കോട്ടയമാണ് രണ്ടാമത്. 4049 കണക്ഷനുകളുമായി പാലക്കാട് തൊട്ടുപിന്നിലുണ്ട്. നിലവിൽ ഏഴാം സ്ഥാനമാണ് 2544 കണക്ഷനുകളുമായി എറണാകുളത്തിന്. കോഴിക്കോട് 3253, ഇടുക്കി 2612, തൃശൂര്‍ 258, എറണാകുളം 2544, കൊല്ലം 2237, വയനാട് 2201, തിരുവനന്തപുരം 2002, കണ്ണൂര്‍ 1659, ആലപ്പുഴ 1648, പത്തനംതിട്ട 1155, കാസര്‍കോട് 207 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ഹോം കണക്ഷനുകളുടെ എണ്ണം.സംസ്ഥാനത്തൊട്ടാകെ ഗ്രാമപ്രദേശങ്ങളുള്‍പ്പടെ ഇന്റര്‍നെറ്റ് കടന്നുചെല്ലാന്‍ പ്രയാസമേറുന്ന സ്ഥലങ്ങളില്‍ കെഫോണ്‍ ഫൈബറുകള്‍ വിന്യസിക്കാന്‍ ഇതിനോടകം കഴിഞ്ഞതും മികച്ച സേവനം നല്‍കുന്നതുമാണ് കൂടുതല്‍ ഹോം കണക്ഷനുകള്‍ കുറഞ്ഞ സമയത്തിനകം കെഫോണിലേക്ക് വരാന്‍ കാരണം. 2024 മാര്‍ച്ചിലാണ് കൊമേഴ്സ്യല്‍ കണക്ഷന്‍ നല്‍കാന്‍ ആരംഭിച്ചത്. 3,558 ലോക്കല്‍ നെറ്റ് വർക്ക് ഓപ്പറേറ്റര്‍മാരാണ് നിലവില്‍ കെഫോണ്‍ കണക്ഷന്‍…
പുതിയ ബെംഗളൂരു-മംഗളൂരു അതിവേഗപാത പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രാലയം. അതിവേഗപാത എത്തുന്നതോടെ ഇരു സ്ഥലങ്ങളും തമ്മിലുള്ള യാത്രാ സമയം പകുതിയായി കുറയും. 2024 ജൂലായിൽ പ്രൊജക്റ്റിനായി മന്ത്രാലയം കൺസൾട്ടിങ് സ്ഥാപനങ്ങളെ അന്വേഷിച്ചിരുന്നു. നവംബറോടെ ഒൻപത് കമ്പനികളാണ് പദ്ധതിക്കായി ടെൻഡർ സമർപ്പിച്ചത്. 2025ഓടെ ടെൻഡർ ആർക്കാണ് ലഭിച്ചത് എന്ന് വ്യക്തമാകും. 2028ഓടെ പ്രൊജക്റ്റ് നിർമാണം ആരംഭിക്കാനാണ് പദ്ധതി. അതിവേഗപാത കർണാടകയിലെ ഹാസൻ വഴി ബെംഗളൂരുവിനേയും തീരദേശ നഗരമായ മംഗളൂരുവിനേയും ബന്ധിപ്പിക്കും. ദേശീയ പാതാ അതോറിറ്റിയും കർണാടക പൊതുമരാമത്ത് വകുപ്പും സംയുക്തമായി നിർമിക്കുന്ന അതിവേഗപാതയുടെ ദൂരം 335 കിലോമീറ്ററാണ്. നാല് അല്ലെങ്കിൽ ആറ് വരി പാതകളാണ് നിർമിക്കുക. നിലവിൽ ബെംഗളൂരു-മംഗളൂരു യാത്രാ സമയം എട്ട് മണിക്കൂറോളമാണ്. അതിവേഗ പാത എത്തുന്നതോടെ യാത്രാ സമയം പരമാവധി നാല് മണിക്കൂറാകും. മഴക്കാലത്ത് നിലവിലെ ചുരം റോഡുകളിലൂടെ കടന്നു പോകുമ്പോൾ മണ്ണിടിച്ചിലും ഇത് മൂലമുള്ള അപകടങ്ങളും പതിവാണ്. അതിവേഗ പാത എത്തുന്നതോടെ ഈ തടസ്സങ്ങൾക്കും…
ബഹിരാകാശ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്ക് കരുത്ത് കൂട്ടുന്ന സ്പേസ് പാർക്ക് നിർമാണ ടെൻഡർ വിളിച്ച് കേരളം. സംസ്ഥാന ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (KSITIL) വിളിച്ച ടെൻഡറിലേക്ക് ഡിസംബർ പത്ത് വരെ അപേക്ഷിക്കാം. ടെക്നോപാർക്ക് ഫേസ് നാലിലാണ് പുതിയ സ്പേസ് പാർക് പ്രൊജക്റ്റ് വരുന്നത്. ബഹിരാകാശ രംഗത്തെ ആഗോള സ്റ്റാർട്ടപ്പുകളെ ആകർഷിക്കുന്ന നിർദിഷ്ട സ്പേസ് പാർക്ക് ബഹിരാകാശ സംബന്ധമായ സാങ്കേതിക വിദ്യ, റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് എന്നിവയുടെ സുപ്രധാന നിർമാണ ഹബ്ബായി മാറും. ലോഞ്ച് വെഹിക്കിൾ നിർമാണം, സാറ്റലൈറ്റുകൾ, റഡാർ-ആന്റിന അടക്കമുള്ള ഗ്രൗണ്ട് സെഗ്മെന്റ്, സാറ്റലൈറ്റ് കമ്യൂണിക്കേഷനുമായി ബന്ധപ്പെട്ട സാറ്റലൈറ്റ് ഡാറ്റ അപ്ലിക്കേഷൻസ് എന്നീ മേഖലകളിലാണ് സ്പേസ് പാർക്ക് പ്രാധാന്യം നൽകുക. പ്രൊജക്റ്റിന്റെ ബിൽഡിങ്-ക്യാംപസ് നിർമാണത്തിനായി നബാർഡ് വഴി 241 കോടി രൂപ വായ്പ ലഭിച്ചിരുന്നു. കോമൺ ഫസിലിറ്റി സെന്റർ, റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്റർ എന്നിവ നിർമിക്കാനാണ് ഇപ്പോൾ ടെൻഡർ വിളിച്ചിരിക്കുന്നത്. ആർ ആൻഡ് ഡി സംവിധാനത്തിൽ തന്നെ സ്റ്റാർട്ടപ്പ്…
സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലേറി ഐഎസ്‌ആർഒയുടെ ജിസാറ്റ് N2 (ജിസാറ്റ് 20) ബഹിരാകാശത്തെത്തി. ഫ്ലോറിഡയിലെ കേപ്പ് കനാവർ സ്പേസ് ഫോർസ് സ്റ്റേഷനിൽ വെച്ചായിരുന്നു വിക്ഷേപണം. രാജ്യത്തിന്റെ കമ്യൂണിക്കേഷൻ മേഖലയിൽ വിപ്ലവാത്മകമായ മാറ്റമാണ് ജിസാറ്റ് 20 ഭ്രമണപഥത്തിൽ എത്തിയതോടെ സംഭവിക്കുക. 34 മിനുട്ട് നീണ്ട യാത്രയ്ക്കൊടുവിലാണ് ഉപഗ്രഹം വേർപെട്ട് ഭ്രമണപഥത്തിൽ എത്തിച്ചേർന്നത്. ടെലികോം ഉപഭോക്താക്കൾക്ക് അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ നൽകുകയാണ് ജിസാറ്റ് 20ന്റെ പ്രധാന ലക്ഷ്യം. വിമാനങ്ങളിൽ ഇന്റർനെറ്റ് സേവനം ഒരുക്കാൻ ഇവ സഹായിക്കും. മാത്രമല്ല നഗരങ്ങളിൽ നിന്നും ഒറ്റപ്പെട്ട ഉൾപ്രദേശങ്ങളിൽ അതിവേഗ ഇന്റർനെറ്റ് എത്തിക്കാനും സാധിക്കും. ഇന്ത്യയുടെ വളർന്നു വരുന്ന ബ്രോഡ് ബാൻഡ് ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതാണ് ഉപഗ്രഹത്തിന്റെ പ്രവർത്തനം. ജിസാറ്റ് 20 പൂർണമായും എൻഎസ്ഐല്ലിന്റെ നിയന്ത്രണത്തിലാണ്. ഇത് പൂർണ പ്രവർത്തന സജ്ജമാകുന്നതോടെ ഉൾപ്രദേശങ്ങളിലുള്ള ഇന്റർനെറ്റ് സേവനം സുഗമമാകും. 48ബിപിഎസ് കപ്പാസിറ്റിയിൽ 32 ബീമുകളാണ് ഇതിനായി ഉപഗ്രഹത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. ലക്ഷദ്വീപ്, ആൻഡമാൻ, നിക്കോബാർ എന്നിവിടങ്ങളിലടക്കം ജിസാറ്റിലൂടെ അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി എത്തും.…
കൊച്ചി ഇൻഫോപാർക്കിൽ നൂതന ഡിജിറ്റൽ ടെക്നോളജി സെന്റർ (ഡിടിസി) തുറന്ന് യുഎസ് ബഹുരാഷ്ട്ര കമ്പനി എൻഒവി (NOV). വിദഗ്ധ ജീവനക്കാരുടെ ശക്തമായ അടിത്തറ തയ്യാറാക്കി ആഗോള വളർച്ച ശക്തിപ്പെടുത്താനാണ് ഡിടിസിയിലൂടെ എൻഒവി ലക്ഷ്യമിടുന്നത്. സേവന മികവ്, നവീനത, ആഗോളതലത്തിലുള്ള വളർച്ച എന്നിവയിൽ ഊന്നിയാകും ടെക് സെന്റർ പ്രവർത്തിക്കുക. സോഫ്ട്‌വെയർ എൻജിനീയറിങ് യൂണിറ്റ്, കോർപറേറ്റ് ഡിജിറ്റൽ സേവനങ്ങൾ, കസ്റ്റർമർ സപ്പോർട്ട് ഹബ്ബ് എന്നിവയും ഉൾപ്പെടുന്നതാണ് ഡിജിറ്റൽ ടെക്നോളജി സെന്റർ. ആഗോള ഊർജ രംഗത്ത് നൂറ്റിയമ്പതിലേറെ വർഷത്തെ പാരമ്പര്യമുള്ള അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയാണ് എൻഒവി. ലോകമെമ്പാടും 34000പ്രൊഫഷനൽ ജീവനക്കാരണ് കമ്പനിക്കുള്ളത്. നിലവിൽ എൻഒവിക്ക് പൂനെ, ചെന്നൈ എന്നിവിടങ്ങളിൽ നിർമാണശാലകളുണ്ട്. ഇൻഫോപാർക്കിൽ നൂതന ഡിജിറ്റൽ ടെക്നോളജി സെന്ററിൽ 70 ജീവനക്കാരാണ് എൻഒവിക്ക് ഉള്ളത്. അടുത്ത വർഷം ജീവനക്കാരുടെ എണ്ണം ഇരട്ടിയായി വർധിപ്പിക്കാനാണ് കമ്പനി തീരുമാനം. ഏറ്റവും പ്രധാന ടയർ 2 സിറ്റി എന്ന നിലയ്ക്കാണ് എൻഒവി കൊച്ചിയെ ഡിജിറ്റൽ ടെക് സെന്റിനായി തിരഞ്ഞെടുത്തത്. ടാലന്റ് പൂളിന്റെ…
നിങ്ങൾക്കൊരു കമ്പനി ഉണ്ട് എന്ന് വിചാരിക്കുക. ഒരു പ്രത്യേക സാഹചര്യത്തിൽനിങ്ങൾക്കത് വിൽക്കേണ്ടി വന്നു. അങ്ങനെ ലഭിക്കുന്ന പണം നിങ്ങൾ എന്ത്ചെയ്യും? ചോദ്യം സാങ്കൽപികമാണ്, ഉത്തരവും. എന്നാൽ ജ്യോതി ബൻസാൽ എന്ന സംരംഭകന് ഈ ചോദ്യവും ഉത്തരവും ഒട്ടും സാങ്കൽപികമല്ല, ജീവിതമാണ്. 2017ലാണ് ആപ്പ് ഡൈനാമിക്സ് എന്ന തന്റെ സോഫ്റ്റവെയർ സ്റ്റാർട്ടപ്പ് ടെക്ഭീമൻമാരായ സിസ്കോയ്ക്ക് ബൻസാലിന് വിൽക്കേണ്ടി വന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും കടുപ്പം നിറഞ്ഞ തീരുമാനം എന്നാണ് ബൻസാൽ ഈ വിൽപ്പനയെ വിശേഷിപ്പിക്കുന്നത്. ഇനീഷ്യൽ പബ്ലിക് ഓഫറിങ്ങിനു ദിവസങ്ങൾക്കു മുൻപായിരുന്നു ബൻസാൽ കമ്പനി വിൽപന നടത്തിയത്. രണ്ട് തീരുമാനങ്ങളും അയാളെ ശതകോടീശ്വരനാക്കാൻ പ്രാപ്തിയുള്ളതായിരുന്നു. പക്ഷേ അയാൾ തിരഞ്ഞെടുത്ത വഴി വേറെയായിരുന്നു. ഏതാണ്ട് 30000 കോടി രൂപയ്ക്കാണ് അന്ന് ബൻസാൽ കമ്പനി വിറ്റത്. ജീവനക്കാരെ ഓർത്ത് മാത്രമായിരുന്നു ആ തീരുമാനം. വിൽപനയുടെ ഫലമായി ആപ്പ്ഡൈ നാമിക്സിലെ 400 ജീവനക്കാരാണ് കോടീശ്വരൻമാരായത്. ഐഐടിക്കാരൻ, പേറ്റൻ്റ് വീരൻ ഐഐടി ഡൽഹിയിൽ നിന്നും പഠിച്ചിറങ്ങിയ ബൻസാലിന്റെ പേരിൽ…