കാര്‍ഷികമേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുതിയ എക്കോസിസ്റ്റം ഒരുക്കുകയാണ് പിറവത്തെ മിനി അഗ്രോപാര്‍ക്ക്. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ പ്രൊഡക്ഷനും വര്‍ക്ക്‌സ്റ്റേഷനും മാര്‍ക്കറ്റിംഗിനുമെല്ലാം ഇവിടെ സൗകര്യമുണ്ട്.വിപണിയില്‍ നേരിട്ട് ചെന്ന് കൈപൊള്ളാതെ പ്രൊഡക്ടിന് മാര്‍ക്കറ്റിലുള്ള സാധ്യത അറിയാനും വലിയ തുക മുതല്‍മുടക്കില്ലാതെ ഒരു ബിസിനസ് തുടങ്ങാനും ആവശ്യമായ എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും മിനി അഗ്രോപാര്‍ക്കില്‍ നല്‍കുന്നു.

തുടക്കക്കാരായ സംരഭകര്‍ക്ക് ട്രയല്‍ പ്രൊഡക്ഷനുളള സൗകര്യം ഉള്‍പ്പെടെയാണ് ഇവിടെ ഒരുക്കിയിട്ടുളളത്. പ്രൊഡക്ട് സ്റ്റാന്‍ഡേര്‍ഡൈസേഷനിലും മാര്‍ക്കറ്റിംഗിലും കൃത്യമായ മാര്‍ഗനിര്‍ദ്ദേശവും ഇവര്‍ നല്‍കുന്നു. കാര്‍ഷിക മേഖലയില്‍ സംരംഭകരായി ചുവടുവെയ്ക്കുന്നവര്‍ക്ക് ഏറെ സഹായകരമാണ് അഗ്രോപാര്‍ക്കി്‌ന്റെ സേവനങ്ങള്‍.ഇതിനോടകം 600 ല്‍ പരം പേരാണ് പിറവം മിനി അഗ്രോപാര്‍ക്കിലൂടെ സംരംഭകരായി മാറിയത്. സംരംഭകര്‍ക്കായി ഇവിടെ സംഘടിപ്പിക്കുന്ന സെമിനാറുകളിലെയും ശില്‍പശാലകളിലെയും നിറഞ്ഞ സദസ്സുകള്‍ അഗ്രോപാര്‍ക്കിന്റെ വിജയം സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിന്റെ നവസംരംഭ ചുറ്റുപാടില്‍ മിനി അഗ്രാ പാര്‍ക്ക് പോലെയുളള സോഷ്യോ ഇക്കണോമിക് സ്ഥാപനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.

ചെറിയ മുതല്‍മുടക്കില്‍ തുടങ്ങാമെന്നതാണ് കാര്‍ഷിക സംരംഭങ്ങളുടെ പ്രത്യേകത. തേങ്ങയില്‍ നിന്നും ചക്കയില്‍ നിന്നുമൊക്കെ നിരവധി മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാമെന്നതിനാല്‍ ഇത്തരം സംയോജിത സംരംഭങ്ങള്‍ക്ക് ഇന്ന് വലിയ ഡിമാന്‍ഡുണ്ട്. കാര്‍ഷിക മേഖലയില്‍ തുടങ്ങാവുന്ന നിരവധി സംരംഭങ്ങളുടെ സാദ്ധ്യത മുന്നില്‍ കണ്ടാണ് മൂന്ന് വര്‍ഷം മുന്‍പ് പിറവത്ത് മിനി അഗ്രോപാര്‍ക്ക് ആരംഭിച്ചത്.

ഹെല്‍ത്ത് ബെനിഫിക്ട് ഉളള പ്രൊഡക്ടുകളായതിനാല്‍ വിദേശരാജ്യങ്ങളില്‍ പോലും നമ്മുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് ഉണ്ട്. മറ്റ് വ്യവസായങ്ങളെ അപേക്ഷിച്ച് കാര്‍ഷിക സംരംഭങ്ങള്‍ തുടങ്ങുന്നതിനുളള നടപടിക്രമങ്ങളും ലളിതമാണ്. ഗൗരവത്തോടെ പരിഗണിച്ചാല്‍ സംസ്ഥാനത്തിന് മുഖ്യവരുമാനം നേടിത്തരുന്ന മേഖലകളിലൊന്നായി പോലും കാര്‍ഷിക സംരംഭങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ നമുക്ക് കഴിയും. അതുകൊണ്ടണ് പിറവം മിനി അഗ്രോപാര്‍ക്കിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നതും.

Share.

1 Comment

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version