പ്രകൃതി നമുക്ക് തരുന്ന ഹെല്‍ത്ത് ഡ്രിങ്കില്‍ മികച്ചതാണ് നീര. ആരോഗ്യത്തെ നശിപ്പിക്കുന്ന കോളപാനീയങ്ങളെ മാര്‍ക്കറ്റില്‍ നിന്ന് തുടച്ചുമാറ്റി മിനറല്‍സിന്റേയും വൈറ്റമിന്‍സിന്റേയും കലവറയായ നീര പകരം വെയ്ക്കേണ്ട സമയമായിട്ടും കേര നാട് നീരയുടെ സാധ്യത മുഴുവനായും മനസ്സിലാക്കിയിട്ടില്ല. കാരണം കേരളത്തില്‍ സുലഭമായുള്ള തെങ്ങില്‍ നിന്നും ലഭിക്കുന്ന നീരയ്ക്കും നീരയുടെ ഉല്‍പ്പന്നങ്ങള്‍ക്കും അത്രമാത്രം ബിസിനസ് സാധ്യതയും ഉണ്ട്. കേരളത്തിലെ മറ്റ് നീര യൂണിറ്റുകള്‍ പോലെതന്നെ കോഴിക്കോടിനടുത്തുള്ള കുറ്റ്യാടി കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി നീരയുടെ സാധ്യതയും കേരകര്‍ഷകരുടെ തൊഴില്‍ സാധ്യതയും ലക്ഷ്യം വെച്ചാണ് ആരംഭിച്ചത്. 10,000 ലിറ്റര്‍ വരെ നീര ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുള്ള പ്ലാന്റില്‍ നീരയുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ കൂടി നിര്‍മ്മിക്കുന്നുണ്ട്.
പ്രൊഡക്ഷനുണ്ടെങ്കിലും നീരയുടെ മാര്‍ക്കറ്റിംഗാണ് പ്രധാനപ്രശ്നമായി നിലനില്‍ക്കുന്നത്. നീരയില്‍ ചേര്‍ക്കാനുള്ള ആന്റി ഫെര്‍മെന്റ് സൊല്യുഷന്‍ നിര്‍മ്മിക്കാനള്ള ടെക്നോളജി ലഭിച്ചത് കമ്പനിക്ക് ഉണര്‍വ്വു നല്‍കുന്നുണ്ട്. എങ്കിലും ടെട്രാ പാക്കിംഗ് സാധ്യമായാല്‍ പുറത്തേക്ക് നീരയുടെ കയറ്റുമതി സാധ്യത ഏറെയാണ്. കീമോ ചെയ്യുന്ന പേഷ്യന്റുകള്ക്കും പ്രമേഹ രോഗികള്‍ക്കും നീരയും ഉല്‍പ്പന്നങ്ങളും ഏറെ ഫലപ്രദമാണ്.അങ്ങിനെയെങ്കില്‍ ആശുപത്രികളില്‍ ഇതിന്റെ മാര്‍ക്കറ്റിംഗ് സാധ്യത ഏറെയാണ്.സ്കൂളില്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ ഒരു തവണയെങ്കിലും നീര നല്കിയാല് കുട്ടികളുടെ ആരോഗ്യസംരക്ഷണത്തോടൊപ്പം കേരകര്‍ഷകര്‍ക്കും അത് ആശ്വാസമായിരിക്കും. ടൂറിസ്റ്റുകള്‍ക്കിടയില്‍ നീരയുടെ പ്രചാരവും ഉപയോഗവും കൂട്ടിയാല്‍ വിപണി സാധ്യത തന്നെ മാറും. ഖാദിക്കും കൈത്തറിക്കും ലഭ്യമാക്കുന്ന സബ്സിഡി ഓരോ ബോട്ടില്‍ നീരയ്ക്കും ലഭ്യമാക്കിയാല്‍ പ്രൊഡക്ഷന്‍ കോസ്റ്റ് മീറ്റ് ചെയ്യാന്‍ പറ്റൂവെന്ന് കുറ്റ്യാടി കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ചെയര്മാന് ബാബു മത്തത്ത് പറഞ്ഞു.
നീര കൂടാതെ ശര്‍ക്കര, വിനാഗിരി, ഹണി എന്നിവ അനുബന്ധ ഉല്‍പ്പന്നങ്ങളായി മാര്‍ക്കറ്റ് ചെയ്യാം. മുപ്പത്തി അയ്യായിരത്തോളം കേരകര്‍ഷകര്‍ക്ക് നേരിട്ടും അല്ലാതെയും മാന്യമായ വരുമാനം ഉറപ്പാക്കുന്ന പദ്ധതിയാണ് ഇവിടെ ലക്ഷ്യം വയ്ക്കുന്നത്. ഇന്ന് വിപണിയിലിറങ്ങുന്ന ഏതൊരു ഡ്രിങ്കിനേക്കാളും തികച്ചും നാച്ചുറലായ, ഏറെ ഹെല്‍ത് ബെനിഫിറ്റുള്ള നീര, പക്ഷെ അതര്‍ഹിക്കുന്ന മാര്‍ക്കറ്റിലേക്ക് കടന്നുചെന്നിട്ടില്ല. മികച്ച രീതിയില്‍ മാര്ക്കറ്റുചെയ്താല് നിലവില്‍ മാര്‍ക്കറ്റിലുള്ള എല്ലാ സോഫ്റ്റ് ഡ്രീങ്ക്സും മാറിനില്‍ക്കുമെന്ന് ഉറപ്പാണ് . അതിന് സര്‍ക്കാര്‍ തലത്തില്‍ കാര്യമായ ഇടപെടല്‍ ഉണ്ടായാല്‍ മലയാളിയുടെ ആരോഗ്യവും കേരകര്‍ഷകരുടെ വരുമാനവും നമുക്ക് ഉറപ്പാക്കാം. ഒപ്പം കൂടുതല്‍ സ്വകാര്യപങ്കാളിത്തത്തോടെ നീരയുടെ ഉല്പാദനം കൂട്ടി മാര്‍ക്കറ്റിലേക്ക് എത്തിച്ചാല്‍ കേരളത്തിനകത്തും പുറത്തും പ്രൊഡക്ടിന് ഡിമാന്‍ഡ് ഉറപ്പാണ്.
Neera is a healthy drink from nature. Though it is high time to say goodbye to the colas that pose health hazards, the land of coconuts has not realized the possibilities of Neera. There are many business possibilities for this drink produced from coconuts and the related products. The Kuttiadi Coconut Producers Company in Kozhikode was launched with an aim to tap the possibilities of Neera and provide better profit to the coconut farmers. The plant has a production capacity of 10,000 liters and Neera’s value-added products are also churned out here. However, marketing is the main challenge. Neera is good for diabetic patients and those who underwent chemo. Thus, hospitals would be an ideal target for marketing. Likewise, if Neera is distributed to students at least once in schools, it would be healthy for students, apart from giving a shot in the arm for the coconut farmers. There is also impressive marketing possibility among tourists. If subsidy is given to each bottle of Neera, as in the case of khadi products, the production cost can be met. There is no doubt that Neera can prevail over the soft drinks with the right marketing strategies.