Get loan up to 10 lakh from multipurpose job club

കൂട്ടുസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലൂടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതിയാണ് മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ്ബുകള്‍. രണ്ട് പേര്‍ മുതല്‍ അഞ്ച് പേര്‍ വരെ ചേര്‍ന്ന് നടത്തുന്ന സംരംഭങ്ങള്‍ക്കാണ് മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ്ബിന്റെ ആനുകൂല്യം ലഭിക്കുക. പത്ത് ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നതിന് പുറമേ 25 ശതമാനം സബ്‌സിഡിയാണ് ഈ സ്‌കീമിലെ പ്രധാന ആകര്‍ഷണം. (വീഡിയോ കാണുക)

അപേക്ഷകര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യതയില്ല. വരുമാനപരിധി ഒരു ലക്ഷം രൂപയില്‍ താഴെയും പ്രായപരിധി 45 വയസില്‍ താഴെയും ആകണം. എംപ്ലോയ്‌മെന്റ് ഓഫീസിലോ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിലുളള സെല്‍ഫ് എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്കോ നേരിട്ട് അപേക്ഷ നല്‍കാം. പ്രൊജക്ട് റിപ്പോര്‍ട്ടും വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും മെഷനറികളുടെ ക്വട്ടേഷനും ഉള്‍പ്പെടെ സമര്‍പ്പിക്കേണ്ടി വരും. സ്ഥിരതാമസക്കാരനാണെന്ന് തെളിയിക്കുന്ന രേഖകള്‍ വേണം. (വീഡിയോ കാണുക)

ഇന്‍ഡസ്ട്രിയല്‍ പ്രൊജക്ടും സര്‍വ്വീസ് പ്രൊജക്ടും ബിസിനസ് പ്രൊജക്ടും ചെയ്യാം. സബ്‌സിഡി തുക പരമാവധി രണ്ട് ലക്ഷം രൂപയാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതില്‍ താഴെയാണെങ്കില്‍ 25 ശതമാനവും സബ്‌സിഡി ലഭിക്കും. ഹോട്ടലുകളും ചെറിയ റിസോര്‍ട്ടുകളുമൊക്കെ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് പ്രയോജനപ്പെടും. ബേക്കറി യൂണിറ്റുകളും ഫാമുകളും ഗാര്‍മെന്റ് യൂണിറ്റുകളുമൊക്കെ ഈ സ്‌കീമില്‍ തുടങ്ങി വിജയിപ്പിച്ചവര്‍ നിരവധിയാണ്.(വീഡിയോ കാണുക)

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version