സാധാരണക്കാരെ ലക്ഷ്യമിട്ടുളള സ്വയം തൊഴില്‍ വായ്പാ പദ്ധതിയാണ് കേന്ദ്രസര്‍ക്കാരിന്റെ പിഎംഇജിപി (പ്രധാനമന്ത്രിയുടെ തൊഴില്‍ ഉല്‍പാദക പദ്ധതി). 18 വയസിന് മുകളിലുളള ആര്‍ക്കും ലളിതമായ വ്യവസ്ഥകളില്‍ ഈ പദ്ധതിയില്‍ നിന്നും സബ്‌സിഡിയോടെ സ്വയം തൊഴില്‍ വായ്പയെടുക്കാം. എട്ടാം ക്ലാസ് പാസായവര്‍ക്ക് 25 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പൊതുവിഭാഗത്തില്‍ ഉള്‍പെടുന്നവര്‍ പദ്ധതിച്ചെലവിന്റെ 10 ശതമാനവും സംവരണ വിഭാഗങ്ങള്‍ 5 ശതമാനവും മാത്രം കണ്ടെത്തിയാല്‍ മതിയാകും. മാനുഫാക്ചറിംഗ് യൂണിറ്റിന് 25 ലക്ഷം രൂപ വരെയും സര്‍വ്വീസ് യൂണിറ്റിന് 10 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും.
ഇത്രയധികം സബ്‌സിഡി ആനുകൂല്യങ്ങള്‍ ഉളള മറ്റൊരു സ്‌കീം നിലവിലില്ലെന്നതാണ് പിഎംജിപിയുടെ മറ്റൊരു പ്രത്യേകത. ജനറല്‍ കാറ്റഗറിയും സ്‌പെഷല്‍ കാറ്റഗറിയുമായി തിരിച്ചാണ് സബ്‌സിഡി നല്‍കുന്നത്. വനിതകളും എസ്‌സി-എസ്ടി വിഭാഗങ്ങളും ഭിന്നശേഷിക്കാരും ഉള്‍പ്പെടെ സ്‌പെഷല്‍ കാറ്റഗറിയിലാണ് ഉള്‍പ്പെടുക. കൃഷിക്ക് നേരിട്ട് സഹായം ലഭിക്കില്ല.
കൂടുതൽ ലോൺ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യുക
All about PMGP scheme.Prime Minister’s Employment Generation Programme (PMEGP) is a credit linked subsidy Scheme by the Govt. of India introduced in 2008. Through the scheme Govt. aimed to empower the rural and urban unemployed youth in the country through setting up micro enterprises. It is very helpful to the unemployed youths. Simple formalities is the main attraction of the scheme. VIII Std. Pass applicant is eligible for loan up to 25 Lakhs. First In First Served (FIFS) in the processing of applications at all stages.