Author: News Desk
ഓണമൊക്കെ കൂടി അവധി കഴിഞ്ഞു വിദേശത്തേക്കു പോകുമ്പോൾ നാട്ടിൽ വൃത്തിയായി ഉണക്കിയ മീനുകൾ കൂടി കൊണ്ട് പോയാലോ…? മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാനാകും. ഓണാവധി കഴിഞ്ഞു വിദേശത്തേക്ക് തിരികെ ജോലിക്കു പോകുന്നവരുടെ ഇഷ്ട ഇടമാണ് ആലപ്പുഴ പാണാവള്ളിയിൽ സംരംഭക ദമ്പതികളുടെഓൺലൈൻ ഉണക്ക മൽസ്യ സംരംഭം. കായൽ ചെമ്മീൻ,നങ്ക്,മുള്ളൻ,കടൽ വരാൽ കൊഴുവ എന്നിവയൊക്കെ പാക്കറ്റ് ആയി ഒരുക്കി വിനോദ്‌കുമാറിന്റെയും, ഭാര്യ ജോഷികയുടെയും സംരംഭം പേരെടുത്തിരിക്കുന്നു. വീട്ടിൽ തന്നെയാണ് ഇവരുടെ ഉണക്കമീൻ യുണിറ്റ്. നല്ല വെയിൽ ഉണ്ടെങ്കിൽ ഒറ്റദിവസം കൊണ്ട് ഉണക്ക മീൻ റെഡിയാകും. വെയിൽ കുറവാണെങ്കിൽ ഒരാഴ്ച വേണ്ടി വരും. കടൽ വാരലിനും, കൊഴുവക്കും എപ്പോളും നല്ല ഡിമാൻഡാണ്. ഫേസ് ബുക്കിലെ ഒരു കുഞ്ഞു സംരംഭം , എന്റെ കൃഷി വെബ്സൈറ്റ് എന്നിവ വഴിയാണ് ഓൺലൈൻ വിപണി കണ്ടെത്തുന്നത്. വാങ്ങിയവർ തന്നെ വീണ്ടും വാങ്ങും. പിന്നെ പരിചയക്കാരും ബന്ധുക്കളും ഉണക്കമീൻ സ്ഥിരമായി തേടിയെത്താറുണ്ടെന്നു വിനോദ്‌കുമാർ പറയുന്നു. നിലവിൽ വീട്ടിൽ പ്രവർത്തിക്കുന്ന സംരംഭം അല്പം…
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസേര്‍ച്ച്( ഐസിഎസ്എസ്ആര്‍) വികസിത് ഭാരത് 2047 -ന്റെ ഭാഗമായി നടപ്പാക്കുന്ന സംയുക്ത ഗവേഷണ പഠന പദ്ധതിക്ക് കൊച്ചി ജയിന്‍ യൂണിവേഴ്‌സിറ്റിയും കുസാറ്റും അര്‍ഹരായി. ഇരു യൂണിവേഴ്‌സിറ്റികളും സംയുക്തമായി നടത്തുന്ന പദ്ധതിക്ക് ഐസിഎസ്എസ്ആറിന്റെ 17,00,000 രൂപയുടെ ഗ്രാന്റും ലഭിച്ചിട്ടുണ്ട്. സ്മാര്‍ട്‌സിറ്റികള്‍ക്കനുയോജ്യമായ ഉള്‍നാടന്‍ ജലഗതാഗത പദ്ധതികളില്‍ ആദ്യത്തെ ചുവടുവയ്പായ കൊച്ചി വാട്ടര്‍ മെട്രോയാണ് പദ്ധതിയുടെ ശ്രദ്ധാകേന്ദ്രം. മാനേജ്‌മെന്റ്, ഫിഷറീസ്, ഷിപ്പ് ടെക്‌നോളജി എന്നീ വ്യത്യസ്തമേഖലകളില്‍ വൈദഗ്ധ്യമുള്ള സംഘം കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രധാനവശങ്ങള്‍ കേന്ദ്രീകരിച്ച് സമഗ്ര പഠനം നടത്തും. സാമൂഹ്യ സഹകരണവും സ്റ്റേക്ക് ഹോള്‍ഡര്‍മാരുടെ ധാരണകളും മനോഭാവങ്ങളും സാമ്പത്തിക സുസ്ഥിരതയും ഗവേഷണത്തിന്റെ വിഷയമാകും. കൂടാതെ, കൊച്ചി വാട്ടര്‍ മെട്രോ സംവിധാനത്തിന്റെ വിശദമായ ലൈഫ് സൈക്കിള്‍ അസസ്‌മെന്റും പദ്ധതിയുടെ ഭാഗമായി നടത്തും. രണ്ട് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം സമകാലീന നഗരവികസനത്തിലെ വെല്ലുവിളികളെ നേരിടുന്നതിലും 2047-ലേക്കുള്ള രാജ്യത്തിന്റെ കാഴ്ചപ്പാടിനെ രൂപവത്കരിക്കുന്നതിലും ഇന്റര്‍ ഡിസിപ്ലിനറി ഗവേഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്.…
ദുബായ് എയർ ടാക്‌സി പദ്ധതിയുടെ ആദ്യ സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ആദ്യ എയർ ടാക്സി സ്റ്റേഷന്റെ ഔദ്യോഗിക പ്രവർത്തനം 2026 ആദ്യ പാദത്തിൽ ആരംഭിക്കും. ഒന്നാംഘട്ടത്തിൽ നാല് സ്റ്റേഷനുകൾ ഉൾപ്പെടുമെന്നും വ്യക്തമാക്കി. ഹോട്ടലുകളെയും വിമാനത്താവളത്തെയും ബന്ധപ്പെടുത്തി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എയർ ടാക്സി സേവനം നൽകുമെന്നാണ് പ്രതീക്ഷ. ആധുനികവും ഫലപ്രദവുമായ ഗതാഗത മാർഗങ്ങൾ പ്രദാനം ചെയ്യുകയാണ് ലക്ഷ്യമിടുന്നത്. 2026 ന്‍റെ തുടക്കത്തില്‍ സര്‍വീസ് ആരംഭിക്കാനാണ് ആര്‍ടിഎയുമായുള്ള കരാര്‍ എങ്കിലും അടുത്ത വര്‍ഷം ഡിസംബറില്‍ തന്നെ ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ജോബി ഏവിയേഷന്‍ മിഡില്‍ ഈസ്റ്റിന്‍റെ ജനറല്‍ മാനേജര്‍ ടൈലര്‍ ട്രെറോട്ടോല പറഞ്ഞു. സെപ്തംബര്‍ 16 മുതല്‍ 20 വരെ ദുബായില്‍ നടക്കുന്ന ഇന്റലിജന്റ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റംസ് (ഐടിഎസ്) വേള്‍ഡ് കോണ്‍ഗ്രസിന്‍റെ 30-ാമത് എഡിഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എയര്‍ ടാക്‌സികള്‍ പ്രത്യേകമായി സജ്ജമാക്കിയ വെര്‍ട്ടിപോര്‍ട്ടുകളില്‍ നിന്നാണ്…
ഇത്തവണത്തെ ഓണക്കിറ്റിലെ ശര്‍ക്കരയില്‍ അടിവസ്ത്രം കണ്ടെത്തി എന്ന തരത്തില്‍ സാമൂഹ്യമാധ്യമാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയുടെ വസ്‌തുത പരിശോധനയുമായി ബന്ധപ്പെട്ട് ചാനൽ ഐ ആം നടത്തിയ അന്വേഷണത്തിലേക്ക്. ‘ഇപ്രാവശ്യത്തെ സർക്കാർ ഓണക്കിറ്റിൽ ശർക്കരയോടൊപ്പം ഒരു അടിവസ്ത്രം തികച്ചും ഫ്രീ’- എന്ന കുറിപ്പോടെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചിരിക്കുന്നത്. ‘സർക്കാർ ഓണം ഓഫർ, ശർക്കരയുടെ കൂടെ അടിവസ്ത്രം തികച്ചും ഫ്രീ’ എന്ന കുറിപ്പോടെ ആണ് കൊണ്ടോട്ടി അബു എന്ന പ്രൊഫൈലിൽ നിന്നും ഫേസ്‌ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഈ വിഡിയോയിൽ ഒരു വലിയ ശര്‍ക്കര ഒരാള്‍ കത്തിക്കൊണ്ട് പൊട്ടിക്കുന്നതും അതിന്‍റെയുള്ളില്‍ നിന്ന് ഒരു തുണിക്കഷണം കണ്ടെത്തുന്നതുമാണ്. എന്നാൽ ഇത് സംബന്ധിച്ച് കേരള സര്‍ക്കാര്‍ 2024ലെ ഓണത്തിന് വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയ്ക്കുള്ളില്‍ നിന്ന് അടിവസ്ത്രം കണ്ടെത്തിയതായി ഇതുവരെയും ഒരു മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. മാത്രമല്ല ഇത്തവണത്തെ ഓണക്കിറ്റില്‍ ശര്‍ക്കര ഉള്‍പ്പെടുത്തിയിരുന്നില്ല എന്ന് അന്വേഷണത്തിൽ നിന്നും ബോധ്യപ്പെടുകയും ചെയ്തു. 2024…
രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ ഒരു കുടക്കീഴിലേക്ക്. വിവിധ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഒന്നര ലക്ഷത്തോളം വരുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കുള്ള ബിസിനസ് നെറ്റ് വര്‍ക്കായി കേന്ദ്ര വ്യവസായ വികസന മന്ത്രാലയം രൂപ കല്‍പ്പന ചെയ്ത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന് തുടക്കമായി. ഭാരത് സ്റ്റാര്‍ട്ടപ്പ് നോളജ് ആക്‌സസ് റജിസ്ട്രി (ഭാസ്‌കര്‍)യുടെ ലോഞ്ചിംഗ് കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ നിര്‍വ്വഹിച്ചു. സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കുള്ള ‘വണ്‍ സ്റ്റോപ്പ് ഷോപ്പ്’ ആയിരിക്കും ഭാസ്‌കര്‍ എന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പ്രോഗ്രാമിന് കീഴില്‍ ആസൂത്രണം ചെയ്തതാണ് ‘ഭാസ്‌കര്‍’. സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍, നിക്ഷേപകര്‍, മെന്റര്‍മാര്‍, സേവനദാതാക്കള്‍ എന്നിവര്‍ക്ക് പുറമെ സര്‍ക്കാര്‍ വകുപ്പുകളും ഈ പ്ലാറ്റ്‌ഫോമില്‍ ഉണ്ടാകും. കേന്ദ്രീകൃതമായി ബിസിനസ് സഹകരണം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. സംരംഭകര്‍ക്കുള്ള പുതിയ ആശയങ്ങള്‍, വെല്ലുവിളികളെ നേരിടാനുള്ള പിന്തുണ, പുതിയ വിപണി കണ്ടെത്താനുള്ള സഹായം തുടങ്ങിയവ ഇതുവഴി ലഭിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് റജിസ്ട്രിക്ക് രൂപം നല്‍കാനാണ് ഈ പ്ലാറ്റ്‌ഫോമിലൂടെ കേന്ദ്രസര്‍ക്കാര്‍…
ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി പുതിയ സംരംഭവുമായി കെഎസ്ആർടിസി. സിനിമാ ചിത്രീകരണ ആവശ്യങ്ങൾക്കായി കെഎസ്ആർടിസിയുടെ സ്ഥലങ്ങൾ വാടകയ്ക്ക് നൽകാനാണ് തീരുമാനം. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ളതും എന്നാൽ കോർപ്പറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെയും പൊതുജനങ്ങളെയും ബാധിക്കാത്തതുമായ സ്ഥലങ്ങൾ സിനിമാ ഷൂട്ടിംഗ് സെറ്റ് നിർമ്മിക്കാൻ ദിവസ വാടക അടിസ്ഥാനത്തിൽ നൽകുമെന്ന് കെഎസ്ആർടിസി അറിയിച്ചു. കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്വന്തമായി ഭൂമിയുള്ളതിനാൽ വിവിധ സ്ഥലങ്ങളിൽ സിനിമാ സെറ്റുകൾക്ക് സ്ഥല സൗകര്യമൊരുക്കാനാകുമെന്ന് കെഎസ്ആർടിസി അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ഈഞ്ചക്കൽ, പാറശ്ശാല, റീജ്യണൽ വർക്ക്ഷോപ്പ് മാവേലിക്കര, മൂന്നാർ, തേവര, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, പൊന്നാനി, റീജ്യണൽ വർക്ക്ഷോപ്പ് എടപ്പാൾ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ ഷൂട്ടിംഗ് ആവശ്യത്തിനായി സൗകര്യം ലഭ്യമാണെന്ന് കെഎസ്ആർടിസി വിശദീകരിച്ചു. കെഎസ്ആർടിസിയുടെ നിത്യ സേവനങ്ങൾക്കോ പൊതു ഗതാഗത സേവനങ്ങളോടുള്ള പ്രതിബദ്ധതയിലോ യാതൊരു തരത്തിലുള്ള തടസ്സവും ഉണ്ടാകാതെയാകും പദ്ധതി നടപ്പിലാക്കുകയെന്നും വ്യക്തമാക്കി. കെഎസ്ആർടിസിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാത്തതും പൊതുജന സമ്പർക്കം ഇല്ലാത്തതുമായ സ്ഥലങ്ങളാണ് ഈ ആവശ്യത്തിലേക്കായി കെഎസ്ആർടിസി പ്രയോജനപ്പെടുത്തുന്നത്. സിനിമാ കമ്പനികൾക്കും…
പ്രതിസന്ധികളെയും പ്രതികൂല അവസ്ഥകളെയും മറികടന്ന് വിജയം നേടുന്നവർ എപ്പോഴും എല്ലാവർക്കും പ്രചോദനമാണ്. അത്തരത്തിൽ എല്ലാവർക്കും പ്രചോദനമാകുകയാണ് തമിഴ്നാട്ടിലെ തിരുവണ്ണാമല പുലിയൂർ സ്വദേശിനി വി ശ്രീപതി എന്ന പെൺകുട്ടി. തമിഴ്നാട്ടിലെ മലയാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള പെൺകുട്ടിയാണ് ശ്രീപതി. 23ാമത്തെ വയസ്സിൽ ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ വനിത ജഡ്ജി എന്ന അഭിമാനനേട്ടം ആണ് ഈ പെൺകുട്ടി സ്വന്തമാക്കിയിരിക്കുന്നത്. തമിഴ്നാട്ടിൽ യേലഗിരി കുന്നിൽ വിദ്യാഭ്യാസം നേടിയ ശ്രീപതി പ്ലസ് ടൂ കഴിഞ്ഞതിന് ശേഷം നിയമബിരുദത്തിന് പ്രവേശനം നേടി. പഠിക്കാൻ മിടുക്കിയായിരുന്നു ശ്രീപതി. നിയമപഠനം പൂർത്തിയാക്കുന്നതിന് മുമ്പായിരുന്നു ശ്രീപതിയുടെ വിവാഹം. വിവാഹിതയായിട്ടും ശ്രീപതി പഠനം തുടർന്നു. ഗർഭിണി ആയിരിക്കേ ടിഎന്‍പിഎസ്‌സി സിവിൽ ജഡ്‌ജ് പരീക്ഷ (തമിഴ്‌നാട് സ്റ്റേറ്റ് ജുഡീഷ്യൽ സർവീസ്) എഴുതുന്നതിനായുള്ള തയ്യാറെടുപ്പ് നടത്തി. കഴിഞ്ഞ വർഷം നവംബറിലായിരുന്നു മെയിൻ പരീക്ഷയുടെ തീയതി. പ്രസവത്തിനായുള്ള തീയതിയും അതേ മാസത്തിൽ തന്നെയായിരുന്നു. പരീക്ഷ തീയതിക്ക് 2 ദിവസങ്ങൾക്ക് മുമ്പ് ശ്രീപതിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കുഞ്ഞ് ജനിക്കുകയും…
മുംബൈയിൽ 30 കോടിയുടെ ആഡംബര വസതി സ്വന്തമാക്കി നടൻ പൃഥ്വിരാജ്. ബോളിവുഡ് താരങ്ങളുടെ പ്രധാന ഇടമായ ബാന്ദ്രാ പാലി ഹിൽസിലാണ് താരം 2971 ചതുരശ്രയടി വിസ്തീർണമുള്ള ഫ്ലാറ്റ് സ്വന്തമാക്കിയത്. പൃഥ്വിയുടെയും ഭാര്യ സുപ്രിയയുടെയും ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്‍റെ പേരിലാണ് വസതി വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റിയൽ എസ്റ്റേറ്റ് ഏജൻസിയായ സ്ക്വയർ യാർഡ്‌സ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. മുംബൈയില്‍ പൃഥ്വിരാജ് സ്വന്തമാക്കുന്ന രണ്ടാമത്തെ വീടാണിത്. നേരത്തെ 17 കോടിയുടെ വസതി പാലി ഹില്ലിൽ തന്നെ പൃഥ്വി വാങ്ങിയിരുന്നു. അടുത്ത കാലത്തായി ഒട്ടേറെ ബോളിവുഡ് താരങ്ങളാണ് പാലി ഹില്‍സില്‍ വീട് സ്വന്തമാക്കിയത്. ചെന്നൈക്ക് പോയസ് ഗോര്‍ഡന്‍ പോലെയാണ് മുംബൈയ്ക്ക് ബാന്ദ്രാ പാലി ഹിൽസ്. പാലി ഹില്‍സിലെ പുത്തന്‍ വീട് സ്വന്തമാക്കിയതോടെ അക്ഷയ് കുമാർ, രൺവീർ സിങ്, ക്രിക്കറ്റ് താരം കെ.എൽ.രാഹുൽ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പൃഥ്വിയുടെ അയല്‍ക്കാരായി മാറി. 30 കോടി രൂപയ്ക്ക് പൃഥ്വിരാജ് സ്വന്തമാക്കിയ ഫ്ലാറ്റില്‍ 4കാറുകൾ വരെ പാർക്ക് ചെയ്യാനുളള…
ഫാൻസി വാഹന നമ്പർ ലേലം വിളിയിലൂടെ ഏറ്റവും കൂടുതൽ തുകക്ക് ഇഷ്ട നമ്പർ സ്വന്തമാക്കിയതിന്റെ റെക്കോർഡ് നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ കൈവിട്ടു പോയി. ഇനിയാ റെക്കോർഡ് തിരുവല്ലയിലെ സംരംഭക അഡ്വ. നിരഞ്ജന നടുവത്രക്ക് സ്വന്തം. വാഹന പ്രേമികൾ ഏറെ ആഗ്രഹിക്കുന്ന 7777 ഫാൻസി നമ്പർ 7.85 ലക്ഷം രൂപയ്ക്ക് തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്‌സ് ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്ര സ്വന്തമാക്കി . തന്റെ ലാൻഡ്‌റോവർ ഡിഫെൻഡർ HSEയ്ക്ക് വേണ്ടിയാണ് “KL- 27 – M – 7777” എന്ന നമ്പർ യുവ സംരംഭക കൂടിയായ നിരഞ്ജന ലേലത്തിലൂടെ നേടിയത്. തിരുവല്ല ആർടിഒയ്ക്ക് കീഴിലായിരുന്നു വാശിയേറിയ ലേലം അരങ്ങേറിയത്. കേരളത്തിൽ നടന്ന ഫാൻസി നമ്പർ ലേലത്തിലെ ഏറ്റവും ഉയർന്ന വിലകളിലൊന്നാണിത്. മുമ്പ് കൊച്ചിയിൽ രജിസ്റ്റർ ചെയ്ത വാഹനത്തിന് ഇഷ്ട നമ്പർ ലഭിക്കാൻ നടനും സംവിധായകനുമായ പൃഥ്വിരാജ് മുടക്കിയത് ഏഴര ലക്ഷമായിരുന്നു. തന്റെ ഇഷ്ടനമ്പറായ 7777 ലേലത്തിലൂടെ സ്വന്തമാക്കിയതോടെ പൃഥ്വിരാജിനെ പിന്തള്ളിയിരിക്കുകയാണ് തിരുവല്ല…
റെയിൽവേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ കാര്യക്ഷമമാക്കാൻ ഇന്ത്യൻ ഗവണ്മെന്റ് ഒരു സൂപ്പർ ആപ്പ് വികസിപ്പിക്കുകയാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സെപ്റ്റംബർ 16 ന് പറഞ്ഞു. ആപ്പിന്റെ പ്രത്യേക ഫീച്ചറുകളെ കുറിച്ച് മന്ത്രി വിശദീകരിച്ചിട്ടില്ലെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യാനും പിഎൻആർ സ്റ്റാറ്റസ് പരിശോധിക്കാനും ട്രെയിനുകൾ ട്രാക്ക് ചെയ്യാനും മറ്റും ആപ്പ് ഉപയോക്താക്കളെ അനുവദിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാധ്യമങ്ങളോട് സംസാരിക്കവേ, കഴിഞ്ഞ ദശകത്തിൽ എൻഡിഎ സർക്കാരിന് കീഴിൽ ഇന്ത്യൻ റെയിൽവേ കൈവരിച്ച സുപ്രധാന മുന്നേറ്റങ്ങളെ വൈഷ്ണവ് എടുത്തുപറഞ്ഞു. “യാത്രക്കാർക്ക് ആവശ്യമായ ഏത് സേവനവും സൂപ്പർ ആപ്പിൽ ലഭ്യമാകും” എന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം മാത്രം 5,300 കിലോമീറ്ററിലധികം റെയിൽവേ ട്രാക്കുകൾ സ്ഥാപിച്ചു, ഇത് സ്വിറ്റ്സർലൻഡിൻ്റെ മുഴുവൻ റെയിൽ ശൃംഖലയ്ക്ക് തുല്യമാണെന്നും മന്ത്രി പറഞ്ഞു. റെയിൽവേ സുരക്ഷയെ അഭിസംബോധന ചെയ്ത്, “10 വർഷം മുമ്പ്, പ്രതിവർഷം 171 റെയിൽ അപകടങ്ങൾ നടന്നിരുന്നു, ഇത് പ്രതിവർഷം 40…