ലോകത്ത് ആദ്യമായി ഒരു റോബോട്ടിന് പൗരത്വം നല്കുന്ന രാജ്യമായിരിക്കുന്നു സൗദി അറേബ്യ. യുഎസ് ബേസ്ഡ് ആയ ഹാന്‍സണ്‍ റോബോട്ടിക്സ് വികസിപ്പിച്ച സോഫിയ റോബോട്ടിനാണ് സൗദി പൗരത്വം നല്‍കിയത്. സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് റിയാദില്‍ സംഘടിപ്പിച്ച ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് കോണ്‍ഫെറന്‍സിലായിരുന്നു ഈ ചരിത്ര നിമിഷം. മനുഷ്യരുടേതിന് സമാനമായ ബുദ്ധിയും വികാരവും ചിന്തയും പ്രകടിപ്പിക്കുന്ന രീതിയില്‍ ഡിസൈന്‍ ചെയ്തിട്ടുളള ഹ്യൂമനോയ്ഡ് റോബോട്ട് ആണ് സോഫിയ. ടെക്കനോളജി ലോകത്തും വിശ്വാസപരമായും ഏറെ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുകൊണ്ടാണ് ചരിത്രപരമായ തീരുമാനം
അസാമാന്യമായ മനുഷ്യസാദൃശ്യവും സൂക്ഷ്മമായ നിരീക്ഷണബുദ്ധിയും പ്രതികരണശേഷിയുമാണ് സോഫിയുടെ പ്രത്യേകതകള്‍. അന്‍പതിലധികം ഫെയ്സ് എക്്സപ്രഷന്സ്. സന്തോഷവും സങ്കടവും ദേഷ്യവും സാഹചര്യത്തിനൊത്ത് മുഖത്ത് പ്രകടമാകും. മനുഷ്യരുമായി നിരന്തരം സംവദിച്ച് അവരുടെ നീഡ് മനസിലാക്കി ഹ്യൂമന്‍ ലൈഫ് മെച്ചപ്പെടുത്തുന്ന റോബോട്ടുകളാണ് ഹാന്‍സണ്‍ റോബോട്ടിക്സ് ലക്ഷ്യമിടുന്നത്. സ്മാര്ട്ടര് ഹോമും ബെറ്റര്‍ സിറ്റീസും ഒക്കെയായി മനുഷ്യജീവിതം മെച്ചപ്പെടുത്താന്‍ തന്റെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ശേഷി ഉപയോഗപ്പെടുത്തണമെന്ന് സോഫിയ അഭ്യര്‍ത്ഥിച്ചു.
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ ന്യൂ ജെന്‍ ടെക്നോളജി ഡെവലപ്പ്മെന്റ് ഹബ്ബാക്കി സൗദിയെ മാറ്റിയെടുക്കാന്‍ ലക്ഷ്യമിട്ടാണ് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് കോണ്‍ഫെറന്‍സ് സംഘടിപ്പിച്ചത്. നോര്‍ത്തേണ്‍ റെഡ് സീ കോസ്റ്റില്‍ ഈജിപ്തിനെയും ജോര്‍ദ്ദാനെയും കണക്ട് ചെയ്ത് 500 ബില്യന്‍ ഡോളര്‍ ഇന്‍വെസ്റ്റ്മെന്റില്‍ ഒരുക്കുന്ന നിയോം സ്പെഷല്‍ ഇക്കണോമിക് സോണ്‍ ഉള്‍പ്പെടെയുളള സ്വപ്ന പദ്ധതികളാണ് ഇവന്റിലൂടെ സൗദി മുന്നോട്ടുവെയ്ക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രത്യേക വകുപ്പും മന്ത്രിയേയും നിയമിച്ച് ദുബായ് ടെക്നോളജി റെവല്യൂഷന്റെ പുതിയകാലത്തേക്ക് കടക്കുമ്പോഴാണ് റോബോട്ടിന് പൗരത്വം നല്കി സൗദി മറ്റൊരു ചരിത്രമെഴുതുന്നത്.
In a first in the world, Saudi Arabia has granted citizenship to Sophia, a robot. Sophia was developed by the US-based Hanson Robotics. The historic moment was witnessed during the future investment initiative organised by Saudi Public Investment Fund.