Success Mantra

കേള്‍ക്കൂ ജീവിതാനുഭവത്തില്‍ നിന്ന് ചില ബിസിനസ് പാഠങ്ങള്‍

ഒരു കമ്പനിയുടെ തുടക്കം മുതല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഫൗണ്ടേഴ്‌സിന്റെ ഉത്തരവാദിത്വങ്ങളെന്തൊക്കെയാണ്?. വെറും ലാഭം മാത്രമാണോ എന്‍ട്രപ്രണര്‍ഷിപ്പ് ലക്ഷ്യം വെയ്ക്കുന്നത്? സംരംഭകരും ഫൗണ്ടേഴ്‌സും തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ബിസിനസിലെ തംപ് റൂളുകള്‍ പ്രമുഖ വ്യവസായിയും സ്റ്റെര്‍ലിങ്് ഫാം റിസര്‍ച്ച് ആന്‍ഡ് സര്‍വ്വീസസ് എംഡിയുമായ ശിവദാസ് ബി മേനോന്‍ പങ്കുവെയ്ക്കുന്നു. സമൂഹത്തിന്റെ നന്‍മ കൂടി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുമ്പോഴാണ് സംരംഭകത്വം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ പ്രയോജനത്തില്‍ വരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന വില്‍ഗ്രോ, കൊച്ചിയില്‍ സംഘടിപ്പിച്ച സ്പീക്കര്‍ സീരീസില്‍ സംസാരിക്കുകയായിരുന്നു ശിവദാസ് ബി മേനോന്‍. എന്‍ട്രപ്രണര്‍ഷിപ്പിനൊപ്പം സമൂഹത്തിന് എന്തെങ്കിലും തിരികെ നല്‍കാന്‍ സംരംഭകരെ പ്രേരിപ്പിക്കുന്ന വില്‍ഗ്രോ പോലുളള സംഘടനകള്‍ നല്‍കുന്ന സന്ദേശം വലുതാണെന്ന് അദ്ദേഹം പറഞ്ഞു.

സംരംഭങ്ങളുടെ ലക്ഷ്യം സൊസൈറ്റിയെ ഹര്‍ട്ട് ചെയ്യുന്നതാകരുത്. സംരംഭങ്ങള്‍ക്ക് സൊസൈറ്റിയോട് ഉത്തരവാദിത്വമുണ്ടെന്ന കാര്യം മറക്കരുതെന്നും ശിവദാസ് ബി. മേനോന്‍ പറഞ്ഞു. ഇന്നത്തെ പുതിയ സംരംഭകരും സ്റ്റാര്‍ട്ടപ്പുകളും ഏറെ ഭാഗ്യം ചെയ്തവരാണ്. കാരണം മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ വിവിധ സംഘടനകള്‍ ഉണ്ട്. ഇന്ന് മിക്ക സ്റ്റാര്‍ട്ടപ്പ് കമ്പനികളും ആത്മവിശ്വാസത്തോടെയാണ് തുടങ്ങുന്നത്. എന്നാല്‍ തന്റെ കമ്പനി തുടങ്ങുന്ന സമയത്ത് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. സംഘടനകളോ മെന്റര്‍മാരോ ഉണ്ടായിരുന്നില്ല. ഇന്ന് അനുഭവങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ തനിക്ക് സംഭവിച്ച തെറ്റുകളാണ് പറയാനുളളതെന്ന് അദ്ദേഹം പറഞ്ഞു.

ഐഡിയ ലഭിച്ചുകഴിഞ്ഞാല്‍ ചാടിക്കയറി ബിസിനസ് ചെയ്യരുത്. പരിചയസമ്പന്നരുമായി ചര്‍ച്ച ചെയ്യണം. മെന്ററിംഗ് ഗ്രൂപ്പുകളുമായി ചര്‍ച്ച ചെയ്യണം. സംരംഭകരെ സഹായിക്കാന്‍ വേണ്ടിയാണ് അവര്‍ നിലകൊളളുന്നത്. അന്തിമതീരുമാനം നിങ്ങള്‍ക്ക് എടുക്കാം. നാട്ടില്‍ കൃഷിയിറക്കാന്‍ അനുയോജ്യമായ കാലാവസ്ഥ ഉണ്ടായിട്ടും അന്യരാജ്യങ്ങളില്‍ കൃഷിചെയ്തുണ്ടാക്കിയ പഴങ്ങള്‍ വരുത്തി ഉപയോഗിക്കുന്നവരാണ് നമ്മളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിടുത്തെ പല ഷോപ്പിംഗ് മാളുകളിലും സ്‌ട്രോബറി വരുന്നത് ശ്രീലങ്കയില്‍ നിന്നുമാണ്. നമ്മുടേതിന് സമാനമായ കാലാവസ്ഥയാണ് അവിടെയും. എന്തുകൊണ്ട് ഇവിടെ അത്തരം പ്രൊഡക്ഷന്‍ ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.

ഡിസ്ട്രിബ്യൂട്ടേഴ്‌സും ക്ലയന്റ്‌സുമായി കൃത്യമായ ബന്ധവും ധാരണയും ഉണ്ടാകണം. ടാക്‌സും മറ്റ് സ്റ്റാറ്റിയൂട്ടറി പേമെന്റ്‌സും അടയ്ക്കാനുളള ഉത്തരവാദിത്വം കൃത്യമായി നിറവേറ്റണം. കൃത്യമായ അക്കൗണ്ടിംഗ് സിസ്റ്റം ഉണ്ടാക്കണം. നികുതി നിയമങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്. പാര്‍ട്ണറെ തെരഞ്ഞെടുക്കുന്നതും സ്വഭാവം മനസിലാക്കുന്നതും അത്ര എളുപ്പമുളള പണിയല്ല. അനുയോജ്യനായ പാര്‍ട്ണറെ കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെ ധാരണയിലെത്തുന്ന കാര്യങ്ങള്‍ എഴുതി കരാര്‍ രൂപത്തിലാക്കി മുന്നോട്ടുപോകണം. കാരണം തുടക്ക ഘട്ടത്തില്‍ അത് എളുപ്പമാണ് പിന്നീട് ബുദ്ധിമുട്ടും. ഫണ്ട് കിട്ടിയാല്‍ ഉടന്‍ സാലറി ഡബിള്‍ ആക്കി പണം മുഴുവന്‍ ചെലവഴിക്കുകയല്ല ചെയ്യേണ്ടത്. ചെലവുകള്‍ കുറച്ച് കൃത്യമായ അക്കൗണ്ട് മെയിന്റെയിന്‍ ചെയ്തുപോകണം. പണം കൈയ്യില്‍ വരുമ്പോള്‍ അത് ഒരിക്കലും നിങ്ങളുടെ പണം അല്ലെന്ന് കൂടി മനസിലാക്കണമെന്നും ശിവദാസ് ബി മേനോന്‍ പറഞ്ഞു. വില്‍ഗ്രോ സിറ്റി ലീഡ് ബിനു മാത്യൂസ് ഇവന്റിനായുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

What are the responsibilities of the founders from the very starting point of a company? Is it just profit? Prominent businessman and Sterling Farm Research and Services MD, Shivdas B Menon, talks about the thumb rules to be followed by every entrepreneur. He opines that entrepreneurship attains it true meaning when it does something for the society. Mr Shivdas was speaking at the speaker series organised by Villgro Kochi aiming to promote social entrepreneurship. Villgro city lead Binu Mathew coordinated the event.

Leave a Reply

Close
Close