Author: News Desk

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിർമിതിയായ ദുബായിലെ ബുർജ് ഖലീഫ പതിനഞ്ചാം വാർഷികാഘോഷത്തിന്റെ നിറവിലാണ്. 2010 ജനുവരിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട കെട്ടിടം നിരവധി ലോക റെക്കോർഡുകൾ സ്വന്തമാക്കി. 828 മീറ്റർ (2,716.5 അടി) ഉയരവും 163 നിലകളുമുള്ള കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനം ആരംഭിച്ചത് 2004ലാണ്. റിയൽ എസ്‌റ്റേറ്റ് കമ്പനിയായ എമാർ പ്രോപർട്ടീസിന്റെ ഉടമസ്ഥതയിലാണ് ബുർജ് ഖലീഫ. മുഹമ്മദ് കജൂർ അലബ്ബാർ ആണ് എമാർ ഗ്രൂപ്പിന്റെ തലവൻ. 1997ൽ സ്ഥാപിതമായ കമ്പനിയുടെ ആസ്ഥാനം ദുബായിലാണ്. ദുബായ് മാൾ, ദുബായ് ഫൗണ്ടൻ അടക്കമുള്ള നിരവധി വമ്പൻ പ്രൊജക്റ്റുകൾക്ക് പേരു കേട്ട കമ്പനി കൂടിയാണ് എമാർ ഗ്രൂപ്പ്. നിലവിൽ ബുർജ് ഖലീഫയുടെ ഉടമസ്ഥാവകാശവും മറ്റ് മാനേജ്മെന്റ് ചുമതലകളുമെല്ലാം എമാർ ഗ്രൂപ്പിനാണ്. ദുബായ് ഗവൺമെന്റിന്റേയും യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹിയാന്റേയും സാമ്പത്തിക സഹായത്തോടെയാണ് എമാർ പ്രോപ്പർട്ടീസിന്റെ പ്രവർത്തനം. ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് സി ആൻഡ് ടി, ബെൽജിയം കമ്പനി…

Read More

2020ലാണ് എയ്റ്റ് ടൈംസ് എയ്റ്റ് ഓൺലൈൻ ചെസ് അക്കാഡമി (Eight Times Eight) അനൗദ്യോഗികമായി ആരംഭിക്കുന്നത്. അന്ന് അക്കാഡമി സ്ഥാപകരെല്ലാം കോളേജ് വിദ്യാർത്ഥികളായിരുന്നു. പിന്നീട് അക്കാഡമി ഔദ്യോഗികമായിത്തന്നെ ആരംഭിച്ചു. അതുൽ കൃഷ്ണയാണ് കമ്പനിയുടെ സിഇഒ. അഭിജിത് മോഹൻ കമ്പനി ഡയക്ടറായി പ്രവർത്തിക്കുന്നു. ഇവരെക്കൂടാതെ അരിജിത് മോഹൻ, ആദേശ് ജോഷി, മനു മണികണ്ഠൻ, ചന്ദർ രാജു എന്നീ സഹസ്ഥാപകർ കൂടി ചേന്നാണ് എയ്റ്റ് ടൈംസ് എയ്റ്റ് സ്ഥാപിച്ചത്. കുട്ടിക്കാലം മുതൽ സുഹൃത്തുക്കളായിരുന്ന ഇവരുടേത് അണ്ടർ 9 ചെസ് കാലം മുതൽക്ക് തുടങ്ങിയ സൗഹൃദമാണ്. സ്കൂൾ തലത്തിൽ ആരംഭിച്ച ചെസ് പോരാട്ടങ്ങൾ പിന്നീട് ഇവരെ ദേശീയ തലത്തിൽ വരെ കൊണ്ടെത്തിച്ചു. ഇങ്ങനെ ഇവരുടെ ജീവിതത്തിലെ വളർച്ചയ്ക്കു പിന്നിൽ ചെസ് ആണ്. അങ്ങനെയുള്ള ചെസിന് എന്തെങ്കിലും തിരിച്ചു നൽകണം എന്ന ആശയത്തിൽ നിന്നാണ് ഇവർ ഇത്തരമൊരു അക്കാഡമി ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങിയത്. കോവിഡ് കാലത്തായിരുന്നു ഇത്. കുട്ടികളിലെ ശ്രദ്ധയില്ലായ്മ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി ചെസ്സിനെ മാറ്റിയെടുക്കുകയാണ്…

Read More

ലാസ് വെഗാസിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണികസ് ഷോ 2025ൽ ശ്രദ്ധയാകർഷിച്ച് എഐ റോബോട്ട് ‘ഗേൾഫ്രണ്ട്’ അരിയ. യുഎസ് ടെക്‌നോളജി സ്ഥാപനമായ റിയൽബോട്ടിക്‌സിന്റെ റോബോട്ടാണ് സംസാരത്തിലും കണ്ണുകളുടെ ചലനത്തിലും അടക്കം മനുഷ്യസമാനമായ നിരവധി പ്രവർത്തികളിലൂടെ ശ്രദ്ധയാകർഷിക്കുന്നത്. RFID ടാഗ് എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ആളുകളുടെ മുഖചലനങ്ങൾ മനസ്സിലാക്കാൻ പറ്റുന്ന അരിയ ഉപയോഗിക്കുന്ന ആളുടെ ഇംഗിതം മനസ്സിലാക്കി പ്രവർത്തിക്കും. ഇലക്ട്രോണികസ് ഷോയിൽ അരിയ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി. മനുഷ്യന് കൂട്ടിരുന്ന് ഏകാന്തതയെ ചെറുക്കുകയാണ് അരിയ റോബോട്ടിന്റെ നിർമാണത്തിലൂടെ റിയൽബോട്ടിക്സ് ലക്ഷ്യമിടുന്നത്. സമൂഹത്തിൽ ഇടപഴകേണ്ട രീതി, മാറ്റങ്ങൾ വരുത്താവുന്നതിന്റെ പരിധി എന്നിവയിൽ ഏറ്റവും റിയലിസ്റ്റിക് ആയ രീതിയിലാണ് റോബോട്ടിന്റെ പ്രവർത്തനം. മനുഷ്യനൊപ്പം കൂട്ടാളിയായി പ്രവർത്തിക്കാൻ പ്രത്യേകം രൂപകൽപന ചെയ്ത റോബോട്ട് ആണ് അരിയ. മനുഷ്യസമാന മുഖഭാവങ്ങൾക്ക് പുറമേ ആഴത്തിലുള്ളതും അർത്ഥവത്തായതുമായ ഇടപെടലുകൾ വാഗ്ദാനം ചെയ്യാനും അരിയയ്ക്ക് സാധിക്കും. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ‘എഐ റോബോട്ട് ഗേൾഫ്രണ്ട്’ എന്ന വിളിപ്പേരാണ് അരിയയ്ക്ക് ഇപ്പോൾ ലോകം…

Read More

ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയും അർജന്റീന ടീമും ഒക്ടോബർ 25ന് കേരളത്തിലെത്തുമെന്ന് സ്ഥിരീകരണം വന്നിരിക്കുകയാണ്. ഒക്ടോബർ 25 മുതൽ നവംബർ 2 വരെ അർജന്റീന താരം കേരളത്തിൽ ഉണ്ടാകുമെന്ന് സംസ്ഥാന കായിക മന്ത്രി വി. അബ്ദു റഹിമാൻ കഴിഞ്ഞ ദിവസം പറഞ്ഞു. അർജന്റീന ടീം കേരളത്തിൽ രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കുന്നതിനൊപ്പം ആരാധകർക്ക് താരവുമായി സംവദിക്കാനും വേദിയൊരുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഏഷ്യയിലെ പ്രമുഖ ടീമാകും അർജന്റീനയെ നേരിടുക. ഫിഫ റാങ്കിങ്ങിൽ ആദ്യ 50 സ്ഥാനത്തുള്ള ടീമിനെതിരെയാകും മത്സരം. മെസ്സി കേരത്തിലേക്ക് എത്തുന്നതോടെ താരത്തിന്റെ ആസ്തിയെ കുറിച്ചും വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. ഫിനാൻസ് മന്ത്ലി റിപ്പോർട്ട് പ്രകാരം 850 മില്യൺ ഡോളറാണ് ഫുട്ബോൾ ഇതിഹാസത്തിന്റെ നിലവിലെ ആസ്തി. ലോകത്തിലെതന്നെ ഏറ്റവും മികച്ച ഫുട്ബോൾ താരമായി കണക്കാക്കപ്പെടുന്ന മെസ്സി ഏറ്റവും കൂടുതൽ വരുമാനമുള്ള കായിക താരങ്ങളിൽ മുൻപന്തിയിലാണ്. കൗമാരകാലം മുതൽ സ്പാനിഷ് ക്ലബ്ബ് ബാർസലോനയ്ക്ക് വേണ്ടി ബൂട്ട് കെട്ടിയ താരം 2021 വരെ ക്ലബ്ബിൽ തുടർന്നു.…

Read More

ഇന്ത്യൻ റെയിൽവേ വികസിപ്പിച്ച 1200 ഹോർസ് പവർ ഹൈഡ്രജൻ ട്രെയിൻ ലോകത്തിലെതന്നെ ഏറ്റവും ശക്തമായ ഹൈഡ്രജൻ ട്രെയിനുകളിൽ ഒന്നാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇത്തരത്തിലുള്ള ട്രെയിൻ എഞ്ചിൻ നിർമിക്കുന്ന ലോകത്തിലെതന്നെ നാല് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ എന്ന് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സാങ്കേതിക രംഗത്തെ നേട്ടങ്ങൾ സമാനതകൾ ഇല്ലാത്തതാണ്. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും സുസ്ഥിര ഗതാഗതത്തിനുമായുള്ള ഇന്ത്യൻ റെയിൽവേയുടെ സുപ്രധാന ചുവടുവെപ്പാണ് ഹൈഡ്രജൻ ഇന്ധന ട്രെയിനുകൾ. ഹൈഡ്രജൻ ഇന്ധനമായുള്ള ട്രെയിനുകൾ പോലെ ട്രക്കുകൾ, ടഗ്ബോട്ട് തുടങ്ങിയവയിലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാനാകും-അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ ജിന്ദ്-സോനിപത്ത് റൂട്ടിൽ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ട്രെയിൻ ട്രയൽ റൺ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഡിസംബറിൽ പരിസ്ഥിതി സൗഹാർദ യാത്രകളുടെ ഭാഗമായുള്ള ഹൈഡ്രജൻ ഇന്ധന ട്രെയിൻ ട്രയൽ റൺ നടത്തിയിരുന്നു. India’s 1200 horsepower hydrogen fuel train, one of the most…

Read More

അഞ്ച് ദിവസം കൊണ്ട് $459.8 മില്യൺ ഫണ്ടിങ് നേടി ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ. ജനുവരി 6 മുതൽ 11 വരെയുള്ള തീയതികളിലാണ് വിവിധ മേഖലകളിലുള്ള 20 സ്റ്റാർട്ടപ്പുകൾ വൻ തുക ഫണ്ടിങ് ഇനത്തിൽ നിക്ഷേപകരിൽ നിന്നും സമാഹരിച്ചത്. പ്രോപ്ടെക്, ഹോസ്പിറ്റാലിറ്റി, സ്പോർട്സ്ടെക്, സ്കിൻകെയർ, എൻബിഎഫ്സി, ഹെൽത്ത്ടെക്ക് തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ടപ്പുകളാണ് ഈ 20 കമ്പനികൾ. ഹെൽത്ത് ടെക്ക് മേഖലയാണ് ഏറ്റവും കൂടുതൽ ഫണ്ടിങ് നേടിയത്. ഡിജിറ്റൽ ഹെൽത്ത് കെയർ കമ്പനി Innovaccer മാത്രം $275 മില്യണാണ് ഫണ്ടിങ് നേടിയത്. കാലിഫോർണിയ ആസ്ഥാനമായുള്ള കമ്പനിയുടെ തലപ്പത്ത് ഇന്ത്യക്കാരാണ്. റിതേഷ് അഗർവാളിന്റെ ഒയോ റൂംസ് 65 മില്യൺ ഡോളറാണ് ഫണ്ടിങ് ഇനത്തിൽ സമാഹരിച്ചത്. ഫിൻകോർപ് സംരംഭം Infinity Fincorp Solutions, ഹെൽത്ത് കെയർ കമ്പനി Harsoria Healthcare,ഫിൻടെക് സംരംഭം GrayQuest തുടങ്ങിയവ ചേർന്ന് $64.3 മില്യൺ ഫണ്ടിങ് നേടി. മഫിൻ ഗ്രീൻ ഫിനാൻസ് (Mufin Green Finance) എന്ന സ്റ്റാർട്ടപ്പ് 18 മില്യൺ ഡോളറും സമാഹരിച്ചു. …

Read More

ആഴ്ചയിൽ 90 മണിക്കൂർ ജോലിസമയവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് വ്യവസായപ്രമുഖർ. മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്രയും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഓ അദാർ പൂനവാലയുമാണ് വിഷയത്തിൽ പ്രതികരിച്ചത്. കൂടുതൽ സമയം ജോലി ചെയ്യുന്നതിനേക്കാൾ ചെയ്യുന്ന ജോലി ക്രിയാത്മകമായി ചെയ്യുന്നതിനാണ് പ്രാധാന്യം നൽകേണ്ടത് എന്ന് ഇരുവരും പ്രതികരിച്ചു. എൽ ആൻഡ് ടി ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യൻ ജോലിക്കാരെക്കൊണ്ട് ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യിപ്പിക്കണമെന്നും വേണ്ടി വന്നാൽ ഞായറാഴ്ചകളിലും ജോലി ദിവസമാക്കണം എന്നും പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. ഇത്തരം ചർച്ചകൾ തെറ്റായ ദിശകളിലേക്കാണ് പോകുന്നതെന്ന് വികസിത് ഭാരത് 2025ൽ സംസാരിക്കവേ ആനന്ദ് മഹീന്ദ്ര പറഞ്ഞു. കൂടുതൽ സമയം ജോലി ചെയ്യുന്നതിനു പകരം ചെയ്യുന്ന ജോലി കൃത്യവും ക്രിയാത്മകവും ആണോ എന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ആനന്ദ് മഹീന്ദ്രയുടെ വാക്കുകൾ സമൂഹമാധ്യമത്തിൽ ഷെയർ ചെയ്താണ് അദാർ പുനവാല അദ്ദേഹത്തിന്റെ അഭിപ്രായത്തെ പിൻതാങ്ങിയത്. എത്ര സമയം എന്നതിനേക്കാൾ എന്ത് ചെയ്തു എന്നതിന്…

Read More

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾക്ക് പുതിയ ഉണർവ്. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള തീരദേശ പരിപാലന അതോറിറ്റി (KCZMA) തുറമുഖ വിപുലീകരണത്തിനായുള്ള കേന്ദ്ര പാരിസ്ഥിതിക അനുമതിക്കായി ശുപാർശ നൽകി. KCZMA കഴിഞ്ഞ മാസം പരിസ്ഥിതി, വനം മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് ശുപാർശ നൽകുകയും തുടർന്ന് വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) ജനുവരി 4ന് കേന്ദ്രത്തിൻ്റെ പോർട്ടലിൽ അപേക്ഷ സമർപ്പിക്കുകയുമായിരുന്നു. അടുത്ത ഘട്ടമായി പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തൽ നടക്കും. രണ്ട് മാസത്തിനകം തുടർ വിപുലീകരണത്തിനായി പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടം വൻ വിജയമായതിനാൽ തുറമുഖത്തിൻ്റെ രണ്ടും മൂന്നും ഘട്ടങ്ങൾക്ക് അടിയന്തര പ്രാധാന്യമാണ് നൽകപ്പെടുന്നത്. 2,900 മീറ്റർ ബ്രേക്ക്‌വാട്ടർ വിപുലീകരണമാണ് വികസനപദ്ധതിയിൽ ആദ്യ ഘട്ടത്തിൽ നടക്കുക. 9,540 കോടി രൂപയാണ് രണ്ടും മൂന്നും പദ്ധതികളുടെ വിപുലീകരണത്തിനുള്ള ചിലവ്. പാരിസ്ഥിതിക അനുമതി ലഭിച്ചാൽ മാത്രമേ രണ്ടും മൂന്നും ഘട്ടങ്ങളുടെ വികസനവുമായി മുന്നോട്ടുപോകാൻ കഴിയൂ. നേരത്തെ…

Read More

കൊച്ചി വാട്ടർ മെട്രോ വൻ വിജയമായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന രീതിയിൽ ജലഗതാഗതം ആരംഭിക്കാൻ നീക്കം. പൂർണമായും പരിസ്ഥിതി സൗഹാർദപരമായി സജ്ജീകരിച്ച കൊച്ചി വാട്ടർ മെട്രോ സർവീസുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചതോടെയാണ് രാജ്യവ്യാപകമായി 18 സ്ഥലങ്ങളിൽ വാട്ടർ മെട്രോ മാതൃകയിൽ ജലഗതാഗതം ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്. മികച്ച യാത്രാനുഭവം ഒരുക്കുന്നതിനൊപ്പം മെട്രോ ട്രെയിനിലേതിന് സമാനമായ നൂതന സൗകര്യങ്ങള്യങ്ങളാണ് വാട്ടർ മെട്രോയുടെ സവിശേഷത. കേന്ദ്ര തുറമുഖ-ഷിപ്പിംഗ്-ജലഗതാഗത വകുപ്പ് കഴിഞ്ഞ വർഷമാണ് കൊച്ചി മെട്രോയോട് വാട്ടർ മെട്രോ നടപ്പാക്കാനുള്ള സാധ്യതാ പഠനം നടത്താൻ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് കൺസൾട്ടൻസി വിഭാഗം രൂപീകരിക്കാൻ കെഎംആർഎൽ ഡയറക്ടർ ബോർഡ് അനുമതി നൽകി.തുടർന്ന് ഇൻഹൗസ് കമ്മറ്റി രൂപകീരിച്ച് വാട്ടർ മെട്രോ ഇതര സ്ഥലങ്ങളിൽ ആരംഭിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ കൊച്ചി മെട്രോ ആരംഭിക്കുകയായിരുന്നു. മെട്രോ റെയിൽ സംവിധാനങ്ങളുമായി താരതമ്യപ്പെടുത്താവുന്ന ആധുനിക സൗകര്യങ്ങളും പാരിസ്ഥിതിക സുസ്ഥിര രൂപകൽപനയും ഉള്ള കൊച്ചി വാട്ടർ മെട്രോ നഗര ജലഗതാഗതത്തിന് പുതിയ മുഖം നൽകിയതായി കെഎംടിഎൽ…

Read More

ഇന്ത്യയിലെ അതിസമ്പന്നൻ റിലയൻസ് ചെയർമാൻ മുകേഷ് അംബാനി തന്നെയാണ്. എന്നാൽ ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാർ ഉള്ളത് അദ്ദേഹത്തിന്റെ പക്കലല്ല. ഇന്ത്യയിലെ വില കൂടിയ കാറുകളും അതിന്റെ ഉടമകളേയും നോക്കാം. Bentley Mulsanneബ്രിട്ടീഷ് ബയോളജിക്കൽസ് ഉടമ വി.എസ്. റെഡ്ഢിയുടെ ഉടമസ്ഥതയിലുള്ള Bentley Mulsanne ആണ് ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാറെന്ന് ഡിഎൻഎ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഏതാണ്ട് 15 കോടി രൂപയ്ക്കടുത്താണത്രേ ഈ കസ്റ്റമൈസ്ഡ് വാഹനത്തിന്റെ വില. Rolls Royce Cullinan SUVഈ വാഹനത്തിന്റെ എക്സ് ഷോറൂം വില ഏഴ് കോടിക്ക് അടുത്താണ്. എന്നാൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ പക്കലുള്ള Cullinan SUV ധാരാളം കസ്റ്റമൈസ് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ വില 13.5 കോടിയോളം വരും. Rolls Royce Ghostബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിയുടെ പക്കൽ നിരവധി ആഢംബര വാഹനങ്ങളുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും വിലയേറിയതാണ് റോൾസ് റോയ്സ് ഗോസ്റ്റ്. 12 കോടി രൂപയാണ് ഇതിന്റെ വില. McLaren 765LT…

Read More