വിദ്യാര്‍ത്ഥികളുടെ എന്‍ട്രപ്രെണര്‍ഷിപ്പിന് വലിയ പ്രാധാന്യമുള്ള ഇക്കാലത്ത്, രാജഗിരിയിലെ എബി ജോസ് തുടങ്ങിയിരിക്കുന്ന ഇ-കൊമേഴ്സാണ് നേച്ചര്‍ ലോക്ക്. നമ്മുടെ നാടന്‍ വിഭവങ്ങളായ ഇഞ്ചിയും കുരുമുളകും പച്ചമഞ്ഞളും കൂവപ്പൊടിയും എല്ലാം വില്‍ക്കുന്ന ഓണ്‍ലൈന്‍ കടയാണിത്.
ഇന്ത്യയില്‍ മാത്രം 2000 കോടി ഡോളര്‍ വരും മൊത്തം ഇ-വ്യാപാരം. ഈ മാര്‍ക്കറ്റ് സൈസ് മുന്നില്‍ കണ്ട് നൂറുകണക്കിന് ഓണ്‍ലൈന്‍ ബിസിനസ്സ് സംരംഭങ്ങളാണ് രാജ്യത്ത് പുതിയതായി തുടങ്ങുന്നത്. എബിയുടെ ചെറിയ ശ്രമങ്ങള്‍ക്ക് വലിയ വിപണി സാധ്യതയുണ്ട്.