ബിസിനസ് ഓര്‍ഡറുകളും പ്രൊഡക്ട് എന്‍ക്വയറിയുമൊക്കെയായി ദിവസവും നൂറുകണക്കിന് ഇ-മെയിലുകള്‍ക്ക് മറുപടി നല്‍കേണ്ടവരാണ് എന്‍ട്രപ്രണേഴ്‌സ്. മാത്രമല്ല ഡിജിറ്റല്‍ ലോകത്തെ ബിസിനസ് ട്രെന്‍ഡുകളും പുതിയ ഡെവല്പമെന്റും കൃത്യമായി പിന്തുടരുകയും വേണം. മിക്ക സംരംഭകരും ഇതിനായി മണിക്കൂറുകള്‍ കംപ്യൂട്ടറുകള്‍ക്ക് മുന്നില്‍ ചെലവിടുന്നുണ്ട്. അവര്‍ക്ക് വേണ്ടിയാണ് മീ മെറ്റ് മീ ഫൗണ്ടര്‍ നൂതന്‍ മനോഹറിലൂടെ ഈ യോഗ ടിപ്പ് channeliam.com അവതരിപ്പിക്കുന്നത്. ശരീരത്തിന്റെ പൊസിഷന്‍ ശ്രദ്ധിക്കാതെ ദീര്‍ഘനേരം ഇരിക്കുന്നത് പുകവലിയെക്കാള്‍ അപകടകരമാണെന്ന് പഠനങ്ങള്‍ പറയുന്നു.

തുടക്കത്തില്‍ ശരിയായ പൊസിഷനിലാകും ഇരിക്കുന്നതെങ്കിലും ക്രമേണ നമ്മള്‍ അതൊക്കെ മറക്കും. നോട്ടം ലാപ്‌ടോപ്പിന്റെയും മൊബൈലിന്റെയുമൊക്കെ സ്‌ക്രീനുകളിലേക്ക് കേന്ദ്രീകരിക്കുമ്പോള്‍ ലോവര്‍ ബാക്കും ഷോള്‍ഡറും കഴുത്തുമൊക്കെ കംപ്രസ് ചെയ്യപ്പെടും. മസിലുകള്‍ക്ക് തേയ്മാനം ഉള്‍പ്പെടെയുളള തകരാറുകള്‍ ഉണ്ടാകുന്നതിന് പുറമേ നട്ടെല്ലിനെ ബാധിക്കുന്നതും സ്‌പോണ്ടിലൈറ്റിസ് പോലുളള രോഗങ്ങള്‍ക്കും അത് വഴിമാറും. എന്‍ട്രപ്രണേഴ്‌സ് മാത്രമല്ല കംപ്യൂട്ടര്‍ പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുളള കോര്‍പ്പറേറ്റ് ജീവനക്കാരെയും ബാധിക്കുന്ന മുഖ്യ ആരോഗ്യപ്രശ്‌നമാണിത്.

എന്നാല്‍ ഓഫീസ് സമയത്ത് തന്നെ ചെയ്യാവുന്ന ലഘുവായ യോഗ ടിപ്‌സിലൂടെ ഈ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണാന്‍ കഴിയും. ചെയറില്‍ തന്നെ ഇരുന്നുകൊണ്ട് അനായാസം ചെയ്യാവുന്ന ടിപ്‌സ് ആയതിനാല്‍ മീറ്റിംഗുകളുടെ ഇടവേളയില്‍ പോലും പ്രാക്ടീസ് ചെയ്യാം. ഷോള്‍ഡറിലെയും കഴുത്തിലെയും മസിലുകള്‍ക്ക് റിലാക്‌സേഷന്‍ നല്‍കുന്നതിനൊപ്പം മനസ് റിഫ്രഷ് ആകാനും ഇത് സഹായിക്കും.

Professionals sitting in front of laptop and mobiles suffer many major health related problems. Incorrect postures during laptop or mobile phone usage lead to spondylitis and various health related problems. When you sit the whole day in such a position, that is more dangerous than smoking. When you compress the neck and body, it leads to major ailments. Here are a few yoga tips for computer professionals by Me Met Me founder Nuthan Manohar .

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version