Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » യൂണിക്കോണായ 6 സ്റ്റാർട്ടപ്പുകൾ
Uncategorized

യൂണിക്കോണായ 6 സ്റ്റാർട്ടപ്പുകൾ

1 ബില്യൺ ഡോളറിലധികം മൂല്യമുള്ള സ്റ്റാർട്ടപ്പിനെയാണ് യൂണികോൺ എന്ന് വിളിക്കുന്നത്. 2024ൽ ആറ് ഇന്ത്യൻ സ്റ്റാർട്ടപ്പുകളാണ് യൂണികോൺ ക്ലബ്ബിൽ പ്രവേശിച്ചത്.
News DeskBy News Desk2 January 2025Updated:2 January 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

1 ബില്യൺ ഡോളറിലധികം മൂല്യമുള്ള സ്റ്റാർട്ടപ്പിനെയാണ് യൂണികോൺ എന്ന് വിളിക്കുന്നത്. 2013-ൽ കൗബോയ് വെഞ്ചേഴ്‌സിൻ്റെ സ്ഥാപകയായ എയ്‌ലിൻ ലീയാണ് യൂണികോൺ എന്ന പദം ആദ്യം ഉപയോഗിച്ചത്. 2024ൽ ആറ് ഇന്ത്യൻ സ്റ്റാർട്ടപ്പുകളാണ് യൂണികോൺ ക്ലബ്ബിൽ പ്രവേശിച്ചത്. Ather Energy, Krutrim, Moneyview, Perfios, Rapido, RateGain എന്നിവയാണ് 2024ൽ യൂണിക്കോൺ നേട്ടത്തിലെത്തിയ ആറ് സ്റ്റാർട്ടപ്പുകൾ.

ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിർമാണ കമ്പനിയാണ് ഏതർ എനർജി. 2024 ഓഗസ്റ്റിൽ നാഷണൽ ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ (NIIF) നിന്ന് കമ്പനി 600 കോടി രൂപ സമാഹരിച്ചതോടെയാണ് സ്റ്റാർട്ടപ്പ് യൂണികോൺ ആയി മാറിയത്. ഈ ഫണ്ടിംഗ് റൗണ്ടിൽ കമ്പനിയുടെ മൂല്യം 1.3 ബില്യൺ ഡോളറാണ്.

AI സ്റ്റാർട്ടപ്പ് ആയ Krutrim 2024 ജനുവരിയിലാണ് യൂണികോൺ ക്ലബ്ബിൽ പ്രവേശിച്ചത്. ഓല സ്ഥാപകൻ കൂടിയായ ഭവീഷ് അഗർവാളാണ് Krutrim സ്റ്റാർട്ടപ്പിന്റെ സ്ഥാപകൻ. അടുത്തിടെ കമ്പനി Z47ൽ നിന്ന് 50 ദശലക്ഷം ഡോളർ സമാഹരിച്ചിരുന്നു. ഇതോടെയാണ് Krutrim യൂണികോൺ ആയി മാറിയത്.

വൈവിധ്യമായ സാമ്പത്തിക സേവനങ്ങൾ നൽകുന്ന ടെക് സ്റ്റാർട്ടപ്പാണ് മണിവ്യൂ. ആക്‌സൽ ഇന്ത്യ, നെക്‌സസ് വെഞ്ച്വേഴ്‌സ് എന്നിവയിൽ നിന്ന് 4.6 മില്യൺ ഡോളർ ഫണ്ടിംഗ് റൗണ്ട് പൂർത്തിയാക്കിയ കമ്പനി 2024 സെപ്റ്റംബറിൽ യൂണികോൺ ക്ലബ്ബിൽ ചേർന്നു. 2014ൽ പുനീത് അഗർവാളും സഞ്ജയ് അഗർവാളും ചേർന്നാണ് മണിവ്യൂ ആരംഭിച്ചത്.

ടീച്ചേഴ്‌സ് വെഞ്ച്വർ ഗ്രോത്തിൽ (TVG) നിന്ന് 80 മില്യൺ ഡോളർ സമാഹരിച്ചച്ചാണ് ഫിൻടെക് SaaS സ്റ്റാർട്ടപ്പ് പെർഫിയോസ് യൂണികോൺ ക്ലബ്ബിൽ പ്രവേശിച്ചത്. ഇതോടെ കമ്പനിയുടെ മൂല്യം 100 കോടി ഡോളറിലെത്തി. വി.ആർ. ഗോവിന്ദരാജനും ദേബാശിഷ് ചക്രവർത്തിയും ചേർന്ന് 2008ലാണ് പെർഫിയോസ് സ്ഥാപിച്ചത്.

ബൈക്ക് ടാക്സി സ്ഥാപനമായ റാപ്പിഡോ വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റലിൽ നിന്ന് 120 മില്യൺ ഡോളർ സമാഹരിച്ചാണ് 1 ബില്യൺ ഡോളറിലധികം മൂല്യമുള്ള കമ്പനിയായത്. 2024 ജൂലൈയിലായിരുന്നു റാപ്പിഡോ യൂണികോൺ ക്ലബ് പ്രവേശനം. എസ്.ആർ. ഋഷികേശ് , പവൻ ഗുണ്ടുപള്ളി, അരവിന്ദ് സങ്ക എന്നിവർ ചേർന്ന് 2015ലാണ് റാപ്പിഡോ സ്ഥാപിച്ചത്.

ഡെലിവറി സേവനങ്ങൾ നൽകുന്ന പോർട്ടർ 2024 മെയ്യിൽ യൂണികോൺ ക്ലബ്ബിൽ പ്രവേശിച്ചു. ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള ആന്തരിക റൗണ്ട് ഫണ്ടിംഗിനെ തുടർന്നാണ് കമ്പനിയുടെ യൂണിക്കോൺ നേട്ടം. പ്രണവ് ഗോയൽ, ഉത്തം ദിഗ്ഗ, വികാസ് ചൗധരി എന്നിവർ ചേർന്ന് 2014ലാണ് പോർട്ടർ സ്ഥാപിച്ചത്.

ഈ വർഷം ഇന്ത്യയിലെ ടെക് സ്റ്റാർട്ടപ്പുകൾക്ക് മാത്രം 11.3 ബില്യൺ ഡോളർ ഫണ്ടിംഗ് ലഭിച്ചു. 2023ൽ 10.7 ബില്യൺ ഡോളറിൽ നിന്ന് ആറ് ശതമാനം വർധനവാണ് ഫണ്ടിംഗിൽ ഉണ്ടായത്.

Discover six new Indian startups that joined the unicorn club in 2024, including Ather Energy, Krutrim, and Rapido. Learn about their founders, valuations, and funding milestones.

Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ബ്രഹ്മപുരത്ത് തെരുവ് നായകൾക്ക് ഷെൽട്ടറുകൾ സ്ഥാപിക്കും

7 February 2026

മലയാളി സ്റ്റാർട്ടപ്പിന് ദേശീയ പേറ്റന്റ്

6 January 2026

റഷ്യൻ തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ഇന്ത്യൻ തൊഴിലാളികൾ

30 December 2025

350 സിസിക്ക് താഴെയുള്ള പുതിയ ബൈക്കുകളുമായി ബജാജ്

16 November 2025
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil