Author: News Desk
ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് പദ്ധതി നടപ്പാക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 2029ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പു നടത്താനുള്ള മുന്നൊരുക്കമാണ് മന്ത്രിസഭ തീരുമാനത്തിൽ തെളിയുന്നത്. തിരെഞ്ഞെടുപ്പ് നടപടികൾക്കുള്ള സമയം ലാഭിക്കാനും കേന്ദ്ര-സംസ്ഥാനങ്ങളിലെ ഭരണ സ്ഥിരത ഉറപ്പാക്കാനും അതുവഴി രാജ്യം മെച്ചപ്പെട്ട വളർച്ചയും വികസനവും കൈവരിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ . ആദ്യഘട്ടമെന്ന നിലയിൽ ലോക്സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനും, തുടർന്ന് നൂറു ദിവസത്തിനുള്ളിൽ തദ്ദേശസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഒറ്റയടിക്ക് തിരഞ്ഞെടുപ്പ് പൂർത്തീകരിക്കാനും നിർദേശിച്ചുകൊണ്ടാണ് മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതി കഴിഞ്ഞ മാർച്ചിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ടിനാണ് കേന്ദ്ര സർക്കാർ ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്. രാജ്യവ്യാപകമായി ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു ഒരു ദിവസം നടത്താനും ഒരുമിച്ചു വിധിയറിയാനും സംവിധാനമുണ്ടാകും. തുടർന്ന് 100 ദിവസങ്ങൾക്കകം പഞ്ചായത്ത്, നഗരസഭ തെരഞ്ഞെടുപ്പുകൾ പൂർത്തിയാക്കാനും നിർദേശിക്കുന്നതാണ് റിപ്പോർട്ട്. ലോക്‌സഭ, നിയമസഭ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വോട്ടെടുപ്പിന്…
രാജ്യതലസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയായി അതിഷി മർലേന സെപ്റ്റംബർ 21ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരം ഏറ്റെടുക്കും. ആം ആദ്‌മി പാർട്ടിയാണ് ഇക്കാര്യം അറിയിച്ചത്. അരവിന്ദ് കെജ്രിവാൾ രാജിവച്ചതിന് പിന്നാലെയാണ് നിലവിൽ വിദ്യാഭ്യാസ മന്ത്രിയായി സേവനം അനുഷ്‌ഠിക്കുന്ന അതിഷി മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച നിർണായക പ്രഖ്യാപനം എഎപി നടത്തിയത്. ജനപ്രിയ പദ്ധതികളും പക്വമായ പെരുമാറ്റവും കൊണ്ട് ചുരുങ്ങിയകാലത്തിനുള്ളിൽ ജനങ്ങളുടെ ഹൃദയം കീഴടക്കിയ നേതാവ് ആണ് അതിഷി. ഡല്‍ഹി തിരഞ്ഞെടുപ്പ് വിജയത്തിന് നിര്‍ണായക പങ്ക് വഹിച്ച ആം ആദ്മി പാർട്ടിയുടെ പ്രകടനപത്രിക തയ്യാറാക്കിയ മൂന്ന് പേരിലൊരാള്‍, അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ കാരണങ്ങളേറെയുണ്ട് പാർട്ടിയ്ക്ക്. സുഷമാ സ്വരാജിനും ഷീലാ ദീക്ഷിതിനും ശേഷം ഡല്‍ഹിയെ നയിക്കാന്‍ എത്തുന്ന വനിത എന്ന വിശേഷണവും അതിഷിയ്ക്ക് ഉണ്ട്. മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും മദ്യനയ അഴിമതിക്കേസില്‍ ജയിലിലായതോടെയാണ് അതിഷി മന്ത്രി സഭയില്‍ എത്തുന്നത്. നിലവില്‍ വിദ്യാഭ്യാസം, ധനകാര്യം, റവന്യൂ, നിയമം അടക്കം ഏറ്റവും അധികം…
ചന്ദ്രയാന്‍ 4 ദൗത്യത്തിനും ശുക്ര ദൗത്യത്തിനും, ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്‍(ബിഎഎസ്) സ്ഥാപിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി. ചന്ദ്രയാൻ ദൗത്യ തുടർവിജയത്തിനുപിന്നാലെ ശുക്രഗ്രഹത്തെക്കുറിച്ച് പഠിക്കാൻ ആണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഐ.എസ്.ആർ.ഒ.യുടെ ആദ്യ ശുക്രദൗത്യത്തിനുള്ള 1236 കോടി രൂപയുടെ പദ്ധതിയ്ക്ക് കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു. ഇതിൽ 824 കോടി രൂപ ബഹിരാകാശ പേടകം വികസിപ്പിക്കുന്നതിനാണ്. 2028 മാർച്ചിൽ പേടകത്തെ അയക്കുകയാണ് ലക്ഷ്യം. ‘വീനസ് ഓർബിറ്റർ മിഷൻ’ എന്ന പേരിലുള്ള ദൗത്യത്തിന്റെ ഭാഗമായി ശുക്രന്റെ ഭ്രമണപഥത്തിലേക്ക് പേടകത്തെ അയക്കും. ശുക്രന്റെ ഉപരിതലം, അന്തർഭാഗം, അന്തരീക്ഷസ്ഥിതി, ശുക്രഗ്രഹത്തിൽ സൂര്യന്റെ സ്വാധീനം തുടങ്ങിയവയെല്ലാം ദൗത്യത്തിന്റെ ഭാഗമായി പഠിക്കും. ഭൂമിയോട് ഏറ്റവുമടുത്ത ഗ്രഹമായ ശുക്രനിൽ, ഭൂമിയിലേതിനു സമാനമായ സ്ഥിതിയുള്ളതായാണ് കണക്കാക്കപ്പെടുന്നത്. 2040-ഓടെ ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലെത്തിച്ച് ഭൂമിയിൽ തിരിച്ചിറക്കുന്ന ചന്ദ്രയാൻ-4 മിഷന് വേണ്ടിയും 2104.06 കോടി രൂപ അനുവദിച്ചു. ഇന്ത്യക്കാർ ചന്ദ്രനിലിറങ്ങുന്നതിനാവശ്യമായ അടിത്തറയൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബഹിരാകാശ പേടകം വികസിപ്പിച്ചെടുക്കുന്നതിനുള്ള ചുമതല ഐ.എസ്.ആർ.ഒ.യ്ക്കാണ്. 36 മാസംകൊണ്ട് ചന്ദ്രയാൻ-4 പൂർത്തീകരിക്കാനാണ് ലക്ഷ്യം.…
കിയ മോട്ടോഴ്‌സിന്റെ ഫ്‌ളാഗ്ഷിപ്പ് എം.പി.വി. മോഡലായ കാര്‍ണിവല്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക് മടങ്ങിയെത്തുകയാണ്. ഒക്ടോബര്‍ മൂന്നാം തിയതി ഈ വാഹനം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. അതേസമയം. ഈ വാഹനമെത്താന്‍ ദിവസങ്ങള്‍ ശേഷിക്കെ ഔദ്യോഗികമായി ബുക്കിങ്ങ് ആരംഭിച്ചിരിക്കുകയാണ് കിയ മോട്ടോഴ്‌സ്. സെപ്റ്റംബര്‍ 16-ാം തിയതി മുതല്‍ പുതിയ കാര്‍ണിവലിന്റെ ബുക്കിങ്ങ് സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. രണ്ട് ലക്ഷം രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് പുതിയ കാര്‍ണിവല്‍ മോഡലിനുള്ള ബുക്കിങ്ങ് സ്വീകരിക്കുന്നത്. വാഹനത്തിന്റെ അവതരണം പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ പല ഡീലര്‍ഷിപ്പുകളിലും കിയ കാര്‍ണിവലിനുള്ള ബുക്കിങ്ങ് ആരംഭിച്ചിരുന്നതായും സൂചനയുണ്ട്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്താണ് ഇനിയങ്ങോട്ട് കാര്‍ണിവലിന്റെ വില്‍പ്പനയെന്നാണ് കിയ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. ഏകദേശം 50 ലക്ഷം രൂപയോളമായിരിക്കും വിലയെന്നും സൂചനയുണ്ട്. ആദ്യ ദിവസം തന്നെ പുതിയ കിയ കാർണിവലിനായി 1,822 പ്രീ-ഓർഡറുകൾ ലഭിച്ചു. പുതുതലമുറ വാഹനങ്ങള്‍ക്ക് സമാനമായ ഡിസൈനും ആഡംബരത്തിനൊപ്പം ഹൈടെക് ഫീച്ചറുകളുമായിരിക്കും കാര്‍ണിവലില്‍ നല്‍കുക. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച ഗ്രില്ല്, എല്‍…
ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഇഷ്ടപ്പെട്ട ഭക്ഷണശാലകളില്‍ നിന്നും ആഹാരം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുന്ന സംവിധാനത്തിന് കൈകോര്‍ത്ത് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷനും (ഐ.ആര്‍.സി.ടി.സി) ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയും. ‘സൊമാറ്റോ – ട്രെയിനിലെ ഫുഡ് ഡെലിവറി ‘ എന്ന് പേരിട്ടിരിക്കുന്ന ഈ സേവനം, രാജ്യത്തുടനീളമുള്ള 100-ലധികം റെയിൽവേ സ്റ്റേഷനുകളിൽ 10 ലക്ഷത്തിലധികം ഓർഡറുകൾ വിതരണം ചെയ്തുകൊണ്ട് അതിൻ്റെ സാന്നിധ്യം അടയാളപ്പെടുത്തി കഴിഞ്ഞു. 88 നഗരങ്ങളിൽ ലഭ്യമായ സൊമാറ്റോ ഫുഡ് ഡെലിവറി സേവനം യാത്രയ്ക്കിടെ ഇഷ്ട ഭക്ഷണം ആസ്വദിക്കാൻ അവസരമൊരുക്കുന്നു. ഒരാൾക്ക് ട്രെയിനിൽ ഇരുന്നുകൊണ്ട് യാത്രയ്ക്കിടയിൽ തന്നെ ഓർഡർ നൽകാം, തുടർന്ന് സൊമാറ്റോ കോച്ചിലോ ഒരു നിശ്ചിത സ്റ്റേഷനിലോ എത്തിക്കും. IRCTC-യുമായുള്ള ഈ തടസ്സമില്ലാത്ത സംയോജനം മൂലം ട്രെയിനിലോ സ്റ്റേഷനുകളിലോ ലഭിക്കുന്ന പരിമിതമായ ഭക്ഷണ ഓപ്ഷനുകളെ ഇനിമേൽ യാത്രക്കാർ ആശ്രയിക്കേണ്ടതില്ല. എങ്ങനെ ഓര്‍ഡര്‍ ചെയ്യാം? ഈ സംവിധാനം ഉപയോഗിക്കുന്നതിന് സൊമാറ്റോ ആപ്പ് തുറന്ന് ട്രെയിന്‍ എന്ന് സെര്‍ച്ച് ചെയ്യണം. തുടര്‍ന്ന് പി.എന്‍.ആര്‍…
ബോളിവുഡിലും ദക്ഷിണേന്ത്യൻ സിനിമകളിലും എല്ലാം ഒരു സിനിമയുടെ വിജയം എന്ന് പറയുന്നത് മികച്ച പ്രകടനങ്ങളും പ്രേക്ഷകരിൽ പ്രതിധ്വനിക്കുന്ന ആകർഷകമായ കഥാസന്ദർശനങ്ങളുമാണ്. ഒരു സിനിമ ബോക്‌സ് ഓഫീസിൽ തിളങ്ങണമെങ്കിൽ, അത് എല്ലാ തലങ്ങളിലും മികവ് പുലർത്തണം എന്ന് പ്രേക്ഷകർക്ക് നിർബന്ധമാണ്. ഇക്കൂട്ടത്തിൽ ആദ്യത്തെ 1000 കോടി ചിത്രം കൊണ്ട് ചരിത്രം സൃഷ്ടിച്ച ഒരു നടി ഉണ്ട്. 1000 കോടിയുടെ ചിത്രം എന്ന ശ്രദ്ധേയമായ നാഴികക്കല്ല് കൈവരിച്ച നടി മറ്റാരുമല്ല, തെന്നിന്ത്യൻ സിനിമയിലെ മുൻനിര താരമായ രമ്യ കൃഷ്ണനാണ്. ഹിന്ദിയിലും ദക്ഷിണേന്ത്യൻ സിനിമകളിലും ഒരുപോലെ പേരുകേട്ട താരമാണ് രമ്യ കൃഷ്ണൻ. ബ്ലോക്ക്ബസ്റ്റർ ചിത്രമായ ബാഹുബലിയിലെ ശിവഗാമി എന്ന വേഷത്തിലൂടെ ആണ് രമ്യ അടുത്തിടെ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. ബാഹുബലി 2 പ്രേക്ഷകരെ ആകർഷിക്കുക മാത്രമല്ല നിരവധി റെക്കോർഡുകൾ തകർക്കുകയും 1000 കോടി രൂപ പിന്നിടുന്ന ആദ്യ ചിത്രമായി മാറുകയും ചെയ്തിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് 45-ാം വയസ്സിൽ രമ്യ അഭൂതപൂർവമായ പ്രശംസ നേടിയിരുന്നു. 1984-ൽ…
നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദരിയും കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി വിവാഹിതരായത്. ഈ വർഷം മാർച്ചിൽ വിവാഹനിശ്ചയം കഴിഞ്ഞ സിദ്ധാർഥും അദിതിയും ഏറെക്കാലമായി ലിവിംഗ് ടുഗദർ ആയിരുന്നു. 2021 ൽ മഹാമസുദ്രം എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. ‘ നീയാണെന്റെ സൂര്യൻ. എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും മിസിസ് ആന്റ് മിസ്റ്റർ അദു – സിദ്ധു ‘ വിവാഹച്ചിത്രങ്ങൾ പങ്കുവെച്ച് അദിതി കുറിച്ചത് ഇങ്ങിനെ ആണ്. റിപ്പോർട്ടുകൾ പ്രകാരം സിദ്ധാർത്ഥിൻ്റെയും അദിതി റാവു ഹൈദരിയുടെയും മൊത്തം ആസ്തി 130 കോടി രൂപയാണ്. 2006-ൽ പ്രജാപതി എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദിതിയുടെ ആസ്തി 60-62 കോടി രൂപയും 2003-ൽ ബോയ്‌സ് എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന ഭർത്താവ് സിദ്ധാർത്ഥിൻ്റെ ആസ്തി 70 കോടി രൂപയുമാണ്. രണ്ട് അഭിനേതാക്കളുടെയും പ്രധാന വരുമാന സ്രോതസ്സ് സിനിമകളിൽ നിന്നും ബ്രാൻഡ് അംഗീകാരങ്ങളിൽ നിന്നുമാണ്. റിപ്പോർട്ടുകൾ പ്രകാരം അദിതി…
ഇതാദ്യമായി GCC യിലെ തന്നെ ഏറ്റവും വലിയൊരു മെഗാ ഐപിഒക്ക് തയാറെടുക്കുകയാണ് ലുലു ഗ്രൂപ്പ്. പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വിൽപന ഒക്ടോബർ അവസാന ആഴ്ചയിലോ നവംബറിലോ നടന്നേക്കും എന്നാണ് മാധ്യമ റിപോർട്ടുകൾ. യുഎഇയിലെ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് 12,600 കോടി രൂപ മുതൽ 15,500 കോടി രൂപവരെ ഐപിഒ വഴി സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ജിസിസിക്ക് പുറമേ ഇന്ത്യ, ഈജിപ്റ്റ്, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലായി 260ൽ അധികം ഹൈപ്പർമാർക്കറ്റുകളും 20ൽ അധികം ഷോപ്പിങ് മാളുകളുമുള്ള റീറ്റെയ്ൽ ശൃംഖലയാണ് ലുലു ഗ്രൂപ്പ്. 65,000ൽ അധികം ജീവനക്കാരും ലുലു ഗ്രൂപ്പിനുണ്ട്. രണ്ടുവർഷമായി പ്രാരംഭ ഓഹരി വിൽപനയ്ക്കുള്ള ഒരുക്കങ്ങൾ മുന്നോട്ടു കൊണ്ട് പോകുകയാണ് ലുലു ഗ്രൂപ്പ്. ഐപിഒയുടെ ധനകാര്യ ഉപദേശകരായി മോലീസ് ആൻഡ് കോയെ-Moelis & Co- 2022ൽ നിയമിച്ചിരുന്നു . അബുദാബി സർക്കാരിന് കീഴിലെ നിക്ഷേപക സ്ഥാപനമായ എഡിക്യു…
തിരുവനന്തപുരത്തെ ഏറ്റവും വലിയ പാട ശേഖരം ഇനി സ്വന്തം ബ്രാൻഡ് അരിയുമായി വിപണിയിലേക്ക്. ആറ്റിങ്ങൽ മുദാക്കൽ പഞ്ചായത്തിലെ പിരപ്പമണ്‍കാട് പാടശേഖര സമിതിയുടെ നേതൃത്വത്തിലുള്ള പിരപ്പമണ്‍കാട് ബ്രാന്‍ഡ് കുത്തരി ഉടന്‍ വിപണിയില്‍ എത്തും. ഇതിന്റെ വിപണന ഉദ്ഘാടനവും മിനി മില്ലിന്റെ ഉദ്ഘാടനവും ഭക്ഷ്യമന്ത്രി ജി.ആര്‍.അനിൽ മുൻപ് നിർവഹിച്ചിരുന്നു. ഒന്നരവര്‍ഷം മുന്‍പാണ് പിരപ്പമണ്‍കോടുള്ള കര്‍ഷകരുടെ നേതൃത്വത്തില്‍ പിരപ്പമണ്‍കോട് പാടശേഖരസമിതി രൂപീകരിച്ചത്. തൊട്ടു പിന്നാലെ സമിതിയിലെ കർഷകർ 72 ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കി. ആദ്യഘട്ടത്തില്‍ 56,000 കിലോ നെല്ലും രണ്ടാംഘട്ടത്തില്‍ 81,000 കിലോ നെല്ലും വിളവെടുത്തു. മൂന്നാംഘട്ടത്തിലെ വിളവെടുപ്പ് സെപ്തംബര്‍ അവസാനത്തോടെ നടക്കും. രണ്ട് ഘട്ടങ്ങളിലായി 39,000 കിലോ അരിയാണ് പിരപ്പമണ്‍കോട് പാടശേഖരസമിതി ഇവിടെ നിന്നും സിവില്‍ സപ്ലൈസ് വകുപ്പിന് നല്‍കിയത്. മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ ഇടയ്ക്കോട് പിരപ്പമൺകാട് ഏലയാണ് 20 വർഷത്തിനു ശേഷം വീണ്ടും കതിരണിയുന്നത്. ഒരു കാലത്ത് മുദാക്കൽ ഗ്രാമ പഞ്ചായത്തിന്റെ നെല്ലറയായിരുന്ന പിരപ്പമൺകാട് ഏലയിൽ ബഹുഭൂരിപക്ഷവും കാർഷിക വൃത്തിയിൽ നിന്നും ഉപജീവനം…
ഓണമൊക്കെ കൂടി അവധി കഴിഞ്ഞു വിദേശത്തേക്കു പോകുമ്പോൾ നാട്ടിൽ വൃത്തിയായി ഉണക്കിയ മീനുകൾ കൂടി കൊണ്ട് പോയാലോ…? മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാനാകും. ഓണാവധി കഴിഞ്ഞു വിദേശത്തേക്ക് തിരികെ ജോലിക്കു പോകുന്നവരുടെ ഇഷ്ട ഇടമാണ് ആലപ്പുഴ പാണാവള്ളിയിൽ സംരംഭക ദമ്പതികളുടെഓൺലൈൻ ഉണക്ക മൽസ്യ സംരംഭം. കായൽ ചെമ്മീൻ,നങ്ക്,മുള്ളൻ,കടൽ വരാൽ കൊഴുവ എന്നിവയൊക്കെ പാക്കറ്റ് ആയി ഒരുക്കി വിനോദ്‌കുമാറിന്റെയും, ഭാര്യ ജോഷികയുടെയും സംരംഭം പേരെടുത്തിരിക്കുന്നു. വീട്ടിൽ തന്നെയാണ് ഇവരുടെ ഉണക്കമീൻ യുണിറ്റ്. നല്ല വെയിൽ ഉണ്ടെങ്കിൽ ഒറ്റദിവസം കൊണ്ട് ഉണക്ക മീൻ റെഡിയാകും. വെയിൽ കുറവാണെങ്കിൽ ഒരാഴ്ച വേണ്ടി വരും. കടൽ വാരലിനും, കൊഴുവക്കും എപ്പോളും നല്ല ഡിമാൻഡാണ്. ഫേസ് ബുക്കിലെ ഒരു കുഞ്ഞു സംരംഭം , എന്റെ കൃഷി വെബ്സൈറ്റ് എന്നിവ വഴിയാണ് ഓൺലൈൻ വിപണി കണ്ടെത്തുന്നത്. വാങ്ങിയവർ തന്നെ വീണ്ടും വാങ്ങും. പിന്നെ പരിചയക്കാരും ബന്ധുക്കളും ഉണക്കമീൻ സ്ഥിരമായി തേടിയെത്താറുണ്ടെന്നു വിനോദ്‌കുമാർ പറയുന്നു. നിലവിൽ വീട്ടിൽ പ്രവർത്തിക്കുന്ന സംരംഭം അല്പം…