Sleepless nights after ‘Ogela’ auction

കേരളത്തിലെ ആദ്യ രണ്ട് ഫാക്ടറികളില്‍ ഒന്നായിരുന്നു കളമശേരിയിലെ ഒഗേല ഗ്ലാസ് ഫാക്ടറി. ബിസിനസ് തകര്‍ന്ന് ഫാക്ടറി അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് മുപ്പതോളം തൊഴിലാളികള്‍ ആത്മഹത്യ ചെയ്തു. ഇരുപത് കൊല്ലം പൂട്ടിക്കിടന്ന ഫാക്ടറി കൊച്ചിയിലെ വ്യവസായി ഇ.എസ് ജോസ് ലേലത്തില്‍ പിടിച്ചു. 26.4 ഏക്കര്‍ സ്ഥലവും നാല്‍പതിലേറെ കെട്ടിടങ്ങളും ഉണ്ടായിരുന്ന അവിടെ വാട്ടര്‍ തീം പാര്‍ക്കും എല്‍ആര്‍ടിയുമായി ചേര്‍ന്ന് ടൗണ്‍ഷിപ്പുമൊക്കെ പ്ലാനിട്ടെങ്കിലും സര്‍ക്കാര്‍ നടപടികളിലെ കാലതാമസവും നിയമപോരാട്ടവും എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു.

ഹൈക്കോടതിയിലെ നിയമഫയലുകളിലും സര്‍ക്കാര്‍ ഓഫീസിലെ ചുവപ്പുനാടയിലും കുരുങ്ങിക്കിടന്ന തന്റെ സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി നടത്തിയ പോരാട്ടം ഓര്‍ത്തെടുക്കുകയാണ് ഇ.എസ് ജോസ്. കേരളത്തിലെ പ്രമുഖരായ 12 ബിസിനസുകാരാണ് ലേലത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. അന്ന് ഒരു ലക്ഷം രൂപ അധികതുകയ്ക്ക് ലേലം വിളിച്ചാണ് ഇ.എസ് ജോസ് സ്ഥലം സ്വന്തമാക്കിയത്. തന്റെ പദ്ധതികള്‍ക്കായി ശ്രമം തുടങ്ങിയപ്പോഴാണ് സ്ഥലത്ത് ഫാക്ടറി മാത്രമേ അനുവദിക്കൂവെന്ന നിലപാട് അധികൃതര്‍ സ്വീകരിച്ചത്. ഇതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിലേക്ക്. ലേലത്തില്‍ പങ്കെടുത്ത മറ്റ് കക്ഷികളെയും കോടതി വിളിച്ചുവരുത്തി. എന്തായിരുന്നു ആ സ്ഥലത്ത് അവര്‍ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നതെന്ന് ചോദിച്ചു. എല്ലാവരും മറ്റ് ബിസിനസുകളായിരുന്നു ഉദ്ദേശിച്ചിരുന്നത്. തുടര്‍ന്ന് അവിടെ എന്ത് ചെയ്യുന്നതിനും വിലക്കില്ലെന്ന് കോടതി വിധിയെഴുതി.

അവിടെയും തടസങ്ങള്‍ അവസാനിച്ചില്ല. വിലക്കുകള്‍ കളമശേരി നഗരസഭയുടെ രൂപത്തില്‍ വീണ്ടുമെത്തി. പോരാട്ടം തലസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലേക്ക്. ഫയലുകള്‍ മാസങ്ങളോളം ഓഫീസുകളില്‍ കുടുങ്ങിക്കിടന്നു. വാട്ടര്‍ തീം പാര്‍ക്കും പിന്നീട് എല്‍ആന്‍ഡ്ടിയുമായി ചേര്‍ന്ന് ടൗണ്‍ഷിപ്പുമൊക്കെ ഈ സ്ഥലത്ത് പദ്ധതിയിട്ടിരുന്നെങ്കിലും സര്‍ക്കാര്‍ അനുമതി വൈകിയതിനാല്‍ നടക്കാതെ പോയി.ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്ഥലത്ത് എന്തെങ്കിലും ചെയ്യാനുളള അനുമതി ലഭിച്ചത്. ഒരു സംരംഭകനെ സംബന്ധിച്ച് കാലഹരണപ്പെട്ട പദ്ധതികള്‍ക്ക് യാതൊരു വിലയും ഉണ്ടാകില്ലെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇ.എസ് ജോസ് പറയുന്നു. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന അഭിപ്രായമാണ് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തില്‍ ഈ വ്യവസായിക്ക് പറയാനുളളത്.

Sleepless nights after ‘Ogela’ auction

Ogala glass factory in Kalamassery, one of the first two factories in Kerala. But, the factory downed shutters, resulting in the suicide of around 30 labourers. After 20 years, entrepreneur ES Jose took over the factory through an auction. A township, a water theme park: Jose had many such dreams. But the legal hurdles in High Court and the red-tapism in government offices made his journey an extremely tough one. Jose takes a trip down the memory lane, to recall those sleepless nights of an entrepreneur

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version