ഗാനഗന്ധർവൻ എന്ന വിശേഷണം കേൾക്കുമ്പോൾത്തന്നെ അതാരെക്കുറിച്ചാണെന്ന് മലയാളികളോട് പ്രത്യേക വിശദീകരണത്തിന്റെ ആവശ്യമേയില്ല. ലോകത്ത് മലയാളികൾ ഉള്ളിടത്തെല്ലാം ആറുപതിറ്റാണ്ടിലേറെയായി ഒഴുകുന്ന സ്വരവിസ്മയമാണ് കെ.ജെ. യേശുദാസ്, ജീവിച്ചിരിക്കുമ്പോൾ തന്നെ ഇതിഹാസമായിത്തീർന്ന…
