സ്വയം തൊഴില്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്‌കീമാണ് KESRU. കേരള സെല്‍ഫ് എംപ്ലോയ്‌മെന്റ് സ്‌കീം ഫോര്‍ രജിസ്‌റ്റേര്‍ഡ് അണ്‍എംപ്ലോയ്ഡ് എന്നതാണ് പദ്ധതിയുടെ മുഴുവന്‍ പേര്. ചെറുസംരംഭങ്ങള്‍ തുടങ്ങുന്നതിന് അനുയോജ്യമായ പദ്ധതിയില്‍ ഇരുപത് ശതമാനം സബ്‌സിഡിയോടെ ഒരു ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുക.
ഓട്ടോറിക്ഷ വാങ്ങാനും കച്ചവടം തുടങ്ങാനും കുറഞ്ഞ മുതല്‍മുടക്കില്‍ ആരംഭിക്കാവുന്ന കറി പൗഡര്‍ നിര്‍മാണ യൂണിറ്റും അച്ചാര്‍ നിര്‍മാണ യൂണിറ്റുമൊക്കെ ആരംഭിക്കാനും ഈ പദ്ധതി ഉപയോഗിക്കാം. എംപ്ലോയ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിലാണ് അപേക്ഷ നല്‍കേണ്ടത്. ഇന്റര്‍വ്യൂവിന് ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബാങ്കിലേക്ക് അപേക്ഷ റഫര്‍ ചെയ്യും. അര്‍ഹരായവര്‍ക്ക് ബാങ്ക് വഴി വായ്പ അനുവദിക്കും. അപേക്ഷകര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം.
കൂടുതൽ ലോൺ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യുക
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്നുതന്നെ അപേക്ഷകളും ലഭിക്കും. വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടില്ല. എന്നാല്‍ സമര്‍പ്പിക്കുന്ന പ്രൊജക്ടും വിദ്യാഭ്യാസയോഗ്യതയും പരിഗണിച്ചായിരിക്കും വായ്പ അനുവദിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. അന്‍പത് വയസില്‍ താഴെയുളളവരാണ് പദ്ധതിക്ക് അര്‍ഹര്‍. ബാങ്കുകളാണ് വായ്പാ തുക അനുവദിക്കുന്നത്. ഇതില്‍ സബ്‌സിഡി തുക മാത്രമാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി സര്‍ക്കാര്‍ നല്‍കുന്നത്.