Young rays of innovation at GES 2017! Meet the young talents

ഹൈദരാബാദില്‍ നടക്കുന്ന ഗ്ലോബല്‍ എന്‍ട്രപ്രണര്‍ഷിപ്പ് സമ്മിറ്റില്‍ ശ്രദ്ധ നേടുകയാണ് ഓസ്‌ട്രേലിയക്കാരനായ ഹാമിഷ് ഫിന്‍ലെസനും അസര്‍ബെയ്ജാന്‍ സ്വദേശിനി റെയ്ഹാന്‍ കാമലോവയും. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഇരുവരും സമ്മിറ്റില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സംരംഭകരാണ്.

ഹാമിഷ് ഫിന്‍ലെസണ്‍

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് 13 കാരനായ ഹാമിഷ് ഫിന്‍ലെസണ്‍. കൂട്ടുകാര്‍ കംപ്യൂട്ടര്‍ ഗെയിമുകളില്‍ കണ്ണും നട്ടിരിക്കുമ്പോള്‍ ഹാമിഷിന് താല്‍പര്യം തോന്നിയത് അതിന്റെ പ്രോഗ്രാമിങ് സൈഡിലാണ്. ഇതിനോടകം അഞ്ച് ആപ്പുകള്‍ ഹാമിഷ് ഡെവലപ് ചെയ്തുകഴിഞ്ഞു. ട്രാഫിക് നിയമങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കാന്‍ സഹായിക്കുന്ന പുതിയ ആപ്പിന്റെ പണിപ്പുരയിലാണ് ഹാമിഷ്.

എട്ടാം വയസുമുതലാണ് കംപ്യൂട്ടറിന്റെയും സോഫ്റ്റ് വെയറിന്റെയും ലോകത്ത് ഹാമിഷിന്റെ താല്‍പര്യം പുറത്തുവന്നു തുടങ്ങിയത്. സ്‌കൂളിലെ ഹോംവര്‍ക്കുകള്‍ ചെയ്തുകഴിഞ്ഞാണ് ആപ്പുകള്‍ നിര്‍മിക്കാന്‍ ഹാമിഷ് സമയം കണ്ടെത്തുന്നത്. നിലവില്‍ 54 രാജ്യങ്ങളില്‍ നിന്നുളള കസ്റ്റമേഴ്‌സ് ഹാമിഷ് ഡെവലപ് ചെയ്ത ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്. ലോകം നേരിടുന്ന വലിയ പ്രശ്‌നങ്ങള്‍ സോള്‍വ് ചെയ്യാന്‍ ടെക്‌നോളജിയെ ഉപയോഗപ്പെടുത്തുകയാണ് തന്റെ സ്വപ്‌നമെന്ന് ഹാമിഷ് പറയുന്നു.

റെയ്ഹാന്‍ കാമലോവ

വുമണ്‍ ഫസ്റ്റ് പ്രോസ്പിരിറ്റി ഫോര്‍ ഓള്‍ എന്ന തീമില്‍ നടക്കുന്ന സമ്മിറ്റില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ സംരംഭകയാണ് അസര്‍ബെയ്ജാനില്‍ നിന്നുളള പതിനഞ്ചുകാരിയായ റെയ്ഹാന്‍ കാമലോവ. മഴവെളളത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന സ്ഥാപനമാണ് റെയ്ഹാന്‍ ആരംഭിച്ചത്. സമ്മിറ്റിന്റെ ഉദ്ഘാടനവേളയില്‍ ഇവാന്‍ക ട്രംപ് ആണ് റെയ്ഹാനെ സദസിന് പരിചയപ്പെടുത്തിയത്. റെയ്ഹാനെപ്പോലുളളവര്‍ ലോകത്തിന് തന്നെ വെളിച്ചം പകരുകയാണെന്ന് ഇവാന്‍ക അഭിപ്രായപ്പെട്ടു.
Also Read GES SUMMIT 2017 inauguration

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ റെയ്ഹാന്‍ സഹപാഠികള്‍ക്കൊപ്പമാണ് സ്ഥാപനം ആരംഭിച്ചത്. തന്റെ പ്രൊജക്ടുമായി ഗ്ലോബല്‍ മാര്‍ക്കറ്റിലേക്കുളള എന്‍ട്രിക്ക് മുന്നോടിയായിട്ടാണ് റെയ്ഹാന്‍ ഹൈദരാബാദില്‍ എത്തിയത്. മഴവെളളത്തില്‍ നിന്നുളള ഊര്‍ജോല്‍പാദനത്തിലൂടെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ എമിഷന്‍ കുറയ്ക്കുമെന്നും അതിലൂടെ പരിസ്ഥിതി സംരംക്ഷണത്തിനും സഹായിക്കുമെന്നും റെയ്ഹാന്‍ ചൂണ്ടിക്കാട്ടുന്നു.

13-yr-old Hamish Finlayson from Australia is the youngest entrepreneur at the ges2017. He started developing apps when he was eight. Hamish, now a 7th grade student, has developed five apps including the one to save turtles. He is currently developing an app for increasing awareness about traffic rules and is passionate about virtual Reality and Artificial Intelligence. Reyhan Camalova from Azerbaijan, 15, is the youngest girl entrepreneur at the ges2017. She is the founder of a company that harvests energy from rainwater. Rayhan created the Rainergy device, which produces electricity from falling rain, in cooperation with her school friends.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version