Author: News Desk
കൃഷിയ്ക്ക് ഊന്നൽ നൽകിക്കൊണ്ടാണ് മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് പാർലമെന്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത്. കാർഷിക മേഖലക്ക് 1.52 ലക്ഷം കോടി രൂപ വകയിരുത്തിയതായി കേന്ദ്രമന്ത്രി നിർമല സിതാരാമൻ വ്യക്തമാക്കി. കാര്‍ഷിക മേഖലയില്‍ ദേശീയ സഹകരണ നയം കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ചെമ്മീന്‍ ഉത്പാദനത്തിനും കയറ്റുമതിക്കും നബാര്‍ഡ് പദ്ധതിയും പ്രഖ്യാപനത്തിലുണ്ട്. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് 400 ജില്ലകളില്‍ മൂന്ന് വര്‍ഷത്തിനകം വിള സര്‍വേ. കിസാൻ ക്രഡിറ്റ് കാർഡ് 5 സംസ്ഥാനങ്ങളിൽ കൂടി ലഭ്യമാക്കും. ആറുകോടി കർഷകരുടെയും അവരുടെ ഭൂമിയുടെയും വിവരം ഫാർമർ ലാൻഡ് റജിസ്ട്രിയിൽ ചേർക്കും. കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കുന്ന വിളകൾ കർഷകർക്ക് ലഭ്യമാക്കും. എണ്ണക്കുരുക്കളുടെ ഉത്പാദനം വർധിപ്പിക്കാൻ നവീന പദ്ധതിയും കേന്ദ്ര ബജറ്റ് 2024-25 ൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടക്കാല ബജറ്റിൽ സ്ത്രീകൾ, കർഷകർ, പാവപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ട് ബജറ്റ് പ്രസംഗത്തിൽ നിർമല സിതാരാമൻ വ്യക്തമാക്കിയിരുന്നു. കാർഷിക മേഖലയ്ക്കായി ഇവയൊക്കെയാണ് കാർഷിക മേഖലയ്ക്കായി പ്രധാനമായും ബജറ്റിൽ…
‘ഗരീബ്’ (ദരിദ്രർ), ‘മഹിള’ (സ്ത്രീകൾ), ‘യുവ’ (യുവജനങ്ങൾ), ‘അന്നദാത’ (കർഷകൻ) എന്നിങ്ങനെ 4 പ്രധാന മേഖലകളിൽ പ്രാധാന്യം നൽകികൊണ്ട് തന്റെ ബജറ്റ് അവതരണം തുടങ്ങുന്നു എന്ന് പറഞ്ഞുകൊണ്ടാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. കേരളത്തിന്റെ പേര് പോലും പരാമർശിക്കാതെ ആണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. കേരളത്തിന്റെ പ്രതീക്ഷകൾ എല്ലാം തല്ലിക്കെടുത്തി ഒരു പുതിയ പദ്ധതി പോലും കേരളത്തിനായി പ്രഖ്യാപിച്ചില്ല. കാർഷിക മേഖല, തൊഴിലില്ലായ്മ, നൈപുണ്യ വികസനം, എംഎസ്എംഇ, മദ്ധ്യവർഗ വരുമാനക്കാർ തുടങ്ങിയ പ്രധാന മേഖലകൾക്ക് ബജറ്റിൽ മുൻതൂക്കം നൽകിയിട്ടുണ്ട് എന്നത് ആശ്വാസമാണ്. ധനമന്ത്രി നിർമലാ സീതാരാമൻ്റെ ഏഴാം ബജറ്റ് അവതരണത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ അറിയാം. തൊഴിൽഅടുത്ത അഞ്ച് വർഷത്തിനുള്ളിൽ 4.1 കോടി യുവാക്കൾക്ക് അവസരങ്ങൾ നൽകുന്ന അഞ്ച് പദ്ധതി, ഇതിനായി ₹2 ലക്ഷം കോടിവിദ്യാഭ്യാസം, തൊഴിൽ, വൈദഗ്ദ്യം എന്നിവയ്ക്കായി ₹1.48 ലക്ഷം കോടി കാർഷികം കാർഷിക മേഖലയ്ക്കായി 1.52 ലക്ഷം കോടി രൂപ വകയിരുത്തി. മൂന്ന്…
യുവാക്കൾ, വനിതകൾ, കർഷകർ, പാവപ്പെട്ടവർ എന്നിവരിൽ കേന്ദ്രീകരിച്ചു നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിച്ചപ്പോൾ ഇന്ത്യൻ റയിൽവെയുടെ വിഹിതത്തെ പറ്റി പരാമർശിക്കാൻ മറന്നുപോയതാകുമോ. സമയക്കുറവ് എന്ന കാരണം ചൂണ്ടിക്കാട്ടി പ്രതിരോധം, ആരോഗ്യം എന്നീ മേഖലകൾക്കൊപ്പം റയിൽവേക്കായുള്ള പദ്ധതികൾ ഇത്തവണ ധനമന്ത്രി പ്രഖ്യാപിച്ചില്ല. പശ്ചാത്തല വികസന പദ്ധതികൾക്കായി ബജറ്റിൽ 11,11,111 കോടി രൂപ ഇത്തവണ ബജറ്റിൽ വകയിരുത്തിയ പശ്ചാത്തലത്തിലാണ് ഈ അവഗണന. വന്ദേ ഭാരത് , ബുള്ളെറ്റ് ട്രെയിൻ അടക്കം അതിവേഗ റെയിൽ പദ്ധതികൾ രാജ്യത്തു വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കാലയളവായിരുന്നു രണ്ടാം മോദി സർക്കാരിന്റെ അവസാന കാലം. അതുകൊണ്ടു തന്നെ മൂന്നാം മോദി സർക്കാരിന്റെ ഒന്നാം ബജറ്റിൽ ഈ റെയിൽ പദ്ധതികൾക്കായുള്ള വിഹിതം പ്രതീക്ഷിച്ചിരുന്നു. പക്ഷെ ബഡ്ജറ്റ് അവതരണ വേളയിൽ അതുണ്ടായില്ല. ബജറ്റിന്റെ ധനാഭ്യർത്ഥനാ ചർച്ചാ വേളയിൽ റെയിൽവേ വകുപ്പിനായുള്ള പദ്ധതികൾ പ്രഖ്യാപിച്ചേക്കാം. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ, കോറിഡോറിലെ സൂറത്തിനും ബിലിമോറയ്ക്കും ഇടയിൽ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് 2026 ൽ ഓടിത്തുടങ്ങുമെന്നു റെയിൽവേ…
നിര്‍മല സീതാരാമന്‍റെ ഏഴാം ബജറ്റില്‍ ആദായനികുതി ദായകര്‍ക്ക് നേട്ടമുണ്ടാക്കി കൊണ്ട് ആദായ നികുതിഘടന പരിഷ്‌കരിച്ചിരിക്കുകയാണ്. പുതിയ സ്കീമിലുള്ള, മൂന്ന് ലക്ഷം രൂപവരെ വാർഷികവരുമാനമുള്ളവര്‍ക്ക് നികുതിയില്ല. മൂന്ന് മുതല്‍ ഏഴുലക്ഷം വരെ വരുമാനത്തിന് അഞ്ച് ശതമാനം നികുതി. ഏഴ് മുതല്‍ പത്ത് ലക്ഷം വരെ പത്ത് ശതമാനവും 12 മുതല്‍ 15 ലക്ഷംവരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി. ആദായ നികുതി സ്റ്റന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പരിധി 50,000-ത്തില്‍നിന്ന് 75,000-മായി വർധിപ്പിക്കുകയും ചെയ്തു. ഫാമിലി പെന്‍ഷന്‍ ഡിഡക്ഷന്‍ 15000 രൂപയില്‍ നിന്ന് 25000 രൂപയായി ഉയര്‍ത്തി. രാജ്യത്തെ നാല് കോടി ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നേട്ടമെന്ന് ധനമന്ത്രി. ശമ്പളം വാങ്ങുന്നവര്‍ക്ക് പുതിയ സ്കീമിൽ ഉൾപ്പെട്ടാൽ ആദായനികുതിയില്‍ 17,500 രൂപ നേട്ടമുണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു. 4 കോടി ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നേട്ടമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. പുതിയ നികുതി ഘടനസ്വീകരിച്ചവര്‍ക്കാണ് ഈ ഇളവ്. പഴയ സ്‌കീമിലുള്ളവര്‍ക്ക് നിലവിലെ സ്ലാബ് തുടരും. സ്വകാര്യ…
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റിലേക്ക് ആയിരുന്നു ജനശ്രദ്ധ മുഴുവൻ. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് എന്ന പ്രത്യേകതകളോടെ വന്ന ഈ ബജറ്റിൽ എന്തൊക്കെ വസ്തുക്കൾക്ക് വില കൂടുന്നു, കുറയുന്നു എന്നറിയാൻ വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു കൂടുതലും. സ്വർണവും വെള്ളിയും മൊബൈൽ ഫോണും ഉൾപ്പെടെയുള്ളവയ്ക്ക് ബജറ്റ് പ്രഖ്യാപനം അനുസരിച്ച് വില കുറയും. കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ വില കുറയുന്നവയിൽ ആണ് ഇവയൊക്കെ ഉൾപ്പെടുന്നത്. കാൻസർ മരുന്നുകൾ, മൊബൈൽ ഫോൺ, മൊബൈൽ ചാർജർ എന്നിവയുടെ വില കുറയും. ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെയും വെള്ളിയുടെയും വിലയും കുറയും. സ്വർണം ഗ്രാമിന് 420 രൂപവരെ കുറയാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. മൂന്ന് കാൻസർ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കാൻ ബജറ്റിൽ നിർദേശമുണ്ട്. എക്‌സറേ ട്യൂബുകൾക്ക് തീരുവ കുറയ്ക്കും. കാൻസർ രോഗികൾക്ക് നേരിയ ആശ്വാസമേകുന്ന പ്രഖ്യാപനമാണ് ബജറ്റിലേത്. കാൻസർ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളെ കസ്റ്റംസ് തീരുവയിൽ നിന്നും ഒഴിവാക്കി. ക്യാൻസർ രോഗത്തിനുള്ള മരുന്നിന്റെ വില…
രാജ്യത്തെ വിദ്യാഭ്യാസം, തൊഴിൽ, വൈദഗ്ധ്യം എന്നിവയ്ക്കായി 1.48 ലക്ഷം കോടി രൂപ വകയിരുത്തികൊണ്ടുള്ള കേന്ദ്ര ബജറ്റ് ഇടത്തരക്കാർക്ക് തൊഴിലിൽ പിന്തുണക്ക് മുൻഗണന നൽകുമെന്ന് വ്യക്തമാക്കി ധനമന്ത്രി നിർമ്മല സീതാരാമൻ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് 2 ലക്ഷം കോടി രൂപ അനുവദിക്കും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി മൂന്ന് പ്രധാന പദ്ധതികളാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ മേഖലകളിലെയും പുതിയ ജീവനക്കാർക്ക് ഒരു മാസത്തെ വേതനം വാഗ്ദാനം ചെയ്യുന്ന ആദ്യ തൊഴിൽ പദ്ധതി വഴി 2.1 കോടി യുവാക്കൾക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ 15,000 രൂപ വരെയുള്ള ഒരു മാസത്തെ ശമ്പളത്തിൻ്റെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT) മൂന്ന് ഗഡുക്കളായി നൽകും. എംപ്ലോയ്‌മെൻ്റ്-ലിങ്ക്ഡ് ഇൻസെൻ്റീവിന് കീഴിൽ തൊഴിലുമായി ബന്ധപ്പെട്ട മൂന്ന് സ്കീമുകൾ ധനമന്ത്രി പ്രഖ്യാപിച്ചു. സ്കീം എയിൽ EPFO-യിൽ ആദ്യമായി രജിസ്റ്റർ ചെയ്യുന്ന ജീവനക്കാർക്ക് 15,000 രൂപ വരെ 3 ഗഡുക്കളായി 1 മാസത്തെ ശമ്പളത്തിൻ്റെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം സാധ്യമാക്കും. സ്‌കീം…
മൂന്നാം മോദി സർക്കാരിന്റെ ഒന്നാം ബജറ്റാണ് കേന്ദ്രമന്ത്രി നിർമല സിതാരാമൻ പാർലമെൻ്റിൽ അവതരിപ്പിച്ചത്. ചരിത്രം കുറിച്ചുകൊണ്ട് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തുടര്‍ച്ചയായ തന്റെ ഏഴാം ബജറ്റ് ആണ് ഇന്ന് അവതരിപ്പിച്ചത്. തുടര്‍ച്ചയായി ഏറ്റവുംകൂടുതല്‍ ബജറ്റ് അവതരണം നടത്തിയതിന്റെ റെക്കോര്‍ഡും ഇതോടെ നിര്‍മലയുടെ പേരിലായിരിക്കുകയാണ്. പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രോവിഡന്റ് ഫണ്ട് (പിഎഫ്) വിഹിതമായാണ് നൽകുന്നതെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ മന്ത്രി അറിയിച്ചു. ‘‘സംഘടിത മേഖലയിൽ ജോലിക്കു കയറുന്നവർക്കുവേണ്ടിയുള്ളതാണ് ഈ സ്കീം. 210 ലക്ഷം യുവാക്കൾക്ക് ഇതു ഗുണകരമാകും’’ എന്നാണ് ബജറ്റ് പ്രസംഗത്തിനിടയിൽ മന്ത്രി പറഞ്ഞത്. ഇപിഎഫ്ഒയിൽ എൻറോൾ ചെയ്തിരിക്കുന്നതിന് അനുസരിച്ചായിരിക്കും ഈ സ്കീമിന് അർഹരാകുക. 15,000 രൂപ വരെയുള്ള തുക മൂന്ന് ഇൻസ്റ്റാൾമെന്റുകളായാണ് നേരിട്ട് അക്കൗണ്ടിലേക്ക് എത്തുക. മാസം ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവർക്കാണ് ഇതിന് അർഹത. മൂന്നാം വട്ടം…
കാസർകോഡ് ജില്ലയിലെ പ്രവാസികൾക്ക് ആശ്വാസമായി മംഗലാപുരത്ത് നിന്നും അബുദാബിയിലേക്ക് പ്രതിദിന സർവീസ് പ്രഖ്യാപിച്ചു ഇൻഡിഗോ എയർലൈൻസ്. ഇതോടെ പ്രവാസികളുടെ ഗൾഫ് യാത്ര കൂടുതൽ എളുപ്പമാകും. മംഗലാപുരം കൂടാതെ കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് ഇൻഡിഗോ അബുദാബിയിലേക്ക് നേരിട്ട് വിമാന സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യയും യുഎഇയുടെ തലസ്ഥാനവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് ഈ സർവീസുകൾ ആരംഭിക്കുന്നത്. മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾ വസിക്കുന്ന അബുദാബിയിലേക്ക് മംഗലാപുരത്തു നിന്നും നേരിട്ട് വിമാന സർവീസ് തുടങ്ങുന്നതോടെ ഏറ്റവും സഹായകമാവുക കണ്ണൂർ, കാസർകോഡ് ജില്ലകളിൽ നിന്നുള്ള യാത്രക്കാര്‍ക്കാണ്. കാസർകോഡ് നിന്ന് വെറും 60 കിലോ മീറ്റർ ദൂരമാണ് മംഗലാപുരം വിമാനത്താവളത്തിലേക്ക്. മംഗലാപുരം- അബുദാബി വിമാനങ്ങൾ ഓഗസ്റ്റ് 9 മുതൽ പ്രതിദിന സർവീസ് ആരംഭിക്കും. തിരുച്ചിറപ്പള്ളി- അബുദാബി റൂട്ട് ഓഗസ്റ്റ് 11 മുതൽ ആഴ്ചയിൽ നാല് തവണ സർവീസ് നടത്തും. കോയമ്പത്തൂരിൽ നിന്നുള്ള വിമാനങ്ങൾ ഓഗസ്റ്റ് 10 മുതൽ ആഴ്ചയിൽ മൂന്ന് തവണ വീതം…
ദാനധർമ്മങ്ങളും സൽകർമ്മങ്ങളും ചെയ്യുന്നത് നല്ല കാര്യമാണ്. ധനികരായ പല വ്യക്തികളും ഇതൊക്കെ ചെയ്യാറുമുണ്ട്. ഇവരെ കൂടാതെ, രാജ്യത്തെ പല വൻകിട സ്ഥാപനങ്ങളും ഈ പ്രവർത്തനത്തിൽ ഇപ്പോൾ മുന്നിലാണ്. ഇന്ത്യയിലെ ഒരു സ്വകാര്യ മേഖലാ ബാങ്ക് 2023-24 സാമ്പത്തിക വർഷത്തിൽ 945.31 കോടി രൂപയാണ് ഇത്തരത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) പ്രകാരമാണ് ബാങ്ക് ഈ തുക ചെലവഴിച്ചത്. ഈ തുക 2022-23 സാമ്പത്തിക വർഷത്തേക്കാൾ ബാങ്ക് ചെയ്തു വന്നതിനേക്കാൾ 125 കോടി രൂപ കൂടുതലാണ് എന്നതാണ് പ്രത്യേകത. ഒരു വർഷത്തിൽ 945 കോടി രൂപ സിഎസ്ആറിനായി ചെലവഴിച്ച ഈ ബാങ്ക്, 1200000 കോടിയിലധികം വിപണി മൂലധനമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എച്ച്‌ഡിഎഫ്‌സി ആണ്. എച്ച്‌ഡിഎഫ്‌സി ബാങ്ക് തങ്ങളുടെ സിഎസ്ആർ പ്രോഗ്രാമായ ‘പരിവർത്തൻ’ ഒരു ദശാബ്ദക്കാലമായി ചെയ്തുവരുന്നതാണ്. 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതി വിവിധ സംരംഭങ്ങൾക്കും 10 കോടിയിലധികം ആളുകളുടെ ജീവിതത്തെയും സ്വാധീനിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.…
രത്തൻ ടാറ്റയുടെ ടിസിഎസ് റോൾസ് റോയ്‌സുമായി ചേർന്നുകൊണ്ട് ഒരു പുതിയ പദ്ധതിയ്ക്ക് രൂപം കൊടുക്കുകയാണ്. ഐടി സേവനങ്ങൾ, കൺസൾട്ടിംഗ്, ബിസിനസ് സൊല്യൂഷൻസ് എന്നിവയിൽ മുന്നിൽ നിൽക്കുന്ന ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) റോൾസ് റോയ്‌സുമായുള്ള സഹകരണമാണ് ഇപ്പോൾ വിപുലീകരിച്ചിരിക്കുന്നത്. ഹൈഡ്രജൻ ഇന്ധന സംവിധാന സാങ്കേതികവിദ്യ ഗവേഷണം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ ഇടപെടൽ. റോൾസ്-റോയ്സ്, സിവിൽ എയ്‌റോസ്‌പേസ്, ഡിഫൻസ് എയ്‌റോസ്‌പേസ്, സേവനങ്ങൾ, പവർ സിസ്റ്റങ്ങൾ എന്നിവയിൽ വൈദഗ്ദ്ധ്യമുള്ള ഒരു ബ്രിട്ടീഷ് ബഹുരാഷ്ട്ര കമ്പനിയാണ്. രണ്ട് കോർപ്പറേറ്റ് ഭീമന്മാരുടെ ഒത്തുചേരലോടെ ഈ രംഗത്ത് പുതിയ മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പുതിയ പദ്ധതിയിൽ ഹൈഡ്രജൻ ഏവിയേഷൻ-ഇന്ധന ജ്വലനം, ഇന്ധന വിതരണം, ഒരു എഞ്ചിനുമായി ഇന്ധന സംവിധാനം സംയോജിപ്പിക്കൽ എന്നിവയ്ക്കുള്ള മൂന്ന് പ്രധാന വെല്ലുവിളികളെ നേരിടാൻ ടിസിഎസ്, റോൾസ് റോയ്സിന് സഹായം നൽകും. ഇൻ്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (IATA) 2050-ഓടെ കാർബൺ പുറന്തള്ളൽ ഇല്ലതാക്കാനുള്ള ലക്ഷ്യത്തിലാണ്. റോൾസ്-റോയ്‌സിലെ റിസർച്ച്…