Author: News Desk

ഒട്ടനവധി ബ്രാന്‍ഡുകളും, ഉപ ബ്രാന്‍ഡുകളും ഉള്‍പ്പെടുന്ന ഒരു സാമ്രാജ്യമാണ് ടാറ്റ. എന്നാല്‍ ടാറ്റയുടെ ആദ്യ സംരംഭം ഏതാണെന്നു ആലോചിച്ചിട്ടുണ്ടോ? ടിസിഎസ്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ് തുടങ്ങി നിരവധി ഫ്‌ലാഗ്ഷിപ്പുഷള്‍ നിറഞ്ഞ ഈ പോര്‍ട്ട്‌ഫോളിയോയില്‍ ഏത് കമ്പനി ആയിരിക്കും ആദ്യം തുടങ്ങിയത്. ബ്രിട്ടീഷ് ഷിപ്പിംഗ് കമ്പനിയായ പി ആന്‍ഡ് ഒ യുടെ കുത്തക തകര്‍ക്കാനാണ് ടാറ്റ എന്ന പേര് ആദ്യം ഉപയോഗിക്കപ്പെട്ടതെന്നു ചരിത്രം പറയുന്നു. ജംഷഡ്ജി ടാറ്റ തുടക്കമിട്ട ‘ടാറ്റ ലൈന്‍’ എന്ന സ്ഥാപനമാണ് എല്ലാത്തിനും തുടക്കം. 1880-കളിലും, 1890-കളിലും ബ്രിട്ടീഷ് ഇന്ത്യന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയുടെ നേട്ടം അനുഭവിച്ച പ്രബല ഷിപ്പിംഗ് കമ്പനിയായിരുന്നു പി ആന്‍ഡ് ഒ. ഇന്ത്യന്‍ കയറ്റുമതിയിലെ കുത്തക ഈ കമ്പനി ആസ്വദിച്ചിരുന്നു. ബ്രിട്ടീഷ്, ജൂത വ്യാപാരികള്‍ക്കു കമ്പനി മികച്ച കിഴിവുകള്‍ നല്‍കുകയും ഇന്ത്യന്‍ വ്യാപാരികളെ കൊള്ളയടിക്കുകയും ചെയ്തു. ഈ സമയത്താണ് ജംഷഡ്ജി ടാറ്റ ടെക്‌സ്‌റ്റൈല്‍ ബിസിനസിലേയ്ക്ക് കടക്കുന്നത്. ഇന്ത്യന്‍ വ്യാപാരികളോടുള്ള പി ആന്‍ഡ്…

Read More

ഓണക്കാലം കൈത്തറിമേഖലക്കു നൽകുന്ന പ്രതീക്ഷ ചില്ലറയൊന്നുമല്ല. ഓണക്കാലത്താണ് കൈത്തറി വസ്ത്രങ്ങൾക്ക് കൂടുതൽ ആവശ്യക്കാർ എത്തുന്നത്. ഓണത്തിന് പ്രത്യേകമായി ‘കണ്ണൂർ പുടവ’ എന്ന പേരിൽ തങ്ങളുടെ വിപണി നെയ്തെടുക്കുന്ന തിരക്കിലാണ്കണ്ണൂരിലെ കൈത്തറി വ്യാപാരികൾ. കണ്ണൂർ കാഞ്ഞിരോട് വീവേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് തങ്ങളുടെ തുണിത്തരങ്ങളുമായി ഓണത്തെ വരവേൽക്കാൻ ഒരുങ്ങുന്നത്. ഓണക്കാലത്ത് ആ സമയത്തെ ട്രെൻഡ് അനുസരിച്ച് കൂടുതൽ ശ്രദ്ധേയമായ ഡിസൈനുകളുടെ ഉത്പാദനം നടക്കുന്നുണ്ട്. ഇലക്ട്രോണിക് ജാക്കാർഡ് മെഷിനിൽ ആണ് അതിനായുള്ള പുടവകൾ നെയ്തെടുക്കുന്നത്. ഇഷ്ടാനുസരണം അതിൽ ഓരോ ഡിസൈൻ കൊടുത്തുകൊണ്ട് കണ്ണൂർ പുടവകൾ അങ്ങനെ ചെയ്തെടുക്കുന്നു. ഏകദേശം 250 പേര്‍ കാഞ്ഞിരോട് വീവേഴ്‌സിൽ കൈത്തറി ജോലി ചെയ്തു ജീവിക്കുന്നു. അവരൊക്ക കണ്ണൂരിൽ നിന്നുതന്നെയുള്ളവരാണ്. കൈത്തറി വ്യവസായത്തിനായി കേന്ദ്ര ഗവൺമെൻ്റിന്റെ ക്ലസ്റ്റർ പ്രോജക്റ്റ്‌. മൂന്ന് വർഷത്തെ കാലാവധിയുള്ള ക്ലസ്റ്റർ പ്രോജക്റ്റ്‌ ആണ് കാഞ്ഞിരോട് വീവേഴ്‌സിൽ നടപ്പാക്കിയത് . തറികൾ, ആക്സസറികൾ, ലൈറ്റിങ് യൂണിറ്റുകൾ, വർക്ക്-ഷെഡുകളുടെ നിർമാണം, ഡിസൈനറുടെ ഇടപെടൽ, ഉൽപ്പന്നവികസനം…

Read More

2025-ഓടെ രാജ്യത്ത് 11 എക്‌സ്‌പ്രസ് വേകളും ഹൈവേകളും നിർമ്മിക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ടുകൾ പ്രകാരം, റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ഹൈവേകളുടെയും എക്‌സ്പ്രസ് വേകളുടെയും നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2014ൽ ദേശീയ പാതകളുടെ ആകെ നീളം 91,287 കിലോമീറ്ററായിരുന്നു. 2024ൽ ഇത് 1.6 മടങ്ങ് വർധിപ്പിച്ച് 1,46,145 കിലോമീറ്ററായി. 2023-24ൽ 12,000 കിലോമീറ്ററിലധികം ദേശീയ പാതകളും എക്‌സ്പ്രസ് വേകളും നിർമിക്കപ്പെട്ടു. ഇന്ത്യയിൽ പ്രതിദിനം 33 കിലോമീറ്റർ ദേശീയപാത നിർമിക്കുന്നുണ്ട്. അടുത്ത വർഷത്തോടെ 11 ഹൈവേകളും എക്‌സ്പ്രസ് വേകളും കൂടി ഒരുക്കാനുള്ള സമയപരിധി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നീട്ടിയതായി റിപ്പോർട്ട്. The Ministry of Road Transport and Highways (MoRTH) plans to build 11 new expressways and highways by 2025, totaling 5,467 kilometres. Learn about the key projects and their impact on road connectivity across India.

Read More

രാജ്യത്ത് ഏറ്റവും അധികം വരുമാനം നൽകുന്ന സ്റ്റേഷനുകളുടെ പട്ടിക പുറത്ത് വിട്ട് ഇന്ത്യൻ റെയിൽവേ. ഏഴ് സ്റ്റേഷനുകളാണ് പ്രതിവർഷം ആയിരം കോടിക്ക് മുകളിൽ വരുമാനം നൽകുന്നത്. ഈ പട്ടികയിൽ കേരളത്തിൽ നിന്നുള്ല ഒരു റെയിൽവേ സ്റ്റേഷനുകളും ഉൾപ്പെട്ടിട്ടില്ല. ദക്ഷിണ റെയിൽവേയിൽ നിന്ന് ചെന്നൈ മാത്രമാണ് ആയിരം കോടിക്ക് മുകളിൽ പ്രതിവർഷം വരുമാനം നൽകുന്ന സ്റ്റേഷൻ. 2023-2024 സാമ്പത്തിക വർഷത്തിലെ കണക്കുകളാണ് റെയിൽവേ പുറത്ത് വിട്ടിരിക്കുന്നത്. 3337 കോടി രൂപ വരുമാനം നൽകുന്ന ന്യൂഡൽഹി സ്റ്റേഷനാണ് ഒന്നാം സ്ഥാനത്തുള്ലത്. ഹൗറ സ്റ്റേഷനാണ് 1692 കോടിയുമായി രണ്ടാം സ്ഥാനത്തുള്ലത്. ദക്ഷിണേന്ത്യയിൽ നിന്ന് 1299 കോടി രൂപ വാർഷിക വരുമാനവുമായി ചെന്നൈ സെൻട്രലും പട്ടികയിലുണ്ട്. യാത്രക്കാരുടെ എണ്ണം വരുമാനം എന്നിവ അനുസരിച്ച് ഏറ്റവും വലിയ കാറ്റഗറിയായി പരിഗണിക്കുന്ന നോൺ സബ് അർബൻ പട്ടികയിലുള്ളത് 28 സ്റ്റേഷനുകളാണ്. മുംബയ് ഉൾപ്പെടുന്ന മേഖലയാണ് ഇതിൽ മുന്നിൽ. വരുമാനത്തിന്റെ കാര്യത്തിൽ കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളും മികച്ച പ്രകടനമാണ് നടത്തുന്നത്. തിരുവനന്തപുരം…

Read More

എന്തിനും ഏതിനും ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നത് UPI (Unified payment interface ) അധിഷ്ഠിത ആപ്പുകളായ ഗൂഗിള്‍ പേ, ഫോണ്‍ പേ, ഭിം, പേറ്റിഎം തുടങ്ങിയവയാണ്. ഒരു മൊബൈല്‍ നമ്പറോ, Q. R കോഡോ, UPI ഐഡി യോ ഉപയോഗിച്ച് അനായാസം പണമിടപാടുകള്‍ നടത്താം എന്നതാണ് ഇവയെ ഇത്രയും ആളുകൾക്ക് പ്രീയപ്പെട്ടതാകുന്നത്. എന്നാൽ, പലപ്പോഴും അബദ്ധത്തിൽ ആളുമാറി മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം അയക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരത്തില്‍ പണം മാറി അയച്ചാല്‍ അത് റീഫണ്ട് ചെയ്യുവാനുള്ള നിര്‍ദേശങ്ങളും റിസർവ് ബാങ്ക്മുന്നോട്ട് വയ്ക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ആപ്പ് കസ്റ്റമര്‍ സപ്പോര്‍ട്ടിന്റെ സഹായം അബദ്ധത്തില്‍ പണം മാറി അയച്ചാല്‍ ആദ്യം സഹായം തേടേണ്ടത് ഏത് UPI ആപ്പ് വഴിയാണോ ഇടപാട് നടത്തിയത് അതിന്റെ കസ്റ്റമര്‍ കെയറുമായാണ്. നിങ്ങള്‍ ഉപയോഗിച്ചത് ഗൂഗിള്‍ പേ, ഫോണ്‍ പേ, പേറ്റിഎം തുടങ്ങി ഏത് സര്‍വീസ് ആണെങ്കിലും അതാത് ആപ്പിനുള്ളില്‍ അവരുടെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പൊടാനുള്ള സംവിധാനമുണ്ട്. അതുവഴി…

Read More

വാഹനങ്ങളിലെ ഗ്ലാസുകളില്‍ കൂളിങ് ഫിലിം ഒട്ടിക്കുന്നതില്‍ ഇളവുമായി ഹൈക്കോടതി. മുന്നിലും പിന്നിലുമുള്ള ഗ്ലാസുകളില്‍ 70 ശതമാനത്തില്‍ കുറയാത്ത സുതാര്യതയുള്ള ഫിലിം ഒട്ടിക്കാം. വശങ്ങളിലെ ഗ്ലാസുകളില്‍ അന്‍പതുശതമാനത്തില്‍ കുറയാത്ത സുതാര്യതയുള്ള ഫിലിം ഒട്ടിക്കാം. അനുവദനീയമായവിധം സുരക്ഷാ ഗ്ലാസോ ഫിലിമോ ഉള്ള വാഹനങ്ങള്‍ക്ക് പിഴയീടാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരത്തില്‍ പിഴയീടാക്കിയ നടപടി റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. The Kerala High Court has declared the installation of cooling films, or sun films, on vehicles legal under specific transparency conditions. Justice N Nagaresh affirmed that high-quality cooling films meeting transparency standards fall under ‘safety glazing’ and cannot be penalized, clarifying legal permissions and requirements for vehicle owners and manufacturers.

Read More

മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന്റെ ആഘോഷങ്ങളും വാനോളമെത്തിക്കാന്‍ കസവുടുത്ത്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്. എയർലൈനിന്റെ ഏറ്റവും പുതിയ ബോയിങ് 737-8 വിമാനത്തിലാണ് മലയാളികളുടെ വസ്‌ത്ര ശൈലിയായ കസവ് മാതൃകയിൽ ടെയിൽ ആർട്ട് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഓണം പ്രതീതിയിലാണ് കസവ് വിമാനം ബുധനാഴ്ച കൊച്ചിയിൽ പറന്നിറങ്ങിയത്. വിമാനത്ത വരവേൽക്കാനായി കസവ് വസ്ത്രങ്ങളണിഞ്ഞാണ് ക്യാബിൻ ക്രൂ ഒഴികെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ എത്തിയത്. വിമാനത്തിൻറെ ചിറകുകൾക്കടിയിലും ചെക്ക് ഇൻ കൗണ്ടറുകൾക്ക് മുന്നിലും അത്തപ്പൂക്കളവും ഒരുക്കിയിരുന്നു. കൂടാതെ ബംഗളൂരുവിലേക്കുള്ള ഈ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയവരെ കസവ് ഷാൾ അണിയിച്ച് സ്വീകരിച്ചതും യാത്രക്കാർക്ക് നവ്യാനുഭവമായി. 180 പേര്‍ക്ക്‌ യാത്ര ചെയ്യാവുന്ന വിമാനമാണിത്‌. 2023 ഒക്ടോബറിൽ പുതിയ ബ്രാൻഡ് അവതരിപ്പിച്ച ശേഷം എയർ ഇന്ത്യ എക്സ്പ്രസ് ഫ്ളീറ്റിലേക്ക് 34 പുതിയ വിമാനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ വിമാനങ്ങളിലെല്ലാം വിവിധ പ്രദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ടെയില്‍ ആര്‍ട്ടുകളാണുള്ളത്. കേരളത്തിന്‍റെ കസവ്‌, തമിഴ്‌നാടിന്‍റെ കാഞ്ചീപുരം, ആന്ധ്രാ പ്രദേശിന്‍റെ കലംകാരി, മധ്യപ്രദേശിലെ ചന്ദേരി തുടങ്ങിയവയാണ്‌…

Read More

സന്തോഷത്തിന്റെയും കൂടിച്ചേരലായിന്റെയും ആഘോഷങ്ങളുടെയും നിമിഷങ്ങൾ ആയാണ് ഓരോ മലയാളിയും നമ്മുടെ ദേശീയ ഉത്സവമായ ഓണത്തെ കാണുന്നത്. ഓണപ്പൂക്കളവും സദ്യയും പുതിയ വസ്ത്രങ്ങളും ഒക്കെ ഈ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ നമ്മൾ ഒപ്പം കൂട്ടാറുണ്ട്. ഒരു വർഷം മുഴുവൻ മലയാളി ജോലി ചെയ്യുന്നത് ഓണം ആഘോഷിക്കാൻ ആണ് എന്ന് മറ്റുള്ളവർക്ക് തോന്നും വിധമാണ് നമ്മൾ ഓണത്തിന് വേണ്ടി ചിലവാക്കുന്ന തുക. അതുകൊണ്ട് തന്നെയാണ് കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴഞ്ചൊല്ല് പോലും ഉണ്ടായത് എന്ന് തോന്നിപ്പോകും ഓണച്ചിലവ് കണ്ടാൽ. “കാണം വിറ്റും ഓണം ഉണ്ണണം” എന്ന ചൊല്ലിന്‌ മലബാർ മേഖലയിലെ അർത്ഥം, പാട്ടത്തിനെടുത്ത സ്ഥലമായാലും ഓണം ആഘോഷിക്കുവാൻ അത്‌ കൈമാറുന്നതിൽ തെറ്റില്ല എന്നാണ്‌. ഇത്രയൊക്കെ മലയാളി ചിലവാക്കുന്നുണ്ട് എങ്കിൽ ഓണം അത്രയേറെ നമുക്ക് ഒക്കെ സ്‌പെഷ്യൽ ആണ് എന്ന് തന്നെയാണ് അർത്ഥം. ഓണാഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഓണക്കോടിയില്ലാത്ത ഒരു ഓണത്തെക്കുറിച്ച് മലയാളികൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല. പണ്ട് പലരും ഓണത്തിന് കസവുമുണ്ടാണ് ഓണക്കോടിയായി നൽകിയിരുന്നത്.…

Read More

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ആശാ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ആറാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന്റെ ആനുകൂല്യം ലഭിക്കുക.താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബര്‍ ഒന്നുവരെ അപേക്ഷിക്കാന്‍ അവസരമുണ്ടാകും. വിശദവിവരങ്ങള്‍ക്കായി sbifashascholarship.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പ്രതിവര്‍ഷം 15,000 മുതല്‍ 20 ലക്ഷം രൂപ വരെയാണ് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ് തുക. സാമ്പത്തികവും സാമൂഹികപരവുമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ളത് കൂടിയാണ് ആശാ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സ്റ്റഡി എബോര്‍ഡ് കാറ്റഗറിയും സ്‌കോളര്‍ഷിപ്പിന്റെ പ്രത്യേകതകളിലൊന്നാണ്. ഐ.ഐ.ടികളിലും ഐ.ഐ.എമ്മിലും പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പിന്റെ ആനുകൂല്യം ലഭിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയായ എസ്ബിഐ ഫൗണ്ടേഷനാണ് സ്‌കോളര്‍ഷിപ്പിന് പിന്നില്‍. 28 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് എസ്ബിഐ ഫൗണ്ടേഷന്റെ പ്രവര്‍ത്തനം. The SBI Foundation launches the third edition of the Asha Scholarship Programme, providing financial aid to…

Read More

ഇലക്‌ട്രിക് കാറുകളുടെ സങ്കൽപ്പം തന്നെ മാറ്റിമറിക്കാനായി എംജി പുത്തൻ വൈദ്യുത വാഹനത്തെ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണ്. വിൻഡ്‌സർ എന്നുപേരിട്ടിരിക്കുന്ന വണ്ടി 9.99 ലക്ഷത്തിന്റെ എക്സ്ഷോറൂം വിലയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ഹാച്ച്ബാക്കിന്റെയും എസ്‌യുവിയുടേയും പ്രായോഗിത ഒന്നിച്ച് കൊണ്ടുവരുന്നതാണ് വിൻഡ്‌സറിന്റെ ഹൈലൈറ്റ്. ഇവിക്കായുള്ള ബുക്കിംഗ് ഒക്ടോബർ മൂന്നിന് ഔദ്യോഗികമായി ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതേസമയം ഡെലിവറിയും അടുത്ത മാസം 12 മുതൽ ഉണ്ടാവുമെന്നാണ് എംജി മോട്ടോർ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യത്തെ സി‌യുവി എന്ന ക്രോസോവർ യൂട്ടിലിറ്റി വാഹനമായ വിൻഡ്‌സറിന് സിംഗിൾ ചാർജിൽ 331 കിലോമീറ്റർ റേഞ്ചാണ് നൽകാനാവുക. മൊത്തത്തിൽ നോക്കുമ്പോൾ പെട്രോൾ കാറിന്റെ വിലയിൽ ഈ വൈദ്യുത വാഹനം സ്വന്തമാക്കാനുമാവും. 135-ഡിഗ്രി വരെ ചാരിയിരിക്കുന്ന പിൻസീറ്റുകൾ, പനോരമിക് ഗ്ലാസ് റൂഫ്തുടങ്ങിയ സവിശേഷതകൾ ആണ് ഈ വാഹനത്തിനുള്ളത്. ഫീച്ചറുകള്‍ സിംഗിള്‍ പെയ്ന്‍ ഫിക്‌സഡ് ഗ്ലാസ് റൂഫാണ് വിന്‍ഡ്‌സര്‍ ഇവിക്ക് നല്‍കിയിരിക്കുന്നത്. വിശാലമായ ആകാശ കാഴ്ച്ചകള്‍ സമ്മാനിക്കുന്ന ഈ സണ്‍റൂഫ് തുറക്കാനാവില്ല. ഇന്‍ഫിനിറ്റി വ്യൂ ഗ്ലാസ് റൂഫ്…

Read More