Author: News Desk
ബിപിഎൽ ടിവി എത്ര ന്യൂജെൻ പിള്ളാർക്ക് അറിയാം എന്നറിയില്ല. എന്നാൽ 90s കിഡ്സ് മിക്കവരും ശക്തിമാനും ജങ്കിൾ ബുക്കും അലിഫ് ലൈലയും എല്ലാം കണ്ടത് ആ മൂന്നക്ഷരത്തിൽ വന്ന ടിവികളിൽ ആയിരുന്നു. ബിപിഎൽ അത് കൊണ്ടുതന്നെ ഒരു വികാരവും ഗൃഹാതുരത്വവും ആണ്. ബിപിഎല്ലിന്റെ വിജയകഥ ആരംഭിച്ചത് കണ്ണൂരിൽ നിന്നാണ്, കമ്പനിയുടെ പേര് പോലെത്തന്നെ മൂന്നക്ഷരപ്പേരുള്ള ഒരു വ്യവസായിയിൽ നിന്ന്-സാക്ഷാൽ ടി.പി.ജി. നമ്പ്യാർ. ഇന്ത്യൻ ഇലക്‌ട്രോണിക്‌സ് വ്യവസായത്തിലെ അതികായനെയാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ നഷ്‌ടമാകുന്നത്. തലശേരിയിൽ ജനിച്ച് രാജ്യം ശ്രദ്ധിച്ച വ്യവസായിയായി വളർന്ന കഥയാണ് ടി.പി. ഗോപാലൻനമ്പ്യാർ എന്ന ടി.പി.ജി. നമ്പ്യാരുടേത്. പ്രതിരോധസേനയ്‌ക്ക് പാനൽ മീറ്ററുകൾ നിർമിക്കാനാണ് അദ്ദേഹം ആദ്യമായി ബിപിഎൽ എന്ന ബ്രാൻഡുമായി വരുന്നത്. പിന്നീട് കൺസ്യൂമർ ഇലക്ട്രോണിക്സ് രംഗത്തെ പ്രമുഖ നാമമായി അത് മാറി. ബ്രിട്ടനിൽ ജോലി ചെയ്ത് ഇന്ത്യയിൽ മടങ്ങിയെത്തിയ നമ്പ്യാർ ആ ഓർമയ്ക്കായിക്കൂടിയാണ് തന്റെ സംരംഭത്തിന് ബ്രിട്ടീഷ് ഫിസിക്കൽ ലാബോറട്ടറീസ് എന്ന പേര് നൽകിയത്. 1963ൽ ആരംഭിച്ച സംരംഭം…
സാമ്പത്തിക നീക്കിയിരിപ്പ് എന്ന നിലയിൽ രാജ്യമോ സെൻട്രൽ ബാങ്കുകളോ മാറ്റിവെയ്ക്കുന്ന സ്വർണമാണ് കരുതൽ സ്വർണ നിക്ഷേപം (Gold Reserves) എന്ന് അറിയപ്പെടുന്നത്. പല രാജ്യങ്ങളും പല ആവശ്യങ്ങൾക്കായാണ് കരുതൽ സ്വർണ നിക്ഷേപം നടത്തുന്നത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്ക് പ്രകാരം യുഎസ് ആണ് ഏറ്റവുമധികം സ്വർണ കരുതൽ നിക്ഷേപമുള്ള രാജ്യം. ഫ്രാൻസ്, ഇറ്റലി, ജമനി എന്നീ രാജ്യങ്ങളാണ് രണ്ട് മുതൽ നാല് വരെ സ്ഥാനങ്ങളിലുള്ളത്. അമേരിക്കയുടെ കരുതൽ നിക്ഷേപം ഈ മൂന്ന് രാജ്യങ്ങളുടേയും സ്വർണ നിക്ഷേപങ്ങൾ കൂട്ടിവെച്ചാൽ ഉള്ളതിനേക്കാളും വലുതാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം കരുതൽ സ്വർണ നിക്ഷേപം വർധിപ്പിക്കാൻ തുടങ്ങിയ അമേരിക്ക 1934ൽ ഗോൾഡ് റിസേർവ് ആക്ട് പാസ്സാക്കി. ആക്ട് പ്രകാരം സ്വർണത്തിന്റെ അവകാശം വ്യക്തികളിൽ നിന്നും രാജ്യത്തിന്റെ ട്രഷറിയിലേക്ക് മാറി. ഇത് രാജ്യത്തിന്റെ സ്വർണ നിക്ഷേപം വൻ തോതിൽ വർധിപ്പിച്ചു. ഇന്ന് അമേരിക്കയുടെ കരുതൽ സ്വർണ നിക്ഷേപം 8,133.46 ടൺ ആണ്. ഈ നാല് രാജ്യങ്ങൾക്ക് പുറമേ റഷ്യ,…
ആഘോഷ സീസണിൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതും ടിക്കറ്റ് ഉറപ്പാക്കുന്നതും ദുഷ്കരമാണ്. ഈ അവസരത്തിലാണ് തത്കാൽ ടിക്കറ്റുകളുടെ പ്രാധാന്യം. എന്നാൽ തത്കാൽ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ ഉറപ്പായില്ലെങ്കിൽ റീഫണ്ടിന് നാല് മുതൽ അഞ്ച് ദിവസം വരെ പിടിക്കും. സമയവും പണവും ലാഭിക്കാൻ ഐആർടിസി ഐപേയിൽ ഓട്ടോപേ ഓപ്ഷനുകളായ യുപിഐ, ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ വഴി പണമടക്കാവുന്നതാണ്. ഇങ്ങനെ പണമടക്കുമ്പോൾ പിഎൻആർ ജനറേറ്റ് ചെയ്ത് ടിക്കറ്റ് ഉറപ്പായാൽ മാത്രമേ റെയിൽവേ പണം ഈടാക്കുകയുള്ളൂ. അത്കൊണ്ട് റീഫണ്ടിംഗിന് അധികസമയം എടുക്കില്ല. ബുക്ക് ചെയയ്യേണ്ടത് ഇങ്ങനെ:ഐആർടിസി ആപ്പിൽ യുപിഐ, ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യുക.1. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് TATKAL QUOTA എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.2. ട്രെയിനിന്റെ ക്ലാസ് തിരഞ്ഞെടുക്കുക. ശേഷം PASSENGER DETAILS ൽ ക്ലിക്ക് ചെയ്യുക.3. ഇനി രണ്ട് ഓപ്ഷനുകൾ ഉണ്ട്. ഒന്ന് ഏത് ബെർത്ത് വേണം എന്ന് തിരഞ്ഞെടുക്കാം. ലോവർ, സൈഡ്…
പഠിക്കുക, എന്തെങ്കിലും ജോലി നേടുക, സെറ്റിൽ ആകുക. 70 ശതമാനം ആളുകളും ഈ ചിന്താഗതിയോടെയാണ് ജീവിക്കുന്നത്. അതിൽ നിന്നു മാറി സ്വന്തമായി എന്തെങ്കിലും മേഖലകളിലേക്ക് കടക്കണമെങ്കിൽ വലിയ ആത്മവിശ്വാസം വേണം. അങ്ങനെ അപാര ആത്മവിശ്വാസം കൈമുതലാക്കിയ വ്യക്തിയാണ് റോയൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും സിഇഓയുമായ ഷിബിലി റഹിമാൻ. ഒൻപതാം ക്ലാസ്സിൽ ആദ്യ ബിസിനസ്35 വർഷത്തോളമായി ട്രാവൽ ഏജൻസി നടത്തുന്ന പിതാവിനൊപ്പം നിന്നാണ് ഷിബിലി സ്കൂൾ കാലം മുതൽ ബിസിനസ്സിന്റെ ആദ്യ പാഠങ്ങൾ പഠിച്ചത്. സ്വന്തം സംരംഭം എന്ന ഷിബിലിയുടെ മോഹം ആരംഭിക്കുന്നത് അവിടെ നിന്നാണ്. ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഷിബിലി സ്വന്തം ബിസിനസ് ആരംഭിച്ചു. പിതാവിന്റെ കടയ്ക്ക് അടുത്ത് തന്നെ ആരംഭിച്ച ഒരു ഫോട്ടോസ്റ്റാറ്റ് കടയായിരുന്നു ആദ്യ ബിസിനസ്. 50000 രൂപ പിതാവിൽ നിന്നും കടമായി വാങ്ങി പിന്നീട് അത് ലാഭമടക്കം തിരിച്ചും കൊടുത്തു ഷിബിലി. വെക്കേഷൻ സമയങ്ങളിൽ ഗ്രാഫിക് ഡിസൈനിങ്ങും ഫോട്ടോഷോപ്പും ഒക്കെ പഠിച്ച ഷിബിലി പിന്നീട് ഓൺലൈൻ…
ഇനീഷ്യം എന്ന ഹൈഡ്രജൻ ഇന്ധന കൺസെപ്റ്റ് വാഹനം അവതരിപ്പിച്ച് ഹ്യൂണ്ടായ്. ദക്ഷിണ കൊറിയൻ വാഹനനിർമാതാക്കളുടെ ക്ലീൻ എനെർജി രംഗത്തുള്ള ഏറ്റവും പുതിയ അതിഥിയാണ് ഇനീഷ്യം. ആർട്ട് ഓഫ് സ്റ്റീൽ എന്ന പുത്തൻ ഡിസൈൻ രീതിയോടെയാണ് ഇനിഷ്യത്തിന്റെ വരവ്. 2025ഓടെ വാഹനം ലോഞ്ച് ചെയ്യും. ഹൈഡ്രജൻ ഇന്ധന രംഗത്തെ വിപ്ലവം എന്നാണ് ഹ്യൂണ്ടായ് ഇനീഷ്യത്തെ വിശേഷിപ്പിക്കുന്നത്. ഭാവിയിൽ കൂടുതൽ ഹൈഡ്രജൻ ടെക് വാഹനങ്ങൾ കൊണ്ടുവരുമെന്നും കമ്പനി പറഞ്ഞു. ഒറ്റ ചാർജിൽ 650 കിലോമീറ്റർ ഓടാനാവുന്ന വമ്പൻ കാറാണ് ഇനീഷ്യം. ഹ്യൂണ്ടായിയുടെ പുതിയ ഫ്യുവൽ സെൽ ടെക്നോളജിയാണ് ബാറ്ററി കപ്പാസിറ്റി ഇത്ര വർധിക്കാൻ കാരണം. 150 kw ആണ് വാഹനത്തിന്റെ മോട്ടോർ ഔട്ട്പുട്ട്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ നിത്യോപയോഗത്തിനും ദൂരയാത്രകൾക്കും ഇനീഷ്യം ഒരുപോലെ യോജിച്ചതാകും. Hyundai unveils the Initium, a hydrogen-fueled concept vehicle set for a 2025 launch. With a 650 km range, advanced fuel cell technology,…
ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരിനൊപ്പം ചരിത്രത്തിനും സംസ്കാരത്തിനും ആഘോഷങ്ങൾക്കം കൂടി പേരു കേട്ടതാണ് കേരളം. നിരവധി ചരിത്ര ശേഷിപ്പുകളാണ് കേരളത്തിലേക്കെത്തുന്ന യാത്രികരെ കാത്തിരിക്കുന്നത്. മട്ടാഞ്ചേരി പാലസ്പൈതൃക സംരക്ഷണത്തിന്റെ ഉദാത്ത മാതൃകയാണ് ഡച്ച് കൊട്ടാരം അഥവാ മട്ടാഞ്ചേരി പാലസ്. പോർച്ചുഗീസുകാർ നിർമിച്ച കൊട്ടാരം പിന്നീട് ഡച്ചുകാർ പുതുക്കിപ്പണിയുകയായിരുന്നു. രാമായണ-മഹാഭാരതങ്ങളിൽ നിന്നുള്ള ചുമർച്ചിത്രങ്ങൾ കൊട്ടാരത്തിനകം മനോഹരമാക്കുന്നു. ഫോർട്ട് കൊച്ചിയൂറോപ്പ്യൻ കൊളോണിയൽ ശൈലിയിലുള്ള തെരുവുകളും പറയാത്ത കഥകളുടെ ചരിത്രവും പേറുന്നു ഫോർട്ട് കൊച്ചി. ഇവിടത്തെ പള്ളികളും മാർക്കറ്റുകളും എല്ലാം പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് മണം പേറുന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്പ്യൻ ദേവാലയമായ സെൻ്റ് ഫ്രാൻസിസ് ചർച്ചും ചീന വലകളുമെല്ലാം കൊഴിഞ്ഞ കാലത്തിന്റെ തിരുശേഷിപ്പുകളാണ്. ബേക്കൽ ഫോർട്ട്, കാസർഗോഡ്അറബിക്കടലിനെ നോക്കി നിൽക്കുന്ന മലമുകളിലാണ് ബേക്കൽ ഫോർട്ട്. പതിനേഴാം നൂറ്റാണ്ടിൽ ഇക്കേരി നായകൻമാരുടെ കാലത്ത് നിർമിക്കപ്പെട്ട കോട്ട വാസ്തുവിദ്യയിലെ മായാജാലമാണ്. പത്മനാഭപുരം കൊട്ടാരം, കന്യാകുമാരിപത്മനാഭപുരം കൊട്ടാരം ഔദ്യോഗികമായി തമിഴ് നാട്ടിലാണെങ്കിലും അത് പേറുന്നത് മലയാളത്തിന്റെ…
കൃത്യസമയത്ത് ബംഗ്ലാവിന്റെ ജോലി തീർത്ത കരാറുകാരന് വമ്പൻ സമ്മാനം നൽകി ഉടമ. പഞ്ചാബിലെ ബിസിനസുകാരനായ ഗുർദീപ് ദേവ് ബാത്ത് ആണ് തന്റെ ബംഗ്ലാവിന്റെ നിർമാണം പൂർത്തിയാക്കിയതിന് കരാറുകാരന് ഒരു കോടി രൂപയുടെ റോളക്‌സ് വാച്ച് സമ്മാനമായി നൽകി ഞെട്ടിച്ചത്. 18 കാരറ്റ് സ്വർണത്തിൽ നിർമിച്ച റോളക്‌സ് ഓയ്‌സ്റ്റർ ബ്രേസ്‌ലെറ്റാണ് സമ്മാനമായി നൽകിയത്. ഒമ്പത് ഏക്കർ ഭൂമിയിലെ കൂറ്റൻ ബംഗ്ലാവ് വേഗത്തിലും ഗുണനിലവാരം ചോരാതെയും പൂർത്തിയാക്കിയതാണ് ഗുർദീപിനെ സന്തോഷിപ്പിച്ചത്. പഞ്ചാബിലെ സിരാക്പൂരിലാണ് കോട്ടയോട് സാമ്യമുള്ള കൂറ്റൻ ബംഗ്ലാവ്. 200ലധികം തൊഴിലാളികൾ ദിവസവും ജോലി ചെയ്ത് രണ്ട് വർഷം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. രഞ്ജോദ് സിംഗ് എന്ന ഡിസൈനർ ആണ് ബംഗ്ലാവ് രൂപകൽപന ചെയ്തത്. വിശാലമായ ഹാളുകളും പൂന്തോട്ടങ്ങളും ഉള്ള ബ്ംഗ്ലാവ് ഒരു മോഡേൺ കോട്ടയാണ്. പദ്ധതി ഒരേ സമയം വെല്ലുവിളിയും ആസ്വാദ്യകരവും ആയിരുന്നു എന്ന് രജീന്ദർ പറഞ്ഞു. In Punjab, businessman Gurdip Dev Bath gifts a Rs 1 crore…
തന്റെ പതിനൊന്ന് മക്കൾക്കും അവരുടെ അമ്മമാർക്കുമായി 295 കോടിയുടെ വസ്തു സ്വന്തമാക്കി ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ ഇലോൺ മസ്‌ക്. ടെസ്ല സ്ഥാപകനായ മസ്ക് മുൻപ് തന്റെ പേരിലുള്ള എല്ലാ കെട്ടിടവും വിൽപ്പന നടത്തിയിരുന്നു. ഒരു വീട് പോലും തന്റേതാക്കില്ല എന്ന് പറഞ്ഞായിരുന്നു ഇത്. ഇപ്പോൾ മക്കൾക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കാനാണ് എന്ന് പറഞ്ഞാണ് വസ്തു വാങ്ങിയിരിക്കുന്നത്. ടെക്‌സാസിലാണ് മസ്ക് 14,400 സ്‌ക്വയർ ഫീറ്റുള്ള വസ്തു വാങ്ങിയിരിക്കുന്നത്. ഇറ്റാലിയൻ ടരീതിയിലുള്ള രണ്ട് കെട്ടിടങ്ങളാണ് ഇതിലുള്ളത്. ആറ് ബെഡ്‌റൂമുള്ള ഒരു വീടും വസ്തുവിൽ ഉൾപ്പെടും. ഇലോൺ മസ്‌കിന്റെ ഇപ്പോഴത്തെ താമസസ്ഥലത്ത് നിന്നും 10 മിനിറ്റ് ദൂരത്താണ് പുതിയ വസ്തു വാങ്ങിയിരിക്കുന്നത്. മൂന്ന് പങ്കാളികളിലായി 11 കുട്ടികളാണ് മസ്കിനുള്ളത്. ഇതിൽ അഞ്ച് കുട്ടികൾ ആദ്യ ഭാര്യ ജസ്റ്റിൻ വിൽസണുമായുള്ള ബന്ധത്തിൽ ഉള്ളതാണ്. സിവോൺ സിലിസ്, ഗായിക ഗ്രിംസ് എന്നിവരുമായുള്ള ബന്ധത്തിൽ മസ്കിന് മൂന്ന് വീതം കുട്ടികളുണ്ട്. In 2024, Elon Musk purchased a…
നോയൽ ടാറ്റ നേടൃത്വം ഏറ്റെടുത്ത ശേഷം സുപ്രധാന തീരുമാനവുമായി ടാറ്റ ഗ്രൂപ്പ്. സുഡിയോ ബ്യൂട്ടി എന്ന പുതിയ സംരംഭത്തിലൂടെ ഇന്ത്യൻ സൗന്ദര്യവർദ്ധക വിപണി പിടിക്കാൻ ഒരുങ്ങുകയാണ് ടാറ്റ. കുറഞ്ഞ വിലയ്ക്ക് മികച്ച സൗന്ദര്യവർദ്ധക വസ്തുക്കൾ വിപണിയെത്തിക്കുന്ന സംരംഭം ഹിന്ദുസ്താൻ യൂണിലിവറിന്റെ Elle18, Sugar Cosmetics, Health & Glow, Colorbar തുടങ്ങിയ ബ്യൂട്ടി ബ്രാൻഡുകളോടാണ് ഏറ്റുമുട്ടുക. റിലയൻസ്, നൈക്ക പോലുള്ള ബ്രാൻഡുകൾ പ്രീമിയം, ലക്ഷ്വറി മേഖലകളിൽ കേന്ദ്രീകരിക്കുമ്പോൾ സുഡിയോ ബ്യൂട്ടി ലക്ഷ്യം വെയ്ക്കുന്നത് സാധാരണക്കാരായ ഉപഭോക്താക്കളെയാണ്. സുഡിയോ ബ്യൂട്ടിയുടെ ആദ്യ സ്റ്റോർ ബംഗളൂരുവിൽ ആരംഭിച്ചു. ഉടൻ തന്നെ ഗുരുഗ്രാം, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിൽ പുതിയ സ്റ്റോറുകൾ വരും. സൗന്ദര്യവർദ്ധക വിപണിയിൽ വലിയ ചരിത്രമാണ് ടാറ്റയ്ക്കുള്ളത്. ഇന്ത്യയിലെ ആദ്യ ബ്യൂട്ടി ബ്രാൻഡ് ലാക്മെ ആരംഭിച്ചത് ടാറ്റ ആയിരുന്നു. പിന്നീട് അത് ഹിന്ദുസ്താൻ യൂണിലിവർ ഏറ്റെടുത്തു. 2017ൽ ടാറ്റ ട്രെൻ്റ്സിനു കീഴിൽ ആരംഭിച്ച സുഡിയോ ഫാഷൻ വൻ വളർച്ചയാണ് നേടിയത്. ഇന്ന് ഇന്ത്യയിലെ…
സംസ്ഥാന സർക്കാർ പങ്കാളിത്തത്തോടെയുള്ള ഐസിടി അക്കാദമി ഓഫ് കേരള (ഐസിടിഎകെ) നൈപുണ്യ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പൈത്തൺ പ്രോഗ്രാമിംഗ്, ബിസിനസ് ഇന്റലിജൻസ് വിത്ത് പവർ ബിഐ, ഡാറ്റാ അനലിറ്റിക്‌സ് വിത്ത് എക്‌സെൽ എന്നീ പ്രോഗ്രാമുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്. രണ്ട് മാസം ദൈർഘ്യമുള്ള കോഴ്‌സുകൾ ഓൺലൈനായാണ് നടക്കുക. പുതിയ കാലഘട്ടത്തിലെ തൊഴിൽ വിപണിക്കനുസരിച്ച് വിദ്യാർത്ഥികളെയും പ്രൊഫഷണലുകളെയും സജ്ജരാക്കുകയാണ് ലക്ഷ്യം. പ്രോഗ്രാമുകളിലേക്ക് എൻജിനീയറിങ്-സയൻസ് ബിരുദധാരികൾ, ഏതെങ്കിലും എൻജിനീയറിങ് രംഗത്ത് ത്രിവത്സര ഡിപ്ലോമയുള്ളവർ, അവസാനവർഷ വിദ്യാർത്ഥികൾ, അവസാന വർഷ ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾ എന്നിവർക്ക് അപേക്ഷിക്കാം. പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക്, കൂടുതൽ പഠനസാധ്യതകൾ തുറക്കുന്ന, ലിങ്ക്ഡ്ഇൻ ലേണിങ് പ്ലാറ്റ്‌ഫോം സേവനം മൂന്ന് മാസത്തേക്ക് സൗജന്യമായി ലഭിക്കും. മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് ഐസിടിഎകെ സ്കോളർഷിപ്പും ലഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://ictkerala.org/registration എന്ന ലിങ്കിലൂടെ 2024 നവംബർ 10ന് മുൻപായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് – +91 75 940 51437, 0471-2700 811 എന്ന നമ്പറുകളിൽ ബന്ധപ്പെടാം. Enroll…